tag:blogger.com,1999:blog-11177867.post115647234821511057..comments2023-10-30T14:01:11.526+04:00Comments on സമകാലികം: പിച്ചവെക്കുന്ന ബൂലോഗസ്വപ്നങ്ങള്ഉമേഷ്::Umeshhttp://www.blogger.com/profile/09066089663782217563noreply@blogger.comBlogger44125tag:blogger.com,1999:blog-11177867.post-43888694673367142212014-04-14T11:49:50.515+04:002014-04-14T11:49:50.515+04:00മലയാളം ബ്ലോഗിംഗ് മറ്റൊരു ശക്തമായ മാധ്യമമായി വളരുവാ...മലയാളം ബ്ലോഗിംഗ് മറ്റൊരു ശക്തമായ മാധ്യമമായി വളരുവാന്‍ ഇടയാകട്ടെ.
Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-11177867.post-2167894541688750022014-04-14T10:49:27.086+04:002014-04-14T10:49:27.086+04:00ഈ ദീര്‍ഘവീക്ഷണത്തിനു സലാം.
പഴയ കുറേപ്പേരെ കാണുകയും...ഈ ദീര്‍ഘവീക്ഷണത്തിനു സലാം.
പഴയ കുറേപ്പേരെ കാണുകയും ചെയ്തു റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-11177867.post-80019788251545959462014-04-14T06:31:55.240+04:002014-04-14T06:31:55.240+04:00ഗംഭീരം!
ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത്.
മലയാളം കാലത്തെ...ഗംഭീരം!
ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത്.
മലയാളം കാലത്തെ അതിജീവിക്കട്ടെ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-11177867.post-37281383183638398892014-04-13T21:28:05.005+04:002014-04-13T21:28:05.005+04:00സത്യത്തില്‍ ബ്ലോഗ് പോസ്റ്റും അഭിപ്രായങ്ങളും വായിച...സത്യത്തില്‍ ബ്ലോഗ് പോസ്റ്റും അഭിപ്രായങ്ങളും വായിച്ചു കഴിഞ്ഞപ്പോള്‍ ഏറെ അത്ഭുതവും അതിലേറെ സന്തോഷവും തോന്നി. ഇത്രയും ദീര്‍ഘവീക്ഷണത്തോടു കൂടിയ കണ്ടെത്തല്‍ അത്ഭുതപ്പെടുത്താതിരിക്കുന്നത് എങ്ങിനെ?
ഇനിയും ഒന്നുക്കൂടി ഉഷാറാക്കാന്‍ ഇവിടെ ഉണ്ടാകുമല്ലോ?
വളരെ സന്തോഷം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-11177867.post-85643909159162121512010-01-08T12:28:10.620+04:002010-01-08T12:28:10.620+04:00ഇതു 2006 ല്‍ തന്നെ എഴുതി വച്ചിരുന്നോ? കൊള്ളാം
-ജോ...ഇതു 2006 ല്‍ തന്നെ എഴുതി വച്ചിരുന്നോ? കൊള്ളാം

-ജോജുyetanother.softwarejunkhttps://www.blogger.com/profile/12204797869678316780noreply@blogger.comtag:blogger.com,1999:blog-11177867.post-58004473344578225962010-01-08T00:54:31.168+04:002010-01-08T00:54:31.168+04:00വിശ്വപ്രഭാ, വിഷൻ ഈസ് ദ മിഷൻ.
ബ്ലോഗിലെ പല പോസ്റ്റു...വിശ്വപ്രഭാ, വിഷൻ ഈസ് ദ മിഷൻ.

ബ്ലോഗിലെ പല പോസ്റ്റുകളും തെറ്റുകുറ്റങ്ങളും കൊള്ളരുതായ്കയും ഉണ്ടെങ്കിലും അത് തുറന്നു പറയാൻ മടിച്ച് പുകഴ്ത്തി അഭിപ്രായമിടുന്നവരുടെ എണ്ണം വർദ്ധിക്കുകയല്ലേ? അത് ഒരു എഴുത്തുകാരനെ വളർത്തുന്നതിന് പകരം തളർത്തുകയാണ് ചെയ്യുക.

വക്കീലായി സന്നതെടുത്ത് ആദ്യമായി കോടതിയിൽ വാദിച്ച് എന്ത് പൊട്ടത്തരവും വിളിച്ചുകൂവി വെളിയിൽ വരുന്നയാളെ സഹപ്രവർത്തകരും ഗുരുനാഥനും വാനോളം പുകഴ്ത്തിയാൽ ആ നവവക്കീൽ ഉറപ്പായും പിന്നീടൊരു കേസില്ലാവക്കീലാവുന്ന പോലെയാണ് എന്ത് ബ്ലണ്ടറും പോസ്റ്റി കമന്റുകളുടെ എണ്ണം നോക്കുന്ന ബ്ലോഗറുടെ അവസ്ഥ!

പകരം ഒരാളെഴുതുന്നതിലെ അബദ്ധം, മണ്ടത്തരം, അല്ലെങ്കിൽ വിമർശനം അഭിപ്രായത്തിലൂടെ തുറന്നു പറഞ്ഞാൽ അത് അയാളെ സഹായിക്കുകയേ ചെയ്യൂ.

ഇത് എനിക്കും കൂടി ബാധകമായ കാര്യങ്ങളാണെന്ന് പറഞ്ഞോട്ടെ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-11177867.post-91719766567765991502007-05-03T12:44:00.000+04:002007-05-03T12:44:00.000+04:00കേരളത്തിന്റെ സമഗ്രമായ വികസനത്തിന്ന് അടിത്തറയിട്ട 1...കേരളത്തിന്റെ സമഗ്രമായ വികസനത്തിന്ന് അടിത്തറയിട്ട 1957ലെ ഇ എം എസ് മന്ത്രിസഭയുടെ 50-വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ കേരളമുഖ്യമന്ത്രിയും പൊളിറ്റ് ബ്യുറോ മെമ്പറുമായ സ: വി എസ് അച്ചുതാനന്ദനെ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്താനുള്ള പിണറായി സിന്‍ഡിക്കേറ്റിന്റെ ബോധപൂര്‍വ്വമായ ശ്രമത്തില്‍ കേരള പിപ്പിള്‍സ് ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സി പി എമ്മിന്റെ നേതൃത്വത്തില്‍ മേയ് 7 നാണ് കണ്ണൂരില്‍ വച്ച് വമ്പിച്ച ബഹുജനറാലിയോടെ സമാപന സമ്മേളനം നടക്കുന്നത്.
സമാപന സമ്മേളനത്തില്‍ പിണറായി സിന്‍ഡിക്കേറ്റ് അധിപനും കൂട്ടാളികളായ കോടിയേരി , ഇ പി ജയരാജന് , പി കെ ശ്രിമതി, പിന്നെ എം വി ഗോവിന്ദന് പങ്കെടുക്കുന്നത്.

സി പി ഐ എമ്മില്‍ വിഭാഗിയത വളര്‍ത്തി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെയും അവഗണിക്കാനും അപമാനികാനുമുള്ള പിണറായി സിഡിക്കേറ്റിന്റെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയരണം.

കമ്മ്യുണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവന് ബലിയര്‍പ്പിച്ച ധീരരായ രക്തസാക്ഷികളേയും പാര്‍ട്ടിക്കുവേണ്ടി ലാഭേച്ഛ നോക്കാതെ പണിയെടുക്കുന്ന പതിനായിരങ്ങളോടും പിണറായി സിന്‍ഡിക്കേറ്റുനടത്തുന്ന കടുത്ത അപരാധമാണ് ഈ നെറികെട്ട വിഭാഗിയ പ്രവര്‍ത്തനം.

പിപ്പിള്‍സ് ഫോറം അടിയന്തിയോഗത്തില്‍ പ്രസിഡണ്ട് പി.സി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.Anonymousnoreply@blogger.comtag:blogger.com,1999:blog-11177867.post-1158043218524697022006-09-12T10:40:00.000+04:002006-09-12T10:40:00.000+04:00ഇടതുപക്ഷം: അശ്ലീലത്തിന്റെ പ്രശ്നംഎന്ന പേരില്‍ തുടങ...ഇടതുപക്ഷം: അശ്ലീലത്തിന്റെ പ്രശ്നംഎന്ന പേരില്‍ തുടങ്ങിയ ത്രെഡിലെ കമന്റുകളോടുള്ള പ്രതികരണമെന്ന നിലക്കാണെങ്കിലും അത് ഓണ്‍ ടോപ്പിക് ആകുന്നത് ഇവിടെയാണെന്നു കരുതിയാണ് ഈ അനുബന്ധം.

Im OK, You are OK എന്ന ട്രാന്സാക്ഷണല് അനാലിസിസ് പുസ്തകത്തില്‍ ഡോ. തോമസ് ഹാരിസ് വ്യക്തി- കമ്യൂണിറ്റി ബന്ധത്തെ ശൈശവം മുതല്‍ പക്വതയാര്‍ജ്ജിക്കുന്ന അവസ്ഥയെ
Im Not Ok, you are OK
Im Not Ok you are not OK
Im OK, You are not OK
Im Ok, You are OK
എന്നിങ്ങനെ നാലയി തിരിച്ചിരിക്കുന്നു, ശൈശവത്തില്‍ കുഞ്ഞ് സമൂഹത്തിലേക്ക് വളര്‍ന്ന് ഓരോരോ ഘട്ടങ്ങള്‍ കഴിഞ്ഞേ മുതിര്‍ന്ന ട്രാന്സാക്ഷന് നടത്തുന്നുള്ളു.

നവബ്ലോഗറും ബൂലോഗവുമായും ഏതാണ്ട് ഇങ്ങനെ തന്നെയാണ് സമ്പര്‍ക്കം. ആദ്യം കാണുമ്പോള്‍ ഇവിടെയൊരു പുലിക്കൂട്ടവും ആഗതന് ഒരെലിയുമെന്ന് സ്വയം വിശ്വസിക്കുന്നു. പിന്നെ എല്ലാവരും എലിയെന്നു തോന്നുന്നു, സ്വയം പുലിയാകുന്നു, പിന്നെ പുലിപ്പറ്റത്തിലൊരുവനാകുന്നു. ഒരു സ്വാഭാവിക പരിണാമ പ്രക്രിയയായി കണക്കാക്കാവുന്നതേയുള്ളു ഇത്.

ബൂലോഗത്തിന്റെ വളര്‍ച്ച ആരോഗ്യകരമാണോ അല്ലയോ എന്നത് അതിന്റെ കളക്റ്റിവ് ഔട്ട്പുട്ട്, എന്നു വച്ചാല്‍ എഴുത്തെന്നു മാത്രമല്ല, ഒരു ഓന്ലൈന് കമ്യൂണിറ്റിയില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നതെല്ലാം എനിക്കു ബോദ്ധ്യമായ രീതിയില്‍ കിട്ടുന്നുണ്ടോ എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം.
all's well that ends well എന്നല്ലേ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-11177867.post-1157926304977743362006-09-11T02:11:00.000+04:002006-09-11T02:11:00.000+04:00താങ്കളുടെ വാക്കുകള്‍ എത്ര അര്ത്തവ്വത്താണു എന്നറിയ...താങ്കളുടെ വാക്കുകള്‍ എത്ര അര്ത്തവ്വത്താണു എന്നറിയോ ? ബ്ലോഗുക്കളുടെ ലോകത്തില്‍ കുറെ
മടിയന്‍ മാര്‍ കടന്നുവരും എന്ന കാര്യത്തില്‍ സംശയമില്ല. ഞങ്ങള്‍ തങ്കളുടെ പാത പിന്തുടരാനാഗ്രഹിക്കുന്നവരാണ്. അനുഗ്രഹിക്കുക,ആശീര്‍വദിക്കുക !ഖാദര്‍https://www.blogger.com/profile/15010907565724182741noreply@blogger.comtag:blogger.com,1999:blog-11177867.post-1157273137839772822006-09-03T12:45:00.000+04:002006-09-03T12:45:00.000+04:00കാവേരിയും പദ്മയുമൊക്കെ ചെയ്യുന്ന സേവനങ്ങള്‍ കൂടി ഉ...കാവേരിയും പദ്മയുമൊക്കെ ചെയ്യുന്ന സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു....Ralminov റാല്‍മിനോവ്https://www.blogger.com/profile/06135524933106154107noreply@blogger.comtag:blogger.com,1999:blog-11177867.post-1157020066052389712006-08-31T14:27:00.000+04:002006-08-31T14:27:00.000+04:00മലയാള ഭാഷയ്കിത് മൂന്നാമങ്കം.സാഹിത്യത്തിലും പൊതു ജ...മലയാള ഭാഷയ്കിത് മൂന്നാമങ്കം.

സാഹിത്യത്തിലും പൊതു ജീവിതത്തിലും ഏറെ വാഴ്ത്തപ്പെട്ട 70 വരെയുള്ള കാലഘട്ടം.

ഗള്‍ഫ് പണത്തിന്റെയും ജോലികളുടെയും മോഹിപ്പിക്കുന്ന 80,90 കാലഘട്ടം.

എഞ്ചിനീറിംഗ്, ഐടി വാതിലുകള്‍ മലര്‍ക്കെ തുറന്നതോടെ ലോകത്തിന്റെ നാനാഭാഗങ്ങളിലേയ്ക്ക് ചേക്കേറിയ വിദ്യാസമ്പന്നരായ നവ മലയാളി യുവാക്കള്‍ക്കളുടെ വര്‍ത്തമാനകാലം.

ഇതില്‍ രണ്ടാം ഘട്ടത്തില്‍ ഭാഷയും സാഹിത്യവും അവഗണിക്കപ്പെട്ടു. വിദേശങ്ങളിലും രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലേയ്കും പറിച്ച് നടപ്പെട്ടവര്‍ മലയാളം സംസാരിക്കുന്നത് പോലും മോശമാണെന്ന് ധരിച്ച് വയ്ക്ക്കയും പ്രചരിപ്പിക്കുകയും ചെയ്തു. മലയാള ഭാഷ മരിക്കുന്നു, സാഹിത്യം മരിക്കുന്നു എന്നൊക്കെ ബുദ്ധിജീവികള്‍ അലമുറയിടാന്‍ തുടങ്ങി. പുതിയ എഴുത്തുകാര്‍ ഉണ്ടാവുകയോ, അഥവാ ഉണ്ടായവര്‍ തന്നെ തുടരാതിരിക്കുകയോ ചെയ്തു. ഗള്‍ഫ്/റബ്ബര്‍ മേഘലകളില്‍ നിന്നുമുള്ള പണക്കുത്തൊഴുക്കില് ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വിടവുകള്‍ അദ്രശ്യമായിതുടങ്ങി. വര്‍ഗ്ഗീയ വിഭാഗീയ ചിന്തകളിലേയ്ക് കേരളം തിരിയുന്നതും ഈ കാലഘട്ടത്തില്‍ തന്നെ. കലാ-സാംസ്കാരിക രംഗത്ത് പ്രവത്തിക്കുന്നവര്‍ പലയിടത്തും അപമാനിതരായി. പത്ര വായന ഒഴികെയുള്ള വായന തീരെ ഇല്ലാതെയായി.

റബ്ബര്‍/ഗള്‍ഫ് പണത്തിന്റെ ഒഴുക്കിനുള്ള ശക്തി കുറയുകയും ഉന്നത-സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കൂടുകയും ചെയ്തതിനൊപ്പം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള തിരിച്ചറിവും ഇതിനിടയില്‍ രൂപപ്പെട്ടു. ദീര്‍ഘമായ പഠനകാലത്തിനിടയില്‍ സാഹിത്യ ചര്‍ച്ചകളും, സംവാദങ്ങളും, സദസ്സുകളും പുനരുജ്ജിവിക്കപ്പെട്ടു. എംടിയും ബഷീറും ആനന്ദും പൊറ്റക്കാടും സുഗതകുമാരിയും ഒ എന്‍ വിയും പുതിയ തലമുറ വായിക്കാനും ചര്‍ച്ച ചെയ്യാനും തുടങ്ങി.

ലോകത്തിന്റെ നാനാഭാഗങ്ങളിലായി ചിതറിയ മലയാളിയുടെ പുതിയ തലമുറ, ഇന്റര്‍നെറ്റ് പോലെയുള്ള ശക്തമായ മാദ്ധ്യമത്തിലൂടെ മലയാള ഭാഷയെയും സാഹിത്യത്തെയും ശക്തിപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചതിന്റെ തെളിവ് തന്നെയാണു ബൂലോഗം പോലുള്ള ഈ കൂട്ടായ്മകള്‍.

താങ്കളുടെ കുറിപ്പില്‍ പറഞ്ഞതുപോലെ വരും കാലങ്ങളില്‍ അവരെ ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-11177867.post-1156704315138398312006-08-27T22:45:00.000+04:002006-08-27T22:45:00.000+04:00തെറ്റിദ്ധരിച്ചതു് സ്വാർത്ഥനല്ല ഗുരുക്കളേ. തേവരാണു്...തെറ്റിദ്ധരിച്ചതു് സ്വാർത്ഥനല്ല ഗുരുക്കളേ. തേവരാണു്. അതു തീർന്നു.
ദ്വിത്വത്തെ അതാക്കിയതിനു് നന്ദി. രണ്ടു് എന്ന കാര്യമേ മനസ്സിൽ വന്നില്ലായിരുന്നു. എന്റെ പിഴ!
qw_er_ty:
(ഞാൻ മെയിലിൽ ഒരു ചോദ്യമയച്ചപ്പോൾ നോക്കാൻ സമയമില്ല. ഇവിടെ ഒരു ‘വ’കാരം ചോർന്നപ്പോഴേക്കും ചാടി വീണിരിക്കുന്നു. ഹിംസിക്കാൻ!! ;-)സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-11177867.post-1156692362450116392006-08-27T19:26:00.000+04:002006-08-27T19:26:00.000+04:00ദിത്വമല്ല സിദ്ധാര്‍ത്ഥാ, ദ്വിത്വം.ഞാന്‍ പറഞ്ഞതു സ്...ദിത്വമല്ല സിദ്ധാര്‍ത്ഥാ, ദ്വിത്വം.

ഞാന്‍ പറഞ്ഞതു സ്വാര്‍ത്ഥന്‍ തെറ്റിദ്ധരിച്ചെന്നോ? എനിക്കു തോന്നിയില്ലല്ലോ. Office എന്നതിനെ “ആപ്പീസ്” എന്നു തന്നെ മലയാളത്തില്‍ പറയണം എന്ന അഭിപ്രായക്കാരനാണു ഞാന്‍. തദ്ഭവങ്ങളും തെറ്റുകളും രണ്ടാണു്.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-11177867.post-1156669873948397682006-08-27T13:11:00.000+04:002006-08-27T13:11:00.000+04:00കമ്പ്ലീറ്റ് ഓഫ് ടോപ്പിക്:ഞാന്‍ എന്റെ അമ്മാവന് ബൂലോ...കമ്പ്ലീറ്റ് ഓഫ് ടോപ്പിക്:

ഞാന്‍ എന്റെ അമ്മാവന് ബൂലോഗത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു മെയില്‍ അയച്ചു. മറുപടി വന്നു:
“അങ്കിള്‍ ഞാന്‍ തന്ന ലിങ്കില്‍ ജസ്റ്റ് ഒന്ന് ക്ലിക്ക് ചെയ്താല്‍ മാത്രം മതി. ബാക്കിയൊക്കെ ഈസിയാണ്.” ഇങ്ങനെ മലയാളം എഴുതുന്ന നീയൊക്കെയാണ് ഭാഷയെ ഉദ്ധരിക്കുന്ന പുതു തലമുറ.പോടാ അവിടന്ന്.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-11177867.post-1156667571054231042006-08-27T12:32:00.000+04:002006-08-27T12:32:00.000+04:00സീയെസ്സും മറ്റും പറഞ്ഞതുപോലെ കുറച്ച് ബോധപൂര്‍വ്വമാ...സീയെസ്സും മറ്റും പറഞ്ഞതുപോലെ കുറച്ച് ബോധപൂര്‍വ്വമായ ശ്രമം ഇക്കാര്യത്തില്‍ വേണമെന്ന് തോന്നുന്നു-നമ്മുടെ അനൌപചാരിക സംഭാഷണങ്ങളിലും (ഇന്‍ഫോമല്‍ ടോക് എന്നെഴുതനാണ് ആദ്യം കൈ തരിച്ചത്, പിന്നെ മസിലു പിടിച്ച് അനൌപചാരിക സംഭാഷണം എന്നാക്കി). എങ്കിലേ പല പദങ്ങളും നമുക്ക് നഷ്ടപ്പെടാതിരിക്കൂ. നമ്മള് ഇടുന്ന കമന്റുകള്‍ (?)പോലും പലപ്പോഴും മൊത്തമായും മലയാളത്തില്‍ എഴുതാവുന്നതേയുള്ളൂ. നിര്‍ഭാഗ്യവശാല്‍ കമന്റിന്റെ മലയാളം പോലും എന്താണെന്നിപ്പോള്‍ ഓര്‍ക്കുന്നില്ല. മറുപടി എന്നാണോ?.

അതുപോലെ അന്യഭാഷകള്‍ സ്വാധീനിച്ച് ഇപ്പോള്‍ തത്തുല്ല്യമായ മലയാളപദം പറഞ്ഞാല്‍ ചിലപ്പോള്‍ പലര്‍ക്കും മനസ്സിലാവുകയുമില്ല; അതുമൂലം തന്നെ നമ്മള് ഉദ്ദേശിക്കുന്നതെന്താണെന്നും ചിലപ്പോള്‍ ആള്‍ക്കാര്‍ക്ക് പിടികിട്ടില്ല. അതിന്റെ വേറൊരു രൂപമാണ് നമ്മുടെ ആശയങ്ങള്‍ മറ്റുള്ളവര്‍ക്ക് ശരിയായിട്ടും തീവ്രമായിട്ടും മനസ്സിലാവണമെങ്കില്‍ ആംഗലേയം കൂടി ചേര്‍ക്കണമെന്ന ചിലരുടെ ചിന്ത. പറയുന്നവരും കേള്‍ക്കുന്നവരും ഒരുപോലെ ഉത്തരവാദികളാണെന്ന് തോന്നുന്നു, ഇവിടെ.

നമ്മുടെ അനൌപചാരിക സംഭാഷണങ്ങളില്‍ കഴിയുന്നത്ര മലയാളം ഉപയോഗിക്കുക എന്നുള്ളത് പ്രധാനമാണെന്ന് തോന്നുന്നു-അങ്ങിനെയാണെങ്കില്‍ കുറച്ച് കഴിയുമ്പോള്‍ ഞെക്കിയൊക്കെ സാധാരണമായിക്കൊള്ളും.

എന്നിരുന്നാലും വിശാലന്റെ “ഹൌവ്വെവര്‍”, “ആക്ച്വലി” ഇവയൊക്കെ അങ്ങിനെതന്നെയാണെങ്കിലാണ് ഒന്നുകൂടി രസിക്കാന്‍ പറ്റുന്നതെന്ന തോന്നലുമുണ്ട്.

ഇവിടുത്തെ ചര്‍ച്ചയുമായ ബന്ധപ്പെട്ട കാര്യമല്ലെങ്കിലും ഓര്‍ത്ത ഒരു കാര്യം: ജപ്പാന്‍കാര്‍ക്കുള്ള ഒരു വലിയ ഗുണം അവര്‍ക്ക് ജാപ്പനീസില്‍ ചിന്തിച്ച്, ആ ആശയം ജാപ്പനീസില്‍ തന്നെ ആള്ക്കോരോട് പറഞ്ഞ്, കേള്‍ക്കുന്നവര്‍ക്ക് ജാപ്പനീസില്‍ തന്നെ മനസ്സിലായി അത് ജാപ്പനീസില്‍ തന്നെ പ്രയോഗത്തില്‍ വരുത്താമെന്നുള്ളതാണ്. മെഡിസിനായാലും ടെക്നോളജിയായാലും അവര്‍ക്ക് ജാപ്പനീസ് പദങ്ങള്‍ ഉണ്ട്. പൈസായും ആശയങ്ങളും ഉള്ള അവര്‍ക്ക് ഇതൊരു ബുദ്ധിമുട്ടാവില്ല. പക്ഷേ നമുക്ക് മലയാളത്തില്‍ ചിന്തിച്ച്, നമ്മുടേതായ ആംഗലേയത്തില്‍ പരിഭാഷപ്പെടുത്തി വേറൊരു നാട്ടുകാരനെ പറഞ്ഞ് കേള്‍പ്പിച്ച്, അയാള്‍ അയാളുടേതായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കി വരുമ്പോള്‍, ഈ പ്രക്രിയകള്ക്കിടയിലെല്ലാം നമ്മുടെ ആശയങ്ങള്‍ അവിടേയും ഇവിടേയും പലയിടത്തും ചോര്‍ന്നു പോകും. പക്ഷേ അത് ഒഴിവാക്കാന്‍ പറ്റുമോ എന്നറിയില്ല; അല്ലെങ്കില്‍ ജപ്പാന് പോലെ നമ്മളും വികസിക്കണം എന്ന് തോന്നുന്നു.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-11177867.post-1156667294956020992006-08-27T12:28:00.000+04:002006-08-27T12:28:00.000+04:00എന്റെ വാഗ്ഭടാചാര്യാ!ഞാനെഴുതിയതേല് മൊത്തം "ദിത്വം ...എന്റെ വാഗ്ഭടാചാര്യാ!
ഞാനെഴുതിയതേല് മൊത്തം "ദിത്വം ദിത്വം" വന്നുപെട്ടിട്ടുണ്ടല്ലോ. ഇനിയെന്താ വഴി എഡിറ്റും നടക്കില്ല.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-11177867.post-1156666167224473512006-08-27T12:09:00.000+04:002006-08-27T12:09:00.000+04:00രക്തം ഒരു ദ്രാവകം അല്ലെ , അതു രക്തക്കുഴലില്‍ നിറച്...രക്തം ഒരു ദ്രാവകം അല്ലെ , അതു രക്തക്കുഴലില്‍ നിറച്ചാല്‍ കുഴലിന്റെ ഭിത്തിയില്‍ അതു മര്‍ദ്ദം ചെലുത്തിക്കൊണ്ടേയിരിക്കും. മര്‍ദ്ദം ഇല്ലാതിരിക്കണമെങ്കില്‍ രക്തം കുഴലില്‍ നിറയാതിരിക്കണം. രക്തത്തെ പമ്പ് ചെയ്യുന്നത് ഹൃദയമെന്ന പേശികൊണ്ടുണ്ടാക്കിയ നാലറയുള്ള പേശീനിര്മ്മിത സഞ്ചി ചുരുങ്ങുകയും വികസിക്കുകയും ചെയ്താണെന്ന് അറിയുമല്ലോ.

ഹൃദയം ചുരുങ്ങുമ്പോള്‍ (സിസ്റ്റോള്‍) അതിനുള്ളിലെ രക്തം ശക്തിയായി സിരകളിലേക്ക് ഒഴുകുന്നു, സിരകളുടെ ഭിത്തിയില്‍ രക്തം ചെലുത്തുന്ന സമ്മര്ത്തം പാരമ്യതയിലെത്തുന്നത് അപ്പോഴാണ്. അടുത്തതായി ഹൃദയം വികസിക്കുമ്പോള്‍ (ഡയസ്റ്റോള്‍) സിരകളിലെ രക്തം കുറേയേറേ തിരിച്ച് ഹൃദയത്തിനുള്ളിലേക്ക് ഒഴുകുന്നു. അതിന്റെ പരമകോടിയില്‍ സിരകള്‍ക്കുള്ളിലെ മര്‍ദ്ദം ഏറ്റവും കുറവും ആയിരിക്കും . ഇതു സംഭവിക്കാത്ത മനുഷ്യനില്ല. ഉണ്ടെങ്കില്‍ അവന് മനുഷ്യനല്ല. അപ്പോ രക്ത സമ്മര്‍ദ്ദം ഉണ്ടെന്ന് പറയുന്നത് ഒരസുഖം ആകുന്നത് എങ്ങനെ?

ഈ മര്‍ദ്ദം എത്ര മില്ലിമീറ്റര്‍ മെര്‍കുറിയെ ഉയര്‍ത്തും (mm/hg) എന്ന കണക്കിലാണ് അളക്കുന്നത്. സാധാരണ ഇത് സിസ്റ്റോള്‍ സമയത്ത് 120ഉം ഡയസ്റ്റോള്‍ സമയത്ത് 80 ഉം ആയിരിക്കും . ഉച്ചമര്‍ദ്ദം 140 നു മുകളിലും ന്യൂനമര്‍ദ്ദം 90 മില്ലിമീറ്ററിനു മുകളിലും രേഖപ്പെടുത്തുന്ന വ്യക്തിയെ ഉയര്‍ന്ന സമ്മര്‍ദ്ദം (ഹൈപ്പര്‍ട്ടെന്‍ഷന്‍) അനുഭവിക്കുന്നയാള്‍ എന്നു
വിളിക്കാം

രക്തത്തില്‍ കൊളസ്റ്റ്രോള്‍ ഉണ്ട് എന്നു പറയുന്നതും ഇതുപോലെ തന്നെ. കൊളസ്റ്റ്രോള്‍ ഇല്ലെങ്കില്‍ ആളു വടിയായി പോകും. സുരക്ഷിതമെന്ന് കരുതാവുന്ന അളവിലും കൂടുതല്‍ കൊഴുപ്പുണ്ട് എന്നാണ് ഹൈപ്പര്ലിപ്പിഡീമിയ എന്നു പറഞ്ഞാല്‍ അര്‍ത്ഥം.
വൈദ്യമലയാളത്തെ ഒന്നു നവീകരിക്കാന്‍ ഏതശ്വിനീെ ദേവകള്‍ മുന്നോട്ടിറങ്ങും? "എന്റേടീ മൂത്രത്തില്‍ 'ആല്ബിനോസ്' ഉണ്ട്" എന്നൊക്കെ കേള്‍ക്കുമ്പോ ഈശ്വരാ ഇതിനൊരു മലയാളം വാക്കുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട്.

മെഡിമലയാളത്തിനു വോളന്റീയര്‍മാര്‍ ഉണ്ടോ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-11177867.post-1156665652201661892006-08-27T12:00:00.001+04:002006-08-27T12:00:00.001+04:00ഇടക്ക് ഇംഗ്ലീഷ് കൂട്ടി എഴുതുന്നതിലോ സംസാരിക്കുന്...ഇടക്ക് ഇംഗ്ലീഷ് കൂട്ടി എഴുതുന്നതിലോ സംസാരിക്കുന്നതിലോ വലിയ അപാകതയൊന്നുമില്ല എന്ന് വിചാരിച്ചിരുന്ന ഒരാളാണ് ഞാന്‍. പക്ഷേ സീയെസ്സ് ചൂണ്ടിക്കാണിച്ചത് വളരെ പ്രസക്തമായൊരു കാര്യമാണ്. നമ്മള് നിരുപദ്രവമെന്ന് കരുതുന്ന പല അന്യഭാഷാ പ്രയോഗങ്ങളും, നമ്മുടെ ഭാഷയിലുള്ള അതേ വാക്ക് കാലക്രമത്തില്‍ ഉപയോഗിക്കപ്പെടാതിരിക്കാന്‍ കാരണമായേക്കും. അതുകൊണ്ട്, ഇനി എഴുതുമ്പോഴെങ്കിലും അല്‍പ്പം ശ്രദ്ധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിയുന്നതും ഇംഗ്ലീഷ് പദങ്ങള്‍ ഒഴിവാക്കാന്‍.

ഭാഷാശുദ്ധി എന്ന ഉമേഷിന്റെ വാദത്തിലും ചെറിയ കഴമ്പുണ്ടെന്ന് തോന്നുന്നു പയ്യന്‍സേ. പുതിയ തലമുറ ആല്‍ബങ്ങള്‍ കേട്ട് അംഗീകരിക്കുന്നുണ്ടാവാം, നല്ലതു തന്നെ. പക്ഷേ ലജ്ജാവതിയേ, ചെന്താമരയേ എന്നൊക്കെ എഴുതുന്നവന് മാതാവിനെ വിളിക്കുമ്പോള്‍ "അമ്മയേ" എന്നല്ലല്ലോ "അമ്മേ" എന്നല്ലേ വിളിക്കൂ. അപ്പോള്‍ പിന്നെ ഇത്തരം വൈകല്യങ്ങളും ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കിക്കൂടേ?കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-11177867.post-1156665634204142942006-08-27T12:00:00.000+04:002006-08-27T12:00:00.000+04:00അയ്യയ്യോ! ഗുരുക്കള്‍ പറഞ്ഞതാരോ ശരിക്കും മനസ്സിലാക്...അയ്യയ്യോ! ഗുരുക്കള്‍ പറഞ്ഞതാരോ ശരിക്കും മനസ്സിലാക്കാത്തതു പോലെ തോന്നുന്നു. ബ്ലഡ് പ്ലഷര്‍, പ്ര അല്ല പ്ല എന്നു പറയരുതെന്നാണദ്ദേഹം പറഞ്ഞതു്. ചാല്, അക്സപ്റ്റന്‍സ് കൊള്ളാം ഭാഷയെ കൂട്ടിലിട്ടു വളര്‍ത്തേണ്ട കാര്യമൊന്നുമില്ല പക്ഷേ, വികലമായ പ്രയോഗങ്ങള്‍ പാടില്ല. പ്രഷറിനെ പ്ലഷറാക്കി അതു സ്വീകരിക്കേണ്ടതില്ല എത്രയധികം പേര് അതു പ്രയോഗിക്കുന്നുണ്ടെങ്കിലും, എന്നായിരിക്കണം ല്ലേ മാഷേ?

(പിച്ചക്കാരന് കണ്ണുകാണാത്ത കുരുടനാണേ എന്നു നിലവിളിച്ചപ്പോള്‍. ദിത്വം ദിത്വം എന്നു പറഞ്ഞു തിരുത്തിയ ആരേയോ പറ്റി എം കൃഷ്ണന് നായര്‍ ഒരിക്കല്‍ പറഞ്ഞതോര്‍മ്മ വരുന്നു.)

ആറ്റുകാല്‍ വിശ്വം പറഞ്ഞതു് അച്ചട്ടു്. ഇതതുപോലെ തന്നെ സംഭവിക്കും. പല കൂട്ടായ്മകളുണ്ടായേക്കും. ബ്ലോഗുകളുടെ എണ്ണം കൂടി വരുമ്പോള്‍ ഏറ്റവും നല്ല ശേഖരണത്തിനാവും ഡിമാന്റ്. ഈ ശേഖരണമാവും പിന്നത്തെ പ്രസാധകന്. കൃതികളവന്റെ പേജിലൂടെ വായിക്കുന്നവനു് അവനിന്ഷുറന്സ് ഏര്‍പ്പെടുത്തിയേക്കുമോ?.. ആ ആര്‍ക്കറിയാം ;-)സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-11177867.post-1156653767481863782006-08-27T08:42:00.000+04:002006-08-27T08:42:00.000+04:00ബുലോഗം ഭാസുരമായ ഭാവിയിലേക്ക് കുതിക്കട്ടെ!!'സ്കൂള്‍...ബുലോഗം ഭാസുരമായ ഭാവിയിലേക്ക് കുതിക്കട്ടെ!!

'സ്കൂള്‍' എന്ന് ബുദ്ധിമുട്ടി പറയുന്നതിനേക്കാള്‍ 'ഉസ്കൂള് ' എന്ന് മലയാളത്തില്‍ പറയാനാണ് എനിക്കിഷ്ടം, 'മല്യാലി'കള്‍ country അഥവാ അസംസ്കൃതന് എന്ന് കരുതുമെങ്കിലും. എന്നാല്‍ school എന്ന് പറയേണ്ടിടത്ത് uschool എന്ന് പറയാതിരിക്കാനും പരമാവധി ശ്രദ്ധിക്കാറുണ്ട്.

എന്റെ വക ഒരു വാക്ക്:
ലസസേ: ലഘു സന്ദേശ സേവനം(SMS)സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-11177867.post-1156602326135362752006-08-26T18:25:00.000+04:002006-08-26T18:25:00.000+04:00blood pressure എന്ന വാക്കിനു രക്തസമ്മര്‍ദ്ദം എന്നു...blood pressure എന്ന വാക്കിനു രക്തസമ്മര്‍ദ്ദം എന്നു പറഞ്ഞാല്‍ എന്തു കുഴപ്പം തേവരേ? പിന്നെ തേവര് പറഞ്ഞ മറ്റേ ഇംഗ്ലീഷ് വാക്കാണു ശരിയായി ഉപയോഗിക്കേണ്ടതു്, അതിന്റെ ശരിക്കുള്ള മലയാളം മറ്റേതാണു് എന്നൊക്കെ പറഞ്ഞാല്‍ പരിപൂര്‍ണ്ണസമ്മതം.

തേവരുടെ അവസാനത്തെ നിരീക്ഷണം ആലോചനാമൃതം. പോയി വായിച്ചാല്‍ മുതലാകും എന്നുറപ്പുള്ളിടത്തേ ആളുകള്‍ പോവുകയുള്ളൂ എന്നു്. (പണ്ടു് അങ്ങനെയല്ലായിരുന്നു-എല്ലാം വായിക്കുമായിരുന്നു.) ഞാന്‍ ഇപ്പോള്‍ത്തന്നെ അതാണു ചെയ്യുന്നതു്. അതുകൊണ്ടു് ഒരുപാടു നല്ല പോസ്റ്റുകള്‍ വിട്ടുപോകുന്നു.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-11177867.post-1156587482377259832006-08-26T14:18:00.000+04:002006-08-26T14:18:00.000+04:00അപ്പൊ ഗൌരവമേറിയ ഒരു തട്ടകം കണ്ടെത്തേണ്ടിയിരിക്കുന്...അപ്പൊ ഗൌരവമേറിയ ഒരു തട്ടകം കണ്ടെത്തേണ്ടിയിരിക്കുന്നു.വേനല്‍ക്കാലത്ത് വരണ്ടുണങ്ങി വിണ്ട് കീറിയ പാടം പോലെ ആയ മനസ്സിനെ ഒന്ന് നനച്ചെടുക്കണം.എന്തെങ്കിലും മൂളച്ച് വന്നെങ്കിലോവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-11177867.post-1156585189714565402006-08-26T13:39:00.000+04:002006-08-26T13:39:00.000+04:00ഹഹ മറിയം സീരിയസ്സായി. "ആരും നാലാം ക്ലാസ്സുകാരായി ജ...ഹഹ മറിയം സീരിയസ്സായി. "ആരും നാലാം ക്ലാസ്സുകാരായി ജനിക്കുന്നില്ല. നമ്മുടെ ഈ ദുഷിച്ച സമൂഹമാണ് നാലാം ക്ലാസുകാരെ ഉണ്ടാക്കുന്നത്."

വിശ്വം മാഷ് എന്നെ കൊല്ലാതിരിക്കാന്‍ മരുന്നിനു ശകലം ഓണ്‍ ടോപ്പിക്കും കൂടെ.

ബൂലോഗമെന്ന കമ്യൂണിറ്റി തമ്മില്‍ തമ്മില്‍ എല്ലാവരെയും അറിഞ്ഞിരിക്കണ് എന്നൊരു അലിഖിത നിയമവും, സീരിയസ്സായി വായിക്കുന്നവരെല്ലാം കൊള്ളാവുന്ന പോസ്റ്റുകളില്‍ മുഴുവന്‍ ഇര്ബ്ബന്ധമായും കമന്റ് ഇട്ടിരിക്കണം എന്നൊരു ആചാരവും തുടക്കത്തില്‍ ഉണ്ടായിരുന്നതൊക്കെ അവസാനിച്ചു കഴിഞ്ഞെന്നും ആ പ്ലേസ്കൂളില്‍ നിന്നും നമ്മള് മുതിര്‍ന്ന അപരിചിതരായിക്കൊണ്ടിരിക്കുകയാണെന്നും ആരോഗ്യകരമായ ഒരു വളര്‍ച്ചയുടെ ഭാഗമാണ് അതെന്നും എനിക്കു തോന്നുന്നു.

ചിലര്‍ അവരുടെ ബ്ലോഗ്ഗിനു സ്പെഷ്യലൈസേഷന് സ്ഥാപിച്ചിട്ടുണ്ട്, ഉദാ, ഷിജു അലക്സ്, ജ്യോതി റ്റീച്ചര്‍, കല്ലേച്ചി (പഴയരില് ഗുരുക്കള്‍, വിശാലന്, അരവിന്ദന്, സാക്ഷി...) ഇവര്‍ക്ക് ഇന്നതേ ചെയ്യൂ എന്നില്ലാത്തവര്‍ ( ഉദാ. വക്കാരി, കുമാര്‍, പ്രബേഷ്, സുധീര്‍, ഇഞ്ചി..) തുടങ്ങിയവരെക്കാള്‍ വളരെക്കൂടുതല്‍ അറ്റെന്‍ഷന്‍ ഇനിയുള്ള കാലം ലഭിക്കും. മറ്റൊന്നും കൊണ്ടല്ല, എല്ലാം വായിക്കാന്‍ പറ്റാതെ വരുമ്പോള്‍ ആളുകള്‍ കിട്ടേണ്ടത് ഉണ്ടെന്ന് ഉറപ്പുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് അവിടെ കൂടുതല്‍ പോകാന്‍ തുടങ്ങുമെന്ന് ഒരു തോന്നല്‍.

ബ്ലോഗുകളുടെ ആധികാരിക സ്വഭാവവും
വര്‍ദ്ധിച്ചു വരുന്നു. ആരോഗ്യം എന്ന ബ്ലോഗ് എഴുതി തുടങ്ങിയ കാലമല്ല ഇന്ന്. രണ്ടു ഡോക്റ്റര്‍മാരും രണ്ട് വൈദ്യോപകരണ വിദഗ്ദ്ധരും മൂന്ന് ഔഷധ ഗവേഷകരും ഒരു വൈദ്യശാസ്ത്ര പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമടക്കം ഒരുപാട് പ്രൊഫഷണലുകള്‍ ഞാനറിയുന്ന വായനക്കാരില്‍ തന്നെ ഉണ്ട് ഇവര്‍ അതില്‍ വരുന്ന ഒരോ പിശകും തിരുത്തിത്തന്ന് പോസ്റ്റുകളെ കുറ്റമറ്റതാക്കി തരുന്നു. ഗുരുക്കളുടെ കുലമഹിമയും ഇതുപോലെ വായനക്കാരാല്‍ ഉയരുന്നുണ്ടാവണം.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-11177867.post-1156581503063924972006-08-26T12:38:00.000+04:002006-08-26T12:38:00.000+04:00ഞാന്‍ ഉറക്കം കളയാന്‍ വെറുതെ പറഞ്ഞതാണേ മാഷെ. ആരോഗ്യ...ഞാന്‍ ഉറക്കം കളയാന്‍ വെറുതെ പറഞ്ഞതാണേ മാഷെ. ആരോഗ്യകാര്യങ്ങളില്‍ നിങ്ങള്‍ "പോളണ്ടിനെ കുറിച്ചു ഒരക്ഷരം മിണ്ടരുത്" സ്റ്റൈല്‍ ആണെന്ന് ഞനങ്ങട് മറന്നു.. എന്തായാലും നന്നായി.സമ്മര്ദമാപിനിയില് 150 മില്ലിലിറ്റര്‍ രസം ഉയര്‍ത്താനാണ് ഈ ഹൃദയം മിടിക്കിന്നതെന്നു ഇപ്പൊഴല്ലെ മനസ്സിലായത്. :-D

പിന്നെ, നാലാം ക്ലാസ്സ് കഴിഞ്ഞു മലയാളം പഠിക്കാന്‍ കഴിയാഞ്ഞതു പിന്നെ ആരുടെ കുറ്റമാണ്?mariamhttps://www.blogger.com/profile/11005834129306952860noreply@blogger.comtag:blogger.com,1999:blog-11177867.post-1156577763835963082006-08-26T11:36:00.000+04:002006-08-26T11:36:00.000+04:00അതായത് മറിയം,ഈ രക്തത്തിന്റെ സങ്കോചിതാവസ്ഥാ മര്‍ദ്...അതായത് മറിയം,

ഈ രക്തത്തിന്റെ സങ്കോചിതാവസ്ഥാ മര്‍ദ്ദം (systolic pressure)കൂടുന്നതനുസരിച്ച് വികസിതാവസ്ഥാമര്ദ്ദവും (diastolic pressure) കൂടുന്ന സാധാരണ കാണുന്ന രീതിയിലുള്ള പ്രതിസന്ധി - സര്‍വ്വസാധാരണ രക്താതിസമ്മര്ദത്തെക്കാള് എത്രയോ അപകടകാരിയായേക്കാം സങ്കോചിതമര്ദ്ദവും വികസിതമര്ദ്ദവും തമ്മിലുള്ള വ്യതിയാന വ്യത്യാസം കുറവായി വരുന്നത്.

നമുക്കു ചിന്തിക്കാം:
ഒരാളിന്റെ ഹൃദയം ചുരുങ്ങിയിരിക്കുമ്പോള് രക്തസമ്മര്ദ്ദമാപിനിയില് രസം 190 മില്ലിമീറ്ററും വികസിച്ച അവസ്ഥയില്‍ പ്രസ്തുത അളവ് 150 മില്ലിമീറ്ററുമാണ് കാണിക്കുന്നതെന്ന് വയ്ക്കുക. വളരെ വലിയ മര്‍ദ്ദമാണ് അയാളുടെ രക്തക്കുഴലുകള്‍ താങ്ങുന്നത്, ഈ വ്യക്തിക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാന്‍ സാദ്ധ്യത വളരെകൂടുതാണ് എന്ന് നാം മനസ്സിലാക്കുന്നു.

മറിച്ച് ഈ അളവുകള്‍ യഥാക്രമം 60 മില്ലിമീറ്ററും 45 മില്ലിമീറ്ററും ആണെങ്കിലോ? ഇയാളുടെ ഹൃദയം ചുരുങ്ങുന്നത് വെറും 15 മില്ലിമീറ്റര്‍ രസംസമ്മര്ദ്ദ മാപിനിയില്‍ ഉയര്‍ത്താന്‍ മാത്രം പോന്ന ശക്തിയില്‍ ആണ്. ലളിതമായി പറഞ്ഞാല്‍ ഇയാളുടെ ഹൃദയം മിടിക്കുന്നത് ശക്തിയോടെ അല്ല, അഥവാ, ഇയാള്‍ മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് ഇരിക്കുന്നു.

എന്റെ കുറ്റമല്ല, നാലു ക്ലാസ്സ് വരെയേ എനിക്കു മലയാളം പഠിക്കാന്‍ കഴിഞ്ഞുള്ളു.
(മറ്റു പല ഭാഷകളും അരച്ചു കലക്കി കുടിച്ചവന് ആണു ഞാന്‍ എന്നൊരു വ്യംഗ്യം ഇതിനില്ല)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com