സുഹൃത്തുക്കളേ,
ഈയിടെ വിശാലമനസ്കന്റെ “കൊടകര പുരാണ”ത്തിന്റെ ഒരു PDF കോപ്പി നെറ്റില്‍ കിടന്നു കളിക്കുന്നതു കണ്ടിരിക്കുമല്ലോ. കുറച്ചു നാള് മുമ്പു് വിശാലമനസ്കന്റെ അനുവാദത്തോടുകൂടി പുരാണത്തെ PDF ആക്കാന്‍ ഒരു ശ്രമം ഞാന്‍ നടത്തിയിരുന്നു. അതിനു ശേഷം ശനിയന്റെ സഹായത്തോടെ പെരിങ്ങോടന്റെ തെരഞ്ഞെടുത്ത കഥകളും.
അതുല്യ, ഏവൂരാന്, സൂ, തുടങ്ങിയവരുടെ കഥകള്‍, സാക്ഷിയുടെ കഥകളും ചിത്രങ്ങളും, ദേവന്റെ ആയുരാരോഗ്യം, എന്റെ ഗുരുകുലത്തിലെ ചില ലേഖനങ്ങള്‍ എന്നിവയും കൂടി തയ്യാറാക്കാനായിരുന്നു പദ്ധതി. ഇവയെല്ലാം നന്നായി പ്രൂഫ്റീഡു ചെയ്തതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുവാനായിരുന്നു ശ്രമം.
ഈ രണ്ടു പുസ്തകങ്ങളുടെ പ്രൂഫ്റീഡിംഗ് നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ രൂപം ഇവിടെ ഇട്ടിട്ടുണ്ടു്.
പെരിങ്ങോടന്റെ ഇതുവരെയുള്ള 85 കഥകളില്‍ നിന്നു 35 എണ്ണം മാത്രമേ ഇതില്‍ ചേര്‍ത്തിട്ടുള്ളൂ. എല്ലാ കഥകളും ഞാന്‍ തയ്യാറാക്കിക്കഴിഞ്ഞു. പുരാണത്തിലെ അവസാനത്തെ കുറെ കഥകള്‍ ഉള്ക്കൊള്ളിക്കാനുണ്ടു്.
ഇതിനിടെ സിബുവും ഇതുപോലെയൊരു സംരംഭം ആരംഭിച്ചിട്ടുണ്ടു്. അദ്ദേഹം അരവിന്ദന്റെ മൊത്തം ചില്ലറ PDF രൂപത്തിലാക്കിയിട്ടുണ്ടു്. മറ്റൊരു സാങ്കേതികവിദ്യ ഉപയോഗിച്ചാണെന്നു മാത്രം. ഏതായാലും നമുക്കു് പരസ്പരം അറിയാതെ ഒന്നു തന്നെ ചെയ്യാതിരിക്കാന്‍ ശ്രമിക്കാം.
ഏതെങ്കിലും പ്രസാധകര്‍ക്കു ഇവ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹം തോന്നിയാല്‍ അതിനു സൌകര്യം ഉണ്ടാക്കിക്കൊടുക്കുകയാണു പ്രധാനലക്ഷ്യം. നമുക്കു പ്രിന്റു ചെയ്തു വായിക്കാനും സഹായകമാകും.
ഇതിലെ കഥകള്‍ക്കു പറ്റിയ ചിത്രങ്ങള്‍ ആരെങ്കിലും വരച്ചുതന്നാല്‍ അതും ഉള്‍ക്കൊള്ളിക്കാം. പഠനങ്ങളും ചേര്‍ക്കാം.
ഇപ്പോള്‍ ഞാന്‍ മലയാള ബ്ലോഗുകളിലെ തെരഞ്ഞെടുത്ത കഥകള്‍ ചേര്‍ത്തു് “ബ്ലോഗുകഥകള്” എന്നൊരു പുസ്തകം തയ്യാറാക്കുകയാണു്. ഓരോരുത്തരെയും അനുവാദത്തിനായി ഞാന്‍ ബന്ധപ്പെട്ടുകൊള്ളാം.
അഭിപ്രായങ്ങള്‍ ദയവായി അറിയിക്കുക.
ലിങ്ക് ഇവിടെ.
Saturday, June 24, 2006
Subscribe to:
Post Comments (Atom)
11 comments:
കൊടകര പുരാണത്തിന്റെയും പെരിങ്ങോടന്റെ തെരഞ്ഞെടുത്ത കഥകളുടെയും അധികൃത PDF കോപ്പികള്‍ - സമകാലികം വായിക്കുക. കൂടുതല്‍ പുസ്തകങ്ങള്‍ ബൂലോകഗ്രന്ഥശാലയില് വരുന്നു!
പടം വരക്കാന്‍ സാക്ഷി മാത്രമേയുള്ളെന്നു തോന്നുന്നു
അതു നന്നായി ഉമേഷെ..ഇതു പുസ്തക രൂപത്തില്‍ കൂടി ഇറങ്ങ്യാ കേമായി.. കൂടുതല്‍ പുസ്തകങ്ങള്‍ തയാറാകുന്നതും കാത്ത്.. ചുള്ളന്
“എന്റെ ലോകം” ബ്ലോഗിലെഴുതിയതെല്ലാം കഥയാണെന്നു പറഞ്ഞാല്‍ “ദൈവമേ നീയറിയുന്നില്ലല്ലോ ഇവര്‍ ചെയ്യുന്നതെന്തെന്നു്”
എന്തായാലും വളരെ നല്ലകാര്യം, പ്രൂഫ്റീഡ് ചെയ്യുവാന്‍ സമയം കണ്ടെത്തിയതിനു് പ്രത്യേകം നന്ദി. പിന്നെ സിബു പറഞ്ഞതുപോലെ, എല്ലാ പേജുകളിലും സമാഹാരത്തിന്റെ പേര് പ്രിന്റ് ചെയ്യുന്നതും കോപ്പിപ്രൊട്ടക്ഷനു സഹായകമായേക്കും.
ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതില്‍ “കഥ”യെന്നു സ്വയം ടാഗ് ചെയ്യുവാന്‍ ധൈര്യം വന്നതിത്രയും മാത്രമാണു്: http://peringodan.wordpress.com/tag/കഥകള്‍/. അവസാനത്തെ മൂന്നെണ്ണം ഒഴിവാക്കാം, ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതായിരുന്നില്ല.
വളരെ നല്ല കാര്യം. എല്ലാവരും കൂടി സംഗതി ഏകോപിപ്പിച്ച് അടിപൊളിയാക്കിയാല്‍ അടിപൊളി. എന്റെ സംഭാവനയായ വായന, ചിരി, ആലോചന, തലയാട്ടല്‍ ഇവ ഞാന്‍ ഉത്തരവാദിത്തത്തോടെ നിര്‍വ്വഹിക്കാം :)
ഇതിന്റെ പ്രിന്റൌട്ട് എടുത്ത് ഇഷ്ടപ്പെട്ടവര്‍ക്ക് കൊടുക്കുന്നതില്‍ പകര്‍പ്പവകാശപ്രശ്നം .....?
പ്രിന്റു ചെയ്തു് ആര്‍ക്കെങ്കിലും കൊടുക്കുന്നതു പ്രൂഫ്റീഡിംഗ് കഴിഞ്ഞിട്ടു മതി വക്കാരീ. പ്രൂഫ് റീഡ് ചെയ്യാന്‍ സഹായിക്കാമെങ്കില് ഞാന്‍ ലൈന്‍ നമ്പര്‍ ഉള്ള ഒരു വേര്‍ഷന്‍ അയച്ചുതരാം.
അക്ഷരത്തെറ്റുകള്‍ തിരുത്തുക മാത്രമല്ല പ്ര്രൂഫ്റീഡിംഗ്. (ഇവര്‍ രണ്ടുപേര്‍ക്കും അക്ഷരത്തെറ്റുകള്‍ കുറവാണു്.) താഴെയുള്ളവയും ഉണ്ടു്.
1. ചിഹ്നങ്ങള്‍ ശരിയാക്കുക. വിശാലന്റെ കോമകള്‍ പലപ്പോഴും അസ്ഥാനത്താണു്. ചിലയിടത്തു് അര്ദ്ധവിരാമമാണു (സെമികോളന്) വേണ്ടതു്. ഇങ്ങനെയുള്ളവ...
ഉദ്ധരണികള്ക്കു് ശരിയായ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതും (സംഭാഷണത്തിനു സ്മാര്‍ട്ട് ഡബിള്‍ ക്വോട്ട്സ്, പ്രത്യേകവാക്കുകള്ക്കു സിംഗിള്‍ ക്വോട്ട്, എന്നിങ്ങനെ), ഫുള്‍സ്റ്റോപ്പിനു ശേഷം രണ്ടു സ്പേസിടുന്നതും ഇതിലുള്‍പ്പെടുന്നു.
2. നന്നായില്ല എന്നു തോന്നുന്ന ഭാഗങ്ങളെ കര്ത്താവിനെക്കൊണ്ടു തന്നെ മാറ്റിയെഴുതിക്കുക. വിശാലനു ഞാന്‍ അഞ്ചാറു സ്ഥലങ്ങള്‍ ഇങ്ങനെ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. വെറുതേ തമാശയ്ക്കെഴുതുന്ന കഥകളെ അച്ചടിക്കത്തക്ക നല്ല സാഹിത്യമാക്കുമ്പോള് ചില ചെറിയ മാറ്റങ്ങള്‍ വേണ്ടി വന്നേക്കാം. (ഉദാഹരണത്തിനു്,ഇംഗ്ലീഷ് പദങ്ങള്‍ക്കു പകരം മലയാളം എഴുതുക. പണ്ടു് ഒരു ‘മ’വാരികയില്‍ വന്ന ന്നോവലിലെ ഒരു വാക്യം: “അവള് സുന്ദരിയായിരുന്നെങ്കിലും ആരും അവളോടു സംസാരിക്കാന്‍ പോലും ധൈര്യം കാണിച്ചില്ല. കാരണം അവളുടെ ആങ്ങളമാര്‍ക്കു നല്ല മസ്സില് ഉണ്ടായിരുന്നു...”. ഇവിടെ “മസ്സില്” അരോചകമല്ലേ? അതേ സമയം വിശാലന്റെ “മസില്ക്കുത്തടിക്കുക” എന്ന പ്രയോഗം അസ്സലാണു താനും.
3. പാരഗ്രഫിനിടയിലെ സ്പേസുകള്‍ ശരിയാക്കുക. കൂടുതല്‍ പാരായണക്ഷമമാക്കുക.
4. “ഓരോ ആളുകളും” പോലെയുള്ള വ്യാകരണപ്പിശകുകള്‍ ശരിയാക്കുക, അവയവിടെ ആവശ്യമല്ലെങ്കില്‍ (ഉദാഹരണമായി, വിവരമില്ലാത്തവന് പറയുന്ന വാക്യം)
5. നിലവാരം കുറഞ്ഞവ ഒഴിവാക്കുക. പെരിങ്ങോടന്റെ കാര്യത്തില്‍ ഇതാണു പ്രശ്നം. കക്ഷി എഴുതിയ തൊണ്ണൂറു സാധനങ്ങളില്‍ എന്തെടുക്കണം,എന്തെടുക്കേണ്ട എന്നാലോചിച്ചു് എനിക്കു വട്ടായി.
കുറുമനെപ്പോലെ കാലാട്ടിക്കൊണ്ടിരുന്ന വക്കാരിയെ തലയാട്ടാന്‍ ഇതു സഹായിച്ചാല്‍ അത്രയും നന്നല്ലേ...
സിബുവിന്നോടൊരു ചോദ്യം. യൂണിക്കോഡിലുള്ള സാധനങ്ങള്‍ വരമൊഴിയിലാക്കാന്‍ ഏറ്റവും നല്ല വഴിയെന്താണു്? അവന്റെ encoding മാറ്റി, വരമൊഴി GUI ഉപയോഗിച്ചു മാറ്റുന്നതു വളരെ സമയമെടുക്കുന്നു. കമാന്‍ഡ് ലൈന്‍ ടൂള്‍ ആയാല്‍ വളരെ നല്ലതു്. ലിനക്സില്ത്തന്നെ മൊത്തം ചെയ്യാന്‍ കഴിഞ്ഞാല്‍ ഏറ്റവും നല്ലതു്. യൂണിക്കോഡ്->വരമൊഴി->LaTeX->Proof Reading എന്നിങ്ങനെയാണു് എന്റ്റെ രീതി. ഇതിനെ യൂണിക്കോഡ്/വിക്കിപീഡിയ/സോഴ്സ് രൂപത്തിലാക്കാന്‍ എളുപ്പമായ രീതിയിലാണു അവസാനരൂപം ഞാന്‍ സൂക്ഷിക്കുന്നതു്.
നല്ലൊരു സംരംഭം ! എന്റെ ഭാഗത്തുനിന്നെന്തു സഹായവും വാഗ്ദാനം ചെയ്യുന്നു ;) എല്ലാ ആശംസകളും.
:)
ഉമേഷ് ജി,
ഞാന്‍ പുരാണം ഓരോ തവണ വായിക്കുമ്പോഴും ഒരുപാട് തിരുത്താനുണ്ട് എന്ന് തോന്നാറുണ്ട്. പിന്നെ, ബ്ലോഗിങ്ങ് ഓഫീസിലിരുന്നായതുകൊണ്ട് ടൈമില്ലായ്മ മൂലം തിരുത്താന്‍ ടൈം കിട്ടാറില്ല.
പുരാണത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും തിരുത്താനും സന്മനസ്സുള്ളവര്ക്ക് അങ്ങിനെ ആകാവുന്നതാണ്. ഉമേഷ് ജി, ഉണ്ടാക്കിയ പിഡിഫ് ഇല് തിരുത്താന്‍ പറ്റുന്ന ഡാറ്റ എനിക്കൊന്ന് അയച്ചുതരാവോ???
അതെ പടങ്ങള്‍ സാക്ഷി വരച്ചുതരാമെന്നേറ്റിട്ടുണ്ട്.
വഴിപോക്കന്: അത് ജഗതി പറഞ്ഞത് സത്യായിട്ടും ഞാന്‍ കേട്ടിട്ടില്ല. ഇത് ഒത്തിരി കാലായി നാട്ടിലെ പിള്ളേഴ്സ് പറയുന്നതാ..
പണ്ട് ഗിരിജയില്‍ കെ.എസ്. ഗോപാലകൃഷണന്റെ പടം വന്നാല്‍ ‘ഡാ അടൂരിന്റെ പടം വന്നിട്ടുണ്ട്, നീ പോണില്ലേ?? എന്നു ചോദിക്കും.
അതുപോലെ, അടൂരിന്റെ ‘മതിലുകള്‍‘ വന്നപ്പോള്‍, അത് നമ്മുടെ കെ.സ്. സംവിധാനം ചെയ്തിരുന്നെങ്കില്‍ പോകായിരുന്നു. എന്നും പറയാറുണ്ട്.
നമ്മള് എല്ലാ പടവും കാണും, ഏത് ഗോപാലകൃഷ്ണന്റെയായാലും! എന്നൊരു പ്രയോഗം തന്നെയുണ്ട്.
ഹവ്വെവര്‍, ചൂണ്ടിക്കാട്ടിയതിന് വളരെ നന്ദി വഴിപോക്കാ, നമുക്ക് മാറ്റിക്കളയാം.
പ്രിയ വഴിപോക്കന്,
ഏയ്. ഒരിക്കലും വഴിപോക്കന് പറഞ്ഞതിലെനിക്കൊരു പ്രശ്നവും തോന്നിയില്ല.
ഞാനങ്ങിനെ വിചാരിക്ക്വോ.. ചുള്ളാ. ഒരിക്കലുമില്ല.
ബ്ലോഗ് പുസ്തകം ആരും ചെയ്തുകാണാഞ്ഞതുകൊണ്ട് അങ്ങനെയൊന്നവതരിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. മാത്രവുമല്ല, നേരത്തേ പറഞ്ഞപോലെ, എഴുത്തുകാരന്റെ പേരില്ലാത്ത പി.ഡി.എഫ്. സര്‍ക്കുലേഷന്‍ തടയാനും അതുകൊണ്ടുപറ്റും എന്നതായിരുന്നു എന്റെ തിയറി. ഉമേഷും ദേവനും ഉള്‍പ്പെടുന്ന താപ്പാനകള്‍ പലരും അതുചെയ്യുന്നുണ്ടെങ്കില് സന്തോഷമായി. ബ്ലോഗുകളുടെ പ്രചാരത്തിന് അതാക്കം കൂട്ടുകയേ ഉള്ളൂ. ഈ ചെയ്തതിലധികം ബ്ലോഗ്ബുക്കുകള്ക്ക് വേണ്ടി അടുത്തൊന്നും എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. (വരമൊഴിയിലേയ്ക്ക് മടങ്ങിയേ പറ്റൂ)
ഉമേഷ് ചെയ്യുന്ന പോലെ കണ്ടന്റില്‍ ഒന്നും ഞാന്‍ തൊട്ടിട്ടേ ഇല്ല. എളുപ്പപ്പണി മാത്രമേ ചെയ്തുള്ളൂ. അരവിന്ദിനോ വേറേ ആര്‍ക്കെങ്കിലുമോ കൂടുതല്‍ ചെയ്യാനാണ് .doc കൊടുത്തിരിക്കുന്നത്.
വരമൊഴിക്ക് UTF-8 മാത്രമേ മനസ്സിലാവൂ. വിന്‍ഡോസ് വെറുതെ കോപ്പി ചെയ്യുമ്പോള്‍ അത് UTF-32 ആണ്. അതുകൊണ്ടാണ് എന്കൊദിംഗ് വെസ്റ്റേണിലേയ്ക്ക് മാറ്റേണ്ടിവരുന്നത്.
ഒരു ടെക്സ്റ്റിനെ UTF-8 ആക്കാന്‍ മറ്റൊരുപായം, സേവ് ചെയ്യുമ്പോള്‍ UTF-8 text file ആക്കുകയാണ്. IE-ഉം നോട്പാഡും അങ്ങനെയൊരോപ്ഷന് തരുന്നുണ്ട്.
Post a Comment