Saturday, March 26, 2005

ഭാഷ മരിയ്ക്കുമ്പോള്‍

ഇവിടെ ദുബായിലൊരു മലയാളം എഫ്‌.എം ചാനലുണ്ട്‌ (ഇവര്‍ക്കറിയുന്ന ഭാഷ മല്യാളമാണ്‌; മലയാളമല്ല.) ഇത്രയും മോശമായി മലയാളം സംസാരിയ്ക്കുന്ന ഒരു കൂട്ടരെ ഞാന്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഏതൊരു മലയാളം ടിവി ചാനല്‍ നോക്കുമ്പോഴും, "മലയാളം ഇംഗ്ലീഷ്‌ പോലെ" സംസാരിയ്ക്കുന്ന കുറെ അവതാരകരെ കാണുവാനാകും. മലയാളം റേഡിയോ/ചാനല്‍ മലയാളം ഭാഷ മാത്രമേ ഉപയോഗിയ്ക്കാവൂ എന്ന കടുംപിടുത്തമൊന്നും നമുക്കുണ്ടാവേണ്ട കാര്യമില്ല. പക്ഷെ ഉപയോഗിയ്ക്കുന്ന ഭാഷ മലയാളമായാലും ഇംഗ്ലീഷായാലും ശുദ്ധമായിരിയ്ക്കണം.

"ഇഷ്ടമില്ലാത്ത പരിപാടികള്‍ കാണാതിരിയ്ക്കുക/കേള്‍ക്കാതിരിയ്ക്കുക" എന്ന രീതിയിലുള്ളതാണ്‌ പലരുടെയും ഇത്തരക്കാരോടുള്ള പ്രതികരണം. സത്യത്തില്‍ അങ്ങിനെയൊരു സമീപനം മതിയാകുമോ?

ഓഡിയോ-വിഷ്വല്‍ മീഡിയയുടെ ഇന്നത്തെ പ്രചാരം കണക്കിലെടുക്കുമ്പോള്‍, ഭാഷയെ സ്നേഹിയ്ക്കുന്ന ഏതൊരാളും, ഭാഷയോടുള്ള റേഡിയോ/ചാനലുകാരുടെ സമീപനത്തിനെതിരെ പ്രതികരിക്കേണ്ടതുണ്ട്‌. എം. കൃഷ്ണന്‍ നായരെ പോലെയുള്ള ഒരു "മീഡിയാ വാച്ച്ഡോഗിന്റെ" അസാന്നിദ്ധ്യം തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിയ്ക്കേണ്ടതും നമ്മള്‍ തന്നെയാണ്‌.

സ്വന്തം ഭാഷയുടെ, സംസ്കാരത്തിന്റെ, ദേശത്തിന്റെ, ജനതയുടെ "നല്ല" കാവല്‍ക്കാരനായിരിയ്ക്കുകയെന്നതാണ്‌ യഥാര്‍ത്ഥ മാനവികത. മലയാളി മറന്നു പോകുന്നതും അതു തന്നെ.

12 comments:

ഉമേഷ്::Umesh said...

Dear Peringotan,

I didn't know you are in Dubai. I was there (Sharja) for a couple of days two weeks back. We could have met.

Dubai is intersting. A combination of India, America, and many other countries. I think there are a lot to blog on that.

I think time is the main thing. Blogging, especially in Malayalam, is a very time-consuming task.

I do not agree with you about American bloggers also. American bloggers (from Kerala) are also not blogging anything interesting about the life here. There are a lot to write, but no time.

Sometimes I wonder: when a writer from Kerala visits a country for a few weeks, he writes a book titled something like "ബ്രിട്ട്നിയുടെ നാട്ടില്‍ എട്ടാഴ്ച". There is nothing to write for people who were here for decades!

- Umesh

പെരിങ്ങോടന്‍ said...

ഉമേഷ്‌,

"ബ്രിട്ട്നിയുടെ നാട്ടില്‍ എട്ടാഴ്ച"യെ കുറീച്ചു പറഞ്ഞപ്പോള്‍, എസ്‌.കെ എന്ന മനുഷ്യന്‍ മലയാളികള്‍ക്ക്‌ സമ്മാനിച്ച സഞ്ചാരസാഹിത്യത്തെ കുറിച്ചോര്‍ത്തുപോയി. എസ്‌.കെയുടെ അഭാവം എന്തുമാത്രം വലുതാണെന്ന് ഇപ്പോഴറിയുന്നു!

sunil said...

Peringodan, as Umesh said everybody is complaining about work and time. But if we try to get or squeeze we can find the time to read and write about our life. Since you are in Dubai and I am in Riyadh, Saudi Arabia; we think that you people have more time and liberty to write or read. Am I correct? You know the situations clearly.Regards,

Anonymous said...

SK ye polullavrude sanchara sahityathinu ee kalathu athraa valiya prasakthi undenu enikku thonnunilla... ee lokham thanne oru village lekko panchayathilekoo okke chrungunna ee kalgattathil..., athum drihya madyamagal adakki vazhunna ee navayughatil....

Anonymous said...

:)
Su

പെരിങ്ങോടന്‍ said...

അജ്ഞാതന്‍ ഉമേഷ് എഴുതിയത് വായിച്ചില്ലെന്നു തോന്നുന്നു. സഞ്ചാരസാഹിത്യമെന്നാല്‍ ചൈനയിലെ വന്‍മതിലിന്റെ നീളമളക്കുകയാണെന്ന ധാരണയുള്ള പല സാഹിത്യകാരന്മാരും ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്, പല വായനക്കാരും. എസ്.കെ വ്യത്യസ്തനാവുന്നതും അവിടെയാണ്‌, അന്യരാജ്യത്ത് ദര്‍ശ്ശിച്ച നൂറത്ഭുതങ്ങളെ കുറിച്ച് സഞ്ചാരസാഹിത്യകാരന്‍ എഴുതുമ്പോള്‍ എസ്.കെ സാധാരണക്കാരായ നൂറു മനുഷ്യരെ കുറിച്ചെഴുതും, അവരുടെ ജീവിതങ്ങളെ കുറിച്ചെഴുതും... ഇനി ഇതാണോ സഞ്ചാരസാഹിത്യമെന്നു ചോദിച്ചാല്‍ എനിക്ക് നിശ്ചയമില്ല. പക്ഷെ എസ്.കെയില്‍ സാഹിത്യമുണ്ടായിരുന്നു, മാനവികതയും.

കൈപ്പള്ളി said...

സമയമില്ലത്ത സമയത്ത, ലിപി പരിപോഷണത്തിനു ഉറക്കം കളഞ്ഞ് നാം ചിലവുചെയ്യുന്ന ചുരുങ്ങിയ നേരം പോലും കേരളസര്‍കാറിന്‍റെ ERNDC പോലുള്ള സ്ഥപനങ്ങള്‍ ചിലവാക്കുന്നില്ല എന്നതാണ് അതിന്‍റെ മറ്റൊരു സത്യം

പഥികന്‍ said...

കൈപ്പള്ളി പറഞ്ഞതെത്രയോ സത്യം
അതുകൊണ്ട് നമുക്കെല്ലാവര്‍ക്കും
ഒത്തൊരുമിച്ച് സര്‍ക്കാരിനെതിരെ
പടയൊരുക്കം നടത്താം
ഒരു പക്ഷേ അടുത്തതലമുറക്കെങ്കിലും
അതിന്‍റെ പ്രയോജനം ലഭിച്ചാലോ.. അതുകൊണ്ട് ഉറക്കം നഷ്ടപ്പെടുത്തിയതില്‍ പരിതപിയ്ക്കേണ്ട
ചരിത്രത്തില്‍ നിങ്ങളുടെ സ്ഥാനം പ്രശംസനീയമായി
നിലകൊള്ളും.

ചന്ദ്രന്‍ said...

ഇ ആര്‍ എന്‍ ഡി സി ക്ക്‌ നയന എന്നൊരു മലയാളം ഓ സി ആര്‍ പാക്കെജ്‌ ഉണ്ട്‌. ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ?

Prathibasam said...

Its my first appearence in this spot. You people are speaking about language. It is a medium to communicate our emotions and views. Have you ever read the news papers before 100 years or even 10 years older. The style is entirely different. Language changes, daily. So there is no "suddha" and "ashuddha".

malayalee said...

hi

malayalee said...

hi prathibasam