കുറച്ചു മാസങ്ങള്‍ക്കുമുമ്പ് ഒരു മീനിന്റെ ഇംഗ്ലീഷ് പേരെന്തെന്ന് മലയാളവേദി ഫോറത്തില്‍ ആരോ തിരക്കി. ഒടുക്കം അതു കൂലംകഷമായ ഗവേഷണത്തിലും ഗവേഷണസ്ഥാപനങ്ങള്‍ക്ക് കത്തയക്കലും വരെ എത്തി.
ഇന്നാണെങ്കിലോ? ചുമ്മാ ഗൂഗിള്‍ തുറന്നിട്ട് നെത്തോലി എന്നു യൂണികോടിയാല്‍ മതി നെത്തോലിയെക്കുറിച്ച് ആധികാരികമായ വിവരങ്ങളും ചിത്രങ്ങളും പൊങ്ങിവരും..
ഫിഷ്ബേസ് എന്ന സൈറ്റില്‍ മീനുകളുടെ മലയാളം പേരുകള്‍ ചേര്‍ക്കുകയെന്ന ശ്രമകരമായ ദൌത്യം സ്വമേധയാ ഏറ്റെടുത്ത ഡോക്റ്റര്‍ എ. ഗോപാലകൃഷ്ണന്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
Friday, October 28, 2005
Subscribe to:
Post Comments (Atom)
No comments:
Post a Comment