Thursday, November 08, 2007

ഹിറ്റ് എഫ്.എം - മാറുന്ന മാധ്യമ പ്രവര്‍ത്തനം.

മാധ്യമ രംഗത്ത് സ്ഫോടനാത്മകമായ മാറ്റങ്ങളാണല്ലോ ലോകം കഴിഞ്ഞ കുറേ ദശകങ്ങളായി കണ്ടു വരുന്നത്. പത്രങ്ങളില്‍ നിന്ന് ടെലിവിഷനിലേക്കും ഉപഗ്രഹ വിവര വിനിമയത്തിലേക്കും ത‌ത്‌സമയ സം‌പ്രേക്ഷണങ്ങളിലേക്കും ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴി ബ്ലോഗ് എങ്ങിനെ ഒരു സമാന്തര മാധ്യമമാവുന്നു എന്നതിലേക്കുമൊക്കെ എത്തി നില്‍ക്കുകയാണ്‌ ഈ രംഗത്തെ വളര്‍ച്ച. ഇതിനിടയില്‍, എല്ലാവരും മറന്നു പോയ ഒരു പഴഞ്ചന്‍ വാര്‍ത്താ മാധ്യമം കൂടിയുണ്ട്. റേഡിയോ. ഇപ്പോഴത്തെ സ്വകാര്യ എഫ്.എം.ചാനലുകളുടെ വരവോടു കൂടി വന്‍‌നഗരങ്ങളില്‍ റേഡിയോ വീണ്ടും ഒരു തിരിച്ചു വരവു നടത്തുന്നുവെങ്കിലും, ഒരു നേരംകൊല്ലി വിനോദ മാധ്യമം എന്നതില്‍ കവിഞ്ഞ ഒരു ഇടപെടല്‍ ഈ മാധ്യമത്തിലൂടെ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നതല്ല. ഒരു ശരാശരി ഗള്‍ഫുകാരനെ സംബന്ധിച്ചിടത്തോളവും കാര്യങ്ങള്‍ അങ്ങിനെ തന്നെയായിരുന്നു. ദുബായിലേയും, ഷാര്‍ജയിലേയും ട്രാഫിക് കുരുക്കില്‍ മണിക്കൂറുകള്‍ ചെലവാക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ആ സമയത്ത് ഇഷ്ടപ്പെട്ട പാട്ടും,പലപ്പോഴും അവതാരകരുടെ കൊച്ചു വര്‍ത്തമാനവും കേള്‍ക്കാന്‍ ഒരു ശബ്ദപ്പെട്ടി - അത്ര തന്നെ.

ആരുടെ ഏതു ചെറിയ പ്രശ്നവും, പര്‍‌വതീകരിച്ച് അതില്‍ നിന്ന് വാര്‍ത്ത സൃഷ്ടിക്കാനും നേട്ടങ്ങളും കോട്ടങ്ങളും കൊയ്യാനും വാര്‍ത്താ മാധ്യമങ്ങള്‍ മത്‌സരിക്കുന്ന ഒരു കാലഘട്ടം കൂടിയാണ്‌ ഇത്. പക്ഷേ, പാവപ്പെട്ട ഗള്‍ഫുകാരന്‌ ഈ സൗഭാഗ്യവും (?) അന്യം തന്നെ. എന്തുകൊണ്ടോ, അവന്റെ വേദനകളും, സമരങ്ങളും, കഷ്ടപ്പാടുകളും ഇന്നും വെറും "വാര്‍ത്തകള്‍" മാത്രമാണ്‌. റിപ്പോര്‍ട്ടിംഗിലുപരി, ഒരു ഗള്‍ഫ് പ്രവാസിയുടെ ദൈനംദിന പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാനോ, ആവശ്യമുള്ളത്ര "സെന്‍സേഷണലൈസേഷന്‍" എങ്കിലും കൊടുക്കാനോ ഈ കാലം വരെ ഒരു തരത്തിലുള്ള വാര്‍ത്താ മാധ്യമങ്ങളും ശ്രമിച്ചിരുന്നില്ല എന്നതാണ്‌ സത്യം. (കൈരളിയുടെ "പ്രവാസഭൂമി" പോലുള്ള ചുരുക്കം ചില പരിപാടികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍). ഈ ഒരു സാഹചര്യത്തിലാണ്‌ അറേബ്യന്‍ റേഡിയോ നെറ്റ്വര്‍ക്കിനു കീഴിലുള്ള 96.7 ഹിറ്റ് എഫ്.എം. എന്ന മലയാളം ചാനലിന്റെ ചില ധീരമായ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടേണ്ടത്.

സാധാരണ എല്ലാ ചാനലുകള്‍ക്കുമുള്ള അവതരണത്തിന്റേയും ഉള്ളടക്കത്തിന്റേയും അപര്യാപ്തതകളും, വൈകല്യങ്ങളും മൂലം ബ്ലോഗില്‍ തന്നെ ദുബായിലെ ബ്ലോഗര്‍മാരുടെ വിമര്‍ശനം പലവട്ടം നേരിട്ട ഒരു ചാനല്‍ കൂടിയാണ്‌ ഇത്. പരിമിതികള്‍ പലതും ഇപ്പോഴും നിലനില്‍ക്കുന്നുവെങ്കിലും ഹിറ്റ് എഫ്.എമിന്റെ ന്യൂസ് ഡെസ്കിന്റേയും അതിന്റെ തലവന്‍ ഷാബുവിന്റേയും നേതൃത്വത്തിലാണ്‌ മാതൃകാ പരമായ പല പ്രവര്‍ത്തനങ്ങളും ഈ ചാനല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടയില്‍ ഹിറ്റ് എഫ്.എം. ഏറ്റെടുത്ത് വിജയിപ്പിച്ച ചില പ്രവര്‍ത്തനങ്ങളാണ്‌ താഴെ കൊടുത്തിരിക്കുന്നത്.

അബുദാബിയില്‍ ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്ന ഷംസുദ്ദീന്‍ എന്ന ചെറുപ്പക്കാരന്‌ അക്ഷരാര്‍ത്ഥത്തില്‍ ജീവിതം തിരിച്ചു കൊടുത്ത ഒരു സത്‌പ്രവര്‍ത്തിയിലൂടെയാണ്‌ ഹിറ്റിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതെന്ന് തോന്നുന്നു. ഒരപകടത്തില്‍ പെട്ട ഷംസുദ്ദീന്റെ വലതും കയ്യും കാലും നഷ്ടപ്പെടുകയായിരുന്നു. കൃത്രിമ അവയവങ്ങള്‍ക്കും ചികിത്‌സക്കുമായുള്ള ഭാരിച്ച തുക സഹായമന്യേ താങ്ങാന്‍ കഴിയില്ലായിരുന്ന ആ ചെറുപ്പക്കാരനു വേണ്ടി ഹിറ്റ് എഫ്.എം. നടത്തിയ ക്യാം‌പെയിന്‍ ശേഖരിച്ചത് 70000 ദിര്‍ഹം ആണ്‌‌. കൃത്രിമാവയവങ്ങള്‍ ചേര്‍ക്കപ്പെട്ട ഷംസുദ്ദീന്‍, ഇന്ന് നാട്ടില്‍ പോയി വിവാഹിതനായി സസന്തോഷം കഴിയുന്നു.

യു.എ.ഇ.യിലെ അനധികൃത താമസക്കാര്‍ക്ക് പിഴയോ തടവോ കൂടാതെ സ്വരാജ്യത്തേക്ക് മടങ്ങി പോവാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംനസ്റ്റിയുടെ കാലഘട്ടത്തിലാണ്‌ ഹിറ്റിന്റെ സജീവമായ ഇടപെടല്‍ വീണ്ടും ഉണ്ടായത്. ആം‌നസ്റ്റിയുടെ പുതിയ വിവരങ്ങളും നിയമവശങ്ങളും മറ്റും വിദഗ്ദരെ പങ്കെടുപ്പിച്ച് ചര്‍ച്ച ചെയ്ത് അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരുന്നു എന്നത് മാത്രമല്ല അവര്‍ ചെയ്തത്. ഔട്ട് പാസ് ലഭിച്ചെങ്കിലും, വിമാന ടിക്കറ്റിന്‌ പൈസ ഇല്ലാതെ എന്തു ചെയ്യണം എന്നറിയാതെ വലഞ്ഞ ഇന്ത്യക്കാര്‍ക്കായി ഹിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ സഹായ നിധിയുടെ സംഭരണം ഒരു വന്‍‌വിജയമായിരുന്നു. പൂരം എന്ന സാംസ്കാരിക സംഘടന, ജോയ് ആലുക്കാസ് ഗ്രൂപ്പ്, ഓള്‍ കേരള കോളിജ് അലും‌നി ഫോറം എന്നിവരുടെ സഹായത്തോടെ ഏതാണ്ട് മൂന്നൂറ് പേര്‍ക്കാണ്‌ ഹിറ്റ് എഫ്.എം ടിക്കറ്റിനായുള്ള പൈസ നല്‍കിയത്.

ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷേഖ് മുഹമ്മദ് പ്രഖ്യാപിച്ച "ദുബായ് കെയെര്‍സ്" പദ്ധതിയിലുള്ള ക്രിയാത്‌മകമായ പ്രചരണം ആയിരുന്നു ഹിറ്റിന്റെ അടുത്ത പ്രവര്‍ത്തനം. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ലോകമെമ്പാടുമുള്ള പാവം കുട്ടികള്‍ക്ക് സഹായമായി ദുബായ് ഒന്നാകെ അണിനിരന്നപ്പോള്‍ അതിന്‌ ഓരോ മണിക്കൂറിലും പ്രത്യേക കവറേജും പ്രചരണവും നല്‍കിക്കൊണ്ട് ഹിറ്റ് എഫ്.എം. മുന്‍പന്തിയില്‍ നിന്നു. വന്‍‌വിജയമാവുന്ന ഈ പദ്ധതി മലയാളികള്‍ക്കിടയിലും എത്തിക്കാന്‍ വഹിച്ച പങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം.

പട്ടിയുടെ കൂടെ കെട്ടിയിടപ്പെട്ട ആരോമല്‍ എന്ന മൂന്ന് വയസ്സുകാരന്റെ കഥ നമ്മളെല്ലാം അറിഞ്ഞതാണ്‌. ആരോമലിനായി ഹിറ്റ് എഫ്.എം. ചെയ്ത സ്പെഷ്യല്‍ ന്യൂസും, ആരോമല്‍ ഇപ്പോള്‍ അന്തേവാസിയായിരിക്കുന്ന കരുണാലയത്തില്‍ നടത്തിയ ഫോളോ അപ്പും ചിലപ്പോള്‍ ആ ബാലന്റെ ജീവിതം കരുപ്പിടിക്കാനുള്ള അവസരമായേക്കാം. ഹിറ്റ് എഫ്.എമിന്റെ കവറേജ് കേട്ട് ഈ കാര്യത്തില്‍ താത്‌പര്യം പ്രകടിപ്പിച്ച സാജു ജോര്‍ജ്ജ് എന്നൊരു ശ്രോതാവ് ആരോമല്‍ പ്രായപൂര്‍ത്തിയാവ്ന്നതു വരെ അവനായി ഓരോ മാസവും നല്ലൊരു തുക ബാങ്കില്‍ നിക്ഷെപിക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ്‌. അതു കൂടാതെ മറ്റു ചില സാമൂഹ്യ സംഘടനകളും ഹിറ്റ് എഫ്.എം. വഴി സഹായം എത്തിക്കാന്‍ തുനിയുന്നുണ്ട്.

ഇവയിലെല്ലാം ഉപരിയായി എനിക്ക് തോന്നിയതും, ഈ പോസ്റ്റ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും ഹിറ്റ് എഫ്.എം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യമാണ്‌. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സൗകര്യമില്ലായ്‌മയും, വിമാനങ്ങള്‍ അടിക്കടി ക്യാന്‍സല്‍ ചെയ്യപ്പെടുന്നതും, പുറപ്പെടുന്ന വിമാനങ്ങള്‍ തന്നെ സമയ നിഷ്ഠ പാലിക്കാത്തതും ഒട്ടൊന്നുമല്ല പ്രവാസി ഗള്‍ഫുകാരെ വലച്ചിരുന്നത്. രാഷ്ട്രീയക്കാരും ഭരണാധികാരികളും പലപ്പോഴും നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നു മാത്രമല്ല ഓരോ ദിവസവും അവഗണനയുടെ ആഴം കൂടി വരികയും ചെയ്തിരുന്നു. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഒരുപോലെ അശ്രദ്ധരായിരുന്ന ഈ വിഷയത്തില്‍, കഴിഞ്ഞ പതിനഞ്ചോളം ദിവസങ്ങളായി ചാനല്‍ നടത്തി വരുന്ന പ്രവര്‍ത്തനം അത്‌ഭുതകരമായ ഫലങ്ങളാണുന്റാക്കിയിരിക്കുന്നത്. ഇതു വരെ പത്തോളം എം.പി.മാര്‍, മറ്റു രാഷ്ട്രീയ നേതാക്കള്‍‍, എയര്‍പോര്‍ട്ട് അധികൃതര്‍, വിമാനക്കമ്പനി പ്രതിനിധികള്‍ എന്നിവരെ ഓണ്‍-എയറില്‍ എടുത്ത് ഇവര്‍ നടത്തിയ അഭിമുഖങ്ങള്‍, നമ്മുടെ പല മുന്‍‌ധാരണകളേയും പൊളിച്ചെഴുതാന്‍ പോന്നതാണ്‌. അവിടവിടെയായി ചിതറിക്കിടന്നിരുന്ന പ്രതിഷേധങ്ങളേയും, സംഘടനകളേയും ഒരേ പ്ലാറ്റ്ഫോമില്‍ കൊണ്ടുവന്ന് ഒരു കൊടിക്കീഴില്‍ അണിനിരത്താന്‍ കഴിഞ്ഞു എന്നതാണ്‌ ഏറ്റവും വലിയ വിജയമായി തോന്നുന്നത്. കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഫലമുണ്ടാക്കും എന്നതിന്റെ തെളിവായാവാം, ഇന്ത്യന്‍ എയര്‍ലൈന്‍സ് A300 എന്ന വിമാനത്തിന്‌ പകരം കൂടുതല്‍ വലുതും സൗകര്യപ്രദവുമായ A320 കോഴിക്കോട് സര്‍‌വീസിനുപയോഗിക്കും എന്ന് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായത്. ഏയര്‍ ഇന്ത്യയുടെ കമ്മ്യൂണിക്കേഷന്‍ മനേജര്‍, ഒരു റിസര്‌വ് വിമാനം കരിപ്പൂരില്‍ നിര്‍ത്താം എന്ന് സമ്മതിച്ചിരിക്കുന്നു. വിമാനത്താവളത്തിന്റെ റണ്‍‌വേ, സമയ സ്ലോട്ടുകള്‍, ഐ.എല്‍.എസ്, എന്‍.എല്‍.എസ് എന്നിവ കൂടുതല്‍ വിമാനങ്ങളെ ഉപയോഗിക്കാന്‍ പ്രാപ്തമാണെന്ന് എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ തന്നെ പറഞ്ഞത്, ഒരുപാടു കാലമായി നിലനിന്നിരുന്ന മുടന്തന്‍ ന്യായങ്ങളാണ്‌ പൊളിച്ചു കളഞ്ഞത്. ചാനല്‍ പ്രവര്‍ത്തകര്‍ ഈ കാര്യത്തില്‍ നടത്തുന്ന ഫോളോ-അപ് പ്രവര്‍ത്തനങ്ങളും വളരെ ശ്രദ്ധേയം തന്നെ. ദിവസവും, സമയവും പറഞ്ഞ് വീണ്ടും വിളിക്കുമെന്ന് പറയുമ്പോള്‍ ഈ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ ജന പ്രതിനിധികള്‍ നിര്‍ബന്ധിതരാവുന്നതിന്റെ ലക്ഷണമായിത്തന്നെ ഈ നേട്ടങ്ങളെ കൂട്ടേണ്ടതുണ്ട്.

കരിപ്പൂര്‍ എയര്‍പോര്‍ട്ട് പ്രശ്നം, സര്‍ക്കാരിന്റെ ഓപ്പന്‍ എയര്‍ നയം മുഴുവനായി കേരളത്തില്‍ നടപ്പാക്കാത്തതിലുള്ള പ്രതിഷേധം, ഗള്‍ഫ് സെക്റ്ററിലേക്കുള്ള അമിതമായ യാത്രക്കൂലി, ഗള്‍ഫ് യാത്രക്കാരോട് എയര്‍ലൈന്‍ / എയര്‍പോര്‍ട്ട് ജീവനക്കാരുടെ അവഗണന എന്നീ പ്രശ്നങ്ങളിലെല്ലാം അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാനായി ദുബായിലെ സബീല്‍ പാര്‍ക്കില്‍ ഒരു ലക്ഷം പേരുടെ കൈപ്പത്തി മുദ്രയുള്ളൊരു ബാനര്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍ ചാനലിന്റെ അണിയറ പ്രവര്‍ത്തകര്‍. അവര്‍ക്ക് (നമ്മള്‍ക്ക്) സകല വിധ ആശംസകളും നേരുന്നതിനൊപ്പം ഈ പ്രചരണത്തിന്റെ ഭാഗമാവാനും നമ്മളിലോരോരുത്തര്‍ക്കും കഴിയട്ടേ.

25 comments:

സാല്‍ജോҐsaljo said...

ശരിയാണ്. നമ്മള്‍ (ഞാന്‍!) ഹിറ്റ് എഫെമ്മിനെ ഒരുപാട് വിമര്‍ശിച്ചിട്ടുണ്ട്. അവരുടെ സാമൂഹ്യപ്രവര്‍ത്തികളില്‍ സ്വാഗതവും സഹകരണവും അറിയിക്കട്ടെ.

ഒരു മാധ്യമം എന്ന നിലയില്‍ ക്രിയാത്മകമായ അറിവുകള്‍ പങ്കുവയ്ക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നതാണ്‍ പ്രശ്നം. ഷാബുവിന്റെ വാര്‍ത്താ-അവതരണരീതി എല്ലാവര്‍ക്കും ഇഷ്ടമാണ്‍.

അവിടെ മൂന്നുപേരുകൂടി പരസ്പരം കളിയാക്കി മണ്ടത്തരങ്ങള്‍ വിളിച്ചുപറയുന്നത് ഇപ്പോഴും കുറഞ്ഞിട്ടില്ല.

ഇതര സംരംഭങ്ങളെ നമ്മുക്ക് സ്വാഗതം ചെയ്യാം...

തറവാടി said...

നല്ല ചില പാട്ടുകള്‍ കേള്‍‌ക്കാന്‍ വേണ്ടി അസഹ്യമായ ആംഗലേയ-മലയാള ഭാഷയിലുള്ള സംസാര -കോപ്രായത്തരങ്ങള്‍ സഹിക്കേണ്ടി വരുന്ന കാര്യമാണ് മലയാളം റേഡിയോയെക്കുറിച്ചാലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക , പ്രത്യേകിച്ചും എഫ്. എം നിലയങ്ങളെ.

ചിലപ്പോഴെങ്കിലും വാര്‍ത്തകളില്‍ പോലും തെറ്റുകള്‍ വരുത്താറുമുണ്ട്, ഈ യുള്ളവന്‍ തന്നെ തെറ്റുകള്‍ വരുത്തിയത് ശ്രദ്ധയില്‍ പ്പെടുത്തിയിട്ടുമുണ്ട് , ദോഷം പറയരുതല്ലോ , 'മറുകുറി ഇട്ടിട്ടുമുണ്ട് , ഖേദം പ്രകടിപ്പിച്ച്'

ഈയിടെ മാധ്യമങ്ങള്‍ക്കിവിടെ ലഭിച്ച സ്വാതന്ത്ര്യത്തിന്‍‌റ്റെ ഉപയോഗപ്പെടുത്തല്‍ എന്നതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം മേല്‍‌പറഞ്ഞ പരിപാടിക്ക് ഞാന്‍ കൊടുക്കുന്നില്ല , കാരണം , വര്‍ഷങ്ങളായുള്ള മുന്‍ പരിജയം തന്നെ.

പ്രസ്തുത പരിപടിക്ക് ചിലര്‍ കൊടുക്കുന്ന അമിത പ്രാധന്യം കാണുമ്പോള്‍,

കിലുക്കം സിനിമയി ഇന്നസെന്‍‌റ്റിനെ പറ്റിക്കാന്‍ രേവതി , ഭാഗ്യക്കുറി ടിക്കറ്റിന്‍‌റ്റെ നമ്പര്‍ വയിക്കുന്ന സമയത്ത് , തലകുലുക്കിക്കൊണ്ട് , തുടക്കത്തില്‍ , 'ഉം , ഉം , ആ നമ്പര്‍ കുറെ കണ്ടതാ' എന്നു പറയുന്ന സീനാണോര്‍മ്മവന്നത്.


എന്ന മലയാളം ചാനലിന്റെ ചില ധീരമായ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടേണ്ടത്

ഇവിടെ പരാമര്‍ശിച്ച പലകാര്യങ്ങളും മാധ്യമ ധര്‍മ്മമാണ് , മറ്റു പല മാധ്യമങ്ങളും ചെയ്യുന്നതും , ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്ന വ്യത്യാസം മാത്രം. അതിനെ മേല്‍‌പറഞ്ഞ ഒരു 'ധീര' പ്രവര്‍ത്തിയായെനിക്കു തോന്നുന്നില്ല.

ഇതൊക്കെയാണെങ്കിലും , ഒരു തുടക്കം എന്ന രീതിയില്‍ ഇതിനെ കാണാനൊട്ടും മടിയില്ല താനും എന്നാല്‍ 'ശിഭാപ്തിവിശ്വാസം' എന്ന തലത്തിലേക്കുയരണമെങ്കില്‍ , ഇനിയും കുറെ പടവുകള്‍ കയറേണ്ടിയിരിക്കുന്നു.

കണ്ണൂസ്‌ said...

ഇവയിലെല്ലാം ഉപരിയായി എനിക്ക് തോന്നിയതും, ഈ പോസ്റ്റ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും ഹിറ്റ് എഫ്.എം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യമാണ്‌. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സൗകര്യമില്ലായ്‌മയും, വിമാനങ്ങള്‍ അടിക്കടി ക്യാന്‍സല്‍ ചെയ്യപ്പെടുന്നതും, പുറപ്പെടുന്ന വിമാനങ്ങള്‍ തന്നെ സമയ നിഷ്ഠ പാലിക്കാത്തതും ഒട്ടൊന്നുമല്ല പ്രവാസി ഗള്‍ഫുകാരെ വലച്ചിരുന്നത്.

അഞ്ചല്‍ക്കാരന്‍ said...

ഹിറ്റ് എഫ്.എം. എന്ന ഗള്‍ഫ് മലയാളം റേഡിയോയുടെ എല്ലാ പരിപാടികളും കൊള്ളാം. ഇടക്കിടക്ക് മലയാളം വാക്കുകള്‍ ഉപയോഗിക്കുന്നു എന്ന ഒരു കുറവ് ഒഴിവാക്കിയാല്‍ ബാക്കിയെല്ലാം വളരെ ഗംഭീരം.

ഷാലൂ ഫൈസലും ഫസ്‌ലുവും കെ.കെയും ഒഴികെ ബാക്കിയുള്ള ജോക്കികളൊന്നും വാ തുറക്കുകയും അരുത്. വെറിതെ ഗാനങ്ങള്‍ വെക്കുക മിണ്ടാണ്ടിരിക്കുക. ശ്രോതാക്കളോട് അതില്പരം ഒരു കാരുണ്യം കാട്ടാനില്ല.

ജനശക്തി ന്യൂസ്‌ said...

കരിപ്പൂര്‍ വിമാനത്താവളത്തോട്‌ അധികൃതര്‍ കാണിക്കുന്ന
അവഗണനയ്ക്കെതിരായും വിമാനങ്ങള്‍ വൈകിച്ചും ബോര്‍ഡിംഗ്‌ പാസ്സ്‌ കൊടുത്തിട്ടുപോലും യാതൊരു മുന്നറിയിപ്പും കൂടാതെ വിമാനങ്ങള്‍ രദ്ദ്‌ ചെയ്ത്‌ യാത്രക്കാരെ നിരന്തരം ബിദ്ധിമുട്ടിക്കുന്ന വിമാനത്താവള അധികൃതരുടെ നിരുത്തരവാദിത്തപരമായ നടപടികള്‍ക്ക്‌ എതിരായും ശക്തമായ പ്രചരണങ്ങളും പ്രവര്‍ത്തനങ്ങളും കാഴ്ചവെക്കുന്ന ഹിറ്റ്‌ എഫ്‌എംന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനിയമാണ്‌.

കഴിഞ്ഞ രണ്ടാഴ്ചയായി കരിപ്പൂര്‍ വിമാനത്താവളം ഉപയോഗിക്കുന്ന പതിനായിരങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഹിറ്റ്‌ എഫ്‌എം നടത്തുന്ന ചര്‍ച്ചകളും മറ്റു പ്രചരണ പരിപാടികളും വളരെ താല്‍പ്പര്യപൂര്‍വമാണ്‌ ശ്രോതാക്കള്‍ ശ്രവിച്ചുകൊണ്ടിരിക്കുന്നത്‌.

അതോടപ്പം കേരളത്തില്‍ നിന്നുള്ള ജനനേതാക്കളെ , ഭരണപക്ഷ-പ്രതിപക്ഷ ഭേദമന്യേ പങ്കെടുപ്പിച്ച്‌ ഈ പ്രശ്നത്തില്‍ അവരുടെ കാഴ്ചപ്പാടും അവര്‍ നടത്തിയതും നടത്തുന്നതുമായ പ്രവര്‍ത്തനങ്ങളും അവരുടെ ഉറപ്പും ഉല്‍ക്കണ്ഠയും പ്രതിഷേധവും. ഈ പ്രശ്നത്തിന്ന് പരിഹാരം കാണാന്‍ അവര്‍ കൈക്കൊള്ളാന്‍ പോകുന്ന നടപടികളും പുതിയ വാഗ്ദാനങ്ങളും വളരെ പ്രതിക്ഷയോടെയാണ്‌ ശ്രോതാക്കളുടെ ചവികളില്‍ എത്തുന്നത്‌. ചിലര്‍ക്ക്‌ പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തതിലുള്ള വേദനയും വാക്കുകളിലൂടെ പ്രകടമാകുന്നുണ്ട്‌. എല്ലാവരും ഒത്തുപിടിച്ചിട്ടും വഞ്ചിയിന്നും തിരുന്നാക്കര തന്നെയാണ്‌ എന്നതാണ്‌ ഏറെ ദു:ഖകരം. വാഗ്ദാനങ്ങള്‍ ജലരേഖകളാവുമ്പോള്‍ പ്രശ്നങ്ങള്‍ ഗുരുതരമാകുന്നു.


നാളുകളായി കേന്ദ്രത്തിലും കേരളത്തിലും മാറിമാറി വരുന്ന സര്‍ക്കാറുകളും മന്ത്രിമാരും ജനപ്രതിതിനിധികളും നിരന്തരം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും യാതൊരു പ്രശ്നത്തിന്നും ഇതുവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. നമ്മുടെ ഭരണാധികാരികള്‍ ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിച്ചിട്ടും പരിഹാരം കാണാന്‍ പറ്റാത്ത അത്രക്ക്‌ സങ്കിര്‍ണമാണോ കരിപ്പുര്‍ വിമാനത്താവളത്തിന്റെ പ്രശ്നങ്ങള്‍..ഈ പ്രശ്നത്തിന്ന് തിരുമാനം എടുക്കേണ്ട കേന്ദ്രസര്‍ക്കാറില്‍ ഇന്നുവരെ ഇരുന്നിട്ടുള്ളവര്‍ക്കും ഇന്നു ഇരിക്കുന്നവര്‍ക്കും പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നമാണിതെന്ന് കരുതാന്‍ മാത്രം വിവരം കെട്ടവരാണോ പ്രവാസികള്‍? . വേണമെന്ന് കരുതിയാല്‍ ഒരു മണിക്കൂര്‍കൊണ്ട്‌ പരിഹരിക്കാവുന്നതാണ്‌ ഈ പ്രശ്നം.അതിന്ന് വേണ്ടത്‌ വളയാത്ത നെട്ടെല്ലും രാഷ്ട്രിയ ഇച്ഛാശക്തിയുമാണ്‌. സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന മന്ത്രിയാരും അവര്‍ക്ക്‌ ഒശ്ശാന പാടുന്ന ജനങ്ങളുമുള്ള നാട്ടില്‍ ഇതും ഇതിനപ്പുറവും നടക്കും.പ്രശ്നപരിഹാരത്തിന്ന് പാഴ്‌ വാക്കുകള്‍ പോരാ ഉറച്ച നിലപാടുകളും നടപടികളും വേണം . അതിന്ന് നമ്മുടെ ഭരണാധികാരികള്‍ തയ്യാറാകുമോ എന്നണ്‌ അറിയേണ്ടത്‌.

ഗല്‍ഫിലെ പല മാധ്യമങ്ങലും കരിപ്പൂരിന്റെയും എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ ലൈന്‍സും ജനങ്ങളെ കൊള്ളയടിക്കുന്നതിന്ന് എതിരായും, പ്രവാസികളുടെ യാത്ര ദുരിതത്തിന്നെതിരായും ഇതിന്നു മുമ്പും ശക്തമയ പ്രക്ഷോപണ കൊടുങ്കാറ്റുതന്നെ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്‌.എന്നാല്‍ ഈ പ്രക്ഷോപണ കൊടുങ്കാറ്റിന്റെ രൂക്ഷത വളരെ വേഗം കെട്ടടങ്ങുകയും പിന്നീടത്‌ പ്രവാസികളെ തഴുകുന്ന മന്ദമാരുതനായി പരിണമിക്കുകയും ചെയ്യുന്നാതായിട്ടാണ്‌ കാണാണ്‍ കഴിഞ്ഞിട്ടുള്ളത്‌. മാത്രമല്ല എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും കൊള്ളരുതായ്മകളെയും അനീതികളെയും എത്ര ശക്തിയോടെയാണോ തുറന്നു കാട്ടിയിട്ടുള്ളത്‌ അത്രയും വന്‍ തുകക്കുള്ള പരസ്യമായി അതിനെ കണ്‍വര്‍ട്ട്‌ ചെയ്യാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ദീപസ്തഭം മഹാശ്ചര്യം എനിക്കും കിട്ടണം പണമെന്നുള്ളവര്‍ പ്രവാസികളുടെ ദുരിതങ്ങളും വിറ്റ്‌ കാശാക്കിയിട്ടുണ്ട്‌.


ബഹിഷ്കരണം അടക്കമുള്ള സമരപരിപാടികള്‍ക്ക്‌ നേതൃത്വം കൊടുത്തിരുന്ന പല സംഘടനകളും അവരുടെ വാര്‍ഷികത്തിന്നും അവര്‍ നടത്തുന്ന സ്റ്റേജ്‌ ഷോകള്‍ക്കും നാട്ടില്‍ നിന്ന് കലാകാരന്മാരെ കൊണ്ടുവരുന്നതിന്ന് സമിപിക്കുന്നത്‌ എയര്‍ ഇന്ത്യയേയും ഇന്ത്യന്‍ എയര്‍ലൈന്‍സിനേയുമാണ്‌.സ്പോണ്‍സര്‍ഷിപ്പ്‌ ഇനത്തില്‍ വന്‍ തുകയും നിരവധി ടിക്കറ്റുകളുമാണിവര്‍ വാങ്ങിക്കുന്നത്‌. പലസംഘടനകളും ഈ ടിക്കറ്റുകള്‍ പിന്നിട്‌ വില്‍പന നടത്തുകയുമാണ്‌ ചെയ്യുന്നത്‌. പല സംഘടനകളുടെ ഭാരവാഹികളുടെ യാത്രപോലും ഇവരുടെ സൗജന്യമാണ്‌. ഇതൊന്നും രഹസ്യമല്ല. പരസ്യമായിട്ടുതന്നെയാണ്‌. സംഘടനകളുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്കൊക്കെ ഇത്‌ അറിയാവുന്നതാണ്‌. സ്റ്റേജിന്റെ ബാക്‌ ട്രോപ്പിലും പ്രവേശനകവാടത്തിലും ഇന്ത്യന്‍ ദേശിയവിമാനക്കമ്പിനികളുടെ കട്ടൗട്ടറും ബാനറും സ്ഥിരം കാഴ്ചയാണ്‌.ഇത്തരം സംഘടനകളാണ്‌ ദേശിയ വിമാനക്കമ്പിനികള്‍ക്ക്‌ എന്ത്‌ കൊള്ളരുതായ്മകളും ചെയ്യാനുള്ള പ്രചോദനം കൊടുക്കുന്നത്‌

10-12 മണിക്കൂര്‍ മലരാണ്യത്തില്‍ കഷ്ടപ്പെട്ട്‌ പണിയെടുത്ത്‌ ലേബര്‍ കേമ്പിലെ പരിമിതമായ സൗകര്യങ്ങളില്‍ ജിവിക്കുന്ന പതിനായിരങ്ങള്‍ക്ക്‌ എയര്‍ ഇന്ത്യക്കോ ഇന്ത്യന്‍ എയര്‍ലൈന്‍സിനോ എതിരായി യാതൊന്നും ചെയ്യാന്‍ കഴിയില്ലായെന്ന യാഥാത്ഥ്യം ഇവരൊക്കെ മനസ്സിലാക്കുന്നു.ഇവരെ എങ്ങിനെ കൊള്ളയടിച്ചാലും ആരും ചോദിക്കാന്‍ വരില്ലായെന്നും ഇവര്‍ക്കറിയാം

ടിക്കറ്റ്‌ ചാര്‍ജ്ജിനത്തില്‍ യാതൊരുവിധ മാനദണ്ഡവുമില്ലാതെ വന്‍ വര്‍ദ്ധനവ്‌ വരുത്തി പാവപ്പെട്ടവന്റെ പള്ളക്ക്‌ അടിക്കുന്ന എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും നയം തിരുത്തിക്കാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇതൊന്നും വീണ്ടും വീണ്ടും ഗള്‍ഫ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ വന്ന് വിടുവായത്തം പറയുന്ന കേന്ദ്രമന്ത്രിമര്‍ക്കൊന്നും ബാധകമല്ല.

കേരളത്തിലെ ട്രന്‍സ്പോര്‍ട്ട്‌ ബസ്സിന്റെ നിലവാരത്തേക്കാള്‍ മോശമായ രീതിയില്‍ സര്‍വ്വീസ്‌ നടത്തുന്ന ഇന്ത്യയുടെ ദേശിയ വിമാനക്കമ്പിനിയുടെ സൗജന്യം പറ്റാത്ത എത്ര മാധ്യമ പ്രവര്‍ത്തകര്‍ യു എ ഇയിലിണ്ട്‌.50 ശതമാനം സൗജന്യ നിരക്കിലാണ്‌ മാധ്യമപ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യ എക്സ്‌പ്രസ്സിലും ഇന്ത്യന്‍ എയര്‍ ലൈന്‍സിലും യാത്ര ചെയ്യുന്നത്‌. ഇത്‌ അബുദാബിയിലെ പത്രപ്രവര്‍ത്തകര്‍ക്ക്‌ മാത്രമെ ലഭിക്കുന്നുള്ളുവെന്നാണ്‌ ചില ദുബായിലെ പത്രപ്രവര്‍ത്തകര്‍ പറഞ്ഞത്‌.

ഇത്തരത്തിലുള്ള വെളിപ്പടുത്തലുകള്‍ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ കുട്ടായ്മക്ക്‌ എതിരായി നില്‍ക്കുന്ന ചില ഘടകങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനാണ്‌.ഇത്‌ കള്ളനാണയങ്ങളെ തിച്ചറിയാന്‍ സഹായകരമായിരിക്കുമെന്ന് കരുതുന്നു

അങ്ങിനെ നമ്മുടെ ദേശിയവിമാനക്കമ്പിനികള്‍ക്കെതിരെ ഉയരുന്ന ഏതൊരു പ്രതിഷേധ ശബ്ദത്തേയും വന്‍ തുക കൈക്കൂലികൊടുത്ത്‌ അല്ലെങ്കില്‍ സ്പോണ്‍സര്‍ഷിപ്പ്‌ കൊടുത്ത്‌ ഒതുക്കുന്ന നയത്തില്‍ കുടുങ്ങി പ്രതിഷേധത്തില്‍ നിന്ന് ആരും തന്നെ പിന്നോട്ട്‌ പോകരുതെന്നും പ്രതിഷേധങ്ങളും പ്രതികരണങ്ങളും കൂടുതല്‍ ശക്തമാക്കേണതായിട്ടുമുണ്ട്‌.

Anonymous said...

നല്ലതാരു ചെയ്താലും
നല്ലതെന്ന് പറയാന്‍ കഴിയുന്ന
നല്ല മനസ്സുള്ളയാളിന്റെ
നല്ലപോസ്റ്റ്....

അഭിനന്ദനമര്‍ഹിക്കുന്ന മാധ്യമപ്രവര്‍ത്തനം .....
കേരളത്തിലെ 20 എം പി മാരും സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഗവര്‍മെന്റ് ഉണ്ടായിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത്..... എന്നാല്‍ ഈ20 എം പി മാരും വ്യക്തിപരമായും രാഷ്ടീയപരമായും യോജിക്കുന്ന ഒരു കാര്യം ... എന്നിട്ടും കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും മുറവിളിക്കണം ...ന്യായമായ ആവിശ്യമായാല്‍ പോലും ...!!!!

ഇതൊരു തുടക്കമാകട്ടെ...
ശുഭാപ്തിവിശ്വാസത്തോടെ....
"സകല വിധ ആശംസകളും നേരുന്നതിനൊപ്പം ഈ പ്രചരണത്തിന്റെ ഭാഗമാവാനും നമ്മളിലോരോരുത്തര്‍ക്കും കഴിയട്ടേ."


ഓ ടോ: എന്റെ മനസ്സിലുള്ള കാര്യം (ഓരോ പ്രവാസി മലയാളിയുടേയും ) കാര്യം ഈ കണ്ണൂസ് എങ്ങനെ അറിഞ്ഞു!!!
-Patteri

കണ്ണൂസ്‌ said...

തറവാടി മാഷേ, മാധ്യമ ധര്‍മം തന്നെയായിരിക്കാം ഹിറ്റ് എഫ്.എം. നിറവേറ്റുന്നത്. പക്ഷേ, ഇതു വരെ പലരും ചെയ്തു കൊണ്ടിരുന്നതാണ്‌ എന്ന വാദത്തോട് യോജിക്കാന്‍ തീരെ കഴിയില്ല. വൈകുന്നേരം ഏഴ് മണിക്ക് "റേഡിയോ ആക്റ്റീവ്" വെച്ചു നോക്കൂ, അവരുടെ ഫോളോ-അപ് കാണണമെങ്കില്‍.

അഞ്ചല്‍ക്കാരന്‍, അവതരണത്തിലുള്ള പോരായ്മകള്‍ അല്ല അവരേറ്റെടുത്ത് ഭംഗിയായി നിറവേറ്റുന്ന ഒരു സാമൂഹിക ദൗത്യം ശ്രദ്ധയില്‍ കൊണ്ടു വരികയായിരുന്നു എന്റെ ഉദ്ദേശം.

സാല്‍‌ജോ, പട്ടേരി നന്ദി.

ജനശക്തി, അഭിപ്രായത്തിന്‌ വളരെ നന്ദി. തീര്‍ച്ചയായും വളരെ പ്രസക്തമായ കാര്യങ്ങളാണ്‌ താങ്കള്‍ പറഞ്ഞിരിക്കുന്നത്. ഇത്ര ദിവസത്തെ ഹിറ്റ് എഫ്.എം. അഭിമുഖങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ പലരും പറയാതെ പറഞ്ഞ ഒരു കാര്യം മനസ്സിലായി. ഉത്തരേന്ത്യന്‍ ലോബിയാണ്‌ കേരളത്തിലെ വിമാനത്താവളങ്ങളോടും, യാത്രക്കാരോടുമുള്ള അവഗണനക്ക് പ്രഥമ ഉത്തരവാദികള്‍ എന്ന നമ്മുടെ വിചാരം പൂര്‍ണ്ണമായും ശരിയല്ല. മലയാളികള്‍ ഉള്‍പ്പെട്ട ഒരു ട്രാവല്‍ ലോബിയാണ്‌ വിമാനക്കമ്പനികളെക്കാളേറെ കേരളത്തില്‍ ഓപ്പന്‍-എയര്‍ നയം നടപ്പാക്കാന്‍ തടസം നില്‍ക്കുന്നത്. ബ്യൂറോക്രസിയും അഴിമതിയുമായി ബന്ധപ്പെട്ട വേറെയും ഘടകങ്ങളും ഉണ്ട്.

കഴിഞ്ഞ ഒരാഴ്ച്ചയും ഈ പ്രശ്നം സജീവമായി നിലനിര്‍ത്തിക്കൊണ്ടു പോകുന്നതില്‍ ഹിറ്റ് എഫ്.എം. വിജയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അവരുടെ ആഭിമുഖ്യത്തില്‍ മറ്റു സംഘടനകളെ ചേര്‍ത്ത് ഈ വിഷയത്തില്‍ ഒരു കൂട്ടായ പ്രവര്‍ത്തനത്തിന്‌ ധാരണയായിട്ടുണ്ട്.

ഇതിനിടയില്‍ ഇന്നലേയും മിനിഞ്ഞാന്നുമായി യു.എ.ഇ.യില്‍ ഉണ്ടായിരുന്ന മൂടല്‍മഞ്ഞ് കാരണം, പല വിമാനങ്ങളും വൈകിയ അവസ്ഥയുണ്ടായി. മുന്‍‌മന്ത്രി മുനീര്‍ ഉള്‍പ്പടെ പലരും ഈ ഘട്ടത്തില്‍ എയര്‍ ഇന്ത്യയുടെ പരിതാപകരവും, പ്രതിഷേധാര്‍ഹവുമായ സര്‍‌വീസ് (ഇല്ലായ്മ!) എതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഇതെല്ലാം ഇത്രകാലം നിശബ്ദം സഹിച്ചിരുന്ന യാത്രക്കാര്‍, ഇപ്പോള്‍ ഓരോ സംഭവത്തിനെതിരായും ശക്തമായി പ്രതികരിക്കുന്നതില്‍ ഹിറ്റ് എഫ്.എമിന്റെ കഴിഞ്ഞ മൂന്നാഴ്ചത്തെ പ്രവര്‍ത്തനങ്ങള്‍ വഹിച്ച പങ്ക് ചില്ലറയല്ല. എന്നല്ല, അതു മാത്രമാണ്‌ കാരണം എന്നാണെനിക്ക് തോന്നുന്നത്. തങ്ങള്‍ക്ക് പ്രതികരിക്കാനും, തങ്ങളെ പിന്തുണക്കാനും ഒരു പൊതുവേദി ഉണ്ട് എന്നുള്ളത് ഗള്‍ഫ് പ്രവാസിക്ക് ആത്മധൈര്യം പകര്‍ന്നിരിക്കുന്നു.

ഹിറ്റ് എഫ്.എം ഈ വിഷയത്തില്‍ നടത്തുന്ന പ്രചരണത്തിന്‌ കൂടുതല്‍ പിന്തുണ ലഭിക്കേണ്ടിയിരിക്കുന്നു. ഗള്‍ഫ് പ്രവാസികള്‍ മാത്രമല്ല, കേരളത്തിലെ വിമാനത്താവളങ്ങളും, എയര്‍ ഇന്ത്യയുടെ "സേവന"ങ്ങളും പ്രയോജനപ്പെടുത്തുന്ന മറ്റ് മലയാളി ബ്ലോഗര്‍മാരും ഈ വേദി ഉപയോഗിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

കണ്ണൂസ്‌ said...

കരിപ്പൂര്‍ വിമാനത്താവളത്തിനെതിരേയും, പൊതുവില്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്കെതിരേയും പൊതുമേഖലാ വിമാനക്കമ്പനികള്‍ കാണിക്കുന്ന അവഗണനക്കെതിരായി, യു.ഏ.ഇയില്‍ രൂപം കൊണ്ട കൂട്ടായ്മ ഖത്തര്‍, സൗദിഅറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. എല്ലാവരും ചേര്‍ന്ന് ഒരു പ്രതിഷേധ ദിനം ആചരിക്കാനായി ആലോചിക്കുന്നുണ്ട്. പ്രതിഷേധത്തിന്റെ രൂപം, ചര്‍ച്ചകളിലൂടെ തീരുമാനിക്കും.

തിരുവനന്തപുരം വിമാനത്താവളത്തില്‍ വൈകിയെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച യാത്രക്കാര്‍ കുത്തിയിരുപ്പ് സമരം നടത്തി. വിമാനത്തിനുള്ളില്‍ എട്ടു മണിക്കൂറോളമാണ്‌ യാത്രക്കാര്‍ പ്രതിഷേധിച്ചത്. ഇവരുടെ സമരത്തിനിടയില്‍ വിമാനത്തിലെ വൈദ്യുതി, വെളിച്ചം, ശീതികരണ സം‌വിധാനം എന്നിവ നിഷേധിച്ച എയര്‍ ഇന്ത്യ അധികൃതരുടെ നടപടിക്കെതിരേ, യാത്രക്കാരിലൊരാള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്‌.

G.manu said...

Let Hit FM a sigh of relief to pravasis..

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

റേഡീയോ പഴയ പാട്ടുപെട്ടിമാത്രമാണെന്ന ധാരണയാണു ലേഖകനുള്ളത്.ജനകീയ പ്രശ്നങ്ങളില്‍സജീവമായി ഈ മാധ്യമത്തിനു ഇടപെടാം.പ്രഭാതഭേരി(തിരു),സമകാലികം,നിയമവേദി(കൊച്ചി),ശ്രദ്ദ്ധ(കോഴിക്കോട്) എന്നീ ആകാശവാണി പരിപാടീകള്‍ ഉദാഹരണം.ഹിറ്റ് എഫ് .എം ആ പാത തെരഞ്ഞെടുത്തു എന്നറിഞ്ഞതില്‍ ഒരു പ്രക്ഷേപകനെന്ന നിലയില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.സജീവപ്രശ്നങ്ങളില്‍ ഇടപെടാത്ത ഒരു മാധ്യമവും ഇക്കാലത്ത് നിലനില്‍ക്കില്ല.ടി വി ന്യൂനപക്ഷത്തിന്റെ മാത്രം മാധ്യമമായിട്ടും രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത് ഈ മാ‍ധ്യമധര്‍മം നിര്‍വഹിക്കുന്നതിനാലാണു.

കണ്ണൂസ്‌ said...

മനു, നന്ദി.

പ്രദീപ്, ആകാശവാണി പരിപാടികള്‍ കേള്‍ക്കാനുള്ള അവസരമില്ല. അതുകൊണ്ടു തന്നെ അതിന്റെ ഗുണനിലവാരവും അറിയില്ല. മറ്റൊരു കാര്യം, ആകാശവാണിയുള്‍പ്പടെയുള്ള ഇന്ത്യയിലെ റേഡിയോ നിലയങ്ങള്‍ക്ക് എത്രത്തോളം ശ്രോതാക്കളുണ്ടെന്ന് അറിയില്ല. നല്ല പരിപാടികള്‍ അവര്‍ പ്രക്ഷേപണം ചെയ്യുന്നുണ്ടെങ്കില്‍ തന്നെ അവ ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ? ഈ ചോദ്യം ചോദിക്കുന്നത്, റേഡിയോക്ക് ഗള്‍ഫില്‍ വളരെ വലിയ ഒരു സംഘം ശ്രോതാക്കളുണ്ടെന്നുള്ളതു കൊണ്ടാണ്‌.

പുതിയ വിവരങ്ങള്‍ : ഹിറ്റിന്റെ ആഭിമുഖ്യത്തില്‍ രൂപം കൊടുത്തിരിക്കുന്ന പുതിയ കൂട്ടായ്മക്ക് ഗള്‍ഫ് യൂണിറ്റി കൗണ്‍സില്‍ എന്നാണ്‌ നാമകരണം ചെയ്തിരിക്കുന്നത്. ഇതിന്റെ വെബ് സൈറ്റ് ഡിസൈനിംഗ് നടന്നു കൊണ്ടിരിക്കുന്നു. www.guconline.com എന്നായിരിക്കും url. ഗള്‍ഫിലെ എയര്‍ ഇന്ത്യയുടെ അവഗണന അനുഭവിക്കുന്ന മലയാളികള്‍ എല്ലാവരും ചേര്‍ന്ന് പ്രസിഡന്റിന്‌ ഇ-മെയില്‍ അയക്കാനുള്ള ഒരു നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണ്‌. presidentofindia@rb.nic.in എന്ന വിലാസത്തിലാണ്‌ അയക്കേണ്ടത്. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കണ്ണൂസ്‌ said...

കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണന പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനായി മലബാര്‍ ചേം‌ബര്‍ ഓഫ് കോമേഴ്സ്, കരിപ്പൂര്‍ വിമാനത്താവളം ഉപദേശക സമിതി, സാമൂഹ്യ-സാംസ്കാരിക സംഘടനകള്‍, രാഷ്ട്രീയ - മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ഒരു സംഘം നാളെ പ്രധാനമന്ത്രിയെ നേരിട്ടു കാണുന്നുണ്ട്. ഈ സംഘത്തില്‍, പ്രവാസികളുടെ പ്രതിനിധിയായി ഹിറ്റ് എഫ്.എം. വാര്‍ത്താവിഭാഗം തലവന്‍ ഷാബുവിനെയാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത് എന്നത്, ഈ വിഷയത്തില്‍ ചാനല്‍ ഇതുവരെ കാണിച്ചു പോരുന്ന അര്‍പ്പണ ബോധത്തിനുള്ള അംഗീകാരമാണ്‌. സാങ്കേതിക, നിയമ വിദഗ്ദരുള്‍പ്പടെ ഒരുപാടു പേരുമായി ഇതിനകം ആശയവിനിമയം നടത്തിക്കഴിഞ്ഞിരിക്കുന്ന ഷാബുവിന്‌ ഈ വിഷയത്തിലുള്ള അവഗാഹം, ഒരു വ്യക്തമായ ചിത്രം അധികാരികള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കാന്‍ സഹായകമാവുമെന്നത് തീര്‍ച്ചയാണ്‌. ഷാബുവിന്‌ എല്ലാ വിജയാശംസകളും നേരുന്നതിനൊപ്പം, വിഷയം സജീവ്മായി നിലനിര്‍ത്താന്‍ എല്ലാവരുടേയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.

keralafarmer said...

ഹിറ്റ് എഫ്എം മറ്റ് മാധ്യമങ്ങള്‍ക്കും ഒരു മാതൃക തന്നെ. മാധ്യമങ്ങള്‍ അവരുടെ പത്തു ശതമാനം ഇത്തരം പ്രവര്‍ത്തനം നടത്തിയാല്‍ എല്ലാ മേഖലയിലും ചെറിയ മാറ്റം പ്രതീക്ഷിക്കാമായിരുന്നു.

ഏറനാടന്‍ said...

ഹിറ്റ് എഫ്. എം ചെയ്യുന്നത് നല്ല കാര്യമൊക്കെ തന്നെ. എന്നാലും അതിലെ ജോക്കികള്‍ മലയാളഭാഷ പഠിക്കുന്നത് നല്ലതാവും..

..::വഴിപോക്കന്‍[Vazhipokkan] said...

ഭാഷ നല്ലപോലെ അറിയുന്നവരെ എടുത്താല്‍ പോരെ,അപ്പോള്‍ അതല്ല പ്രെശ്നം, മലയാ‍ലമായി പറയുന്നവരെ മാത്രമെ അവിടെ ആവിശ്യമുള്ളു.

എം പി അനസ്‌ said...

ഒപ്പം ഞങ്ങളും ഉണ്ട്‌
www.kosrakkolli.blogspot.com

കണ്ണൂസ്‌ said...
This comment has been removed by the author.
കണ്ണൂസ്‌ said...

കൂട്ടായ, ആത്‌മാര്‍ത്ഥതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടാവും എന്ന് തെളിഞ്ഞിരിക്കുന്നു.

യു.എ. ഇയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന നാല്‌ എയര്‍ലൈനുകള്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പറക്കാന്‍ അനുവാദം നല്‍കിയെന്ന് കേന്ദ്ര സിവില്‍ വ്യോമയാന സെക്രട്ടറി ഇന്നലെ ഹിറ്റ് എഫ്.എം.ഇല്‍ ഓണ്‍ എയര്‍ അറിയിച്ചു. എത്തിഹാദ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ എന്നീ വിമാനക്കമ്പനികള്‍ക്ക് ഉപാധികളില്ലാത്ത അനുവാദമാണ്‌ നല്‍കപ്പെട്ടിരിക്കുന്നത്. ആര്‍.എ.കെ. എയര്‍ലൈന്‍സിന്‌ തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ എന്നീ സെക്റ്ററുകളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കാം. ഉടന്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ്‌ അനുവാദം നല്‍കിയിരിക്കുന്നത്. യു.എ.ഇ യുടെ വ്യോമയാന സെക്രട്ടറിയുമായി ഉഭയകക്ഷി സമ്മതപത്രത്തില്‍ ഒപ്പു വെക്കുകയും ചെയ്തു ഇന്നലെ.

മലബാറിലേക്കുള്ള യാത്രാ പ്രശ്നത്തിന്‌ ഇതോടെ ഒരു അന്ത്യമാവുമെന്ന് വേണം കരുതാന്‍. എയര്‍ലൈന്‍ കമ്പനികളെല്ലാം തങ്ങളുടെ വിമാനങ്ങള്‍ പുനക്രമീകരിച്ച് തുടങ്ങിയതായും അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തിലെങ്കിലും കരിപ്പൂരിലേക്ക് ഈ കമ്പനികളെല്ലാം സേവനം തുടങ്ങുമെന്നാണ്‌ കരുതപ്പെടുന്നത്.

രാഷ്ട്രീയ പ്രാദേശിക ചിന്താഗതികളെല്ലാം മാറ്റിവെച്ച്,ഈ ഒരു കാര്യത്തിനായി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍. ഇതിന്റെ ചുവടു പിടിച്ച് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികള്‍ക്കും അനുവാദം നല്‍കപ്പെടുന്നത് സമീപഭാവിയില്‍ത്തന്നെ ഉണ്ടാവും എന്ന് ന്യായമായും പ്രത്യാശിക്കാം.

നാലു മാസത്തോളം പ്രശ്നം സജീവമായി നിലനിര്‍ത്തുകയും, എല്ലാ രീതിയിലും പിന്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത ഹിറ്റ് എഫ്.എം. വാര്‍ത്താ വിഭാഗത്തിന്‌ പ്രത്യേക അഭിനന്ദനങ്ങള്‍.

Bijoy said...

Dear Sir/Madam

We are a group of youngsters from cochin who are currently doing a website on kerala. which we plan to make the most informative resource available. our website is http://enchantingkerala.org .

you could find more about us and our project here: http://enchantingkerala.org/about-us.php

we came across your website:http://samakaalikam.blogspot.com/

We found your website interesting and noted that the content in your webpage and ours could complement each other. So we kindly request you to have a look at our website and provide a link to it if you think its worth linking to. Ofcourse we'll reciprocate by adding a link to your webpage from ours.

as you can see ours is a collaborative venture wherein many people from different walks of life participate. we also welcome you to be a part of our site, you could help the project by writing articles, providing photos and videos, subscribing to our content and also by recommending it to your friends and relatives.

pls free to contact me for any further clarification needed or even if its just to say hi.


warm regards


For Enchanting Kerala

Bibbi Cletus


Format to be used for linking to Enchanting Kerala.org

Kerala's Finest Portal : Kerala Information

Anonymous said...

Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a blog roll I found your Blogs interesting so inviting you to join our new venture you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 20 of Dec 2009

we wish to include your blog located here

http://samakaalikam.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here keralaenchanting@gmail.com

hoping to hear from you soon.

warm regards

Biby Cletus

Anonymous said...

[B]NZBsRus.com[/B]
Forget Slow Downloads Using NZB Downloads You Can Hastily Find HD Movies, Console Games, MP3s, Software & Download Them @ Electric Speeds

[URL=http://www.nzbsrus.com][B]NZB[/B][/URL]

Anonymous said...

Analyse Our Dastardly Prices at www.Pharmashack.com, The Chief [b][url=http://www.pharmashack.com]Online Chemist's [/url][/b] To [url=http://www.pharmashack.com]Buy Viagra[/url] Online ! You Can also Espy Pre-eminent Deals When You [url=http://www.pharmashack.com/en/item/cialis.html]Buy Cialis[/url] and When You You [url=http://www.pharmashack.com/en/item/levitra.html]Buy Levitra[/url] Online. We Also Be struck in the future a Basic Generic [url=http://www.pharmashack.com/en/item/phentermine.html]Phentermine[/url] In compensation Your Victuals ! We Array Recognize [url=http://www.pharmashack.com/en/item/viagra.html]Viagra[/url] and Also [url=http://www.pharmashack.com/en/item/generic_viagra.html]Generic Viagra[/url] !

Anonymous said...

Submit up the unaware of with two backs casinos? inquire this culmination [url=http://www.realcazinoz.com]casino[/url] commander and tergiversate online casino games like slots, blackjack, roulette, baccarat and more at www.realcazinoz.com .
you can also into our redesigned [url=http://freecasinogames2010.webs.com]casino[/url] charge at http://freecasinogames2010.webs.com and put out down realized lolly !
another late-model [url=http://www.ttittancasino.com]casino spiele[/url] position succeed is www.ttittancasino.com , preferably than of german gamblers, dub unrestrained online casino bonus.

Anonymous said...

Hi Guys,Just registered here and looking to have a great time. I am looking for the best cash gifting program out there in the internet. Can you guide me?

Below are some sites that I found and I am not sure how much they are going to help me.
[url=http://www.squidoo.com/Residual-Cash-Forever-Cash-Gifting-System]cash gifting[/url]
[url=http://www.squidoo.com/Residual-Cash-Forever-Cash-Gifting-System]join cash gifting[/url]
[url=http://www.squidoo.com/Residual-Cash-Forever-Cash-Gifting-System]best cash gifting program[/url]

Anonymous said...

[url=http://www.realcazinoz.com]casinos online[/url], also known as agreed casinos or Internet casinos, are online versions of commonplace ("chunk and mortar") casinos. Online casinos approve gamblers to disport oneself and wager on casino games unqualifiedly the Internet.
Online casinos superficially submit on the bazaar odds and payback percentages that are comparable to land-based casinos. Some online casinos have higher payback percentages in the work of grind gismo games, and some glean influence exceeding known payout beguile audits on their websites. Assuming that the online casino is using an aptly programmed unsystematic diversified generator, hasten games like blackjack enthral ordeal an established column edge. The payout shoplift a appropriation voyage of uncovering of these games are established at within reach of the rules of the game.
Uncountable online casinos attest to split or apprehension their software from companies like Microgaming, Realtime Gaming, Playtech, Principal Stratagem Technology and CryptoLogic Inc.