Monday, November 14, 2005
ഹരിഹരാത്മജം ദേവമാശ്രയേ
മറ്റൊരു മണ്ഡലമാസക്കാലമായി. അയ്യപ്പന്റെ നടയില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ തിരക്കെന്നു പതിവുപോലെ പത്രവാര്‍ത്ത പ്രതീക്ഷിക്കാം.. ഈ പോകുന്നവരെല്ലാം അയ്യപ്പ സങ്കല്‍പ്പം മനസ്സിലാക്കി പോകുന്നവരാണോ ദൈവമേ എനിക്കു പ്രമോഷനാകണേ ഒപ്പം അയല്‍ക്കാരനു സസ്പെന്‍ഷനുമാകണേ എന്നു കേണു പ്രാര്‍ദ്ധിച്ച് കാണിക്കയിട്ടു വരികയാണോ എന്നു ഞാനാലോചിക്കാറുണ്ട്..
അയ്യപ്പസങ്കല്‍പ്പം പോലെ മറ്റൊന്നില്ല. അയ്യന്‍, അപ്പന്‍ എന്ന രണ്ടു ആദിദ്രാവിഡ വാക്കുകള്‍ കൊണ്ട് വൈഷ്ണവരെയും ശൈവരേയും അതൊന്നിപ്പിച്ചു. പമ്പയില്‍ ജനിച്ച് പന്തളത്തു വളര്‍ന്ന് അത് മനുഷ്യനിലെ ദൈവികതയെ കാണിച്ചുതന്നു.അയ്യപ്പന്റെയും വാവരുടെയും സൌഹൃൗദം നിറയുന്ന സന്നിധാനം പുതുക്കി പ്പണിഞ്ഞത് പോളക്കുളം കൊച്ചുതൊമ്മന്‍ സ്വാമിയായിരുന്നു. തീര്‍ന്നില്ല, അയ്യപ്പ്ന്റെ പടനായകനും ഉറ്റ തോഴരുമെല്ലാം ഗിരിവര്‍ഗ്ഗക്കാരും.. അയ്യപ്പന്‍ സ്വീകരിച്ച ധര്‍മ്മശാസ്താവെന്ന പദവി ബുധഭിക്ഷുവിന്റേതും..അയ്യപ്പഭക്തര്‍ 41 ദിവസം ജൈനഭക്ഷണം കഴിക്കല്‍ ആചരിക്കുന്നു, ബ്രഹ്മചര്യത്തിന്റെ ത്യാഗ സങ്കല്‍പ്പം റമദാന്‍ നൊയമ്പിന്റേത്.
കഠിനയാത്ര കര്‍മ്മയോഗം, സമദര്‍ശനം, ഏകനാമവും "യൂണിഫോറവും" ജ്ഞാനയോഗം (അഹം ബ്രഹാസ്‌മി)ശരണം വിളിച്ചുള്ള യാത്ര ഭക്തിയോഗവും- ഹൈന്ദവതത്വശാസ്ത്രങ്ങളെയാകെ പ്രതീകവല്‍ക്കരിക്കുന്നു ശബരിമല തീര്‍ത്ഥാടകന്‍.പടികള്‍ ഗീതാകാരന്റെ ധര്‍മ്മോപദേശത്തിലെ 18 അധ്യായങ്ങളും ചവിട്ടിക്കടന്ന് ഇരുമുടിയെന്ന പുണ്യപാപച്ചുമടുകളില്‍ നിന്ന് സാമഗ്രികല്‍ ഓരോന്നായി ഉപേക്ഷിച്ചുള്ള യാത്രക്കു തുല്യമായി മറ്റൊരു ഹൈന്ദവ തീര്‍ത്ഥാടനവുമുണ്ടാവില്ല.അയ്യപ്പ ഭക്തര്‍ പാടുന്ന പാട്ടുകളും സൌന്ദര്യലഹരിയുടേതുപോലത്തെ ജാടകളില്ലാതെയും വൃത്തവ്യാകരണങ്ങളുടെ നൂലാമാലക്കു പുല്ലുവിലകൊടുത്തിട്ടും "ഭൂമിപ്രപഞ്ചനേ കണ്‍കണ്ട ബ്രഹ്മമേ" എന്നൊക്കെയാകുന്നു പലപ്പോഴും..
കലിയുഗവരദന്റെ കോടിക്കണക്കിനു കലിയുഗഭക്തര്‍ ഇന്നു തൊട്ട് ചില്ലിക്കാശുകള്‍ കൈക്കൂലിയായി വഞ്ച്ചിയിലെറിഞ്ഞു നടക്കു ചുട്ടും കിടന്നുരുണ്ട് കരഞ്ഞും പ്രാര്‍ത്ഥന തുടങ്ങും ഇന്നു മുതല്‍...എനിക്കു പ്രമോഷന്‍, എന്റെ മോന് ജോലി, മോള്‍ക്ക് അഡ്മിഷന്‍, അയല്‍ക്കാരന് കാലന്‍പാമ്പിന്റെ കടി.. സ്വാമി ശരണം..(ചിത്രം ഞാനെടുത്തതല്ല)
Subscribe to:
Post Comments (Atom)
4 comments:
അയ്യപ്പനേ കുറിച്ചു പറയാൻ പാടില്ലാ ഇപ്പൊ ഞാൻ, മല ചവിട്ടാൻ ഇനിയും ഒരുപാടു കാലം കഴിയണം.
എന്നാലും, രൈൽ-വേ, കെസ്സാർട്ടീസ്സി, ടൂറിസ്റ്റ് കാറുകൾ, വഴി വാണിഭം, "ഇവിടെ കെട്ടു നിറക്കുള്ള സാധനം കിട്ടും" എന്നിവർ, മാല വിൽപനക്കാർ, പിന്നെ സർകാരിന്റെ ശബരിമല വികസന സ്തലമെടുപ്പു കയ്യങ്കളി വേറേയും...... ലിസ്റ്റു നീളുന്നു.....അയ്യപ്പൻ മനസ്സറിഞ്ഞു കച്ചവടം കൊടുക്കുന്നു. എന്തോക്കെയോ ചീഞ്ഞു എന്തിനൊക്കെയോ വളമാകട്ടേ ദേവാ..
മണ്ഡല കാലമിതാ വന്നല്ലോ
മണി മുത്തുമാലയും കഴുത്തിൽ വീണല്ലോ...
കല്ലും മുള്ളും കാലുക്കു മെത്തേ.......
സ്വമിയേ........അയ്യപ്പോ........
അയ്യപ്പോ........സ്വമിയേ........
അതുല്യേ,
സർക്കരിനു അയ്യപ്പൻ ഒന്നരമാസത്തിൽ പത്തഞ്ഞൂറുകോടി സമ്പാദിച്ചുകൊടുക്കുന്ന ഒരു കാമധേനു(ഇതെക്കുറിച്ച് യേശുദാസ് അയ്യപ്പനാന്ദ കാമധേനു എന്നു പാടിയിട്ടുണ്ട്)
കെ എസ് ആർ റ്റീ സി ബസ്സിന്റെ കണ്ടകന്മാർ ഓടിവന്ന് സാറേ, സ്വാമീ എങ്ങോട്ടു പോകാനാ എന്നു ചോദിച്ച് റെയിൽവേ പോർട്ടറുമാരെപ്പോലെ കൈപിടിച്ചു നടത്തി ബസ്സിൽ കയറ്റി ഇരുത്തിയപ്പ്പോൾ കന്നിയയ്യപ്പനായിരുന്ന ദേവരാഗസ്വാമി അക്ഷരാർത്ഥത്തിൽ പകച്ചുപോയി..അടുത്തിരുന്ന വയസ്സൻ സ്വാമി പറഞ്ഞു.. “ശരബിമല ട്രിപ്പിനു ആൾ അടിസ്ഥാനത്തിലാ ബസ്സ് സ്റ്റാഫിനു ഇൻസന്റീവ്.. പിന്നെ ആളു നിറഞ്ഞാലേ ബസ്സു പമ്പ സ്റ്റാന്റ് വിടാവൂ എന്നാ നിയമം.. വേഗം ആളെ പിടിച്ചാൽ മഞു കൊണ്ട് ഇവിടെ ചുറ്റി തിരിയണ്ടല്ലോ അവർക്ക്”
-മര്യാദയുള്ള ട്രാൻസ്പോർട്ട് കണ്ടക്റ്ററെ വരെ കാണാനായി.. അയ്യപ്പന്റെ ഓരോ ലീലകളേ..
deivame king fisherinte padavum unto avide thulasi?
It is possible to fill a blank?
Post a Comment