ഐക്യ അറബിനാടുകള്‍ മലയാളികൂട്ടങ്ങള്‍ക്ക് കുപ്രസിദ്ധമാണെന്ന് ഇനി ഞാന്‍ പറഞ്ഞു നിങ്ങളറിയേണ്ട കാര്യമില്ല. (ഈ നാട്ടിലല്ലാത്തവരേ, ഞങ്ങളുടെ അസ്സോസ്സിയേറ്റല്‍ ഭയങ്കരമാണ്. ഒരുത്തന്‍ കൊല്ലം അസ്സോസിയേഷന്‍ ഉണ്ടാക്കും, അതു രണ്ടായി ഒരു കഷണം കൊല്ലം-ചിന്നക്കട അസ്സോസിയേഷണാകും. ഒരു മാസം കഴിയുമ്പോള്‍ കൊല്ലം-ചിന്നക്കട-സിനി വ്യൂവേഴ്സ് ജനിക്കും. അതില്‍ നിന്ന് കൊ-ചി-സിവ്യു-മോഹന്‍ലാല്‍ ഫാന്‍സ്. കൊ-ചി-സിവി-മോഫാ- നരസിംഹം ഫാന്‍സ് . മേപ്പടിയില്‍ പോ മോനേ ദിനേശാ ഫാന്‍സ്, അങ്ങനെ അങ്ങനെ. കാക്കത്തൊള്ളായിരം തികച്ചു)കാക്കത്തൊള്ളായിരത്തി ഒന്നായിട്ടു UAE ബ്ലോഗര്‍ ഒരിക്കല്‍ ഒത്തുകൂടണോ വേണ്ടയോ എന്ന് ഒന്നു രണ്ട് രഹസ്യ സംഭാഷണങ്ങള്‍ നടക്കുകയും, തല്‍ഫലമായി, ഒരാഹ്വാനം സമ കാലില്‍ പതിക്കാന്‍ ഒരൊളിപ്പോരാളി എന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്റെ ജോലി ദാ കഴിഞ്ഞു, നിങ്ങളായിട്ട് എന്താണെന്നു വച്ചാല്‍ തീരുമാനിച്ചോ. സംഭവം നടക്കുകയാണെങ്കില്‍, എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ടെങ്കില്‍ ആലോചിക്കുക. ഒരു ദശാബ്ദത്തെ ഓണ്‍ലൈന്‍-ഓഫ്ഫ്ലൈനാക്കല്‍ പരിചയം കൊണ്ട് ഞാന്‍ പറയുന്നു..കണ്ടുമുട്ടിയാല്‍ ഓഫ്‌ലൈന്‍ ഇന്റ്ര്ഗ്രേഷന്‍ ഡിസില്ല്യൂഷന്‍ എന്ന അടുപ്പം തോന്നായ്ക വരും കണ്ടില്ലേല്‍ ഓണ്‍ലൈന്‍ ഡിസിന്‍ഹിബിഷന്‍ എന്ന അകല്‍ച്ച വരും പറഞ്ഞില്ലേല്‍ ഇച്ചാച്ചന്‍ പട്ടിയിറച്ചി തിന്നും, പറഞ്ഞാല്‍ അമ്മാമ്മ ഇടി കൊള്ളും എന്ന സ്ഥിതിവിശേഷമാണ് സുഹൃത്തുക്കളേ. 6 മാസത്തിലൊരിക്കല്‍ കണ്ടുമുട്ടുന്നതിനെക്കാള്‍ മോശമാണല്ലോ ഒരിക്കലും കാണാതിരിക്കുന്നതിനെക്കാള്‍ മോശമാണല്ലോ.
കൂലം കഷായമായി ആലൊച്ചു ഒരു പൊട്ടത്തീരുമാനത്തില്‍ എത്തിച്ചേരുക..
എന്റെ പണി കഴിഞ്ഞു, ഞാന്‍ ദേ പോണേണ്
Sunday, November 27, 2005
Subscribe to:
Post Comments (Atom)
28 comments:
ദേവരാഗത്തിനു ഇപ്പോ ഞങ ചിരിചു കളിച്ചു സുഖിപ്പിചു ഇരിക്കണതു പിടിക്കിണില്ല്യെ!!
എന്നാലും ഞാനുണ്ട് ട്ടോ, ഏത് പൊട്ടതീരുമാനത്തിലും കൂട്ടായി.
പൊട്ടനും ചെകുത്താനും ഏതു തീയിലും കുരിശിലും പിടിക്കുംന്നല്ലേ?
പക്ഷെ ഒരു മാസമുമ്പു നോട്ടീസു തരണംട്ടോ. കോസ്റ്റുയൂസ് ഒക്കെ പാരീസീന്ന് വാങാനാ.
ദേവന്‍ പറയുന്ന ഓണ്‍ലൈന്‍ / ഓഫ്‌ലൈന്‍ അകല്‍ച്ച അടുപ്പം എന്നീ പ്രശ്നങ്ങളുണ്ടെങ്കിലും വല്ലപ്പോഴും ചില നല്ല സൌഹൃദങ്ങള്‍ക്ക് വേരുകള്‍ വിടരുന്നത് ഇത്തരം മീറ്റിങ്ങുകളിലൂടെയാണു്. ദേവനടക്കം ദുബായിലുള്ള മറ്റു സുഹൃത്തുകളുടെയൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ ഒരു ഭംഗിവാക്കിലൊതുക്കുമ്പോള്‍ ഇപ്പോഴതൊരു “നൊസ്റ്റാള്‍ജിയ”യാണു്. കൂടുതല്‍ അറിയുവാനും കൂടുതല്‍ ചിന്തിക്കുവാനും പ്രേരിപ്പിച്ച തോഴരേ നിങ്ങള്‍ അതിലുമപ്പുറം എന്തൊക്കെയോ ആകുന്നു...
ഞാൻ റെഡി!
അല്ല, നമ്മൾ അറേബിയൻ ഐക്യൻ ആടുകാർ എത്ര പേരാ?
അനിലേട്ടൻ,സുധേച്ചി,ദേവ്,അതുല്യേച്ചി,ഗന്ധർവര്, ഇബ്രൂസ്, വിശാലൻ,നിഷാദ്,പെരിങ്ങോടര്, ഈ ഞാൻ... പിന്നെ ആരാ ഉള്ളേ?? (പേരുകൾ വിട്ടിട്ടുണ്ടെങ്കിൽ ക്ഷമിക്കുക)
എവിടാ കൂടുക? -
ദുബായ്?ഷാർജ്ജ? അജ്മാൻ? ഉം അൽ കുവൈൻ? ഫുജൈറ? റാസ് അൽ ഖൈമാ? അബുദാബി?
എപ്പഴാ കൂടുക?
കൂലംകഷമായി തന്നെ ആലോചിച്ച് തീരുമാനിച്ചിട്ട് അറിയിക്ക്.
ഏത് തീരുമാനത്തിനും ഞാനുണ്ട്!!
അല്ല, നമ്മൂടെ അടുത്തുള്ളവരെ കൂടെ ഇതിലേക്ക് ക്ഷണിച്ചു കൂടേ? കെവി, വിശ്വേട്ടൻ, സുനിൽകുമാർ X 2, സ്വാർത്ഥൻ....
ജീ.സീ.സീ മീറ്റ്???
ഈ ബൂലോഗ u a e കൂട്ടായ്മ എവിടെ വെച്ചാണെങ്കിലും ഞാൻ തയാർ..ഏതെങ്കിലും വ്യാഴാഴ്ച വൈകുന്നേരമാണെങ്കിൽ വളരെ ഖുഷിയായി. വെള്ളിയാഴ്ച വൈകീട്ട് വരുന്ന ജോബ് സിൻഡ്രം ഒഴിവായി കിട്ടുമല്ലോ.. ദുബായിലെ സഫ പാർക്കിൽ ആയാൽ ബോറാകുമോ..അതോ ഏതെങ്കിലും ഹോട്ടലിലോ?..
ദേവാ.........
ശൊന്നതു എന്നാച്ചു.......
തീയ്യതി ശൊല്ലുപ്പാ......
സാരി വാങ്കപോണം നാ.....
ദാണ്ടെ ബ്ലോഗന്മാരെല്ലാവരും സന്ധിപ്പാന്‍ പോകുന്നുവെന്നു കേട്ടതും ഭൂമികുലുങ്ങുന്നു. ദുബായ് നിവാസികളെ ഉച്ചയുറക്കക്കാരെ ആരും ഭൂമി കുലുങ്ങിയതറിഞ്ഞില്ലേ? (ഇതെഴുതുന്നതുവരെയും എന്റെ ഓഫീസ് കുലുങ്ങിയിട്ടില്ല, കുലുങ്ങിയാല്‍ കുലുങ്ങി അത്രന്ന്യെ!)
അവിടെ ഭൂമി കുലുങ്ങിയതല്ലെയുള്ളു. തമിഴ്‌നാട്ടിൽ വെള്ളമില്ലാത്തതുകൊണ്ട് ഉണക്കതറയിൽ ഡാം കെട്ടി കേരളത്തിൽനിന്ന് ചോർത്താനും നോക്കി. ഇപ്പോൾ അവിടെ വെള്ളം കൊണ്ടഭിഷേകം. ഇനി വെള്ളം വേണ്ടായേഎന്നായിരിക്കും പ്രാർത്ഥന.
മലയാളം മീഡിയം ഒന്നാം ക്ളാസ് ഡി.പി.എ.പി കാറ്‍ക്കും ചേരാമൊ?.
അപ്പോ എന്നെ ചേർക്കാതെയുള്ള പരിപാടി ആണല്ലേ. നടക്കട്ടെ നടക്കട്ടെ. :(
ഇവിടേം ഞങ്ങളൊരു മീറ്റിംഗ് വെക്കും കേട്ടോ. ബാക്കിയെല്ലാരും കൂടെ.
ഒരു ദിവസം ഓൺലൈനിൽ നടത്തിയ ഒരു അന്താരാഷ്ട്ര-ഗ്രൂപ്പ് ചാറ്റിന്റെ ഖേദം ഇപ്പോഴും തീർന്നില്ല.
സാമ്പിൾ അങ്ങനെയെങ്കിൽ പൂരത്തിനെങ്ങനെ?
നമ്മളില്ലേ....
വന്നു് വെറുതേ നേരും കിടയും നോക്കി ഇരിക്കാൻ ഞാനില്ല. അതിനുള്ള പരിപാടി ആലോചിച്ചില്ലെങ്കിൽ മീറ്റിങ് ചീറ്റും. അകൽച്ച ന്നുള്ള പ്രശ്നം ഒഴിവാക്കാനാണെങ്കിലുമതു വേണം.
(പാർക്കിൽ ഓടിത്തൊട്ടു കളിച്ചാലോ? നൊണ്ടിപ്രാന്തി? അമ്പസ്ഥാനി?:-) )
അകലെ,
എങ്കിലും വളരെയടുത്ത്,
ഈന്തപ്പനക്കാടുകൾക്കുള്ളിലിരുന്നുകൊണ്ടൊരു മൃദുമന്ത്രണം: “സമയമായില്ല!“
തത്കാലം (അവരവരുടെ സൌകര്യം പോലെ) peer-to-peer സൌഹൃദങ്ങൾ പോരേ?
അന്യോന്യം (കൂട്ടായി) കണ്ടുമുട്ടാനുള്ള ഉത്കടമായ ആഗ്രഹം മനസ്സിൽ നിറയുവോളം നമുക്കൊക്കെ ഇങ്ങനെ മുഖമില്ലാതെ തന്നെ നിഴൽക്കൂത്താടിക്കൂടേ?
ഇതിനുമില്ലേ ഒരു രസം?
ഇങ്ങനെതന്നെ കുറച്ചുനാൾ കഴിയുമ്പോൾ നമുക്കു സ്വയവും പരസ്പരവും അടുത്തറിയാം.
[വളരെ വളരെ അടുത്തറിയുമ്പോൾ നമുക്കു പരസ്പരം മുൻവിധികളില്ലാതെ തുറന്നു വിമർശിക്കാനോ മുഷിപ്പിക്കാനോ കഴിയാതെ വരില്ലേ?]
അഥവാ എളുപ്പത്തിൽ കണ്ടുമുട്ടാനാവുന്നോർ തീർച്ചയായും അങ്ങനെ ചെയ്യണം. പ്രത്യേകിച്ച് ഒരു തീം ഇല്ലാതെതന്നെ അവർക്കു സമയം പങ്കുവെയ്ക്കാനുമാവണം.
ബൂലോഗവനം പൂത്തു മണം വിരിഞ്ഞതേ ഉള്ളൂ. ഇനിയീ മരങ്ങടെ കൊമ്പുകൾ കായ്ച്ചു പഴങ്ങളാൽ ചാഞ്ഞിടേണം.
അതിനായി നമുക്കോരോരുത്തർക്കും കൂടുതൽ കൂടുതൽ തേനീച്ചകളെ ഇവിടേക്ക് ആകർഷിച്ചുകൊണ്ടുവരാം.
എന്നിട്ടൊരു ദിവസം നമുക്കൊരു മഹാസംഗമം നടത്താം.
അതെത്രയും പെട്ടെന്നു വരട്ടെ.
അതിനൊരു ഹോട്ടലും പാർക്കു പോലും മതിയാവാതെ വരട്ടെ.
ഞങ്ങളറിയാതെ ഇങ്ങനേയും ഇത്രയധികം ആളുകളോ എന്നു നമ്മുടെ ജനം നമ്മെ നോക്കി അത്ഭുതം കൂറട്ടെ.
അതുവരെ നമുക്കു നമ്മുടെ ക്യാബിനുകളിൽ നിന്നും ഹെൽപ്‌ഡെസ്കുകളിൽനിന്നും ഫ്ലാറ്റുകളിലെ ഇത്തിരിവട്ടം സ്വകാര്യതകളിൽ നിന്നും പരസ്പരം കണ്ണേറിട്ടുരമിക്കാം.
വല്ലപ്പോഴുമൊരിക്കൽ സെറ്റു കൂടി എമ്മെസ്സെനിലും യാഹൂവിലും വന്ന് ഓടിപ്രാന്തിയും അമ്പതമ്പസ്ഥാനിയും കളിക്കാം.
അങ്ങനെ പോരേ?
അതുമതിയെന്നാണെന്റെ കൊച്ചുബുദ്ധിയിൽ കോറിവരുന്നത്. ഒരുവേള അതൊരൊറ്റയാന്റെ ക്രൂരദേവനമാവാം.
[ഒരുപക്ഷേ സിബുവാണ് ഞാനിവിടെ ഏറ്റവുമടുത്തറിയുന്ന സുഹൃത്ത്. എട്ടുവർഷമായി ഞങ്ങൾ പരസ്പരം കീബോർഡുകൾ കിലുക്കിയെറിയുന്നുണ്ട് ഏതാണ്ടെല്ലാ രാത്രികളിലും. എന്നിട്ടും ഇന്നേവരെ പരസ്പരം ശബ്ദം കേട്ടുപോലും ഇല്ല.
ഇടയ്ക്കൊക്കെ ഞങ്ങൾ ആലോചിക്കാറുണ്ട്, എന്തേ ഇങ്ങനെ? ഒരിക്കൽ പോലും ഒന്നു മിണ്ടാൻ തോന്നാത്തതെന്തേ?
ഇപ്പോളറിയാം - എന്നോ ഒരിക്കൽ വരാൻ പോകുന്ന ഒരു മഹത്തായ കണ്ടുമുട്ടലിനുവേണ്ടി ഞങ്ങളുടെ പഞ്ചേന്ദ്രിയങ്ങൾ ഇതുവരെയറിയാത്ത ഒരു അനാഹതാനന്ദം സ്വരുമിച്ചുവെക്കുകയാണ്!]
ആകാശവാണി. ഞാന്‍ മാണി. അടുത്തിരിക്കുനത് നാണി.
അഭിപ്രായ വോട്ടേടുപ്പ് പ്രമാണിച്ചുള്ള പ്രത്യേക വാര്‍ത്താ ബുള്ളറ്റിന്‍.
ദുബായി കടപ്പുറത്തുകാരായ അതുല്യ (ഏക ദുബായിക്കാരി?) ഇബ്രു, പെരിങ്ങോടന്‍, ഗന്ധര്‍വ്വന്‍ എന്നിവര്‍ നിരുപാധികമായും, സിദ്ധന്‍ സോപാധികമായും സമ്മതം മൂളി.
ഉമ്മല്‍ ക്വയിന്‍ കടാപ്പൊറത്തിരുന്നു മാനസമൈനേ പാടിക്കൊണ്ടിരുന്ന പരീക്കുട്ടിയും വരാമെന്നു പറയുന്നു. വെറുതേ കയ്യും വീശി വരാമെന്നല്ല, ഷാര്‍ജ്ജ മെംബറെയും കൂട്ടി തന്നെ വരാമെന്നാണ് അദ്യം ഏറ്റത്.
അലിമലയില്‍ നിന്നുള്ള ഒരു വോട്ടറെ കാണാനില്ല.
അങ്ങകലെ ഫ്യുജൈറാ മലനിരകളില്‍ നിന്നും ഡിസില്ല്യൂഷഭയം കലര്‍ന്ന ഒരു ശബ്ദം- "ഞാനില്ല ഞാനില്ല"
**********************************
ഓരോ കാറ്റിലും ആകൃതി മാറുന്ന ലക്ഷോപലക്ഷം മണല്‍മലകള്‍ക്കുമപ്പുറത്ത് എനിക്കറിയാത്ത നാട്ടില്‍ നിന്നും ബ്ലോഗപിതാമഹന്‍ പറയുന്നു "കുട്ടികളേ, ഓഫ്-ലൈന്‍ ഇന്റ്രഗ്രേഷന്‍ നടന്നാല്‍ സ്ഥായിയായ മാറ്റങ്ങള്‍ സംഭവിക്കും. അവ എന്തെന്നാല്‍
ഒന്ന്. ഓണ്‍ലൈന്‍ കമ്യൂണിറ്റി എന്ന ഏദന്‍ നിങ്ങള്‍ക്ക് നഷ്ടമാകും പകരം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും കാണുന്ന, എന്നാല്‍ മറ്റെല്ലാ ചങ്ങാതികളെയും പോലെ ആകും ബ്ലോഗ്ഗരും
രണ്ട്. അങ്ങനെ വ്യക്തികള്‍ തമ്മിലറിയുമ്പോള്‍ വിമര്‍ശനം അമര്‍ശനം തുടങ്ങിയ പരിപാടികള്‍ അസാധ്യമായി വരും (ഫോറത്തില്‍ ഞാന്‍ പണ്ടെഴുതിയ വരികള്‍-
കൂട്ടുകാരുടെ നിര്‍ബ്ബന്ധം സഹിക്കവയ്യാതെ ഇടുന്ന ഒരു പോസ്റ്റ് സാഹിത്യമേയല്ല. അടുത്തറിയാവുന്ന ആളുകള്‍ പോസ്റ്റ് ഇട്ടിട്ട് വന്നു നിര്‍ബന്ധിക്കുമ്പോള്‍ തുലഞ്ഞു പോകട്ടെയെന്നു പ്രാകിക്കൊണ്ട് "ഗംഭീരമായിരിക്കുന്നു" എന്നിടുന്ന കമന്റ് സാഹിത്യ നിരൂപണവുമല്ല) ഈ സ്ഥിതി വന്നുപെടും.
മൂന്ന്. ഓഫ് ലൈന്‍ കൂട്ടുകെട്ട് ആവോളമുണ്ട്. ഓണ്‍ ആയതു ഇതു മാത്രം. ഇതു കൂടെ ഓഫ് ആക്കേണ്ട ആവശ്യാമുണ്ടോ?
നാല് : ഒരു സമ്മേളനം നടത്താനുള്ള ആള്‍ബലം ആകാത്തതുകാരണം തല്‍ക്കാലം അണ്ടര്‍ഗ്രൌണ്ട് പ്രവര്‍ത്തനങ്ങള്‍ മതിയാവും.
**********************************
(എന്നെക്കൊണ്ടുപോകാത്ത ഉത്സവം ആനവിരണ്ട് കലങ്ങി പോട്ടെ എന്നു സൂ പ്രാകിയതും ഭൂമികുലുക്കവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്)
ഇനി, ആരും ഉന്നയിക്കാത്ത ഒരു സംശയം എനിക്ക്. ഇങ്ങനെ ഒരു സമ്മേളനം നടന്നാല്‍ അതൊരു ഗ്രൂപ്പ് മീറ്റിംഗ് ആകുമോ? തമ്മില്‍ കണ്ടവര്‍, കണ്ടിട്ടില്ലാത്തവര്‍ എന്നു രണ്ടു തരം ബ്ലോഗാത്മജര്‍?
Time constraints, Gandharvan on his manglish.
This is a suffix to what dhevaragam said.
We should not have a second thought for the suggestion. It is an opportunity to see the people who love a language, and think alike in different ways. People who can catch up the same frequency waves. People capable of putting their way of thinking and observation power in to words, letters ,and pictures and thus sharing each other their feeling and be felt.
The gain is that, now we are known by names/pen names. If we can meet in person and when next time when we write or talk there will be much more propinquity ,attachment and commitment.
One more thing I want to add (to Dhevan) . Gandharvan is a pauper. Even in his wildest dream, he will not invest in Emar or Palm Island.
A-Thulya- can be a potential investor ( I infer from her Jovial nature ) and can think about sponsoring the blog world meet in a *******HOTEL
ഫോറത്തില്‍ ഞാന്‍ പണ്ടെഴുതിയ വരികള്‍-
കൂട്ടുകാരുടെ നിര്‍ബ്ബന്ധം സഹിക്കവയ്യാതെ ഇടുന്ന ഒരു പോസ്റ്റ് സാഹിത്യമേയല്ല. അടുത്തറിയാവുന്ന ആളുകള്‍ പോസ്റ്റ് ഇട്ടിട്ട് വന്നു നിര്‍ബന്ധിക്കുമ്പോള്‍ തുലഞ്ഞു പോകട്ടെയെന്നു പ്രാകിക്കൊണ്ട് "ഗംഭീരമായിരിക്കുന്നു" എന്നിടുന്ന കമന്റ് സാഹിത്യ നിരൂപണവുമല്ല)!!
ദേവാ, ഈ നട്ടെല്ലു നിവർത്തുന്ന ബാം എവിടെ വാങ്ങാൺ കിട്ടും?
അപ്പോ ഞാൻ ആ സാരീടെ ഓർഡർ അങട് ക്യാൻസൽ ആക്കാല്ലേ?? :( :(
പിന്നെ അനിലിനോട് : ചാറ്റിങിൽ ഒരു ചീറ്റിങ്ങോ, ആർകെങ്കിലും അഭിമാന ക്ഷതം സംഭവിച്ചതായോ അറിയില്ലാട്ടോ. അഭിപ്രായങ്ങൽ പലതാവും ചിലപ്പോ, കാരണം നമ്മളെല്ലാവരും വേവ്വേറെ മൻസ്സീന്റെ ഉടമകളായതു കൊണ്ട്. പക്ഷെ അതു കൊണ്ടു, ബ്ലോഗരിൽ ആരെങ്കിലും ഒരു ക്ഷണം നീട്ടുമ്പോ, ഒരു കല്യാണത്തിനോ, വിരുന്നിനോ വിളിക്കുമ്പോ, അന്നൊരിക്കൾ ചാറ്റിലു ......... അതു കൊണ്ടു ആ പൂരപറമ്പിലേയ്ക്കു “”ഞാനില്ലേ“” ന്നു പറയുന്നത് വായിച്ചപ്പോൾ, നമ്മളെല്ലാവരും നൂറുവട്ടം “കൂട്ടായ്മ” എന്നു പറയുന്നതിൽ എന്തെർത്തം എന്നു തോന്നി പോയി. ചാറ്റ് അന്നു നടന്നപ്പോൾ (?)ആശയങ്ങൾ അക്രമാസക്തരായി പറയുഞവരുണ്ടാവും, പക്ഷെ, അവർ ഒന്നും തന്നെ നേരിൽ കാണുമ്പോ, ഒരു കത്തിക്കുത്തിനോ, വെടിവെപ്പിനോ വേണ്ടി വന്നവരാവില്ലാ, അത്രയ്കു വിവേകശൂന്യന്മാരുണ്ടൊ നമ്മുടെയിടയിൽ?
പിന്നെ ദേവരാഗത്തിന്റെ മുന്നോട്ടു വച്ച (വപ്പിച്ച) അഭിപ്രായത്തിനു, അങ്ങനെ ഒന്നു വേണോ/വേണ്ടയോ എന്നു മറ്റുള്ളവരെപോലെ അനിലിനും പറയാമായിരുന്നു. പക്ഷെ “ഞാനില്ലാ“ എന്നു പറയുന്നതു, നിങ്ങളെ ഒക്കെ കാണാൻ എനിക്കു താല്പര്യമില്ലാ എന്നു പറയുന്നതു പോലെ തോന്നുന്നു. ആദർശങ്ങളും, ഖണ്ഡിക തിരിച്ചുള്ള വിമർശനങ്ങളുമൊക്കെ (നിന്നെ എനിക്കു ഒറ്റയ്കു വേണം വധിക്കാൻ എന്നു ഒരു സഹ ബ്ലോഗർ ഗന്ധർവരോട് ഒരു കമന്റിൽ പറഞ്ഞിരുന്നു)ചാറ്റിലോ, ബ്ലൊഗിലോ ഒക്കെയേ ഉണ്ടാവുള്ളു കേട്ടോ, അല്ലാതെ ഒരു പൊതു വേദിയിൽ, മുഖാമുഖം കാണുമ്പോ, Mr/Mrs.... is present here, and you may recall, the way he/she commented on Mrs/Mr"s Post on......2005, and I do not see any reason to welcome him/her to this stage ന്നു ആരും പറയുമെന്നു തോന്നുന്നില്ലാ.
അതുകൊണ്ടു എപ്പോഴെങ്കിലും ഒരു വേദിയൊരുങ്ങുകയാണെങ്കിൾ, മി. അനിൽ തീർച്ചയായി വരണം. ചാറ്റിൽ എന്തെങ്കിലും “ഖേദിക്ക്”പെടേണ്ടി വന്ന സംഭവം ഉണ്ടയിട്ടുണ്ടെങ്കിൽ, please accept our apologies.
ഏതായാലും അടുത്ത ഗുസ്തിക്കുള്ള വകുപ്പായി!
എല്ലാരും അടികൂട്. അടി കൂടി മടുക്കുമ്പം ഒരു തീരുമാനത്തിലെത്ത്. എന്നിട്ടത് പോസ്റ്റ് ചെയ്യ്.
ഒരുമിച്ച് കൂടണോ, കൂടാം.
ഒരുമിച്ച് കൂടണ്ടേ, കൂടണ്ട.
എന്തിനും ഞാൻ റെഡി.
എന്റെ മൊബൈൽ നമ്പർ സിദ്ധാർത്ഥന്റെ കൈയിലൊഴിച്ച് ബാക്കി എല്ലാവരുടെ കൈയിലും ഉണ്ടാകും. എവിടെയെങ്കിലും കൂടാൻ തീരുമാനിക്കുകയാണേൽ എന്നെ വിളിക്ക്, അല്ലേൽ ഒരു ഈ-മെയിൽ അയക്ക്. ഞാൻ വരാം. എടുക്കുന്ന തീരുമാനങ്ങൾക്ക് - എങ്ങനെത്തേത് ആയാലും ശരി, 100% നിരുപാധിക പിന്തുണ ഈയുള്ളവൻ പ്രഖ്യാപിക്കുന്നു!
(ദേവോ, ഉം അൽ കുവൈനിലെ പരീക്കുട്ടി എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടു. എന്നെ കണ്ടാലോ അല്ലേൽ എന്റെ ശബ്ദം കേട്ടാലൊ ഞാൻ ഒരു നിരാശാകാമുകനാണെന്ന് തോന്നുന്നുണ്ടോ? അല്ല, എല്ലാരും ഒരുമിച്ച് കൂടിയില്ലേൽ അതിന്റെ വിഷമത്തിൽ ഉം അൽ കുവൈൻ കടാപ്പുറത്തിരുന്ന് പാടി പാടി നെഞ്ചുപൊട്ടി മരിക്കാനൊന്നും ഞാനില്ല കേട്ടോ.. )
ഒരുപിടി നല്ല സുഹൃത്തുക്കളെ കിട്ടി എനിക്ക് ഈ ബൂലോഗത്ത് നിന്ന്. ഇന്നലെ ഇവിടെ ഭൂകമ്പം ഉണ്ടായപ്പോൾ എനിക്ക് നാട്ടിലെ എന്റെ സ്വന്തം വീട്ടിൽ നിന്നും വിളി വന്നതിനും മുൻപ് നാട്ടിൽ നിന്നും എന്നെ വിളിച്ചത് ബൂലോഗത്തിൽ നിന്നും എനിക്ക് കിട്ടിയ ഒരു സുഹൃത്ത് ആണ്. സൌഹൃദങ്ങൾക്ക് അങ്ങേയറ്റം വിലകൽപ്പിക്കുന്ന ഒരാൾ ആണ് ഞാൻ. ഈ കൂട്ടായ്മ എന്നും നിലനിൽക്കണം.
നേരത്തെ പറഞ്ഞത് തന്നെ ആവർത്തിക്കുന്നു -
കലേഷ് എന്ത് തീരുമാനത്തിനും കൂടെ ഉണ്ട്
ഞാനെന്റെ അഭിപ്രായം പറഞ്ഞു എന്നല്ലാതെ ആരെയെങ്കിലും പിന്തിരിപ്പിക്കാനോ നിരാശ-ദേഷ്യം എന്തെങ്കിലും ഉണ്ടാക്കാനോ ഉദ്ദേശിച്ചില്ല.
കൂട്ടായ്മ പറഞ്ഞുണ്ടാക്കാൻ പറ്റില്ല. അതൊക്കെ വെണ്ണ കൂടുന്നപോലെ ഉണ്ടായിവരുന്നതാണ്. എല്ലാത്തരം ആൾക്കാർക്കും എല്ലാത്തരം ആൾക്കാരെയും കൂട്ടുകാരാക്കാനും പറ്റില്ല എന്നാണെന്റെ തോന്നൽ. ഒരു പക്ഷേ അത്യന്താധുനിക സാമൂഹ്യനിയമങ്ങൾ വശമില്ലാത്തതുകൊണ്ടാവും അങ്ങനെ തോന്നിയത്.
വിശ്വം പറഞ്ഞപോലെ തന്നെയാണിക്കാര്യത്തിൽ എനിക്കും തോന്നുന്നത്. കാണാൻ സാഹചര്യമുള്ളവരും നല്ല മനസുള്ളവരും തീർച്ചയായും കാണണം. എന്നെങ്കിലും ഒരു വേദി ഒരുങ്ങുകയാണെങ്കിൽ കഴിയുകയാണെങ്കിൽ പങ്കെടുക്കും.
ഇക്കാര്യത്തിൽ എന്നല്ല ഏതിനും പ്രശ്നങ്ങൾക്കൊന്നും ഞാനില്ല.
“Each friend represents a world in us, a world possibly not born until they arrive, and it is only by this meeting that a new world is born.”
- Anais Nin
കലേഷേ,
ഭൂമി കുലുങ്ങി എന്നു പറയാന്‍ വിളിച്ച ആദ്യത്തെ മൂന്നുപേരും ഞാന്‍ ഇന്റര്‍നെറ്റില്‍ കണ്ടവര്‍. കേട്ടപ്പോള്‍ ഞാന്‍ ആദ്യം വിളിച്ച വ്യക്തി ഇന്റര്‍നെറ്റ് പരിയത്തിലുള്ള ആള്‍. ഈ മെസ്സേജ് അടിക്കാന്‍ തുടങ്ങുമ്പോള്‍ സ്വാസിലാന്റ് എന്ന രാജ്യത്തുനിന്നും എന്റെ ചാറ്റ് ഫ്രണ്ട് (മൂപ്പരോട് ചാറ്റിയിട്ട് കൊല്ലം 10 കഴിഞ്ഞു) "ഗബ്ബര്‍ സിംഗ്" എസ് എം എസ് അയക്കുന്നു എനിക്കു കുഴപ്പമൊന്നും ഇല്ലയെന്ന് ഉറപ്പിക്കാന്‍. വന്നുവന്ന് എനിക്കിപ്പോ ഓഫ് ലൈനില്‍ വീടും രണ്ടു കൂട്ടുകാരും മാത്രം. ബാക്കിയെല്ലാം ഇന്റര്‍നെറ്റിലായി :)
ഓഫ് ലൈനില്‍ പരിചയപ്പ്പെട്ട 100 പേരെ എങ്കിലും ഞാന്‍ നേരില്‍ കണ്ടുകാണും . ചിലപ്പോ അന്തം വിട്ടുപോകും.
*****
രണ്ടു വര്‍ഷമായി അറിയാവുന്ന ചാറ്റ് ഫ്രണ്ട് (നമ്മുടെ ബ്ലോഗന്‍) സിദ്ധാര്‍ഥനുമായി ഉള്ളൊരു ചാറ്റ്
"ഓഫീസിലാണോ?"
"അല്ല വീട്ടില്‍"
"ഇന്നു ലീവ്?"
"അല്ലന്നേ, ഇപ്പൊ ഇവിടെ രാത്രി പത്തുമണിയാണ്"
"ങേ? ഞാന്‍ നിങ്ങള്‍ യു എസ് ഇല്‍ ആണെന്ന ഇത്രയും കാലം വിചാരിച്ചിരുന്നത്"
"അല്ല സിദ്ധാര്‍ദ്ധാ, ഞാന്‍ ദുബായിലാ"
"ദുബായിലെവിടെ?"
"......"
"ആഹ.. ... ഇല്‍ എവിടെ? ഞാനും അവിടെയാ?"
"....ഇല്‍ .... ബില്‍ഡിംഗ് അറിയാമോ?"
പിന്നില്ലേ, ഞാന്‍ അതിന്റെ അടുത്ത ബ്ലോക്കിലാ.."
"എന്ന താഴോട്ടിറങ്ങി വാ, ഞാനും വരാം!!"
******
ചാറ്റില്‍ വിപ്ലവം തീപ്പൊരി അടിപിടി തുടങ്ങിയവക്കു പേരുകേട്ട ഒരു തീവ്രവാദിനി നാട്ടില്‍ പോകുന്ന വഴി ദുബായ് വഴി പോകുന്നെന്നും
കാണണമെന്നും മെയില്‍.
ഇവരോട് സംസാരിച്ച് പിടിച്ചുനില്‍ക്കാന്‍ പാര്‍ട്ടി ക്ലാസ്സിനു വീണ്ടും പോകണ്‍ പറ്റിയില്ലല്ലോ എന്ന ഖേദത്തോടെ ഒരു ഗൂണ്ടാ ബലത്തിനു രണ്ടുയ് മൂന്നാളെയും കൂട്ടി എയര്‍ പോര്‍ട്ടില്‍ ചെന്നു
വന്നത് ഒച്ചപോലും ഉയര്‍ത്തി സംസാരിക്കാത്ത ഒരു അയ്യോ പാവി വീട്ടമ്മ. അവരും ഭര്‍ത്താവും കുട്ടികളുമൊക്കെ ഇപ്പൊഴും അടുത്ത കൂട്ടുകാരണ്, പക്ഷേ ഇന്റര്‍നെറ്റ് അടിപിടിയും പ്രത്യയശാസ്ത്രം തലനാരിഴ കീറലും നിന്നുപോയി (അനോണിമസ് പോസ്റ്റ് വരാന്‍ സാധ്യത കാണുന്നു) ഇതൊരു തരം ഡിസില്യൂഷന്‍.
**********
ഞാന്‍ രാവിലെ ജിമ്മില്‍ വര്‍ക് ഔട്ട് ചെയ്യുമ്പോള്‍ എന്നൊക്കെ ഇടക്കു പറയാറുല്ല ഒരു ഒരാള്‍ (കൂടുതല്‍ പറയുന്നില്ല മൂപ്പര്‍ ബ്ലോഗ് വായിക്കുന്നൂണ്ടാവും) ഓഫീസില്‍ കയറി വന്നു. എതാണപ്പാ കൊടവയറന്‍ കാപ്പിരി എന്നു വിചാരിച്ചിരിക്കുമ്പോള്‍ മൂപ്പര്‍ പറയുന്നു ഞാനാണ്...... . ഞാന്‍ അറിയാതെ പറഞ്ഞു പോയി മാഷേ, നിങ്ങളെക്കുറിച്ച് വിചാരിക്കുമ്പോളെല്ലാം ഞാന്‍ പ്രേം ചന്ദ്, സാല്‍മണ്‍ ഖാന്‍ തുടങ്ങിയവരെ മനസ്സില്‍ കണ്ടിരുന്നു. എന്തിനാ വന്നത് എന്നെ കാണാന്‍?? തുലച്ചില്ലേ.
**********
മിക്കവരേയും (എന്നേയും) കാണുമ്പോള്‍ നിനച്ചിരിക്കാത്ത ഒരു വ്ക്യക്തിത്വവും ആകാരവും ഒക്കെയായിരിക്കും. പക്ഷേ 100 പേരെ കണ്ടതില്‍ 90ഉം ഓര്‍ക്കുമ്പ്പോള്‍ പെരിങ്ങോടന്‍ പറഞ്ഞപോലെ നൊവാള്‍ജിയാ - നല്ല സായാഹ്നങ്ങളുടെ. ആരേയും കരുതിക്കൂട്ടി മീറ്റിംഗ്
ഉറപ്പിച്ച് കണ്ടതല്ല (കലേഷിനേ കണ്ടൂ കണ്ടൂ കണ്ടില്ലാ എന്ന സാഹചര്യമുണ്ടായതു പോലെ അങ്ങ് ഉണ്ടാവുന്നു)
എന്റെ വോട്ടും കലേഷിന്റെ വോട്ടുപോലെ. കാണണോ, കാണാം. വേണ്ടേ? വേണ്ട.
6 അടി മൂന്നിഞ്ച് ഉയരവും നടക്ക്കുമ്പോള്‍ അറബിക്കുതിരയുടെതു പോലെ തുളുമ്പുന്ന മസിലും റോബര്‍ട്ട് റെഡ്ഫൊര്‍ഡിന്റെ സൌന്ദര്യവും ഗോതമ്പിന്റെ നിറവും ഒരിക്കലും ചിരിക്കാത്ത മുഖവും ഇടിനാദം പോലെ മുഴങ്ങുന്ന ശബ്ദവുമുള്ള ദേവരാഗം ഒളീവിയ മാനിംഗ് ക്ലോബ് സീമൊന്‍ തുടങ്ങിയവരെക്കുറിച്ചും മാത്രം സംസാരിക്കാന്‍ സ്വന്തം ലംബോര്‍ഗിനിക്കാറില്‍ വരാം. കാത്തിരിക്കുക.
കലേഷേ,
പരീക്കുട്ടിയെ അവതരിപ്പിച്ച നടനുമായി എന്തോ ഒരു ഡൈമെന്‍ഷന്‍ സാമ്യം ഇല്ലേ എന്നു ഫോട്ടോ കണ്ടപ്പോ തോന്നി :) (ഭാഗ്യത്തിനു സത്താറിന്റെയോ ബാലന്‍ കെ നായരുടേതോ തോന്നിയില്ല. അല്ലെങ്കില്‍ കഥാപാത്രം മാറിയേനേ!)
ആകാശം ഭാഗികമായി മേഘസന്ദേശാവൃതമാണല്ലോ. ഭൂഗര്‍ഭത്തില്‍ ഇന്നും വല്ല കമ്പനവുമൂണ്ടാവുമോ..
കാണാമറയത്ത് നിന്നുള്ള ബ്ലോഗിങ്ങിന്റെ ആ ഒരു രസം ഞാനും വിശ്വത്തെപ്പോലെ വളരെയധികം ഇഷ്ടപ്പെടുന്നു.
ഒന്നുരണ്ടുമാസമേ ഞാൻ ബൂലോഗത്തെത്തിയിട്ടായിട്ടുള്ളൂവെങ്കിലും ഇവിടയുള്ളവരെ ഞാൻ ഒരുപാട് കാലമായിട്ടറിയുന്നുവെന്ന ഒരു ഫീലിങ്ങ് എനിക്കുണ്ട്. സത്യമായിട്ടും എല്ലാവരെയും ഒന്നു കാണണമെന്ന് ഭയങ്കര ആഗ്രഹവുമുണ്ട്. പക്ഷെ, പ്ലാൻ ചെയ്ത് കണ്ടുമുട്ടുന്നതിനേക്കാളും, എന്നെങ്കിലുമൊരിക്കൽ, ആക്സിഡന്റ്‌ലി കണ്ടുമുട്ടുന്നതിൽ ഒരു വല്ലാത്ത ത്രില്ലായിരിക്കും.
കലേഷിന്റെയും അനിലിന്റെയുമൊഴിച്ച് u.a.e. യിലുള്ള ആരുടെയും മുഖം ഞാൻ കണ്ടിട്ടില്ല. അതൊന്ന് കാട്ടിത്തരുകയാണെങ്കിൽ ഞാൻ നിങ്ങളെ കണ്ടെത്തും. ഇന്നല്ലെങ്കിൽ നാളെ, അല്ലെങ്കിൽ മറ്റെന്നാൾ.
ഇനിയിപ്പോ നിർബന്ധമാണെങ്കിൽ.... ആ ത്രില്ല് ഉപേക്ഷിക്കാനും ഞാൻ റെഡി. അത്രക്കും എയർ പിടിക്കാൻ ഞാനാര്..!
ദേവാ, ഉം അൽ കുവൈനിൽ ഞാനെവിടാ ജോലി ചെയ്യുന്നതെന്ന് അറിയില്ലേ? അവിടെ എപ്പഴേലും “സാധനം” മേടിക്കാൻ വരികയാണേൽ, അവിടെയുള്ള ആരോടേലും പറയുക “കലേഷിനെ ഒന്ന് കണക്റ്റ് ചെയ്ത് തരൂ“ എന്ന്. അല്ലേൽ, ബാക്ക് ഓഫീസ് എവിടെയാണെന്ന് തിരക്കുക. നേരേയങ്ങ് കയറി പോരുക. കണ്ണാടി വച്ച, ചപ്പിയ മൂക്കുള്ള, 6 അടി നീളമുള്ള, ഒരു തടിമാടനെ അവിടെ കാണാം - രാവിലെ 9 1/2 മുതൽ രാത്രി 6 വരെ മിക്ക ദിവസങ്ങളിലും ഞാനവിടെയുണ്ടാകും - വെള്ളിയാഴ്ച്ചകൾ ഒഴിച്ച്.
ദേവനു മാത്രമല്ല, ആർക്കും എന്നെ വന്ന് കാണാം. വിളിച്ചിട്ട് വരികയാണേൽ ഒന്നൂടെ സന്തോഷം. അല്ലേലും സാരമില്ല.
ഏദൻ തോട്ടം നഷ്ടപ്പെടുമെന്ന് എനിക്ക് യാതൊരു ഭയവും ഇല്ല. എനിക്ക് എന്റെ ഐഡെന്റിറ്റി വെളിപ്പെടുത്തുന്നതിൽ യാതൊരു ഭയവുമില്ല. എന്റെയും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും ഒക്കെ പടങ്ങൾ യാഹൂ 360ലും ഫ്ലിക്കറിലും ഒക്കെ ഞാൻ ഇട്ടിട്ടുണ്ട്. പലരും അതൊക്കെ കണ്ടും കാണും.
എത്രനാൾ എനിക്ക് ഇവിടെയിരുന്ന് ഇതുപോലെയൊക്കെ ബ്ലോഗാൻ കഴിയുമെന്ന് അറിയില്ല. ഗൾഫുകാരന്റെ ബ്ലോഗൽ / നിലനിൽപ്പ് “യ ള്ളാ, ഇംഷി, കലാസ്” എന്ന് പറയുന്നതുവരയേ ഉള്ളു. എന്നും ഇവിടെ തന്നെ ഉണ്ടാകുമെന്നും യാതൊരു ഉറപ്പും ഇല്ല. നാളെ ചിലപ്പോൾ മറ്റൊരു രാജ്യത്തായിരിക്കും - മറ്റൊരു ജോലി, മറ്റൊരു സൌഹൃദ സംഘം. ജീവിതം അങ്ങനെയല്ലേ? ചില സൌഹൃദങ്ങൾ എന്നെന്നും നിലനിൽക്കും. ചിലവ....
ജീവിതം അങ്ങനെയല്ലേ? പാലം അങ്ങോട്ടും ഇങ്ങോട്ടും കടക്കാനുള്ളതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
എന്തു വേണമെന്നു ചിന്തിക്കാനിരുന്ന സിദ്ധാർത്ഥൻ കവിയായി...
നേരിൽ കാണാതെ സംസാരിക്കുന്നതൊരു രസം
നേരിൽ കണ്ടു സംസാരിക്കുന്നതുമൊരു രസം
നേരറിഞ്ഞു പിന്നെ സംസാരിക്കാത്തതും രസം
നേരുരച്ചാലും പ്രഭോ! ഇതിലേതാണു നല്ല രസം?
(“6 അടി മൂന്നിഞ്ച് ഉയരവും ........ മുഴങ്ങുന്ന ശബ്ദവുമുള്ള ദേവരാഗം“ - ചിരിച്ചു ചിരിച്ചു ചത്തു )
""" Shablalu kibleshu giblool"""
Njaan ithu vaayichu kondirunnappo mol madiyil irunnu prakadippicha abhiprayamaane. :-)
അതു ശരി, അപ്പോള്‍, ദുബായിലുള്ള ബ്ലോഗ്ഗുംകൂട്ടം, കൂടികാഴ്ചക്കുള്ള പത്രിക തയ്യാറാക്കാന്‍ തുടങ്ങിയത് നവംബര്‍ 27, 2005ല്‍. ഇന്നിപ്പോ, മെയ് 16, 2006. ശരിക്കും പറഞ്ഞാല്‍ 171 ദിവസം പിന്നിട്ടിട്ടും പത്രിക തഥൈവ!!
ഇറച്ചിവാങ്ങാന്‍ പോയോന്‍ വിറച്ചു ചത്തു,
കാത്തിരുന്നോന്‍, കൊതിച്ചും ചത്തൂംന്ന് പറഞ്ഞപോലെ, ഇതങ്ങനെ നീണ്ട് പോയി, പോയി, പോയി, പോയി......പോയി.....ഒളിച്ചേ.
ഓര്‍മ്മീണ്ട് ഓര്‍മ്മീണ്ട്... ബ്ലോഗ്ഗുകുഞ്ഞുവാവേ.
നോര്‍ത്ത്അമേരിക്കന്‍ബ്ലോഗറുമ്മാര് സംഗമം കൂടാന്‍ പോണ്. ഇമറാത്തിലെ ബ്ലോഗറുമ്മാരെന്തര് പറയണ്?
എന്താണ് എല്ലാവരുടെയും അഭിപ്രായമെന്ന് അറിയാന്‍ താല്പര്യമുണ്ട്!
Post a Comment