Monday, March 13, 2006

മഹാകാവ്യരചനാമഹാമഹം

കൊടികെട്ടിയ ഫോട്ടോഗ്രാഫര്‍മാരെക്കൊണ്ട് മലയാളം ബ്ലോഗ് നിറഞ്ഞിരിക്കുന്ന കാലമല്ലേ കാലന്മാരേ? നമുക്ക് ഒരു ചിത്രമഹാകാവ്യം തീര്‍ത്താലോ? ഒരു മഹാകാവ്യമാകാന്‍ മിനിമം വേണ്ടുന്ന വര്‍ണ്ണനകളിൽപ്പെടുന്ന ചിത്രങ്ങളുണ്ടെങ്കില്‍ അയച്ചുതരുമോ ?

ഒരു മഹാകാവ്യമാകാന്‍ ‍ എറ്റവും കുറഞ്ഞത് താഴെപ്പറയുന്ന വിഷയങ്ങളുടെ വര്‍ണ്ണനകളാണ് വേണ്ടത്.
നഗരം
സാഗരം
പര്‍വ്വതം
സൂര്യോദയം
ചന്ദ്രോദയം
ഋതു ( വെവ്വേറേ ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം)
ഉദ്യാനവിഹാരം
വനവിഹാരം
ജലക്രീഡ
മദ്യപാനം
സുരതം
വിവാഹം
വിപ്രലംഭം
പുത്രലാഭം
രാജ്യരക്ഷാമന്ത്രം
ദൂത്
ജൈത്രയാത്ര
യുദ്ധം
പുരഞ്ജയം
(അശ്ലീലം, വയലന്‍സ്, കോപ്പിറൈറ്റാദി നിയമലംഘനം എന്നിവ സെന്‍സര്‍ബോര്‍ഡ് നിരോധിച്ചിരിക്കുന്നു)

ഇതിലേതെങ്കിലും വര്‍ണ്ണിക്കുന്ന ഫോട്ടങ്ങള്‍ പ്രസിദ്ധീകരിക്കാവുന്നവ (അതായത് പ്രൈവസി വേണ്ടാത്തകാര്യങ്ങള്‍ മാത്രം- അവനവന്‍റെയും വീട്ടുകാരുടെയും പടം, കൊച്ചുങ്ങള്‍, ആപ്പീസ്, വീട്ടിലെ സേഫ്, ക്രെഡിറ്റ് കാര്‍ഡ് നമ്പ്ര ആദിയായവ ഒഴിവാക്കി)അയച്ചു തരിക, മിനിമം ഓരോ എന്‍റ്രി എല്ലാത്തിലുമാകുമ്പോ നമുക്ക് ഈ പോസ്റ്റ് എഡിറ്റ് ചെയ്തു ഇവിടെത്തന്നെ ഇടാമല്ലോ.

എന്തു പറയുന്നു കൂട്ടുകാരേ? ഏഡിയ കൊള്ളാമോ അതോ എനിക്കും പനി മൂത്ത് പ്രാന്തായിട്ടു ഓരോന്നു തോന്നുന്നതാണോ?

46 comments:

സു | Su said...

ഇപ്പറഞ്ഞ തരത്തില്‍ ഉള്ള ഫോട്ടോകള്‍ ഒക്കെ ഇപ്പോള്‍ത്തന്നെ എല്ലാവരുടെ കൈയിലും ഉണ്ടാവുമല്ലോ (എല്ലാവരും എന്ന് പറഞ്ഞതില്‍ ഞാന്‍ ഇല്ല). ഇന്നു തന്നെ രചിക്കാന്‍ പറ്റുമായിരിക്കും, കാവ്യം.

അതുല്യ said...

ഒരല്‍പം സംശയമുണ്ടായിരുന്നു. ഇപ്പോ മാറി...
Jokes apart, good idea and new too.

viswaprabha വിശ്വപ്രഭ said...

കൊള്ളാം! നല്ലൊരു ആശയം!

ഒരൊന്നൊന്നര ലക്ഷം ഫോട്ടോകള്‍ എന്റെ കയ്യിലുമുണ്ട്.
ഏതു നല്ലൂ എന്ന കണ്‍ഫൂഷത്തില്‍ ഒന്നും അയച്ചിട്ടില്ല ഇതുവരെ.

സമയം പോലെ ഞാനും കൂടാം ഈ പരിപാടിയില്‍....


Best Wishes!

അരവിന്ദ് :: aravind said...

കുറെ നാളായി വേറെ ഒരൈഡിയ കൂടെ സമര്‍പ്പിക്കണം എന്നു കരുതുന്നു.

ആരെങ്കിലും ഒരാള്‍ ഒരടിക്കുറിപ്പു മത്സര ബ്ലോഗ് തുടങ്ങുമോ?
നല്ല ഫോട്ടോകള്‍ എടുക്കുക, ഒരാഴ്ച അടിക്കുറിപ്പുകള്‍ ക്ഷണിച്ചു കൊണ്ട് അത് ബ്ലോഗിലിടുക.
ബൂലോഗരുടെ അടിക്കുറിപ്പുകള്‍ കമന്റായി വരട്ടെ.
അടിക്കുറിപ്പിനു പറ്റിയ നല്ല ഫോട്ടോകള്‍ മറ്റു ബൂലോഗരില്‍ നിന്നും ക്ഷണിയ്ക്കാവുന്നതുമാണ്.

വേറൊന്നും കൊണ്ടല്ല..
പുതുപ്പെണ്ണും ചെറുക്കനും നില്‍‌ക്കുന്ന ഫോട്ടോയ്ക്ക് ‘ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്’ എന്നൊകെയുള്ള അടിക്കുറിപ്പു വായിച്ച് ചിരിക്കാലോ?

എന്നാ പറയുന്നു പെരിങ്ങോടരെ?

എക്സാമ്പിള്‍ - അതുല്യേച്ചീടെ “ഇതൂടിക്കഴിഞ്ഞാല്‍ എഴുന്നേറ്റു പോകാരുന്നു” എന്ന ഫോട്ടോ അടിക്കുറിപ്പ് മത്സരത്തിനിട്ടാല്‍..ചിരി-ചിന്ത സാധ്യതകള്‍ ഏറെയുണ്ടെന്നു തോന്നുന്നു.

viswaprabha വിശ്വപ്രഭ said...

എനിക്കും തോന്നിയിട്ടുള്ള ഒരാശയമാണത്!

സമയം ലേശം ബാക്കിയുള്ള ആരെങ്കിലും ഒരാള്‍ അടിക്കുറുപ്പാശാന്‍ (In-charge) ആയി സ്വയം മുന്നോട്ടു വരാമോ?

ഒഫ് കോഴ്സ്, സഹായിക്കാന്‍ മറ്റുള്ളവരും ഉണ്ടാകും.

Kumar Neelakandan © (Kumar NM) said...

ദേവാ ഈ രാഗം നല്ല രാഗം.
ഈ വേദിയില്‍ പുതുമയുള്ള രാഗം.
www.morguefile.com പോലുള്ള സൈറ്റുകള്‍ ഇത് നടത്താറുണ്ട്.

Scavenger Hunt എന്ന പേരില്‍ http://www.morguefile.com/archive/scav_hunt.php?sid=f9f9e753ae533262728ad37af5a0bc9a

എന്തായാലും ഈ പനി വിട്ടുമാറാതിരിക്കട്ടെ. ഇതിന്റെ ചൂട് കുറയാതിരിക്കട്ടെ.

Kalesh Kumar said...

ഐഡിയ കൊള്ളാം ദേവാ.
അതിനുവേണ്ടി പ്രത്യേകമൊരു ബ്ലോഗ് തുടങ്ങാന്‍ പരിപാടിയുണ്ടോ?

അരവിന്ദന്‍ പറഞ്ഞതും നല്ല ഐഡിയ തന്നെ!

ദേവാ, ഇത് മഹാ‍മഹമാണോ മത്സരമാണോ?
(പച്ചയ്ക്ക് ചോദിച്ചാല്‍ വല്ലതും തടയുമോ?)

myexperimentsandme said...

എപ്പോ കിട്ടിയെന്നു ചോദിച്ചാൽ മതി ദേവേട്ടോ

സു | Su said...

ആര്‍ക്കും വിരോധമില്ലെങ്കില്‍, അടിക്കുറിപ്പ് ബ്ലോഗ് എന്നെ ഏല്‍പ്പിക്കാമെന്ന് വിശ്വാസമുണ്ടെങ്കില്‍, നിങ്ങളൊക്കെ സഹായിക്കുമെങ്കില്‍, ചെയ്യാന്‍ എനിക്ക് വിഷമമില്ല.

പിന്നെ ആദ്യം അരവിന്ദിന്റെ കല്യാണഫോട്ടോ തന്നെ ഇട്ട് അരവിന്ദ് പറഞ്ഞത് പോലെ അടിക്കുറിപ്പ് വെച്ച് തുടക്കം കുറിക്കാം ;)

അഭിപ്രായം എല്ലാവരും അറിയിക്കൂ :)

viswaprabha വിശ്വപ്രഭ said...

ഇതു കൊള്ളാമല്ലോ!

വലിയ വലിയ സംഭവങ്ങള്‍ ഇങ്ങനെ പെട്ടെന്നാണ് സംഭവിക്കാറ്‌.

സൂ, നല്ല കാര്യം!
എനിക്കു തോന്നുന്നു അടിക്കുറിപ്പാശാനാവാന്‍ ഇപ്പോഴുള്ളവരില്‍ സൂ തന്നെയാണ് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെന്ന്‌.

എന്റെ സര്‍വ്വാത്മനായുള്ള പിന്തുണകള്‍!

മൂക്കത്തൊരു കണ്ണാടയുമായി അക്ഷരശ്ലോകം ആശാന്‍ ഉമേഷും കൂടട്ടെ?

അരവിന്ദ് :: aravind said...

സൂ വിന് എല്ലാ വിധ സപ്പോര്‍ട്ടും.
പക്ഷേ സൂ, ഒരു ചിന്ന സജഷന്-‍ബ്ലോഗില്‍ ഒന്നിലധികം മെംബേര്‍സ് ഉണ്ടായിക്കോട്ടെ..നമ്മടേ പുട്ട് ഫാന്‍സ് പോലെ.
പിന്നെ അധികം സീരിയസ്സ് അല്ലാത്ത ഫോട്ടംസ് ഇടണേ..സീരിയസ്സ് ഇടയ്ക്കാവാം. :-)
എല്ലാ ഭാവുകങ്ങളും.

NB:എന്റെ കല്യാണഫോട്ടോയ്ക്കു വേറെ അടിക്കുറിപ്പാ..
“മറ്റൊരു 'രാമനെ' കാട്ടിലേക്കയക്കുന്നു, ദുഷ്ടനാം ദുര്‍വിധി വീണ്ടും...”

കാട് = ആഫ്രിക്ക.

Visala Manaskan said...

ദേവരാഗം പറഞ്ഞൈഡിയയും അരവിന്ദ് പറഞ്ഞൈഡിയയും സൂ വിന്റെ സന്മനസ്സും നൈസ്.

എന്റെ ദൈവേ.. എനിക്കു വയ്യ. അങ്ങിനെ മറ്റൊരു ഉത്സവത്തിന് അപ്പോ കൊടികയറാന്‍ പൂവാ‍ന്ന് ചുരുക്കം. അടിപൊളീ.

ചില നേരത്ത്.. said...

നല്ല ആശയം.
എല്ലാവിധ ആശംസകളും..

aneel kumar said...

ഇതുകൊള്ളാമല്ലോ.

വിശദവിവരങ്ങള്‍ പോരട്ടെ.
പടങ്ങള്‍ സ്വന്തമായിരിക്കണമെന്നുണ്ടല്ലോ അല്ലേ?

Kumar Neelakandan © (Kumar NM) said...

സൂ, നല്ലകാര്യം. കാര്യങ്ങള്‍ക്ക് ഉള്ളില്‍ ഒരു മത്സരത്തിന്റെ ഭാവം ഉണ്ടാവും. ആദ്യമേ തന്നെ കാ‍ര്യങ്ങള്‍ക്ക് ഒരു ക്ലാരിറ്റി ( അതായത് ചിത്രങ്ങളുടെ സെലക്ഷന്‍, നല്ല അടിക്കുറിപ്പ് തെരഞ്ഞെടുക്കുന്നതെങ്ങനെ എന്നിങ്ങനെ ചിലകാര്യങ്ങളില്‍) വേണം. അല്ലെങ്കില്‍ പാവം ഡെയ്‌നിന്റെ വാരഫലത്തിനു പറ്റിയ പോലാവും.

ഒരു ഓഫ് റ്റോപ്പിക്:- എല്ലാവരും ദേവന്‍ പറഞ്ഞ വിഷയം വിട്ടു അടിക്കുറിപ്പിനു പിന്നാലെ പോയോ?
ദേവാ ചൂടുപോവരുത്. അടിക്കുറിപ്പ് സമാന്തരമായി പോയ്ക്കോട്ടെ. (പരദൈവങ്ങളെ, ബ്ലോഗുകള്‍ ഇമേജുകളിലായി ചുരുങ്ങുന്നോ?)

അതുല്യ said...

വേറെ ഒരു ഐഡിയാ കൂടി പറഞ്ഞാലോ? ഒരു ബ്ലോഗര്‍ ഒരു വരിയോ വാക്കോ കഥയുടെ തുടക്കം എഴുതുക. ബാക്കിയുള്ളവര്‍ വരിവരിയായി തുടര്‍ച്ചയായി പൂരിപ്പിക്കുക. ഒരു കഥയായീന്ന് തോന്നുമ്പോ അത്‌ ക്ലോസ്‌ ആക്കി, മറ്റൊന്ന് തുടങ്ങാം. (ചിലപ്പോ സിനിമാക്കാരു എടുത്തോണ്ട്‌ പോകാനുള്ള്ല സാധ്യത തള്ളിക്കളയാനാവില്ല).

അല്ലെങ്കില്‍, ഒരാള്‍ ഒരു വരി എഴുതി, (fill the Tale concept) മറ്റ്‌ എല്ലാവരും, അവര്‍ക്ക്‌ തോന്നുന്ന രീതിയില്‍, അവരുടെ ചിന്തയ്ക്‌ അനുസരിച്ച്‌ ഒരു കഥയാക്കട്ടെ. ആരെങ്കിലും ഇവാലുവേറ്റ്‌ ചെയ്ത്‌ സമ്മാനം കൊടുക്കാം.

ദേവന്‍ said...

സൂവിനു തന്നെ കുറിപ്പു തിരഞ്ഞെടുപ്പില്‍ എന്റെയും വോട്ട്‌.

അടിക്കുറിപ്പുകള്‍ക്കുള്ളത്‌ പ്ര്യത്യേകം ബ്ലോഗ്ഗാണോ?

കലേഷേ, ഒന്നാം സമ്മാനമായി 100 പേര്‍ക്ക്‌ ഗംഭീര സദ്യ, വര്‍ക്കലയില്‍ വച്ച്‌ ഒന്നുരണ്ടു മാസത്തിനകം.. എന്തു പറയുന്നു. പടത്തിന്റെ റേസ്പോണ്‍സ്‌ കണ്ടിട്ട്‌ എനിക്കു പേടിയായിപ്പോയി.. പുതിയ ഒരു ബ്ലോഗ്ഗു തുടങ്ങാം. അതുല്യ പറഞ്ഞപോലെ ഒണ്‍ലൈന്‍ ചെയിന്‍സ്റ്റോറിയും ഒരു പുതിയ ബ്ലോഗ്ഗാക്കിക്കോ..

Anonymous said...

ഒന്നൊന്നര ലക്ഷം! (ഒരല്പം പോലും കുറയില്ലേ മാഷേ?)
എന്നാല്‍ പിന്നെ അതുതന്നെയാക്കിയാലോ മത്സരം? വിശ്വപ്രഭയുടെ ഒന്നരലക്ഷത്തില്‍ നിന്നും നല്ല ഒരു ചിത്രം തെരഞ്ഞെടുക്കുക.

തുളസി പറഞ്ഞപോലെ വിശ്വപ്രഭയുടെ നല്ലതു തെരഞ്ഞെടുക്കാനാവാത്ത ഒന്നരലക്ഷം അതിശയം ഒന്നുകണ്ടാല്‍ കൊള്ളാമായിരുന്നു.

ദേവരാഗത്തിന്റെയും അരവിന്ദന്റെയും ആശയം നന്നായി. സു സൂര്യഗായത്രിയുടെ സ്വയമിറങ്ങലും പ്രശംസനീയം.
ബ്ലോഗുകള്‍ മറ്റൊരു വഴിത്തിരിവിലേക്കെത്തട്ടെ.
നിയമങ്ങളും തെരഞ്ഞെടുപ്പും സൂ തന്നെ നടത്തുന്നതാണ് മെച്ചം. സൂവിനെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിശ്വാസമാണ്. സൂ ഒന്നുകൊണ്ടും പേടിക്കാനില്ല. ധൈര്യമായി മുന്നോട്ടു പോകു.

സിദ്ധാര്‍ത്ഥന്‍ said...

എനിക്കൊന്നും മനസ്സിലായില്ല:(

ഫോട്ടമിടണമെന്നു പറയുന്നു. അടിക്കുറിപ്പെന്നു ചിലര്‍. മല്‍സരമെന്നു ചിലര്‍. കഥാപൂരണമെന്നു വേറൊരാള്‍.
ദൈവമേ, എനിക്കും പനി പിടിച്ചോ?

ഞാനൊന്നടുക്കി വച്ചു നോക്കട്ടെ.
എന്നു വച്ചാല്‍, പടങ്ങള്‍ക്കു മാത്രമായി ഒരു ബ്ലോഗ്‌. അതില്‍ പടം പിടുത്തക്കാരായ കുറേ ബ്ലോഗ്ഗന്മാര്‍.
അതോ, ഒരു ബ്ലോഗ്ഗനു്‌ എല്ലാവരും പടമയക്കുന്നു. അയാള്‍ പനിയുണ്ടേലുമില്ലേലും ആയവ ബ്ലോഗ്ഗിലിടുന്നു.
അതോ, സമകാലികം പടകാലികമാവുന്നു എന്നോ?

അടിക്കുറിപ്പിനു്‌ സൂ ബ്ലോഗ്‌ തുടങ്ങുന്നു. (അതോ അതുല്യയോ?) കുറുപ്പന്മാരവിടെ കോതയ്ക്കു പാട്ടു്‌ വരഞ്ഞിടുന്നു. നല്ലവര വരഞ്ഞവന്റെ തോളത്തു തട്ടി ശ്ലാഘിക്കുന്നു. വീട്ടില്‍ പറഞ്ഞയക്കുന്നു.
അപ്പോഴിതിനു്‌ മഹാമഹവുമായി ബന്ധമില്ല അല്ലേ?

അതുല്യ said...

സിന്താര്‍ത്താ.. സ്കൂളില്‍ പറഞ്ഞ്‌ വിടുമ്പോ, മാവേല്‍ എറിഞ്ഞു നടന്നതിന്റെ ഫലമാ ഇത്‌.

സിദ്ധാര്‍ത്ഥന്‍ said...

തന്നെ തന്നെയതുല്യേ!
എറിഞ്ഞ കല്ലും പോയി. മാങ്ങ തിന്നും പോയി. ഇനിയതൊക്കെ പറഞ്ഞിട്ടെന്തു കാര്യം? മാവിനെറിയാതെ സ്കൂളില്‍ പോയ ആരെങ്കിലും ഇവിടുണ്ടാവുമല്ലോ എന്നു കരുതി ചോദിച്ചതാണു്‌. 'സിന്താര്‍ത്താ' എന്നു കണ്ടപ്പോളാ പ്രതീക്ഷയും പോയി:(

myexperimentsandme said...

ആസ്ഥിരവലിയയുടെ നാനൂറ്റിമുപ്പത്തിനാലിന് സൌത്തിപ്പ്രിക്ക നാനൂറ്റിമുപ്പത്തെട്ടു കൊടുത്തപോലുണ്ടല്ലോ സിത്തിരവർത്താ

രാജ് said...

I thought devan was talking about a Photo-story in blogs :=)

kuRacchu kazhinjnju vannu nOkkiyappOL athu vERenthO story aayirikkyuNuu. Anyway I too have a 7Mpix cam which comes with my Nokia 6310i ;)

ankam kuRicchirunnu!

Sapna Anu B.George said...

ഊതിയതാണല്ലേ!!!! ഇപ്പഴാ മനസ്സിലായത്,24 മത്തേ ബ്ലൊഗ് വായിച്ചപ്പൊ...‍‍ഞാന്‍ സ്കൂലില്‍ പൊയപ്പൊ മവേലെറിയാന്‍ പോയില്ല... മറിച്ച് അടുത്തയാളിന്റെ ബൂക്ക് നോയെഴുതി...

ശനിയന്‍ \OvO/ Shaniyan said...
This comment has been removed by a blog administrator.
ശനിയന്‍ \OvO/ Shaniyan said...

ദാ, എന്റെ വക കുറച്ചു ഫോട്ടംസ്‌ ഇവിടെ ഉണ്ട്‌. കാപ്പി ചെയ്തോളൂ, തുടങ്ങിക്കോളൂ (വിഭാഗങ്ങള്‍ - നഗരം, ഋതു)

ശനിയന്‍ \OvO/ Shaniyan said...

സു വിനു എന്റെ വക ഒരു വോട്ടു കൂടി 8-)

Anonymous said...

വിശ്വപ്രഭ maashinte onnaralaksham koNtu thanne namukk oraaayiram mahaakavyangngal theerkkaamallo.
Malayalam font illa ippo njaan peruvazhiyil ninna post, kshemikkane ellarum.

Here is what I propose, we can start a new blog for these kavyams so that samakalikam does not get its arms twisted into a photoblog.
Whenever someone can find a series that has all the VARNANAS required , he can 'write' a kavya as a new thread in the blog, giving due credit to the blogger who shot em. Someone else can complie Mahakaavyam - 2 as a new thread and so on. Blog owner can invite whomsoever wanting to make a Mahakavya of photos he/she/they complie.

nalan::നളന്‍ said...

യു റ്റൂ ദേവാ എന്നു പറഞ്ഞുതുടങ്ങിയതാ! വേണ്ട..
എന്റെ രണ്ടുറുപ്യ..
ദേവന്‍ പറഞ്ഞപോലെ ഓരോ വിഷയത്തിനും ഓരോ ബ്ലോഗ്. താല്പര്യമുള്ളവര്‍ക്കെല്ലാം ആ ബ്ലോഗുകളില്‍ അംഗമാവുകയും പോസ്റ്റുകയും ചെയ്യാം. എല്ലാം ഒരാള്‍ തന്നെ തുടങ്ങണമെന്നില്ല. അങ്ങനെയും ഒരു categorisation വരുമല്ലോ. മാത്രമല്ല എന്നും അത് നിലനില്‍ക്കുകയും ചെയ്യും (ഈ മഹാമഹം കഴിഞ്ഞും!).

Anonymous said...

ഇതില്‍ അംഗമാകാന്‍ വേണ്ട നിബന്ധനകള്‍ കൂടി എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നു. ദയവായി ഒന്നെഴുതാമോ ആരെങ്കിലും??

ബിന്ദു

രാജ് said...

ബിന്ദു,
സമകാലികത്തില്‍ അംഗത്വം വേണമെങ്കില്‍ എഴുതൂ, അങ്ങിനെ ബിന്ദുവിനും ഒരു ബ്ലോഗാവുമല്ലോ! മഹാകാവ്യരചനയുടെ അംഗത്വതീരുമാനങ്ങളൊന്നും ഇതുവരെ ആയിട്ടില്ലെന്നു തോന്നുന്നു.

Anonymous said...

നന്ദി പെരിങ്ങോടന്‍, പക്ഷെ സമകാലികത്തില്‍ എഴുതാന്‍ തക്ക വിവരം ഉണ്ടെന്നു തോന്നുന്നില്ല, ഫോട്ടോ ആവുമ്പോള്‍ ആ പ്രശ്നം ഇല്ലല്ലൊ എന്നു കരുതിയാണു ചോദിച്ചത്‌. ഒരിക്കല്‍ കൂടി നന്ദി.

ബിന്ദു

ഉമേഷ്::Umesh said...

റെഫറന്‍സിനു വേണ്ടി ഇതാ മഹാകാവ്യലക്ഷണം:

സര്‍ഗ്ഗബന്ധോ മഹാകാവ്യം
ഉച്യതേ തസ്യ ലക്ഷണം
...


അല്ലെങ്കില്‍ സംസ്കൃതം വേണ്ടാ. ആരോ മലയാളത്തില്‍ ഇതു ചുരുക്കിയെഴുതിയതു് ഇതാ:

പൂങ്കാവാഴി വിവാഹമദ്രി നഗരം ദൌത്യം കുമാരോദയം
ശൃംഗാരം മൃഗയാവിനോദനമൃതുക്കൂട്ടം ജലക്രീഡനം
ചന്ദ്രാര്‍ക്കോദയമാഹവം നിശയുഷസ്സാമന്ത്രണം നായകോല്‍-
ക്കര്‍ഷം തൊട്ട മനോജ്ഞവസ്തുനിവഹം വര്‍ണ്ണിക്കില്‍ വന്‍‌കാവ്യമാം.


നടക്കട്ടേ, നല്ല കാര്യം. സൂവിനു് എല്ലാ ആശംസകളും. എന്റെ കയ്യില്‍ നിന്നു വല്ലതും വേണമെങ്കില്‍ തല്‍ക്കാലം ഞാന്‍ ആനപ്പുറത്തിരിക്കുന്ന പ്രൊഫൈല്‍ ഫോട്ടോ എടുത്തോ. ആദ്യത്തെ അടിക്കുറിപ്പും പിടിച്ചോ: “വക്കാരീടെ മോളില്‍ അബ്കാരി”. (അഹങ്കാരി എന്നായലും കുഴപ്പമില്ല)

ഇനി കഥാപൂരണമൊക്കെ ആയ സ്ഥിതിക്കു് നമുക്കൊരു സമസ്യാപൂരണവും വേണ്ടേ? ഒരു പരിഭാഷാമത്സരം തുടങ്ങിവച്ച വായനശാലക്കാരന്റെ പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍. സീയെസ്സിനു പ്ലാസ്മാ ടീവി കിട്ടിയോ എന്തോ?

വിശ്വപ്രഭേ, എന്റേം മൂക്കേല്‍ക്കണ്ണാടീടേം പരാമര്‍ശം മനസ്സിലായില്ല. ബഡായി പറയുമ്പൊഴും ഒരു പൊത്തുപൊരുത്തമൊക്കെ വേണ്ടേ? ഒന്നര ലക്ഷം എന്നു പറഞ്ഞാല്‍ എത്രയാണെന്നാ വിചാരം?

Kumar Neelakandan © (Kumar NM) said...

ഈ മഹാ മഹം ഇപ്പോള്‍ എവിടേക്കാ പോകുന്നത്?
ദേവാ, പുതിയ അഭിപ്രായവും നന്ന്. വടിയെടുത്ത് നിലത്തിറങ്ങു. ഒരല്‍പ്പം കൂടി ക്ലാരിറ്റിയോടെ നമുക്ക് ആദ്യ വെടി പൊട്ടിക്കാം. ഞാന്‍ ഉണ്ട് പിന്നില്‍.

Cibu C J (സിബു) said...

മഹാകാവ്യഫോട്ടങ്ങള്‍ക്ക്‌ വേണ്ടി ഒരു പ്രത്യേകം ബ്ലോഗുതുടങ്ങുന്നതിനു പകരം, പങ്കെടുക്കുന്നവര്‍, സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ചെയ്തതിനു ശേഷം, ബാക്ക്‌ലിങ്ക്‌ വച്ച്‌ ഒരു കോമണ്സ്ഥലത്തേക്ക്‌ ലിങ്ക്‌ ചെയ്യാം (സൂചികയില്‍ ചെയ്തിരിക്കുന്നതുപോലെ). അങ്ങനേയും ഒരു വഴിയുണ്ടെന്ന്‌ പറഞ്ഞെന്നേ ഉള്ളൂ....

Kuttyedathi said...

മഹാകാവ്യമൊന്നും രചിക്കാന്‍ കെല്‍പ്പില്ലാത്തതിനാല്‍ അടിക്കുറിപ്പില്‍ ചേര്‍ന്നുകളയാം.

ഇങ്ങനെയൊക്കെയാണു മനസ്സിലായത്‌.

1. അടിക്കുറിപ്പിനു മല്‍സരിപ്പിക്കാനുള്ള ഫോട്ടങ്ങള്‍ ആര്‍ക്കു വേണമെങ്കിലും നമ്മടെ സൂവിനയച്ചു കൊടുക്കാം. സൂ അതു ഒരു ഇത്ര ദിവസത്തേക്ക്‌ 'ആരു വേണമെങ്കിലും അടിക്കുറിപ്പിടൂ,' എന്നു പറഞ്ഞു പോസ്റ്റുന്നു.

2. കിട്ടിയ അടിക്കുറിപ്പുകളില്‍ നിന്നും ഏറ്റവും നല്ല അടിക്കുറിപ്പിട്ട ബ്ലോഗനെ സമ്മാനിതനായി പ്രഖ്യാപിക്കുന്നു.

ഇനി ശങ്കകളിവയൊക്കെ. ആരെങ്കിലും തീര്‍ത്തു തരൂ.

ഏറ്റവും നല്ല അടിക്കുറുിപ്പു തിരഞ്ഞെടുക്കുന്നതാരാണ്‌ ? ഒരു ഗമ്മിറ്റി ആണോ ? അതോ അതും ബ്ലോഗ്ഗരില്‍ നിന്നു കൈപൊക്കി വോട്ടാണോ ? മാനദണ്ഡങ്ങള്‍ എന്തൊക്കെ ?

Anonymous said...

എല്ലാം കണ്ടും വായിച്ചും പിന്‍‌ബെഞ്ചിലിരിക്കുന്ന എന്റെ ചെവിയെക്കെന്തിനപിടിക്കണേ ഉമഷേ? ഞാനൊരു പാവമല്ലെ? (ആര്‍ട്ടിസ്റ്റ്)“എ.രാമചന്ദ്രന്റെ വരമൊഴികള്‍” എന്ന കലാസ്നേഹികള്‍ വളരെ നല്ലതെന്നു പറഞ ഒരു പുസ്തകം സീയെസ്സിനയച്ചുകൊടുത്തൊട്ടൊ. അദ്ദേഹത്തിന് അത്‌ കിട്ടിയതായി മറുപടിയും വന്നൂട്ടൊ.
പിന്നെ ഫോട്ടം പിടിക്കാന്‍ ഒരു കുന്തവുമില്ല എന്റെ കയ്യില്‍. മാത്രമല്ല, ബ്ലോഗ്സ്സ്പോട്ടിലെ ഫോട്ടങളെല്ലാം ഇവിടെ ബ്ലോക്ക് ചെയ്തിരിക്കുന്നു!ഏത്‌ എപ്പോ ബ്ലോക്ക് ചെയ്യുമെന്നൊന്നും ആര്‍ക്കുമൊരുപിടിയുമില്ല ആശാനെ. അപ്പോ മിണ്ടാതിരിക്കുകയല്ലെ ഭേദം? അക്ഷരങളാവുമ്പോ അത്ര പ്രശ്നമല്ല എന്നാണ് അനുഭവം. സമസ്യാപൂരണം/കഥാപൂരണം ഒക്കെ നല്ല പരിപാടികളാണ്. എന്റെ പിന്തുണയുണ്ടെങ്കിലും എനിക്കിതൊക്കെ ഒരു സമസ്യ ആവരുതേ എന്ന പ്രാര്‍ഥനയണ്.
വിക്കിയെപ്പറ്റി ഒരു മത്സരം എന്നൊക്കെ പറഞുകേട്ടിരുന്നു. ആദ്യൊക്കെ പലര്‍ക്കും ഉത്സാഹവുമുണ്ടായിരുന്നു. ഇപ്പോ കാറ്റില്‍ അതിന്റെ ഒരു മണവുമില്ല. എന്തുപറ്റിയാവൊ!-സു-

Anonymous said...

എല്ലാം കണ്ടും വായിച്ചും പിന്‍‌ബെഞ്ചിലിരിക്കുന്ന എന്റെ ചെവിയെക്കെന്തിനപിടിക്കണേ ഉമഷേ? ഞാനൊരു പാവമല്ലെ? (ആര്‍ട്ടിസ്റ്റ്)“എ.രാമചന്ദ്രന്റെ വരമൊഴികള്‍” എന്ന കലാസ്നേഹികള്‍ വളരെ നല്ലതെന്നു പറഞ ഒരു പുസ്തകം സീയെസ്സിനയച്ചുകൊടുത്തൊട്ടൊ. അദ്ദേഹത്തിന് അത്‌ കിട്ടിയതായി മറുപടിയും വന്നൂട്ടൊ.
പിന്നെ ഫോട്ടം പിടിക്കാന്‍ ഒരു കുന്തവുമില്ല എന്റെ കയ്യില്‍. മാത്രമല്ല, ബ്ലോഗ്സ്സ്പോട്ടിലെ ഫോട്ടങളെല്ലാം ഇവിടെ ബ്ലോക്ക് ചെയ്തിരിക്കുന്നു!ഏത്‌ എപ്പോ ബ്ലോക്ക് ചെയ്യുമെന്നൊന്നും ആര്‍ക്കുമൊരുപിടിയുമില്ല ആശാനെ. അപ്പോ മിണ്ടാതിരിക്കുകയല്ലെ ഭേദം? അക്ഷരങളാവുമ്പോ അത്ര പ്രശ്നമല്ല എന്നാണ് അനുഭവം. സമസ്യാപൂരണം/കഥാപൂരണം ഒക്കെ നല്ല പരിപാടികളാണ്. എന്റെ പിന്തുണയുണ്ടെങ്കിലും എനിക്കിതൊക്കെ ഒരു സമസ്യ ആവരുതേ എന്ന പ്രാര്‍ഥനയണ്.
വിക്കിയെപ്പറ്റി ഒരു മത്സരം എന്നൊക്കെ പറഞുകേട്ടിരുന്നു. ആദ്യൊക്കെ പലര്‍ക്കും ഉത്സാഹവുമുണ്ടായിരുന്നു. ഇപ്പോ കാറ്റില്‍ അതിന്റെ ഒരു മണവുമില്ല. എന്തുപറ്റിയാവൊ!-സു-

കണ്ണൂസ്‌ said...

മഹാപാപം!!!

പടം പിടിക്കല്‍ മത്‌സരവും അടിക്കുറിപ്പ്‌ മത്‌സരവും, സമസ്യാ പൂരണവും ഒക്കെ നടക്കട്ടെ.. സൈഡ്‌ വഴിയായി അന്താക്ഷരിയും ആവാം..

നന്നായി എഴുതിയിരുന്നവരുടെ ബ്ലോഗില്‍ ഇപ്പോ തന്നെ ചിത്രങ്ങള്‍ മാത്രമേ കാണാനുള്ളൂ!!!

nalan::നളന്‍ said...

കണ്ണൂസെ,
പറഞ്ഞുതുടങ്ങി വേണ്ടാന്നുവെച്ച കാര്യം നിങ്ങള്‍ പറഞ്ഞതു തന്നെ..
പിന്നെ വിചാരിച്ചു ആശങ്ക അസ്ഥാനത്താണെന്നു്.

Kumar Neelakandan © (Kumar NM) said...

ദേവാ, ഒരുപാട് റ്റോപ്പിക്കുകളില്‍ കുരുങ്ങി ഒരു നല്ല ആശയം തകിടം മറിയുകയാണ്. മറിക്കരുത്. മറക്കരുത്.

ദേവന്‍ said...

ആലുങ്കായ പഴുക്കുമ്പോ കാക്കക്കു വായ്പ്പുണ്ണെന്നു പറഞ്ഞപോലെയായി കാര്യങ്ങള്‍. ഫ്യുജൈറാ-ഷാര്‍ജ റോഡുപോലെ തരിശായിക്കിടന്ന എന്‍റെ മനസ്സില്‍ ഒരൈഡിയ കിളിര്‍ത്തതും വന്നു കൂടി ജോലി- ഇതൊന്നു ചെയ്യാന്‍ 5 മിനുട്ട് പോലും സമയമില്ലല്ലോ:

ഉമേഷ് ഗുരുക്കളെ, ലക്ഷണം ഒന്നു പിരിചെഴുതി ചാപ്റ്റര്‍ ചാപ്റ്റര്‍ ആക്കാമോ? എത്ര “ക്യാറ്റഗറി” പടം വേണമെന്നറിയാനാ..

കണ്ണൂസേ, ഫോട്ടോയെടുപ്പുകാരണം ബ്ലോഗ്ഗെഴുത്തു കുറയുമോന്നു നിശ്ചയമില്ല, പക്ഷേ ചുമ്മ മടി പിടിച്ചു വീട്ടിലിരുന്നു റ്റീ വീ കണ്ടാല്‍ കുറയും. ക്യാമ്പസ്സുരത്നം കഴിഞ്ഞ് ഒന്നും കണ്ടില്ലല്ല്!

aneel kumar said...

ഐ ഒബ്ജെക്റ്റ് യുവര്‍ ഓണറേ!
“ഫ്യുജൈറാ-ഷാര്‍ജ“ തരിശാണെന്ന സ്റ്റേറ്റ്മെന്റ് കരുതിക്കൂട്ടി എന്റെ കക്ഷിയെ ജനമദ്ധ്യത്തില്‍ തരിശായിക്കാണിക്കാന്‍ നടത്തിയ ഒരു ശ്രമമായി കാണുക പ്ലീസ്.

മുരളിച്ചേട്ടനെയും ആരാധകരെയും ഒന്നു കാണാന്‍ പോകാം എന്നുകരുതി ഒരു രാവും ഒരു പകലും ഷാര്‍ജയുടെ അങ്ങേക്കോണില്‍ കാത്തിരുന്നെങ്കിലും റോളയില്‍ ടയറുരുട്ടാനുള്ള കെല്‍പ്പില്ലായ്മയും ആന്ധിയും കാരണം ആരോ ചന്തയ്ക്കു പോയപോലെ ആയി കാര്യങ്ങള്‍.

ദേവന്‍ said...

തരിശു ഭൂമിക്കുടയോര്‍ വന്നു ഓബ്ജക്റ്റ് ചെയ്തതിനെ തുടര്‍ന്ന് മുകളിലെ വരികള്‍ ഇങ്ങനെ മാറ്റി വായിക്കാനപേക്ഷ
“മരവും ചെടിയും കൊടിയും പൊടിയും ഇടതൂര്‍ന്നു വളരുന്ന, അരവിന്ദവും അശോകവും ചൂതവും നീലോൽപ്പലവും നവമല്ലികയും എന്നും പൂത്തുലഞ്ഞ് കാമദേവേട്ടന്‍റെ അമ്യുണിഷന്‍ സ്റ്റോര്‍ ആയി മാറിയ, മദ്യപിച്ചു മദോന്മത്തരായി മദാലസകളുടെ മടിയില്‍ മയങുന്ന യുവകോമളരെക്കൊണ്ട് ഓരോ മരച്ചുവടും നിറഞ്ഞ, കാരിയും കൂരിയും പള്ളത്തിയും കരിമീനും മാലായും കോലായും കണമ്പും ചെമ്മീനും തുള്ളുന്ന കായലുകള്‍ക്കു നടുവിലൂടെ നീളുന്നഫ്യുജൈറാ-ഷാര്‍ജ റോഡുപോലെ “ സമാധാനമായില്ലേ? അതു പോട്ടെ, ഒരു ഡസന്‍ ബ്ലോഗ്ഗര്‍മാര്‍ ഞെങ്ങി ഞെരുങ്ങി താമസിക്കുന്ന അല്‍ ഖിസൈസ് അല്‍ ഇമറാത്ത് അല്‍ ബൈയിത് അല്‍ ദേവരാഗ ദാറില്‍ വരാമായിരുന്നില്ലേ റോളായില്‍ റോളിങ് പ്രദക്ഷിണം വയ്ക്കാതെ?

സിദ്ധാര്‍ത്ഥന്‍ said...

സമസ്യാപൂരണവുമായ്ക്കോട്ടെ ഉമേഷ്മാഷേ.
വൃത്തപരിചയവും അത്യാവശ്യ സാമഗ്രികളും കൊടുത്താല്‍ ഈ പുലികളൊക്കെ ശ്ലൊകങ്ങള്‍ ചമച്ചു കൂട്ടും. സംശയമില്ല.

ഇനി ഒന്നും നോക്കാനില്ല്യ.
എന്റെ ചില ആശയങ്ങള്‍ പറയാം (ഇതൊക്കെയും തള്ളിക്കളയാവുന്നതാണു്).

സമസ്യ, സമസ്യാകാരന്റെ ഒരു പൂരണം ഇങ്ങനെ ഒരു ബ്ലോഗു്. പിന്നെ പൂരണങ്ങളെല്ലാം അതിന്റെ കമന്റു്. തല്‍ക്കാലം മത്സരമില്ല. കാലാകാലത്തോളം ജനങ്ങള്‍ക്കു് പൂരിപ്പിക്കാം. പഠിക്കാം. പൂരിപ്പിച്ചൊരു പരുവമായാല്‍ ലക്ഷണമൊത്തവയെ ബ്ലോഗ്ഗിലേക്കു കേറ്റുന്നു. ഇനിയൊരു കാലത്തു് മത്സരം വേണമെന്നു വന്നാലപ്പോള്‍ അതും ആകാം. എന്തു പറയുന്നു?

കണ്ണൂസ്‌ said...

ദേവാ, ടി.വി. കാണുന്ന സമയം എന്നൊരു സമയം ഉണ്ടായിരുന്നെങ്കില്‍ ഞാനെന്റെ മോളേം കൊണ്ട്‌ രണ്ടു റൌണ്ട്‌ നടക്കാന്‍ പൊയേനെ. അങ്ങിനെ ഒരു നടപ്പും അതിനു മുകളില്‍ ഒരു മണിക്കൂറും കിട്ടുന്ന ദിവസം അടുത്ത ബ്ലോഗ്‌ എഴുതാം. :-)

മത്‌സരങ്ങള്‍ ബ്ലോഗില്‍ അലോസരം സൃഷ്ടിക്കും എന്നാണ്‌ എന്റെ തോന്നല്‍. അതു കൊണ്ട്‌ പറഞ്ഞെന്നേ ഉള്ളു.