Monday, May 08, 2006

പഴയ കഥകള്‍

ഉണ്ടന്റേയും ഉണ്ടിയുടേയും കഥയില്ലേ? അതു പൊലെയുള്ള മുത്തശ്ശിക്കഥകള്‍ അറിയുന്നവര്‍, ഓര്‍മ്മയുളവര്‍ ഉള്ളപോലെ പറഞുതരുമോ?
വെറുതേ ഓര്‍മ്മിക്കാന്‍...

4 comments:

Sarah said...

would the muthashikatha, be the ones my grandmother told me.. then it is there in my blog.. I am writing her memoirs!!!

സു | Su said...

ഉം...

മണ്ണാങ്കട്ടയും കരിയിലയും കാശിയ്ക്ക് പോയി. ആദ്യം കാറ്റ് വന്നു. മണാങ്കട്ട കരിയിലയുടെ മുകളില്‍ കയറിയിരുന്നു. കരിയില പറന്നുപോയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ മഴവന്നു. കരിയില മണ്ണാങ്കട്ടയ്ക്കു മുകളില്‍ കയറിയിരുന്നു. മണ്ണാങ്കട്ട അലിഞ്ഞുപോയില്ല. പിന്നെ അവര്‍ ആരാണു വലുത് എന്നതിനെച്ചൊല്ലി തര്‍ക്കം ആയി. അപ്പോള്‍ മഴയും കാറ്റും ഒരുമിച്ചുവന്നു. മണ്ണാങ്കട്ട അലിഞ്ഞും പോയി, കരിയില പറന്നും പോയി.

(ഒരുപാടൊരുപാട് കഥയുണ്ട്. ഓര്‍ക്കുന്നവയും, ഓര്‍ത്താല്‍ കിട്ടുന്നവയും ചോദിച്ചറിയാന്‍ പറ്റുന്നവയും...)

Anonymous said...

വായനശാലയിലെ കമന്റുകള്‍ എന്തോണ്ടാ പിന്മൊഴി ബ്ലോഗിലേക്ക്‌ വരാത്തത്? -സു-

പാപ്പാന്‍‌/mahout said...

"ഉണ്ടനു,മുണ്ടിയും പണ്ടൊരിക്കല്‍‌
ഉണ്ടായിരുന്നൊരു നാട്ടിലെങ്ങോ...
ഉണ്ടനൊരുണ്ട കണക്കിരുന്നു
ഉണ്ടിയോ മദ്ദളം പോലിരുന്നു.”
എന്നു തുടങ്ങുന്ന പാട്ടാണോ ഉണ്ടന്‍‌-ഉണ്ടിക്കഥ?