അമേരിക്കയിലെ ജനാധിപത്യ വിശ്വാസങ്ങളേയും മൂല്യങ്ങളേയും പറ്റി എനിക്കു വലിയ ധാരണയൊന്നുമില്ല. എങ്കിലും, ഇന്ത്യന്‍ ജനാധിപത്യത്തേയും, രാഷ്ട്രീയ നേതൃത്വത്തേയും പല അമേരിക്കക്കാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും പുച്ഛമാണെന്ന് സംസാരത്തില്‍ നിന്ന് മനസ്സിലായിട്ടുണ്ട്. പക്ഷേ, ഒരു രാഷ്ട്രത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ച് യുദ്ധത്തിലേക്ക് നയിക്കുകയും, പ്രത്യക്ഷമായും പരോക്ഷമായും പതിനായിരക്കണക്കിന് ജനങ്ങളുടെ മരണത്തിന് കാരണക്കാരനാവുകയും ചെയ്തുവെന്ന് ഒരു JPC ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്താല്‍, അദ്ദേഹത്തിന് പിന്നീട് അധികാരത്തില്‍ തുടരാനാവില്ലെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്. അത് ഒരു ജനാധിപത്യ മര്യാദയാണെന്നാണ് എന്റെ വിശ്വാസം. അമേരിക്കക്കാര്‍ക്ക് അങ്ങിനെ തോന്നുന്നുവോ ആവോ?
ഇറാഖ് യുദ്ധത്തിനു മുന്‍പു അതിന് CIAയും ഭരണകൂടവും നിരത്തിയ ന്യായീകരണങ്ങളും. യുദ്ധത്തിനു ശേഷം അതു സംബന്ധമായ തെളിവുകളും വിശകലനം ചെയ്ത US Senate Select Committee of Intelligence-ഇന്റെ റിപ്പോര്‍ട്ടില്‍ നിന്നുള്ള Conclusions ആണ് താഴെയുള്ള ചിത്രങ്ങളില്‍. മുഴുവന്‍ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
ഞാന്‍ അറിയാഞ്ഞിട്ട് ചോദിക്കുകയാണ്. ബുഷ് രാജിവെക്കണം എന്ന് അമേരിക്കയില്‍ ആരും ആവശ്യപ്പെടുന്നില്ലേ? അതോ, ഇനി എന്നെപ്പോലുള്ളവരുടെ ജനാധിപത്യ സങ്കല്‍പ്പങ്ങളിലാണോ തെറ്റ്?
ഫോട്ടോ അപ്ലോഡിംഗ് എന്തുകൊണ്ടോ ശരിയാവുന്നില്ല. ഇമേജുകള്‍ നിങ്ങള്‍ക്ക് ഇവിടെ കാണാമെന്ന് വിശ്വസിക്കുന്നു.
http://i15.photobucket.com/albums/a380/kannus1/1-2.jpg
http://i15.photobucket.com/albums/a380/kannus1/1-3.jpg
Monday, September 11, 2006
Subscribe to:
Post Comments (Atom)
12 comments:
ഇറാഖ് യുദ്ധത്തിന് ബുഷ് ഭരണകൂടം നിരത്തിയ സകല ന്യായങ്ങളും പൊള്ളയായിരുന്നുവെന്ന് US Seate Committee.
ആയിരക്കണക്കിന് അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പടെ പ്രത്യക്ഷമായി ഇരുപതിനായിരത്തോളവും, പരോക്ഷമായി എണ്ണമില്ലാത്തത്രയും മരണത്തിനു കാരണമായ ഈ യുദ്ധത്തിന് ഇനി ആരു തരും ലോകജനതക്ക് ഉത്തരം?
സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടിയിരിക്കുന്നു
മണ്ണിലെ ശാശ്വത സത്യം.
അവിടുത്തെ തെരെഞ്ഞെടുപ്പ് രീതി തന്നെ ശരിയല്ല.ഇലക്ഷ്ന് കമ്മീഷന് എന്ന ഒരു ഫ്രീ ബോഡി ഇല്ല.അതാതു state-ലെ ഗവര്‍ണ്ണര്‍ ആണു തെരെഞ്ഞെടുപ്പ് മേലധികാരി.എന്റെ അറിവ് ശരിയാണോ എന്നറിയില്ല.ഫെയറായിട്ട് ഇലക്ഷന് നടത്തിയാലല്ലെ ജനാധിപത്യം പുലരൂ.....
കണ്ണൂസേട്ടാ
ഇന്ത്യന്‍ ജനാധിപത്യത്തിലുള്ള പ്രശ്നങ്ങള്‍ പോലെ തന്നെ അമേരിക്കന്‍ ജനാധിപത്യത്തിലും ഉണ്ട്.
ബുഷ് രാജിവെക്കണം എന്ന് മുറവിളിയുണ്ട്. പക്ഷെ അതു ശക്തമല്ല. പക്ഷെ ഒരു ഇമ്പീച്ചമെന്റ് കൊണ്ട് വരാണ്ട് ഒരു പ്രസിഡന്റിനെ പുറത്താക്കാന്‍ പറ്റില്ലന്നാണ് എനിക്കുള്ള അറിവ്. പക്ഷെ അതു കൊണ്ടവരണെംങ്കില് തക്കതായ കാരണങ്ങളും അത് സെനറ്റില്‍ പാസ്സ് ആവുകയും
വേണം.
ഈ റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണെങ്കില്‍ പ്രസിഡന്റിന്റെ ഓഫീസില്‍ നിന്ന് പറയും അതു സി.ഐ.എ ക്ക് ഇറാക്കിനെ കുറിച്ച് തെറ്റു പറ്റിയതാണെന്ന്.
പിന്നെ ഏതു രാജ്യത്തിലും യുദ്ധത്തിനെതിരെ ശക്തമായ ഒരു മുറവിളി എന്തിനെക്കുറിച്ചെങ്കിലും ഉയരണെങ്കില് ദ വാര് ഷുഡ് റീച്ച് യുവര്‍ ഡോര്‍സ്റ്റെപ്പ്. അങ്ങിനെയാണ് വിയറ്റ്നാമിനെക്കുറിച്ച് മുറിവിളി ഉണ്ടായത്.
അല്ലെങ്കില്‍ ആരും ശ്രദ്ധിക്കില്ല. എല്ലാ രാജ്യത്തിലും അതു തന്നെയാണ്. സ്വന്തം മക്കളെ കൂട്ടത്തോടെ നഷ്ടപ്പെടാന്‍ തുടങ്ങുമ്പോഴെ അമ്മമ്മാര് പോലും ശ്രദ്ധിക്കുള്ളൂ.. അല്ലെങ്കില്‍ ഇതൊക്കെ ആക്റ്റിവിസ്റ്റുകളുടെ ജോലി മാത്രമാണ്. മറ്റൊരു രാജ്യം ഇതുപോലെ എന്തെങ്കിലും ചെയ്യുമ്പോഴാണ് നമ്മളും ശ്രദ്ധിക്കുന്നത്. നമ്മുടെ രാജ്യം എന്തെങ്കിലും ചെയ്യുമ്പോള്‍ അതു ശരി തന്നെയെന്ന് നമ്മളും വിശ്വസിക്കുന്നു.
പിന്നെ ഏത് ജനാധിപത്യത്തിലുമെന്ന പോലെ എല്ലാരും വോട്ട് ചെയ്യുന്നത് വാലറ്റ് വെച്ചിട്ടാണ്. ഇപ്പൊ ഇറാക്കിലെ ജനങ്ങളെ മൊത്തം കൊന്നൊടുക്കിയാലും ഇവിടെ പെട്രോളിനും പാലിനുമൊക്കെ കണ്ടമാനം വില കൂടി ഈ യുദ്ധ ചിലവെല്ലാം കാരണം. എല്ലാം ഇരട്ടി ആയി. അപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത്.
ഇനി നവമ്പറില്‍ ഒരു ഇടക്കാല തിരഞ്ഞെടുപ്പുണ്ട്.
കാത്തിരുന്നു കാണാം.
അമേരിക്കന്‍ ജനതയുടെ ജനാധിപത്യ സങ്കല്‍പ്പത്തിനും ജനാധിപത്യ ബോധത്തിനും കുഴപ്പമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെങ്കിലും അവിടത്തെ ജനാധിപത്യ പ്രക്രിയയില്‍ എനിക്ക് വിശ്വാസം പോരാ.
കണ്ണൂസേട്ടന്റെ ചില പോയിന്റുകള്‍ പ്രസക്തം.
അമേരിക്ക ഒരു കമ്പനി പോലെ പ്രവര്‍ത്തിക്കുന്നു. പ്രസിഡന്റ് ബുഷ് അതിന്റെ CEO. ഈ കമ്പനിക്ക് നല്ലത് വരാന്‍(??) അദ്ദേഹം തന്റെ കീഴിലുള്ള പല ടീമുകള്‍ പറയുന്നത് പോലെ ചെയ്യുന്നു. കുറേ ബിസിനസ്സ് തന്ത്രങ്ങള്‍ പയറ്റുന്നു, ചിലത് ഹിറ്റ് ആവുന്നു, ചിലത് പാളുന്നു. കമ്പനിക്ക് ലാഭം ഉണ്ടാക്കാനുള്ള ഓട്ടത്തിനിടയില്‍ ചവിട്ടി മെതിക്കപ്പെടുന്നവരെ കുറിച്ച് അറിയാന്‍ ഇവിടെ പലര്‍ക്കും താത്പര്യമില്ല.
ഒരു ബിസിനസ്സ് തന്ത്രം പാളി എന്ന കാരണം കൊണ്ട് CEO രാജി വെക്കണമെന്നില്ലല്ലോ? ഡയറക്റ്റര്‍ ബോര്‍ഡിന് (സെനറ്റ്) കൂടി തോന്നുകയാണെങ്കില്‍ അവര്‍ നിര്‍ബന്ധിക്കണം. മൈക്കള്‍ മൂറിനെ പോലുള്ള റൈറ്റ് വിങ്ങ് ചിന്താഗതിക്കാര്‍ ഇവിടെയും ഇതിനെതിരെ പ്രതികരിക്കുന്നുണ്ട്, പക്ഷെ വളരെ ചെറിയൊരു ന്യൂനപക്ഷം മാത്രം.
മൈക്കിള്‍ മൂറ് റൈറ്റ് വിംഗ് ആണെന്ന് പറഞ്ഞാല്‍ കാള്‍ റോവൊക്കെ പരോപകാരി ചേട്ടനെ ഓടിച്ചിട്ട് തല്ലൂട്ടൊ.. :)
ദില്‍ബൂട്ടിയെ, എന്തു പ്രക്രിയയില്‍ ആണ് വിശ്വാസം ഇല്ലാത്തെ?
ചര്‍ച്ചാവേദിയില്‍ താങ്കള്‍ ഇട്ട ഒരു കമന്റിന് മറുപടിയായിട്ടാണ് ഈ കമന്റ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് ( അവിടേ OPTION ഇല്ല )
ശ്രീ പെരിങ്ങോടന്,
താങ്കള്‍ പറഞ്ഞ ആരാധനകള്‍ രണ്ടും രണ്ടാണ്. ഒന്ന് പ്രാര്‍ത്ഥനയോടു കൂടിയ ആരാധനയും മറ്റൊന്ന് കേവലം ഇഷ്ടം കൊണ്ടു തോന്നുന്ന ആരാധനയും. മുസ്ലിംകള് ദൈവത്തെ ആരാധിക്കുന്നത്, ആദ്യം പറഞ്ഞ പ്രാര്ത്ഥനയോടുകൂടിയുള്ള ആരാധനയാണ്. അതായത്, പ്രാര്‍ത്ഥിക്കപ്പെടുന്നത് എന്താണോ അതിന് പ്രാര്‍ത്ഥിക്കുന്നവന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയണം. ഈയൊരു വിശ്വാസത്തിന്മേലാണ് അവര്‍ ദൈവത്തെ ആരാധിക്കുന്നത്.
ക്രിക്കറ്റ് താരങ്ങളെയും മറ്റു ചരിത്രപുരുഷന്മാരെയും ആരാധിക്കുന്നത് ഈ ഗണത്തില്‍ വരില്ല, മറിച്ച് അവരോടുള്ള പ്രത്യേക സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പേരിലാണ്. അമാനുഷികമായ എന്തെങ്കിലും നിവര്‍ത്തിച്ചു കിട്ടും എന്നതിന്റെ പേരിലല്ല.
പിന്നെ വന്ദേമാതരത്തിന്റെ കാര്യം, സത്യത്തില്‍ എന്താണ് അതില്‍ പറയുന്നത് എന്നെനിക്കറിയില്ല. ദൈവത്തെയല്ലാതെ മറ്റാരെയും ആരാധിക്കുന്നത് മുസ്ലിംകള്ക്ക് നിഷിദ്ധമാണ്. അത് ഭൂമിയാണെങ്കിലും അഗ്നിയാണെങ്കിലും മറ്റെന്താണെങ്കിലും. അതേപോലെ തന്നെ മറ്റു സമൂഹത്തിന്റെ ആരാധനാമൂര്‍ത്തികളെ നിന്ദിക്കലും ഇതേ അര്‍ത്ഥത്തില്‍ നിഷിദ്ധമാണ്. സ്നേഹത്തിന്റെയും ആദരവിന്റെയും പേരില്‍ വന്ദേമാതരം ആലപിക്കുന്നത് ( ആദ്യം പറഞ്ഞ ആരാധന എന്ന അര്‍ത്ഥത്തിലല്ല )മുസ്ലിംകള്ക്കും അനുവതനീയമായിരിക്കും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ അനാദരിക്കുന്നത് ഒട്ടും ഭൂഷണമല്ലതാനും. എന്തിന്റെ പേരിലാണ് എതിര്‍ക്കുന്നതെന്ന് പുരോഹിതന്മാരും, എന്തിന്റെ പേരിലാണ് നിര്‍ബന്ധിക്കുന്നതെന്ന് അതിന്റെ ആളുകളും വ്യക്തമാക്കണം.
ഉമേഷ് സാറെ
ഏഷ്യാനെറ്റില്‍ മുന്‍ഷി എന്ന് പേരുള്ള ഒരു ഹാസ്യ പരമ്പര ശ്രദ്ധിച്ചുകാണുമല്ലൊ. മിനിഞ്ഞാന്ന് ആ പരമ്പരയില്‍ അവര്‍ രസകരമായ ഒരു കാര്യം പറഞ്ഞു
9/11 ന് ആക്രമിക്കപ്പെട്ട വേള്‍ഡ് ട്രേഡ് സെന്ററിനടുത്ത് ഒരു പുസ്തക കട നടത്തിയിരുന്ന അലക്സാണ്ടര്‍ എന്ന മലയാളി പറഞ്ഞ കാര്യമാണ് അവര്‍ ഹാസ്യരൂപേണ അവതരിപ്പിച്ചത്
അതില്‍ പറയുന്നത്, ആ ആക്രമണം നടത്തിയത് അല്ഖ്വൈത അല്ലെന്നും അത് അമേരിക്ക കരുതിക്കൂട്ടി ആസൂത്രണം ചെയ്ത ഒരു സംഭവം ആണെന്നുമാണ്.middle east ഇലെ എണ്ണയ്ക്ക്മേല് ആധിപത്യം സ്ഥാപിക്കാനും,യൂറൊ ഇല് കച്ചവടം നടത്താന്‍ തുടങ്ങിയിരുന്ന ഇറാക്കിനെ ഒതുക്കാനുമാണ് അമേരിക്ക ഇങ്ങനെ ഒരു പദ്ധതി ആസൂത്രണം ചെയ്തത് എന്നും പറയുന്നു.
ഷെടാ ഇത് കൊള്ളാമല്ലോ.. ലോകപോലീസിന് എന്തും ആകാമെന്നോ?
ജനാധിപത്യം പുന:സ്ഥാപിക്കാനെന്ന വ്യാജേന രാഷ്ട്രങ്ങളേയും സംസ്കാരങ്ങളേയും ഇല്ലായ്മ ചെയ്ത പാരമ്പര്യമുള്ള സായിപ്പിന്റെ ഗീര്‍വാണങ്ങള്‍ അഭിസാരികയുടെ ചാരിത്ര്യപ്രസംഗം പോലെ ജുഗുപ്സാവഹമായി മാറുകയല്ലെ?
തഥാഗതാ,
എന്നോടെന്തിനീ ചോദ്യം? ഞാനല്ലല്ലോ ഈ ലേഖനം എഴുതിയതു്. ഞാന്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തുമില്ല.
ക്ഷമിക്കണം
എനിക്ക് തെറ്റ് പറ്റിയതാണ്
അമേരിക്ക ഒരു കോര്‍പറേറ്റ് രാജ്യമല്ലേ? അവിടെ ഭരണകര്‍ത്താക്കള്‍ വന്‍കിട കമ്പനികളുടെ മേധാവികളല്ലേ...? അപ്പോള്‍ ഭരണവും, യുദ്ധവും എല്ലാം സാമ്പത്തിക കാരണങ്ങളാണ് നിയന്ത്രിക്കുക.
ജനാധിപത്യത്തെക്കുറിച്ച് മറ്റൊരു ചിത്രം കിട്ടാന്‍ ആനന്ദിന്റെ വ്യാസനും വിഘ്നേശ്വരനും വായിച്ച് നോക്കിക്കേ...
please open www.kosrakkolli.blogspot.com
Post a Comment