Thursday, December 01, 2005
ഗള്‍ഫ് ഡയറി
ഗള്‍ഫ് രാജ്യങ്ങളിലെ ജനാധിപത്യവിശേഷങ്ങള്‍ (ജനാധിപത്യവും അതിന്റെ അഭാവവും ഒരു വിശേഷമാണല്ലോ) കുപ്രസിദ്ധമാണല്ലോ. ഭരണം മുതല്‍ ചവറു വാരുന്നതില്‍ വരെ ഏകാധിപത്യമാണു് മിക്ക ജി.സി.സി കളിലും. അതില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതു് ടെലികോം രംഗത്തെ മോണോപ്പൊളികളും (ഇവ വെറും തല്ലിപ്പൊളിയെന്നു് ചില കടുത്ത വിമര്‍ശകര്‍). ഈ ടെലികോം അതികായരുടെ നിത്യശത്രുവാണു് VoIP ഉപകരണങ്ങള്‍. “ഇന്റര്‍നെറ്റ് ഫോണ്‍കാര്‍ഡുകള്‍” എന്നു് 800 ദിര്‍ഹം ശമ്പളക്കാരന്‍ ഓമനിച്ചു് വിളിച്ചിരുന്ന VoIP സെര്‍വീസുകള്‍ മിക്കതും നിരോധിക്കപ്പെട്ടിരിക്കുന്നു. ഇന്‍സ്റ്റന്റ് മെസഞ്ചറിലെ voice facilities എന്നിരുന്നാലും മിക്ക ആളുകള്‍ക്കും ലഭ്യമായിരുന്നു. ഇപ്പോഴതിനെതിരെയും ടെലികോം കമ്പനികള്‍ രംഗത്തു് വന്നിരിക്കുന്നു. Skype ഇത്യാദി VoIP ഭീമന്‍മാരെയാണു് പേരെടുത്തു് പറഞ്ഞിട്ടുള്ളുവെങ്കിലും ഗൂഗിള്‍ ടാക്കും, യാഹൂ മെസഞ്ചറുമെല്ലാം വോയ്സ് ഡിസാബിള്‍ഡ് ആവുമെന്നാണു് സൂചനകള്‍. പകരം കുത്തക മുതലാളി സ്വന്തം VoIP സംവിധാനം ഏര്‍പ്പാടാക്കുന്നു, പൊതുജനം ബുദ്ധിമുട്ടരുതല്ലോ. എന്തൊരു ഉദാത്തമായ ഭരണം; ഭൂമിയിലെ സ്വര്‍ഗ്ഗം ഇതാ ഇവിടെ.
Subscribe to:
Post Comments (Atom)
25 comments:
Most of the GCC countries survive by monopoly . Authorities know once you open up a market better services can kill government sponsored services. Neverthless, services in UAE are of better quality than in India, though inferior to Europe and pacific rim.
ഇത്തരം പ്രതിഷേധങ്ങളെ നമുക്ക് ഉള്ളിലൊതുക്കി കഴിയാം. പ്രതികരിക്കാന്‍ പ്രവാസിയ്ക്ക് മതില്‍കെട്ടുകള്‍ പണിതിരിക്കുന്നു. ഇവിടെ വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും കാതോര്‍ക്കേണ്ട.
‘പാരതന്ത്ര്യം മാനികള്‍ക്ക്..
മൃതിയേക്കാള്‍ ഭയാനകം’..
എന്ന് എവിടെയോ കേട്ട് മറന്ന പോലെ..
ഇബ്രു പറയുന്ന പോലെ, വേണമെങ്കിലു ഉണ്ടിട്ട് എണീറ്റു പോടാ എന്നു കേക്കുന്ന ഒരു, കുനിഞ്ഞിരുന്നു ഉണ്ണുന്ന പ്രവാസിയെന്ന ബാലന്റെ ചിത്രമാണു എന്റെ മുമ്പിലിപ്പോ.
Total is a constant. ചില സുഖങ്ങൾക്ക് പകരം ചില ദുഃഖങ്ങൽ...ഒരു കയറ്റത്തിന് ഒരു ഇറക്കം...പരീക്ഷയുടെ തലേദിവസം വരെ കളിച്ച് ചിരിച്ച് നടക്കുക...പരീക്ഷ തുടങ്ങുന്ന അന്നുമുതൽ അത്രയും നാളത്തേതിനുംകൂടി ടെൻഷൻ അടിക്കുക....അഞ്ചുരൂപാ ലാഭം കിട്ടാൻ വേണ്ടി രണ്ടരരൂപാ വണ്ടിക്കൂലി കൊടുത്ത് അപ്പുറത്തെ ചന്തയിൽ പോയി സാധനം വാങ്ങി രണ്ടര രൂപാ പിന്നെയും കൊടുത്ത് തിരിച്ച് വീട്ടിൽ വരിക....അവസാനം എല്ലാംകൂടി കൂട്ടിക്കിഴിക്കുമ്പോൾ......
Total is a constant.
ആരോ ഇപ്പോ പറഞ്ഞു, വികാരം അങ്ങു സഹ്യന്റെ ചുവട്ടിൽ മതിയെന്ന്.
എന്നാൽ അതുമതി അല്ലേ?
അവർ തരുന്നതു തിന്നുക എന്നതത്രേ നമ്മുടെ ധർമ്മം.
Bitek ഇനി ചെയ്യാന്‍ പോകുന്നത് പുതുതായി അവര്‍ കൊടുക്കുന്ന സോഫ്റ്റ്വെയറില്‍ വേറൊരു ലൂപ്‌ഹോളിട്ടിട്ട് വേറൊരു Skype -ന് അതു പറഞ്ഞു കൊടുക്കുകയാവും.
എന്നാലല്ലേ അതിനു പരിഹാരക്രിയ ചെയ്യാനും അടുത്ത അസൈന്മെന്റ് കിട്ടൂ.
പെരിങ്ങോടന്റെ ഈ നിലപാടല്ല പ്രസ്തുത വാര്‍ത്തയില്‍ കണ്ട Iftikhar Ahmad -ന്റെ നിലപാടാണ് നിലനില്‍പ്പിന്റെ നിലപാട്.
അതു പഠിക്കൂ, വിജയിക്കൂ.
മറുപടിയ്ക്കായി സന്തോഷിന്റെ ബ്ലോഗിലെ ഒരു കവിത കടമെടുക്കട്ടെ:
ഒരു നാൾ, ഈ പാപത്തിൻ വിത്തുകൾ മുളക്കും
എന്റെ കണ്ണീരിലീ, കൊടികളുരുരുകും
എന്റെ നോട്ടത്തിലീ, മേടകളിടിയും
അന്നെന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിയും.
Friends,
THARJANI December 2005 is online now. Please read and comment.
http://www.chintha.com/tharjani/december-2005.html
ഗൾഫ് & സാഫ ഡയറി
പരമാവധി ഗൾഫിൽ ജോലി ചെയ്യാവുന്ന കാലാവധി 6 വർഷമാക്കി വെട്ടിച്ചുരുക്കണമെന്ന് ഗൾഫ് ഉച്ചകോടിയിൽ രാഷ്ട്രത്തലവന്മാർ. എറ്റവും കുറഞത് 5 വർഷം പ്രവൃത്തിപരിചയം ഗൾഫിലില്ലാത്തവരെ വേണ്ടെന്ന് സ്ഥാപനങ്ങൾ സാധാരണ ആവശ്യപ്പെടാറുമുണ്ട്. അപ്പോപ്പിന്നെ 1 കൊല്ലമാണോ ഗൾഫനു പണിയെടുത്തു തിന്നാനുള്ള കാലാവധി?
--------------------------------
ആനപ്പുറത്തു കേറാൻ ചെന്നവനെ ശൂലം തറച്ചു വിട്ടു കാലത്തു വണ്ടിയുടെ രെജിസ്റ്റ്രേഷൻ പുതുക്കാൻ പോയ എന്റെ അയൽക്കാരൻ വണ്ടി ഇംപൌണ്ട് ചെയ്യപ്പെട്ടു തിരിച്ചു വന്നു. ഫുജൈറയിലെവിടെയോ ആ വണ്ടി ലക്കും ലഗാനുമില്ലാതെ ഓടിപ്പോകുന്നതു ക്യാമറയിൽ കണ്ടെന്നു പോലീസ്. വണ്ടിയെന്നല്ല താൻ പോലും ജന്മത്ത് ഫ്യുജൈറാ കണ്ടിട്ടില്ലെന്ന് ഉടമ. 50000 രൂപ വിലയുള്ള റഡാർ പറയുന്നതു വിശ്വസിക്കുമോ അതോ മുക്കാച്ചക്രം ശമ്പളം വാങുന്ന മലബാറി പറയുന്നതു വിശ്വസിക്കുമോ പോലീസ്? നിങ്ങൾ തന്നെ പറ.
--------------------------
മലയാളത്താൻ ശിൻകംനാട്ടിൽ
ചാകാൻ കിടന്ന ക്യാൻസർ രോഗിയെ വിസിറ്റു വിസയിൽ കൊണ്ടുവന്ന് വ്രണങൾ കാണിച്ച് പൈസ പിടുങ്ങി എയർപ്പോർട്ടിൽ തള്ളിയിട്ടു മുങ്ങിക്കളഞ മലയാളിയെ പോലീസ് തിരയുന്നെന്നു പത്രവാർത്ത (ചൂണ്ടിക്കാണിച്ചത് അതുല്യ).
---------------------------
ദുബായിലും പാണ്ഡ
സ്ത്രീകളുടെ വേഷം കെട്ടി (അബയ ധരിച്ച്) നടന്ന പുരുഷനു തടവും പിഴയും വിധിച്ച കോടതി അതേ വേഷം ധരിച്ചു ദുബായി ഷോപ്പിങ് മാളുകളിൽ തെണ്ടി നടന്ന മൈക്കിൾ ജാക്സനെ കണ്ടില്ല. സായിപ്പിനെന്തും ചെയ്യാം. കാശുള്ള സായിപ്പാണേൽ പറയുകയും വേണ്ടാ. (കഴിഞാഴ്ച്ച ഗൾഫ് ന്യൂസിൽ വന്ന ഒരു കത്ത്)
--------------------------------
കമ്പോള മൊത്ത വ്യാപാര വില നിലവാര ബുള്ളറ്റ്
ട്ട്രോൾ മുതൽ സ്വറ്ണ്ണം വരെ, വീട്ടുവാടക മുതൽ പബ്ലിക് കക്കൂസ് ഉപയോഗിക്കുന്ന വാടക വരെ പുതിയ റിക്കോറ്ഡ് ഇട്ടു ഡിസമ്പറ് ഒന്നാം തീയത്. ഒരു വിലയുമില്ലാത്തത് ആർക്ക്കും വേണ്ടാതെ യൂക്കേ യൂയെസ് എഡ്യൂക്കേറ്റഡ് ഒൺളി എന്ന ചെല്ലപ്പേരിൽ വെളുത്ത തൊലിയുള്ളവനെ തിരയുന്ന പരസ്യവും വായിച്ച് തെക്കു വടക്ക്കു നടക്കുന്ന മലബാറിക്കു മാത്രം. അണ്ണാക്കിൽ ചേമ്പു പുഴുങ്ങി തള്ളി ആക്സന്റും മാറ്റി കുമ്മായ തൊട്ടിയിൽ ചാടി ആസകലം ബ്ലീച്ച് ചെയ്ത് ഒരു സർവപുച്ശ്ചി ചിരിയും ചിരിച്ച് ഈ വക പരസ്യമിറക്കുന്ന കമ്പനിയിൽ അപേക്ഷിച്ചാലോ എന്നും ആലോചനയുണ്ട്.
ചക്രശ്വാസം വിടീക്കുന്ന പ്രവാസം
ദുബായിൽ വായു കടക്കാൻ സംവിധാനമില്ലാത്ത ഒരു മുറിയിൽ ജീവിച്ചിരുന്ന 9 ഇന്ത്യക്കാരിൽ ഒരാൾ ശ്വാസം മുട്ടി മരിച്ചു.
ബെല്‍ഹാസയുടെ ബില്യന്‍ ഡോളര്‍ ഡ്രൈവിംഗ് സ്കൂള്‍ ഇന്ത്യന്‍ സിനിമാനടന്‍ സല്‍മാന്‍ ഖാന്‍ ഉല്‍ഘാടിച്ചെന്നു ഗള്‍ഫ് ന്യൂസ് വാര്‍ത്ത. കുടിച്ചു കുന്തം മറിഞ്ഞ് കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്നവരുടെ നെഞ്ചത്തോട്ടു വണ്ടിയോടിച്ചു കേറ്റിയവനെക്കാള്‍ പറ്റിയ ഒരാളുണ്ടോ ഡ്രൈവിംഗ് പള്ളികൂടത്തിനു നാട മുറിക്കാന്‍.
ഫ്ലിക്കർ മുതലായ സൈറ്റുകൾ ബ്ലോക്ക് ചെയ്തത് അബ്ദ്ധമല്ലേയെന്നാരാഞ്ഞ് തങ്ങൾഊറ്റെ വായനക്ക്കാരെഴുതിയ ക്ത്തുകൾക്ക് ഈ ഐ എം പുല്ലുവില കൊടുത്ത് ചവറ്റുകൊട്ടയിൽ തള്ളിയെന്ന് ഗൾഫ് ന്യൂസ് പത്രം.
UAE പ്രധാനമന്ത്രിയും ദുബായി രാജാവുമായ H H ഷേഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. പരേതാത്മാവിനു നിത്യശാന്തിലഭിക്കട്ടെ
പില്‍ക്കാലങ്ങളില്‍ നടത്തിയതിനേക്കാളെല്ലാം ആഘോഷപൂര്‍വ്വം 2006 -ലെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഇന്നു് തുടങ്ങാനിരുന്നതായിരുന്നു. Opening Ceremony അനുബന്ധിച്ചുള്ള ഗംഭീരന്‍ വെടിക്കെട്ടും മറ്റ് ആഘോഷങ്ങളും ഉത്സവക്കമ്മിറ്റി ഒഴിവാക്കുവാനാണു് ഏറെ സാധ്യത.
പ്രൈവറ്റ് സെക്ഷനിലെ ലീവിനെ കുറിച്ചുള്ള അവ്യക്തത ഇതുവരേയും തുടരുന്നു എന്നത് ദു:ഖകരമായ ഒരു വസ്തുതയാണ്‍.
(പരേതന് നിത്യശാന്തി ലഭിക്കട്ടെ)
-ഇബ്രു-
ദുബായിക്കാരോടൊപ്പം ഞാനും പങ്കുചേരുന്നു, അനുശോചനങ്ങളിൽ..
ദുഃഖാചരണങ്ങൾക്കിടയിലും ഇബ്രുവിന്റെ ദുഃഖത്തിന് വല്ല ശമനവുമുണ്ടായോ ആവോ....
(വിശാലന്റെ ദുബായ് ബർഗർ വായിച്ചിട്ട് പതിവുള്ള അമർത്തിച്ചിരികൾക്കുശേഷം, ദീപികപ്പത്രം തുറന്നതേ ഉള്ളൂ, അവരുടെ പുതിയ സ്റ്റൈൽ പൊട്ടിക്കുന്ന ന്യൂസ്, അദ്ദേഹം അന്തരിച്ചൂന്ന്)
ആദരാഞ്ജലികൾ.
--------------
മലയാളം റേഡിയോ ചാനലുകളിൽ പ്രോഗ്രാമുകളൊന്നുമില്ലാതെ ഖുറാൻ പാരായണം മാത്രമായപ്പോൾ, 'നടി ഫിലോമിന' മരിച്ചതുകൊണ്ടായിരിക്കും എന്ന് വിചാരിച്ചത്രേ ചിലർ..!!!
സത്യം പറഞ്ഞാൽ ഷേക്ക് മക്ത് ഒരാളും ബിൻ റാഷീദ് അൽ മക്ത് വേറൊരാളുമാണെന്നാ ഞാനാദ്യം ഓർത്തത്. ഒരു രാജ്യത്തിന്റെ രണ്ട് ഭരണാധികാരികൾ ഒരേ ദിവസം അന്തരിച്ചതോർത്തും ദീപികയുടെ ഗ്രാമർ മിസ്റ്റേക്കിനെ ചീത്തപറഞ്ഞും ഇരിക്കുമ്പോഴാണ് ആ നാമങ്ങൾ ഒരാളുടെതന്നെയാണെന്ന വെളിപാടുണ്ടായത്.
ഇതൊരുമാതിരി ഇത്താക്കുചേട്ടൻ
“ദില്ലിയിൽ സുര കുടിച്ചതിന്റെ ഫലമായി 16 പേർ മരിച്ചു” എന്നു പത്രത്തിൽ വായിച്ചിട്ട് ഈ സുര നമ്മടെ അപ്രത്തെ വീട്ടിലെ പാക്കരനെപ്പോലെ കുടിച്ചാൽ വല്ലാതെ വയലൻറ്റ് ആകുന്നവനായിരിക്കും അതാ ഇത്രേം പേരെ ശരിയാക്കിയത്എന്നു കമന്റ് പാസ്സാക്കിയപോലെയായി വക്കാരുമാഷേ!!
ഇന്ദിരാഗാന്ധിക്കാരോ.... പണമയച്ചു, കുരുമുളകിന്റെ വിലയിടിഞ്ഞ്.... നാലുപേരാസ്പത്രിയിൽ ഇവയൊക്കെ പണ്ടെങ്ങോ ബാലരമയിൽ വായിച്ചിരുന്നുവെങ്കിലും സുര വയലന്റായത് വായിച്ച് ചിരിച്ച അത്രേം വരില്ല ദേവേട്ടാ....
രണ്ട് നീളൻ വാക്കുകൾക്കിടയ്ക്ക് ഉം, ഉം എന്നു മൂളിയാൽ അത് രണ്ടോ അതിലധികമോ ആണെന്നല്ലേ മലയാളവ്യാനരനശിരോമിണികൾ പറഞ്ഞിരിക്കുന്നേ? അങ്ങിനെ കൺഫ്യൂഷ്യസായതാ..
എല്ലാരും ചിരിക്ക്. ഞാൻ ചിരിക്കില്ല. ഇന്നലെ, സ്റ്റർ ന്യുസിൽ (ഹിന്ദി) ഒരു രാജസ്ഥാൻ ഉൾനാടിൽ, ഒരു വൻ, തന്റെ, 5 പെൺകുട്ടികളെ (9 yrs,7 yrs, 5 yrs, 3 yrs, 3 months old), ഒന്നിനു പുറകെ ഒന്നായി, ഓടുന്ന ട്രെയിനിൽ നിന്നു നർമദാ നദിയ്കുള്ളിൽ എറിഞു കൊന്നു. ladki humko nahi chahiyee.....
ശരിയാണതുല്യേച്ചീ... ഇതൊക്കെ ഈ ലോകജീവിതത്തിന്റെ ഭാഗമെന്നു കരുതാനേ പറ്റുകയുള്ളൂ എന്നു തോന്നുന്നു.. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ക്രൂരതകൾ ലോകത്തിന്റെ ഏതു ഭാഗത്തും. നമ്മൾക്ക് ചെയ്യാവുന്നത് നമ്മുടെ സംസ്കാരവും നമ്മുടെ നല്ല ചരിത്രവുമൊക്കെ നമ്മുടെ കുട്ടികൾക്ക് വേണ്ടരീതിയിൽ പറഞ്ഞു കൊടുക്കുക.. അടുത്ത തലമുറയെങ്കിലും നന്നാകട്ടെ. പിന്നെ ഈ കാണുന്ന/കേൾക്കുന്ന ഒരോ സംഭവവികാസങ്ങളിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളുക.. കുറച്ചെങ്കിലും തിന്മകൾ ചെയ്യാതിരിക്കാൻ നമുക്കൊക്കെ കഴിയുമെങ്കിൽ.........
ഛെ മുന്‍കാലങ്ങള്‍ എന്നെഴുതേണ്ടതിനു് പകരം പില്‍ക്കാലം എന്നെഴുതിയിരിക്കുന്നു ഞാന്‍. തിരുത്തി വായിക്കുവാന്‍ അപേക്ഷ. ഇംഗ്ലീഷിലെ ഭൂതവും ഭാവിയും (എന്റെ ഭാവിയും) പണ്ടേ അറിയില്ല, ദേ ഇപ്പോള്‍ മലയാളവും :(
Post a Comment