Saturday, December 31, 2005

മൊഴി - മറുമൊഴി.

കെ.പി. അപ്പന്‍:

മനുഷ്യന്‍ ഒന്നുകില്‍ മാര്‍ക്സിസ്റ്റ് മനോഭാവവുമായി ജനിക്കുന്നു. അല്ലെങ്കില്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ മനോഭാവവുമായി ജനിക്കുന്നു. എന്റെ ബുദ്ധിയും ബോധവും രണ്ടാമത്തെ വകുപ്പില്‍ പെടുന്നു.
“അപ്പനു് ബുദ്ധിയും ബോധവും ഇല്ലെന്നു എന്തായാലും ഞാന്‍ പറയുന്നില്ല.”


ഇന്ദു മേനോന്‍:
മുരിങ്ങയുടെ കൊമ്പൊടിഞ്ഞതിനെ കുറിച്ചു വിലാപകഥ ചമയ്ക്കുന്ന കഥാകാരന്‍ ചായയ്ക്ക് ചൂടുകുറഞ്ഞതിനു ഭാര്യയുടെ കൈയുടെ അസ്ഥിയൊടിക്കുന്നതാണു് നമ്മുടെ സാഹിത്യലോകത്തിന്റെ വര്‍ത്തമാനം. അത്തരം ഷണ്ഢന്മാരുടെ ഒരു വരി പ്രശംസ കിട്ടാന്‍ വേണ്ടി വേണ്ടി കമിഴ്ന്നു വീഴുന്നതിനേക്കാള്‍ പിച്ചയെടുത്തു് ജീവിക്കുന്നതാണു് ഭേദമെന്നു ഞാന്‍ വിശ്വസിക്കുന്നു.
“ഭിക്ഷാടനം നിരോധിക്കപ്പെട്ടിരിക്കുന്നു. എഴുത്തു തുടര്‍ന്നോള്ളൂ.”


എം. കൃഷ്ണന്‍ നായര്‍:
വയലാര്‍ രാമവര്‍മ ജീവിച്ചിരിക്കുന്നതു വര്‍ഷം തോറുമുള്ള വയലാര്‍ അവാര്‍ഡും അതിനു യോജിച്ച ആഘോഷങ്ങളും കൊണ്ടാണു്. ആ കവിയെക്കാള്‍ ആയിരം മടങ്ങ് പ്രതിഭാശാലിയായ പി.കുഞ്ഞിരാമന്‍ നായര്‍ വിസ്മരിക്കപ്പെട്ടു വരുന്നു. ‘വരുമോ കുങ്കുമം തൊട്ട സാന്ധ്യശോഭ കണക്കവള്‍’ എന്ന പിയുടെ വരി പോലൊരു വരി രാമവര്‍മ എഴുതിയിട്ടില്ല, എഴുതാനൊട്ടു കഴിവുമില്ല.
“വാസ്തവം.”


ബാലചന്ദ്രന്‍ ചുള്ളിക്കാട്:
ഇന്നത്തെ അന്തരീക്ഷത്തില്‍ എഴുത്തുകാരനായിരിക്കാന്‍ എനിക്കു തെല്ലും താല്പര്യമില്ല. ഇന്നു് ആര്‍ക്കും കവിയാകാം. എന്തും എഴുതാം, എന്തും പ്രസിദ്ധീകരിക്കാം. ഞാന്‍ ആനുകാലികങ്ങള്‍ വായിക്കുന്നതു നിര്‍ത്തി.
ഇന്നു് ആര്‍ക്കും സീരിയല്‍ നടനാകാം. എന്തും അഭിനയിച്ചു തകര്‍ക്കാം, എത്ര എപ്പിസോഡിലും നിര്‍ത്താതെ ബോറടിപ്പിക്കാം. ഞാന്‍ ടി.വി സീരിയലുകള്‍ കാണുന്നതു് നിര്‍ത്തി.

6 comments:

സിബു::cibu said...

നല്ല തുടക്കം. പെരിങ്ങോടരേ, ‘മൊഴി-മറുമൊഴി’ ഒരു പംക്തിയാക്കണം..

ദേവന്‍ said...

പിന്മൊഴി
തിരുമുന്നിൽ കീഴടങ്ങൽ എന്നാൽ തിരുസഭക്കുമുന്നിൽ കീഴടങ്ങലല്ലെന്ന് അപ്പൻസാറ് അറിയുന്നില്ല. സ്നേഹം മാത്രം നിറഞ്ഞ മനസ്സുള്ള എന്റെ ഗുരുനാഥന് മനുഷ്യസ്നേഹത്തിന്റെ തത്വശ്വാസ്ത്രത്തോടു തോന്നിയ വിരോധം സഹജമല്ലെന്നും സഭയുടെ മാർക്സിസ്റ്റ് വിരോധത്തിന്റെ ഒരു പ്രതിഫലനംമാത്രമാണെന്നു അദ്ദേഹം തിരിചറിയാത്തതാണെന്ന്നുമാണ് എനിക്കു തോന്നുന്നത്.(ഇതൊരു ഗുരുനിന്ദയാവില്ലെന്നു വിശ്വസിക്കട്ടെ ഞാൻ)

-സു‍-|Sunil said...

pachchamalayaaLam maasikayil vanna -panachchipeta panthirukulam-enna lEkhanam vaayichchuvO peringz?

പെരിങ്ങോടന്‍ said...

(പ) (ച്ച ) മാസിക? കേട്ടിട്ടേയില്ല. പനച്ചിയെ അറിയാം (മനോരമയിലെ നേരമ്പോക്കുകാരന്‍) പനച്ചിപെറ്റത് അറിഞ്ഞില്ല. പറയിപെറ്റ പന്തിരുകുലത്തില്‍ ഒതുങ്ങുന്നു എന്റെ അറിവ്.

-സു‍-|Sunil said...

maasikakaL_kkaNO peringOTarE kammi nammuTe malayaaLatthil? palathum mathrubhumi/manOramayEkkaaL nallathum aaN~.manOramayil dhaaraaLam ezhutthukaar paNiyeTukkunnunTennum avarkkezhuthaNamenkil managamentinte prathyEkam anuvadi vENamennum kooTi aTutthakaalatth~ kETTu. ath~ rEkhayuTe oru kathhakaaraNam ennukooTi kETTu. pinneeT~ email cheyyaam full essay. athuvare kshamikkooo.-S-

Thulasi said...

പച്ചമലയാളത്തില്‍ പച്ചയ്ക്കു പറഞ്ഞതിനല്ലേ, ടി.പത്ഭനാഭനെ കുഞ്ഞബ്ദുള്ളയും,ദേവനെ എം.ടിയും കോടതി കയറ്റിയത്‌?