Monday, January 09, 2006

പേരിന്റെ വ്യവസായം


ആദ്യം തന്നെ പറയട്ടെ, മലയാള നോവല്‍ ചരിത്രത്തിന്റെ ദിശ തന്നെ മാറ്റിയ ഇതിഹാസ തുല്യമായ ഒരു നാമം മദ്യത്തിനുപയോഗിക്കുന്നതില്‍ ഉള്ള ധാര്‍മിക രോഷമോ, അതു ചെയ്യാന്‍ മലയാളിയേ പ്രേരിപ്പിക്കുന്ന സാംസ്‌കാരിക മൂല്യച്യുതിയോ ചൂണ്ടിക്കാണിക്കാന്‍ അല്ല ഞാന്‍ ഈ news item പോസ്റ്റ്‌ ചെയ്തത്‌. Market economy-യുടെ കൂടപ്പിറപ്പായ കഴുത്തറപ്പന്‍ marketing തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ ധാര്‍മിക രോഷവും മൂല്യച്യുതിയും പോലുള്ള വികാരങ്ങള്‍ക്കുള്ള അപ്രാധാന്യം മനസ്സിലാക്കി കൊണ്ടു തന്നെ, ഈ മത്‌സരത്തില്‍ നമ്മള്‍ എങ്ങിനെയാണ്‌ "അതിവേഗം ബഹുദൂരം" പുറകോട്ട്‌ പോകുന്നത്‌ എന്ന് അവലോകനം ചെയ്യാനുള്ള ഒരു ശ്രമമാണ്‌ എന്റേത്‌.

ഭാഗ്യമോ, നിര്‍ഭാഗ്യമോ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ ആയി നമ്മുടെ സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും tourism എന്ന ഒരൊറ്റ വ്യവസായത്തിലൂടെയാണ്‌ ലഭിക്കുന്നത്‌. ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന സ്ലോഗന്‍ പ്രചരിപ്പിക്കുന്നതിലും ലോകത്തിലെ 50 മികച്ച tourist destinations-ഇല്‍ ഒന്നായി കേരളത്തെ മാറ്റുന്നതിലും ഒരു പരിധി വരെ നമ്മുടെ സര്‍ക്കാരുകളും tourism വകുപ്പും വിജയിച്ചിട്ടുണ്ട്‌ എന്നു പറയാതെ വയ്യ. എന്നാല്‍ കുറേ സഞ്ചാരികളെ കേരളത്തിലേക്ക്‌ ആകര്‍ഷിക്കുക എന്നതില്‍ കവിഞ്ഞ്‌ tourism എന്ന മുഖ്യ വ്യവസായത്തോട്‌ അനുബന്ധിപ്പിക്കാവുന്ന മറ്റു products position ചെയ്യുന്നതില്‍ നമ്മള്‍ എത്രത്തോളം വിജയിച്ചിട്ടുണ്ട്‌? ചുളിയുന്ന പുരികങ്ങള്‍ എനിക്ക്‌ ഇപ്പോഴെ കാണാമെങ്കിലും സാഹിത്യവും കലയും ഒക്കെ ഇങ്ങനെ promote ചെയ്യാവുന്ന products ആക്കി മാറ്റേണ്ട ആവശ്യകതയാണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്‌.

ഈ ഒരു കാഴ്ച്ചപ്പാടിലാണ്‌ ഖസാക്ക്‌ എന്ന് ഒരു മദ്യത്തെ നാമകരണം ചെയ്യുന്നത്‌ തെറ്റാവുന്നത്‌. കരിമ്പില്‍ നിന്ന് മദ്യം വാറ്റുന്ന CHICOPS എന്ന ഫാക്‍റ്ററി target ചെയ്യുന്ന market segment-ഇല്‍, ഖസാക്ക്‌ എന്ന പേര്‌ ഒരു ചലനം സൃഷ്ടിക്കും എന്ന് വിശ്വസിക്കാന്‍ വയ്യ. എന്നാല്‍ ഓ.വി. വിജയനേയും, വി.കെ.എന്‍.ഇനേയും പോലുള്ള ലോകനിലവാരത്തിലുള്ളവരുടെ സാഹിത്യം ഫലപ്രദമായി market ചെയ്യാന്‍ നമുക്ക്‌ കഴിഞ്ഞാല്‍, ( penguin പോലുള്ള പ്രസാധകരുടെ book marketing അല്ല, സാഹിത്യകാരുടെ ആശയങ്ങളുടേയും പ്രതീകങ്ങളുടേയും ഒരു conceptual marketing ആണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്‌)അത്‌ ബിസിനസ്സ്‌ എന്നതിലുപരി നമ്മുടെ നാടിന്റെ അന്തസ്സ്‌ എല്ലാ തരത്തിലും വളര്‍ത്തുന്ന ഒരു move കൂടി ആയിരിക്കും.

മലയാളി മനസ്സില്‍ അമൂര്‍ത്തമായിരിക്കുന്ന ഖസാക്കിന്‌ ഒരു കള്ളുകുപ്പിയുടെ രൂപം വന്നു കഴിഞ്ഞാല്‍, ഒരു പക്ഷേ നമുക്ക്‌ ഇങ്ങിനെ ഒരു അവസരം ഉപയോഗിക്കാന്‍ പറ്റാതിരുന്നേക്കും.

7 comments:

ദേവന്‍ said...

എന്തുപേരും ഇടാമെന്നായ സ്ഥിതിക്ക്‌ മദ്യത്തിന്‍ പേരിടീല്‍ ഇനി ഇങ്ങനെയൊക്കെയാകുമൊ ദൈവമേ?

ഗാന്ധി : ഇതു കുടിച്ചാല്‍ അര്‍ദ്ധനഗ്നനായി വഴിയേ നടക്കും

നാരായണ ഗുരു: ഈ സാധനമടിക്കുന്നവന്‍ ഏറെനേരം ധ്യാനത്തിലായിരിക്കും

സു | Su said...

ദൈവങ്ങളുടെ പേരിൽ മദ്യം ഇറങ്ങിയിട്ടുണ്ടോ?

Unknown said...

കണ്ണൂസ്,

സാമാന്യം നല്ല തോതില്‍ സാഹിത്യലഹരിക്കച്ചവടം നടക്കുന്ന കുടിയന്മാരുടെ സ്വന്തം നാട്ടില്‍ ഒരു കള്ളുകുപ്പിക്ക് ഖസാക്ക് എന്നോ, തസ്രാക്കെന്നോ ഒക്കെ പേരിടുന്നതില്‍ യാതൊരു കുഴപ്പവുമില്ല. അങ്ങനെ പേരിടുന്നത് കൊണ്ട് ഒ. വി. വിജയന്റെയും വി.കെ. എന്‍. ന്റെയും ഒക്കെ ആശയങ്ങള്‍ ലോകനിലവാരത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടാതെ പോകും എന്ന് ആശങ്കയും വേണ്ട. ഒരു പക്ഷെ കള്ളുകുപ്പിക്ക് പിറകെ ആശയം ചെന്നാല്‍ കൂടുതല്‍ ക്ലിക്ക് (അതോ കിക്കോ)ആകാനുമിടയുണ്ട്.

സു,

അന്തിക്രിസ്തു എന്ന പേരില്‍ ഒരു സാധനമുള്ളതായി കേട്ടിട്ടുണ്ട്, അടിക്കുന്നവന്‍ മൂന്നാം നാളിലേ ഉയര്‍ത്തെണീല്‍ക്കൂ എന്നാണു വയ്പ്പ്. ഇനിയിപ്പോ ശ്രീരാമനോ, കൃഷ്ണനോ ഒക്കെ വന്നേക്കാം അതിന്റെയെല്ലാം ക്രിയാശേഷികള്‍ ഇപ്പൊഴേ വിശദീ‍കരിച്ചാല്‍ ശരിയാവുകില്ല.

nalan::നളന്‍ said...

കണ്ണൂസ് പറഞ്ഞപോലെ മൂല്യച്യുതിയെപ്പറ്റി ഞാനും വ്യാകുലപ്പെടുന്നില്ല. ആദ്യം മൂല്യം തപ്പികണ്ടുപിടിക്കണ്ടേ.
ഇതിനെയൊക്കെ ടൂറിസവല്‍ക്കരിക്കുന്നതെങ്ങനെയെന്നു മനസ്സിലായില്ല. കഥകളിവച്ചു നടത്തിയ ടൂറിസ പരീക്ഷണങ്ങളില്‍ നിന്നും വല്ല നേട്ടത്തിന്റെ കണക്കുകള്‍ ഉണ്ടോ. വേണ്ടാത്തിടത്തും, അരങ്ങില്ലാത്തിടത്തും പ്രതിഷ്ഠിക്കപ്പെടുന്ന കഥകളിക്കാരന്റെ മുഖത്തെ വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടാറുണ്ട്.

കണ്ണൂസ്‌ said...

യാത്രാമൊഴി പറഞ്ഞതില്‍ കുറച്ചു കാര്യമുണ്ട്‌. ഒരു പക്ഷേ മദ്യത്തിന്റെ പേരില്‍ കിട്ടുന്ന popularity ആയിരിക്കും വരുന്ന തലമുറയെ ഈ സാഹിത്യ സൃഷ്ടികള്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നത്‌.

നളാ,

സത്യം പറഞ്ഞാല്‍ കഥകളിയുടെ വികലമായ marketing കണ്ടതു കൊണ്ടുള്ള ഒരു അസ്വസ്ഥതയും ഉണ്ടായിരുന്നു എന്റെ പോസ്റ്റിങ്ങിന്റെ പുറകില്‍. Tourism എന്ന കാഴ്ച്ചപ്പാടില്‍ കഥകളി മാത്രമല്ല കളരി പയറ്റും തെയ്യവും ഉള്‍പ്പടെ എല്ലാ പാരമ്പര്യ കലകളേയും നമ്മള്‍ under utilise ആണു ചെയ്യുന്നത്‌. ആളൊഴിഞ്ഞ പൂരപറമ്പിലും കത്തി വേഷം തോറ്റു പോകുന്ന രൂപത്തില്‍ കുത്തിയിരിക്കുന്ന പൊങ്ങച്ച സഞ്ചികളുടെ മുന്നിലും രാത്രി മുഴുവന്‍ ആടി, രാവിലെ മുണ്ടും വയറ്റില്‍ വരിഞ്ഞു കെട്ടി പോകേണ്ടി വരുന്ന സാദാ കഥകളി കലാകാരനെ സംബന്ധിച്ചിടത്തോളം, ഇംഗ്ലീഷില്‍ എഴുതിയ കഥ വായിച്ചിട്ടാണെങ്കിലും താത്‌പര്യം അല്‍പമെങ്കിലും ഉള്ള ടൂറിസ്റ്റുകള്‍ക്കു മുന്നില്‍ ആടുന്നതായിരിക്കും സംതൃപ്തിയും സാമ്പത്തികവും നല്‍കുന്നത്‌.

യൂറോപ്പിലേക്കുള്ള tour packages ശ്രദ്ധിച്ചിട്ടുണ്ടോ? ഇംഗ്ലണ്ടിലേക്കും ജര്‍മനിയിലേക്കും ഉള്ള മിക്ക പാക്കേജസിലും ഉള്ള ഒരു പ്രധാന പരിപാടി അവരുടെ സാഹിത്യ നായകന്‍മാരുടെ സ്മാരകങ്ങളിലേക്കുള്ള യാത്രയാണ്‌. പലരുടേയും പേര്‌ നമ്മള്‍ കേട്ടിട്ടു കൂടി ഉണ്ടാവില്ല. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഇങ്ങിനെ ചെയ്യാറുണ്ടത്രേ. ഇതില്‍ താത്‌പര്യം ഉള്ള tourists ഇഷ്ടം പോലെ ഉണ്ടെന്നുള്ളതാണ്‌ വസ്തുത. ഈ ഒരു സാധ്യത നമുക്കും ഉപയോഗിച്ചു കൂടേ? തീര്‍ച്ചയായും അതിനു, നമ്മള്‍ നമ്മുടെ സാഹിത്യനായകന്‍മാരുടെ പേരുകളും പുസ്തകങ്ങളും ആശയങ്ങളും effective ആയി promote ചെയ്യേണ്ടി വരും. അങ്ങിനെ ഒരു marketing ആണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌.

Anonymous said...

ningalude blog kandu. nannayittundu.

Anonymous said...

പേരെന്തായാലും കള്ളു നന്നായാല്‍ മതി. പിന്നെ ദൈവങ്ങ്ലൌടെ പേരില്‍ കള്ളുണ്ടോ എന്നറൈയില്ല. കള്ളുകുടിയുടെ പര്യായമായി ഒരു ദൈവം ഉണ്ട്. സാക്ഷാല്‍ ദശാവതാരത്തിലെ ബലരാമന്‍. സ്ഥിരം കുടിയാനായതിനാലാവാം, ബലഭദ്ര സേവ എന്നതിന് കള്ളുകുടി എന്ന് അര്‍ഥം വന്നത്.
മദ്യപാനത്തെ എതിര്‍ത്തിരുന്ന ഗാന്ധിയുടെയും നാരായണഗുരുവിന്റെയും പേരില്‍ മദ്യം പാടില്ല. പക്ഷേ, ഖസാക്കിന് ആ പ്രശ്നം ഒന്നും ഇല്ലല്ലോ. അനേകം വോഡ്കകള്‍ ഒന്നിച്ചു കണ്ടപ്പോള്‍ കൂട്ടത്തില്‍ നിന്ന് കാരമസോവ് വോഡ്ക തിരഞ്ഞെടുത്ത ഞാന്‍ ഖസാക്കിനെ സ്വാഗതം ചെയ്യുന്നു.