വളരെയൊന്നും പഴയതല്ലാത്ത ഒരു കാലത്ത് അഞ്ചോ പത്തോ ബ്ലോഗുകളില്‍ പരസ്പരം നാം സംവദിച്ചിരുന്നു. ആ അഞ്ചുപത്തുപേരല്ലാതെ മാദ്ധ്യമങ്ങളും നമ്മുടെ തന്നെ സുഹൃത്തുക്കളും അടക്കം പുറത്തുള്ള ലോകം ഇങ്ങനെയൊരു സംഭവം നടന്നുപോവുന്നത് അറിഞ്ഞിരുന്നതേ ഇല്ല.
ആ കാലം മാറിക്കൊണ്ടിരിക്കുന്നു. കൊച്ചുകൂട്ടായ്മക്കാരുടെ ചെറിയ സന്തുഷ്ടകുടുംബം വലിയൊരു കൂട്ടുകുടുംബമോ ഗ്രാമമോ ആയിത്തീര്‍ന്നിരിക്കുന്നു.
എല്ലാ ഘടകങ്ങളും ഒത്തുവന്നിരിക്കുന്നു ഇപ്പോള്‍. എന്റെ തോന്നലില്‍ ഇനി കുറച്ചുകാലത്തേക്ക് മലയാളം ബ്ലോഗുകളുടെ എണ്ണത്തില്‍ അതിശയകരമായ വളര്‍ച്ചയുണ്ടാവും. പലവിധത്തിലും തരത്തിലുമുള്ള ഉള്ളടക്കങ്ങള്‍ ഇവിടെയുണ്ടാവും. അതില്‍ കൊച്ചുകുട്ടികള്‍ മുതല്‍ വയോധികന്മാര് വരെയാവാം. ഏറ്റവും അപ്രാപ്യമായ ഗ്രാമങ്ങളില്‍ നിന്നും പരിഷ്കൃതലോകത്തിന്റെ അങ്ങേയറ്റത്തുള്ള ദന്തഗോപുരങ്ങളില്‍ നിന്നും ഇനി മലയാളത്തില്‍ ബ്ലോഗുന്നവരുണ്ടാവാം.
എങ്കിലും ഇപ്പോള്‍ കാണുന്ന പുതുമഴയത്തെ തളിരുകള്‍ എല്ലാമൊന്നും പന്തലിച്ചുവളരണമെന്നില്ല. വെറുമൊരു കൌതുകത്തിന്റെ പുറത്തു തുടങ്ങിവെക്കുന്ന കുറേയധികം ബ്ലോഗുകള്‍ ഒരു ഘട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ടു പോയെന്നു വരും. എന്നിട്ടും ചിലതൊക്കെ നിലനില്ക്കുകയും ചെയ്യും.
കുറച്ചു വര്‍ഷം കൂടി കഴിയുമ്പോള്‍ ബൂലോഗം എങ്ങനെയിരിക്കും എന്ന് ആലോചിക്കാറുണ്ട്.
ചില സാദ്ധ്യതകള്‍:
1. കര്‍മ്മനിരതമായി, പതിവായി പോസ്റ്റുകള്‍ വെക്കുന്ന കുറേ ഒറ്റയാള്‍ ബ്ലോഗുകള്‍ കാണും. ഇരുപതുമുതല് നൂറുവരെയാവാം ഇവയുടെ എണ്ണം.
2. വല്ലപ്പോഴും മാത്രം പോസ്റ്റുകള്‍ ഇടുന്ന, പക്ഷേ വളരെ ഗൌരവമുള്ള വിഷയങ്ങളുമായി മറ്റൊരു രണ്ടോ നാലോ ഡസന്‍ ഒറ്റയാള്‍ബ്ലോഗുകളും ഉണ്ടാവും.
3. സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, മാദ്ധ്യമങ്ങള്‍, രാഷ്ട്രീയ-മത-സാംസ്കാരികസംഘടനകള്‍, ഇവയുടെ ഒക്കെ പ്രതിനിധികള്‍ തുടങ്ങിയവരുടെ ബ്ലോഗുകള്‍ ഉണ്ടാവും. ഇവ മിക്കവാറും ആനുകാലികാടിസ്ഥാനത്തില്‍ പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാം.
4.കവിത, കഥ, സംഗീതം തുടങ്ങിയ മണ്ഡലങ്ങളില്‍ മികവ് പുലര്‍ത്തുക എന്ന ഉത്തരവാദിത്തം എഴുതുന്നവര്‍ക്കു കൂടിക്കൊണ്ടിരിക്കും. അതനുസരിച്ച് ‘കൊള്ളില്ല’ എന്നു സ്വയം ബോദ്ധ്യമുള്ള കൃതികള്‍ സ്വയം പിന്‍വലിഞ്ഞുനില്‍ക്കും. ഒരു പരിധിവരെ ഫോട്ടോബ്ലോഗുകളിലും ഇങ്ങനെയുണ്ടാവും. മൊത്തത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കൃതികള്‍ ഏറും. അച്ചടിമാസികകള്‍ക്കും മറ്റും ഈ കൃതികളേയും എഴുത്തുകാരേയും അവഗണിക്കാനാവാതെ വരും.
5. ബ്ലോഗുകൂട്ടങ്ങള്‍ പല വഴികളായി സ്വയം തിരിഞ്ഞുമാറും. അതില്‍ തമാശക്കൂട്ടങ്ങളും ചര്‍ച്ചാവേദികളും വിജ്ഞാനവേദികളും തനതായ കൂട്ടായ്മകള്‍ കണ്ടെത്തും. സയന്‍സ്, സാങ്കേതികം, ഹോബികള്‍, സിനിമ തുടങ്ങി ഒരു പ്രത്യേക വിഷയത്തെ ആസ്പദമാക്കി ഉണ്ടാകുന്ന ബ്ലോഗുകള്‍ കൂടുതല്‍ ഉരുത്തിരിയും. പ്രത്യേക കൂറുള്ള ഒരു സ്ഥിരം പറ്റം വായനക്കാര്‍ ആ ബ്ലോഗുകളില്‍ പതിവായി ഇടപെടും.
6. ‘ആരെയും മുഷിപ്പിക്കാതെ’ എന്ന ഇപ്പോഴത്തെ അവസ്ഥ മാറി സ്ഥാപിതമായ അഭിപ്രായങ്ങളിലും വാദങ്ങളിലും ഊന്നിക്കൊണ്ടുള്ള ബ്ലോഗുകള്‍ വരും. രാഷ്ട്രീയം, മതം, പ്രദേശം എന്നീ തുറകളില്‍ എഡിറ്റോറിയല്‍ സ്വഭാവമുള്ള ബ്ലോഗുകള്‍ വന്നെന്നു വരാം.
7. തുടക്കത്തില്‍ തന്നെയോ പാതിവഴിയിലോ ഉപേക്ഷിക്കപ്പെട്ടുപോകുന്ന ഒരു വലിയ എണ്ണം ബ്ലോഗുകള്‍ എവിടെയെങ്കിലുമൊക്കെ അവശേഷിച്ചുകിടക്കും.
മാറിവരുന്ന സൌകര്യങ്ങള്‍ (ഉദാഹരണം ബ്ലോഗര്‍ സര്‍വീസ് ഫീച്ചറുകള്‍, പുതിയ തരം യൂസർ ഇന്റർഫേസുകൾ..) ഈ സാദ്ധ്യതകളെ നന്നായോ മോശമായോ വല്ലാതെ ഉലച്ചുകളഞ്ഞെന്നു വരാം.
എങ്കിലും, എല്ലാത്തിനുമൊടുവില്‍ ബ്ലോഗുകളുടേതായ ഈ ചരിത്രഘട്ടം നല്കുന്ന കുറച്ചുനേട്ടങ്ങള്‍ ബാക്കി നില്ക്കും:
ഒരു ഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ എഴുത്തും വായനയും പ്രയോഗിക്കുന്നവരുടെ എണ്ണം തീരെയൊന്നും കുറഞ്ഞുപോകാതെ (കേരളത്തിലെ നഗരങ്ങളിലും കേരളത്തിനു പുറത്തും) നില്ക്കും.
ആശയപ്രകടനത്തിന് ഇങ്ങനെയുമൊരു വേദിയുള്ളത് നമ്മുടെ സമൂഹത്തിലെ ഭരണം,വാണിജ്യം, സാംസ്കാരികം, മാദ്ധ്യമം തുടങ്ങിയ തുറകളെ സ്വല്പമെങ്കിലും ഉത്തരവാദിത്തമുള്ളവരാക്കും.അവര്‍ ചെയ്യുന്ന അരുതായ്കകള്‍ സ്വതന്ത്രമായി വിളിച്ചുപറയാന്‍ ഇരകള്‍ക്ക് ഇതുപോലൊരവസരം മുന്‍പ് കിട്ടിയിട്ടില്ല.
ഇന്റര്‍നെറ്റില്‍ മൊത്തം മലയാളം content വളരെയേറെ വര്‍ദ്ധിക്കും. ബോധപൂര്‍വ്വമോ അല്ലാതെയോ ഒട്ടുമിക്ക മലയാളികളും അവരുടെ കമ്പ്യൂട്ടറുകളില്‍ മലയാളം വാക്കുകളില്‍ ചെന്നു മുട്ടും. കമ്പ്യൂട്ടറുകളില്‍ തന്നെ ഒരു ഭൂരിപക്ഷം ശരിയായ മലയാളം വായിക്കുവാന്‍ സജ്ജമാകും. യുണികോഡില്‍ അധിഷ്ഠിതമായ മലയാളമായിരിക്കും ഇതെന്നു പറയേണ്ടതില്ലല്ലോ.
ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുടെ ശ്രദ്ധ നമ്മുടെ ഭാഷകളിലേക്ക് ഇനിയും വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കും മലയാളവാക്കുകളുടെ ഇത്തരം പ്രസാരണം. അവരെത്തുടര്‍ന്ന് അഡോബ് പോലുള്ള മറ്റു സോഫ്റ്റ്വെയര് നിര്‍മ്മാതാക്കള്‍ക്കും ഇന്‍ഡിക് ഭാഷകള്‍ അവഗണിക്കാനാവാത്ത ഒരു മേഖലയായി മാറും.
കൂടുതല്‍ മലയാളികള്‍ യുണികോഡുമായി പരിചയപ്പെട്ടുവരുമ്പോള്‍ ഗവണ്മെന്റിനും ഓണ്‍-ലൈന്‍ മാദ്ധ്യമങ്ങള്‍ക്കും യുണികോഡ് വ്യവസ്ഥയിലേക്കുള്ള പരിണാമം ഒഴിച്ചുകൂടാനാവാത്തതായി വരും. അവരുടെ തന്നെ ആളുകള്‍ search, sort എന്നീ ജോലികളില്‍ യുണികോഡിനുള്ള മെച്ചം തിരിച്ചറിയുകയും ചെയ്യും. മലയാളം യുണികോഡ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡാറ്റാബേസ് സംഹിതകള്‍ക്ക് കൂടുതല്‍ പ്രചാരവും പ്രയുക്തതയും ലഭിക്കും.
ടെലഫോണ്‍ ഡയറക്റ്ററി, എലക്ട്രോറല്‍ പട്ടികകള്‍, സമയവിവരപ്പട്ടികകള്‍ തുടങ്ങിയ വെബ്സൈറ്റുകള്‍ യുണികോഡിലേക്കു മാറുകയും അവയുടെ ഉപയുക്തത പതിന്മടങ്ങേറുകയും ചെയ്യും.
OCR, Speech-to-Text, Text-to-Speech തുടങ്ങിയ പുതിയ വിദ്യകളില്‍ മലയാളത്തിനെ കൂട്ടിയിണക്കാന്‍ താരതമ്യേന എളുപ്പമാവും.അതനുസരിച്ച് ഒറ്റയ്ക്കും കൂട്ടായും പുതിയ സോഫ്റ്റ്വെയറുകള്/ മോഡ്യൂളുകള്‍ പലയിടങ്ങളില്‍നിന്നുമായി ഉണ്ടാവും.
പ്രാചീനവും ആനുകാലികവുമായ ഒട്ടനവധി മലയാളലിഖിതസമ്പത്ത് ഇന്റര്‍നെറ്റില്‍ ലഭ്യമാവും. OCR പോലുള്ള വിദ്യകള്‍ ഇതു ത്വരിതപ്പെടുത്തും. ആര്‍ജ്ജിതവിദ്യയും അക്കാഡമിക് ജ്ഞാനവും ഒത്തുനോക്കി നെല്ലും പതിരും വേര്‍തിരിക്കാന്‍ കൂടുതല്‍ എളുപ്പമാവും.
മറ്റ് ഇന്‍ഡിക് ഭാഷകളുമായും പ്രത്യേകിച്ച് ദ്രാവിഡഭാഷകളുമായും inter-indic transliteration സൌകര്യമുപയോഗിച്ച് കൂടുതല്‍ എളുപ്പത്തില്‍ സംവദിക്കാന്‍ മലയാളത്തിനാവും. ഉദാഹരണത്തിന് ഹിന്ദി നന്നായി വായിക്കാനറിയുന്ന (എന്നാല്‍ മലയാളം വായിക്കാനറിയാത്ത, സംസാരിക്കാനറിയാവുന്ന) ഒരു വടക്കേ ഇന്ത്യന്‍ മലയാളിപ്രവാസിക്കുട്ടിക്ക് ഒരു മലയാളം ചലച്ചിത്രഗാനം എളുപ്പത്തില്‍ ഹിന്ദിയിലാക്കി വായിക്കാന്‍ പറ്റും.
മൊബൈല്‍ ഫോണ്‍, കൌണ്ടര്‍ ക്യൂ മാനേജ്മെന്റ്, ആശുപത്രികള്‍, തെരഞ്ഞെടുപ്പുജോലികള്‍, റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രോണിക് സമയവിവരപ്രദര്‍ശിനികള്‍, ക്യാഷ് രെജിസ്റ്ററുകള്‍ തുടങ്ങി സാധാരണകമ്പ്യൂട്ടറുമായി നേരിട്ടു ബന്ധമില്ലെങ്കിലും ജനങ്ങളുമായി ഇടപഴകുന്ന യന്ത്രസംവിധാനങ്ങളില്‍ മലയാളം ലാഭകരമായിത്തന്നെ പ്രവര്‍ത്തനസജ്ജമാവും.
ID tags, CDDB, searchable video subtitles, RFID തുടങ്ങിയ സൌകര്യങ്ങളില്‍ മലയാളത്തിനു സുഗമമായി പങ്കുപറ്റാനാവും.
പ്രചാരമേറിയും വിലകുറഞ്ഞും വരുന്ന കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും താഴെത്തട്ടിലുള്ള ജനങ്ങളും തമ്മിലുള്ള അകലം ഇനിയുമിനിയും ചുരുങ്ങിവരും. അടിച്ചമര്‍ത്തപ്പെട്ടുപോയ മാനുഷികതയ്ക്ക് സമൂഹവുമായി നേരിട്ട് സംവദിക്കാന്‍ കൂടുതല്‍ അവസരം വരും.
ഈ സ്വപ്നങ്ങളില്‍നിന്നും ഒരു പിടിയെങ്കിലും അക്കാലം കൊണ്ട് സാക്ഷാത്കാരത്തിലേക്കു പിച്ചവെക്കുമെന്നാണെന്റെ പ്രതീക്ഷ!
ആ കാലം മാറിക്കൊണ്ടിരിക്കുന്നു. കൊച്ചുകൂട്ടായ്മക്കാരുടെ ചെറിയ സന്തുഷ്ടകുടുംബം വലിയൊരു കൂട്ടുകുടുംബമോ ഗ്രാമമോ ആയിത്തീര്‍ന്നിരിക്കുന്നു.
എല്ലാ ഘടകങ്ങളും ഒത്തുവന്നിരിക്കുന്നു ഇപ്പോള്‍. എന്റെ തോന്നലില്‍ ഇനി കുറച്ചുകാലത്തേക്ക് മലയാളം ബ്ലോഗുകളുടെ എണ്ണത്തില്‍ അതിശയകരമായ വളര്‍ച്ചയുണ്ടാവും. പലവിധത്തിലും തരത്തിലുമുള്ള ഉള്ളടക്കങ്ങള്‍ ഇവിടെയുണ്ടാവും. അതില്‍ കൊച്ചുകുട്ടികള്‍ മുതല്‍ വയോധികന്മാര് വരെയാവാം. ഏറ്റവും അപ്രാപ്യമായ ഗ്രാമങ്ങളില്‍ നിന്നും പരിഷ്കൃതലോകത്തിന്റെ അങ്ങേയറ്റത്തുള്ള ദന്തഗോപുരങ്ങളില്‍ നിന്നും ഇനി മലയാളത്തില്‍ ബ്ലോഗുന്നവരുണ്ടാവാം.
എങ്കിലും ഇപ്പോള്‍ കാണുന്ന പുതുമഴയത്തെ തളിരുകള്‍ എല്ലാമൊന്നും പന്തലിച്ചുവളരണമെന്നില്ല. വെറുമൊരു കൌതുകത്തിന്റെ പുറത്തു തുടങ്ങിവെക്കുന്ന കുറേയധികം ബ്ലോഗുകള്‍ ഒരു ഘട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ടു പോയെന്നു വരും. എന്നിട്ടും ചിലതൊക്കെ നിലനില്ക്കുകയും ചെയ്യും.
കുറച്ചു വര്‍ഷം കൂടി കഴിയുമ്പോള്‍ ബൂലോഗം എങ്ങനെയിരിക്കും എന്ന് ആലോചിക്കാറുണ്ട്.
ചില സാദ്ധ്യതകള്‍:
1. കര്‍മ്മനിരതമായി, പതിവായി പോസ്റ്റുകള്‍ വെക്കുന്ന കുറേ ഒറ്റയാള്‍ ബ്ലോഗുകള്‍ കാണും. ഇരുപതുമുതല് നൂറുവരെയാവാം ഇവയുടെ എണ്ണം.
2. വല്ലപ്പോഴും മാത്രം പോസ്റ്റുകള്‍ ഇടുന്ന, പക്ഷേ വളരെ ഗൌരവമുള്ള വിഷയങ്ങളുമായി മറ്റൊരു രണ്ടോ നാലോ ഡസന്‍ ഒറ്റയാള്‍ബ്ലോഗുകളും ഉണ്ടാവും.
3. സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, മാദ്ധ്യമങ്ങള്‍, രാഷ്ട്രീയ-മത-സാംസ്കാരികസംഘടനകള്‍, ഇവയുടെ ഒക്കെ പ്രതിനിധികള്‍ തുടങ്ങിയവരുടെ ബ്ലോഗുകള്‍ ഉണ്ടാവും. ഇവ മിക്കവാറും ആനുകാലികാടിസ്ഥാനത്തില്‍ പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാം.
4.കവിത, കഥ, സംഗീതം തുടങ്ങിയ മണ്ഡലങ്ങളില്‍ മികവ് പുലര്‍ത്തുക എന്ന ഉത്തരവാദിത്തം എഴുതുന്നവര്‍ക്കു കൂടിക്കൊണ്ടിരിക്കും. അതനുസരിച്ച് ‘കൊള്ളില്ല’ എന്നു സ്വയം ബോദ്ധ്യമുള്ള കൃതികള്‍ സ്വയം പിന്‍വലിഞ്ഞുനില്‍ക്കും. ഒരു പരിധിവരെ ഫോട്ടോബ്ലോഗുകളിലും ഇങ്ങനെയുണ്ടാവും. മൊത്തത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കൃതികള്‍ ഏറും. അച്ചടിമാസികകള്‍ക്കും മറ്റും ഈ കൃതികളേയും എഴുത്തുകാരേയും അവഗണിക്കാനാവാതെ വരും.
5. ബ്ലോഗുകൂട്ടങ്ങള്‍ പല വഴികളായി സ്വയം തിരിഞ്ഞുമാറും. അതില്‍ തമാശക്കൂട്ടങ്ങളും ചര്‍ച്ചാവേദികളും വിജ്ഞാനവേദികളും തനതായ കൂട്ടായ്മകള്‍ കണ്ടെത്തും. സയന്‍സ്, സാങ്കേതികം, ഹോബികള്‍, സിനിമ തുടങ്ങി ഒരു പ്രത്യേക വിഷയത്തെ ആസ്പദമാക്കി ഉണ്ടാകുന്ന ബ്ലോഗുകള്‍ കൂടുതല്‍ ഉരുത്തിരിയും. പ്രത്യേക കൂറുള്ള ഒരു സ്ഥിരം പറ്റം വായനക്കാര്‍ ആ ബ്ലോഗുകളില്‍ പതിവായി ഇടപെടും.
6. ‘ആരെയും മുഷിപ്പിക്കാതെ’ എന്ന ഇപ്പോഴത്തെ അവസ്ഥ മാറി സ്ഥാപിതമായ അഭിപ്രായങ്ങളിലും വാദങ്ങളിലും ഊന്നിക്കൊണ്ടുള്ള ബ്ലോഗുകള്‍ വരും. രാഷ്ട്രീയം, മതം, പ്രദേശം എന്നീ തുറകളില്‍ എഡിറ്റോറിയല്‍ സ്വഭാവമുള്ള ബ്ലോഗുകള്‍ വന്നെന്നു വരാം.
7. തുടക്കത്തില്‍ തന്നെയോ പാതിവഴിയിലോ ഉപേക്ഷിക്കപ്പെട്ടുപോകുന്ന ഒരു വലിയ എണ്ണം ബ്ലോഗുകള്‍ എവിടെയെങ്കിലുമൊക്കെ അവശേഷിച്ചുകിടക്കും.
മാറിവരുന്ന സൌകര്യങ്ങള്‍ (ഉദാഹരണം ബ്ലോഗര്‍ സര്‍വീസ് ഫീച്ചറുകള്‍, പുതിയ തരം യൂസർ ഇന്റർഫേസുകൾ..) ഈ സാദ്ധ്യതകളെ നന്നായോ മോശമായോ വല്ലാതെ ഉലച്ചുകളഞ്ഞെന്നു വരാം.
എങ്കിലും, എല്ലാത്തിനുമൊടുവില്‍ ബ്ലോഗുകളുടേതായ ഈ ചരിത്രഘട്ടം നല്കുന്ന കുറച്ചുനേട്ടങ്ങള്‍ ബാക്കി നില്ക്കും:
ഒരു ഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ എഴുത്തും വായനയും പ്രയോഗിക്കുന്നവരുടെ എണ്ണം തീരെയൊന്നും കുറഞ്ഞുപോകാതെ (കേരളത്തിലെ നഗരങ്ങളിലും കേരളത്തിനു പുറത്തും) നില്ക്കും.
ആശയപ്രകടനത്തിന് ഇങ്ങനെയുമൊരു വേദിയുള്ളത് നമ്മുടെ സമൂഹത്തിലെ ഭരണം,വാണിജ്യം, സാംസ്കാരികം, മാദ്ധ്യമം തുടങ്ങിയ തുറകളെ സ്വല്പമെങ്കിലും ഉത്തരവാദിത്തമുള്ളവരാക്കും.അവര്‍ ചെയ്യുന്ന അരുതായ്കകള്‍ സ്വതന്ത്രമായി വിളിച്ചുപറയാന്‍ ഇരകള്‍ക്ക് ഇതുപോലൊരവസരം മുന്‍പ് കിട്ടിയിട്ടില്ല.
ഇന്റര്‍നെറ്റില്‍ മൊത്തം മലയാളം content വളരെയേറെ വര്‍ദ്ധിക്കും. ബോധപൂര്‍വ്വമോ അല്ലാതെയോ ഒട്ടുമിക്ക മലയാളികളും അവരുടെ കമ്പ്യൂട്ടറുകളില്‍ മലയാളം വാക്കുകളില്‍ ചെന്നു മുട്ടും. കമ്പ്യൂട്ടറുകളില്‍ തന്നെ ഒരു ഭൂരിപക്ഷം ശരിയായ മലയാളം വായിക്കുവാന്‍ സജ്ജമാകും. യുണികോഡില്‍ അധിഷ്ഠിതമായ മലയാളമായിരിക്കും ഇതെന്നു പറയേണ്ടതില്ലല്ലോ.
ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുടെ ശ്രദ്ധ നമ്മുടെ ഭാഷകളിലേക്ക് ഇനിയും വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കും മലയാളവാക്കുകളുടെ ഇത്തരം പ്രസാരണം. അവരെത്തുടര്‍ന്ന് അഡോബ് പോലുള്ള മറ്റു സോഫ്റ്റ്വെയര് നിര്‍മ്മാതാക്കള്‍ക്കും ഇന്‍ഡിക് ഭാഷകള്‍ അവഗണിക്കാനാവാത്ത ഒരു മേഖലയായി മാറും.
കൂടുതല്‍ മലയാളികള്‍ യുണികോഡുമായി പരിചയപ്പെട്ടുവരുമ്പോള്‍ ഗവണ്മെന്റിനും ഓണ്‍-ലൈന്‍ മാദ്ധ്യമങ്ങള്‍ക്കും യുണികോഡ് വ്യവസ്ഥയിലേക്കുള്ള പരിണാമം ഒഴിച്ചുകൂടാനാവാത്തതായി വരും. അവരുടെ തന്നെ ആളുകള്‍ search, sort എന്നീ ജോലികളില്‍ യുണികോഡിനുള്ള മെച്ചം തിരിച്ചറിയുകയും ചെയ്യും. മലയാളം യുണികോഡ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡാറ്റാബേസ് സംഹിതകള്‍ക്ക് കൂടുതല്‍ പ്രചാരവും പ്രയുക്തതയും ലഭിക്കും.
ടെലഫോണ്‍ ഡയറക്റ്ററി, എലക്ട്രോറല്‍ പട്ടികകള്‍, സമയവിവരപ്പട്ടികകള്‍ തുടങ്ങിയ വെബ്സൈറ്റുകള്‍ യുണികോഡിലേക്കു മാറുകയും അവയുടെ ഉപയുക്തത പതിന്മടങ്ങേറുകയും ചെയ്യും.
OCR, Speech-to-Text, Text-to-Speech തുടങ്ങിയ പുതിയ വിദ്യകളില്‍ മലയാളത്തിനെ കൂട്ടിയിണക്കാന്‍ താരതമ്യേന എളുപ്പമാവും.അതനുസരിച്ച് ഒറ്റയ്ക്കും കൂട്ടായും പുതിയ സോഫ്റ്റ്വെയറുകള്/ മോഡ്യൂളുകള്‍ പലയിടങ്ങളില്‍നിന്നുമായി ഉണ്ടാവും.
പ്രാചീനവും ആനുകാലികവുമായ ഒട്ടനവധി മലയാളലിഖിതസമ്പത്ത് ഇന്റര്‍നെറ്റില്‍ ലഭ്യമാവും. OCR പോലുള്ള വിദ്യകള്‍ ഇതു ത്വരിതപ്പെടുത്തും. ആര്‍ജ്ജിതവിദ്യയും അക്കാഡമിക് ജ്ഞാനവും ഒത്തുനോക്കി നെല്ലും പതിരും വേര്‍തിരിക്കാന്‍ കൂടുതല്‍ എളുപ്പമാവും.
മറ്റ് ഇന്‍ഡിക് ഭാഷകളുമായും പ്രത്യേകിച്ച് ദ്രാവിഡഭാഷകളുമായും inter-indic transliteration സൌകര്യമുപയോഗിച്ച് കൂടുതല്‍ എളുപ്പത്തില്‍ സംവദിക്കാന്‍ മലയാളത്തിനാവും. ഉദാഹരണത്തിന് ഹിന്ദി നന്നായി വായിക്കാനറിയുന്ന (എന്നാല്‍ മലയാളം വായിക്കാനറിയാത്ത, സംസാരിക്കാനറിയാവുന്ന) ഒരു വടക്കേ ഇന്ത്യന്‍ മലയാളിപ്രവാസിക്കുട്ടിക്ക് ഒരു മലയാളം ചലച്ചിത്രഗാനം എളുപ്പത്തില്‍ ഹിന്ദിയിലാക്കി വായിക്കാന്‍ പറ്റും.
മൊബൈല്‍ ഫോണ്‍, കൌണ്ടര്‍ ക്യൂ മാനേജ്മെന്റ്, ആശുപത്രികള്‍, തെരഞ്ഞെടുപ്പുജോലികള്‍, റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രോണിക് സമയവിവരപ്രദര്‍ശിനികള്‍, ക്യാഷ് രെജിസ്റ്ററുകള്‍ തുടങ്ങി സാധാരണകമ്പ്യൂട്ടറുമായി നേരിട്ടു ബന്ധമില്ലെങ്കിലും ജനങ്ങളുമായി ഇടപഴകുന്ന യന്ത്രസംവിധാനങ്ങളില്‍ മലയാളം ലാഭകരമായിത്തന്നെ പ്രവര്‍ത്തനസജ്ജമാവും.
ID tags, CDDB, searchable video subtitles, RFID തുടങ്ങിയ സൌകര്യങ്ങളില്‍ മലയാളത്തിനു സുഗമമായി പങ്കുപറ്റാനാവും.
പ്രചാരമേറിയും വിലകുറഞ്ഞും വരുന്ന കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും താഴെത്തട്ടിലുള്ള ജനങ്ങളും തമ്മിലുള്ള അകലം ഇനിയുമിനിയും ചുരുങ്ങിവരും. അടിച്ചമര്‍ത്തപ്പെട്ടുപോയ മാനുഷികതയ്ക്ക് സമൂഹവുമായി നേരിട്ട് സംവദിക്കാന്‍ കൂടുതല്‍ അവസരം വരും.
ഈ സ്വപ്നങ്ങളില്‍നിന്നും ഒരു പിടിയെങ്കിലും അക്കാലം കൊണ്ട് സാക്ഷാത്കാരത്തിലേക്കു പിച്ചവെക്കുമെന്നാണെന്റെ പ്രതീക്ഷ!
44 comments:
വിശ്വം മാഷിന്റെ വിഷന്‍ നന്നായിരിക്കുന്നു.
മലയാള ഭാഷയ്ക്ക് വളര്‍ച്ചയുടെ പുതിയ ഒരു അദ്ധ്യായം കുറിക്കുന്ന കാര്യങ്ങള്‍ ആണ് യൂനികോഡിന്റെ വരവോടെ ഉണ്ടായിരിക്കുന്നത്. ഈ-മെയിലിന്റെ വരവോടെ ഇംഗ്ലീഷിലേക്കും, മംഗ്ലീഷിലേക്കും വഴിമാറി പോയ വലിയൊരു സമൂഹം ആളുകള്‍ ഇനിയും മലയാളം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. വരമൊഴി അല്ലാതെ മറ്റൊരു നൂതന സംവിധാനം ഇതിനില്ല എന്നത് തന്നെ കാരണം (eg:വരമൊഴി ഓഫീസിലെ കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റാത്തവര്‍, ഇന്റര്‍നെറ്റ് കഫേകളില്‍ നിന്ന് ഉപയോഗിക്കുന്നവര്‍). XP-SP2ന്റെ കീബോര്‍ഡ് സൌകര്യം പോലെ വേറെ പലതും വരുമ്പോള്‍ കൂടുതല്‍ പേര് ഉപയോഗിച്ച് തുടങ്ങും എന്ന് പ്രതീക്ഷിക്കാം. പക്ഷെ മലയാള ഭാഷയുടെ വളര്‍ച്ച നടക്കുന്നു എന്ന് ഇനിയും തോന്നാന്‍ തുടങ്ങിയിട്ടില്ല. പല അവസരങ്ങളിലും നമ്മള് ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഈയിടെ ബെന്നിയുമായി സംസാരിക്കുന്നതിനിടയിലാണെന്ന് തോന്നുന്നു, ഭാഷ എന്ന നിലയില്‍ തമിഴിനുള്ള വ്യത്യാസം മനസ്സിലാകുന്നത്. അവിടെ പത്രങ്ങള്‍ പോലും പുതിയ വാക്കുകള്‍ക്കുള്ള തമിഴ് equivalent കണ്ടെത്താന്‍ ശ്രമിക്കുന്നു. അവിടെ "White House"-നെ വെള്ളൈ മാളിക എന്ന് വിശേഷിപ്പിച്ചത് കണ്ടപ്പോള്‍ തമാശയാണ് ആദ്യം തോന്നിയതെങ്കിലും. അങ്ങനെ ഒരു സംവിധാനം ബ്ലോഗര്‍മാരുടെ ഇടയില്‍ എങ്കിലും തുടങ്ങിയാല്‍ നന്നായിരുന്നു. ഭാഷയ്ക്ക് വേണ്ടി ബ്ലോഗ്ഗര്മാര് എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ നാളെ ചൂണ്ടിക്കാട്ടാന്‍ ഉണ്ടാവുമല്ലോ?
വിശ്വേട്ടാ
ഇതു മൊത്തം വായിച്ചിട്ട് പേടിയാവുന്നു...കടല്‍ ഇനിയും ഉണ്ടാവാന്‍ ഇരിക്കുന്നതേയുള്ളൂവല്ലെ?
എന്തായാലും ഒരു കാര്യം ഉറപ്പ്. മലയാള ഭാഷ ജീവിക്കും പ്രത്യേകിച്ച് ഈ യൂണിക്കോട് ഉള്ളതുകൊണ്ട് മാത്രം. ഏറ്റവും കീ പോയിന്റ് സേര്‍ച്ച് ഫെസിലിറ്റിയാണ്. വിരല്‍ത്തുമ്പില്‍ വിജ്ഞാനകോശങ്ങള്‍...ഏതൊരു ആള്‍ക്കും ഒരു കൊച്ചു കുട്ടിക്കു പോലും അവകാശങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും അറിയാന്‍ പറ്റും. ആരുടേയും കാലോ കൈയോ പിടിക്കേണ്ട ആവശ്യം വരില്ല. പാരമ്പര്യ മാധ്യമങ്ങളെ തേടി പോകേണ്ട ആവശ്യമില്ലാത്ത കാലം വരും. അതു 101% ഉറപ്പ്. ആര്‍ക്കുമീ മലവെള്ളപ്പാച്ചില്‍ തടഞ്ഞുനിറുത്താന്‍ കഴിയില്ല.
വിശ്വപ്രഭാ,
വളരെ സ്പെസിഫിക്കായുള്ള ഇത്തരം ദീര്‍ഘവീക്ഷണങ്ങള്‍ തീര്‍ച്ചയായും ആവേശജനകമാണ്.
നമ്മുടെ ഭാഷയെ ഇഷ്ടപ്പെടുന്നവരുടെയും സ്നേഹിക്കുന്നവരുടെയും മുന്നില്‍ പ്രതീക്ഷയായി ഇത്തരം ദിവാസ്വപ്നങ്ങള്‍ മാറുന്നു. അഭിനന്ദനങ്ങള്‍.
(പോയിന്റ് 3)
ഈ പ്രസ്ഥാനത്തിലെ പങ്കാളികളുടെ എണ്ണം കൂടിക്കൂടി വരുമ്പോള്‍ കൂട്ടായ്മ എന്ന സങ്കല്പം പശ്ചാത്തലത്തില്‍ ഒതുങ്ങുകയും കുത്തകകളുടെ സ്വാധീനം ഉണ്ടാവുകയും ചെയ്യില്ലേ എന്നൊരു ആശങ്ക.
(പോയിന്റ് 4)
എഴുതുന്നവരുടെ നിലവാരം എഴുത്തിനൊപ്പം പുരോഗമിക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കൂട്ടായ്മയുമായി ബന്ധപ്പെടുത്തിത്തന്നെ പറയട്ടെ, എഴുതിയെഴുതി വായിക്കപ്പെട്ട് വായിക്കപ്പെട്ട്, എഴുതണമെന്ന് ആഗ്രഹമുള്ളവരെല്ലാം എഴുത്ത് തുടരും എന്ന് ഞാന്‍ ഒരു ദിവാസ്വപ്നം കാണുന്നു. കൃത്യമായ ഇടവേളകളില്‍ ആവില്ലായിരിക്കാം; എന്നാലും എന്നെങ്കിലും മനസ്സിലുള്ളത് കുറിച്ചിടണമെന്ന് തോന്നുമ്പോള്‍, അത് പങ്ക് വയ്ക്കണമെന്ന് തോന്നുമ്പോള്‍...
നമ്മുടെ മാതൃഭാഷ മരിക്കാതിരിക്കട്ടെ
താങ്കളുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കട്ടെ
വിശ്വത്തിന്റെ പ്രവചനങ്ങള്‍ സത്യമായി ഭവിക്കട്ടെ. മലയാളത്തോട് പുറം തിരിഞ്ഞു നിന്ന ആധുനിക തലമുറ അന്യം നിന്നു പോകട്ടെ. മാറുന്ന കാലഘട്ടത്തിനനുസരിച്ച് എന്റെ ഭാഷ പരിണമിക്കട്ടെ. സെര്‍ച്ച് എഞ്ചിനുകള്‍ മലയാളത്തിലെ അക്ഷരസമുദ്രത്തില് ഇഴഞ്ഞിഴഞ്ഞാറാടട്ടെ.
പ്രപ്രച്ചേട്ടാ...തമിഴിലെ വെള്ളൈമാളിക ഒരു തമാശ തന്നെയാണ്. സായിപ്പ് കുഴിയാനയ്ക്ക് pit elephant എന്നൊക്കെ മാറ്റുന്ന പോലെ. ഭാഷ കൊടുക്കല്‍ വാങ്ങലുകള്‍ കൂടിയാണ്. മറ്റു ഭാഷകളില്‍ നിന്നും കടം കൊണ്ട വാക്കുകളെ അതേ രൂപത്തിലോ അല്പം പരിണമിപ്പിച്ചോ ഇങ്ങോട്ടു കുടിയിരുത്തുന്നതല്ലേ കൂടുതല്‍ യുക്തി? ഗണനസങ്കലനയന്ത്രതന്ത്രം എന്നൊക്കെ വളച്ചു കെട്ടുന്നതിനു പകരം സോഫ്റ്റ്വെയര് എന്നു പറയുന്നതാവും ഉചിതം എന്നാണ് തോന്നുന്നത്. അത്തരത്തില്‍ ധീരമായി കടം കൊണ്ട് മലയാളത്തെ കാലാതിവര്‍ത്തിയാക്കി എന്ന ക്രെഡിറ്റാവണം ബൂലോഗത്തിന്റെ തൂവലുകളിലൊന്ന്.
വിശ്വേട്ടാ,
വളരെ ദീര്‍ഘവീഷണത്തോടെ എഴുതിയിരിക്കുന്നു.
സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്ന മുറയ്ക്ക് ഇവിടെ കൂട്ടിച്ചേര്‍ക്കാനും താങ്കള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.
തീര്‍ച്ചയായും നാമെല്ലാം കൂടി വളരെയധികം ചെയ്യുന്നുണ്ട് ഭാഷയുടെ ഭാവിക്കുവേണ്ടി.
പുതിയ വാക്കുകള്‍ കണ്ടുപിടിക്കുക എന്നത് ക്ഷിപ്രസാദ്ധ്യമായ ഒരു കാര്യമല്ല. വ്യാപകമായി ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയാലേ ഒരു വാക്കിനു സ്വന്തം കാലില്‍ നടക്കാന്‍ പറ്റൂ. അതുകൊണ്ടാണ് വൈദ്യുതഗമനാഗമനനിയന്ത്രണയന്ത്രം എന്ന ഇന്‍സ്റ്റിറ്റ്യൂട്ട് വാക്ക് ഒരാളും ഉപയോഗിക്കാത്തതും സ്വിച്ച് എല്ലാ നിഘണ്ടുവിലും ഒരു അസ്കിതയുമില്ലാതെ കാണുന്നതും.
ഒരര്‍ത്ഥത്തില്‍ അടച്ചുകെട്ടിയ ഒരു ഭാഷയാണു തമിള്‍. തദ്ഭവങ്ങളേയും തദ്സമങ്ങളേയും ഒരീക്കലും സ്വീകരിക്കാതിരിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കും തമിഴന്. ഒന്നോര്‍ത്താല്‍ നല്ലതായിരിക്കാം.
പക്ഷേ...
എന്നും പുറംലോകത്തുനിന്നും നല്ല അംശങ്ങള്‍ സ്വാംശീകരിക്കുകയാണ് മലയാളം ചെയ്തിട്ടുള്ളത്. തമിഴ്, സംസ്കൃതം, അറബി, പോര്‍ത്തുഗീസ്, ലത്തീന്‍, സിറിയാക്, ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ സ്പര്ശസഞ്ചാരികളായ എല്ലാ ഭാഷകളില്‍നിന്നും യാതൊരു മടിയുമില്ലാതെ ഇറുത്തെടുത്ത പദപുഷ്പങ്ങളെക്കൊണ്ടാണ് മലയാളം എന്ന നമ്മുടെ പൂമാല കൊരുത്തെടുത്തിട്ടുള്ളത്.
‘വാക്ക്’ എന്ന സംസ്കൃതവാക്കിനോടു തോന്നേണ്ട അകല്‍ച്ച മാത്രമേ യഥാര്‍ത്ഥത്തില്‍ ‘സ്വിച്ച്’ എന്ന ഇംഗ്ലീഷ് വാക്കിനോടും തോന്നേണ്ടതുള്ളൂ. എല്ലാ വാക്കിനും ഒറ്റയക്ഷരമൂലത്തോളം പോയി വിഗ്രഹിച്ച് അര്‍ത്ഥം കണ്ടുപിടിക്കണമെന്ന വാശി കൊണ്ടാണ് നമുക്കതു തോന്നാത്തത്.
തമിഴിന്റെ അടിസ്ഥാനപദസമ്പത്ത് ഇപ്പോഴും താരതമ്യേന വളരെ ചെറുതാണ്. ആ പദങ്ങള്‍ കൂട്ടിയോജിപ്പിച്ചുകൊണ്ട് പുറത്തുനിന്നു വരുന്ന പുതിയ വസ്തുക്കള്‍ക്ക് പേരിടുകയാണ് അവര്‍ ചെയ്യുന്നത്. ചെറിയൊരു അക്ഷരമാലകൊണ്ട് വൈവിധ്യമാര്‍ന്ന ശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ തമിഴിന് എങ്ങനെ വിഷമമാണോ അതുപോലെ തന്നെയാണ് വാക്കുകളുടെ ആ ‘അക്ഷരമാലയില്‍’ മൌലികമായ പുതുക്കൂട്ടങ്ങള് വരാതിരിക്കുമ്പോഴും.
‘ഡയല്’ എന്ന സാങ്കേതികവാക്കിന് നാം മുന്‍പ് ‘കറക്കുക’ എന്നു മലയാളത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ആ വാക്കും പ്രവൃത്തിയും തമ്മില്‍ എത്ര ബന്ധമുണ്ട്? വാസ്തവത്തില്‍ ‘ദിവസം’ എന്ന സംസ്കൃതവാക്കിന്റെ സഹോദരനായ 'dies' (ലത്തീന്‍) ആണ് ‘ഡയല്’ ഇംഗ്ലീഷിലെത്തിച്ചത്. അതു നാം കറക്കിക്കറക്കി ‘കറക്കല്‍’ ആക്കി മലയാളത്തിലെത്തിച്ചു. ഒരിടയ്ക്ക് അനുയോജ്യമായിത്തോന്നിയ ആ വാക്ക് വെറും 10-20 കൊല്ലം കൊണ്ട് അവിടെയും ഇവിടെയും അല്ലാതെ മാറി. (ഇപ്പോള്‍ ടെലഫോണ്‍ ചെയ്യുമ്പോള്‍ ‘അമര്‍ത്തുക’ ആണല്ലോ, കറക്കുന്നില്ലല്ലോ. വാച്ചില്‍ പോലും ഡയലിനു പകരം ഡിജിറ്റ്സ് വന്നു തുടങ്ങിയിരിക്കുന്നു).
ഇതൊരു വികലമായ, എങ്കിലും രസാവഹമായ ഉദാഹരണമാണ്.
അതുപോലെ ‘അനാലോഗ്’ എന്ന വാക്കിനൊരു മലയാളം ഉണ്ടാക്കാന്‍ ശ്രമിച്ചുനോക്കൂ.
ഇത്തരം ഘട്ടങ്ങളില്‍ കര്‍ശനമായ ഒരു സര്‍ക്കാര്‍ നിയമം ഉപയോഗിച്ച് നമുക്കു തീര്‍ത്തും പുതുതായ ഒരു വാക്കുണ്ടാക്കാന്‍ പറ്റുമായിരിക്കും. പക്ഷേ അതിനും വേണ്ടിവരും കല്ലേപ്പിളര്‍ക്കുന്ന ഒരു രാജശാസനം. തല്ക്കാലം നടപ്പില്ല അത്.
‘ഗഡി’, ‘അടിപൊളി’ തുടങ്ങിയ വാക്കുകളാവട്ടെ, ആരും കുത്തിയിരുന്നാലോചിച്ചുണ്ടാക്കിയതല്ല. ഏതോ ഒരാള്‍ ഒരിക്കല്‍ പറഞ്ഞു, അതു ‘ഹിറ്റ്‘ ആയി! (ഹിറ്റ് എന്ന വാക്കിനു പോലും അങ്ങനെ ഒരു മലയാളം തര്‍ജ്ജമ ഉണ്ടായില്ല - അല്ലെങ്കില്‍ പറയാം ഹിറ്റ് എന്നതിന്റെ മലയാളമാണ് അടിപൊളി എന്ന്!).
പറഞ്ഞു വരുന്നതെന്തെന്നാല്‍,
പുതിയ വാക്കുകള്‍ എപ്പോഴും ഉണ്ടാവണമെന്നു മലയാളികള്‍ വാശി പിടിക്കണമെന്നില്ല. പക്ഷേ സരളവും നേരിട്ടുള്ള അര്ത്ഥവുമുള്ളതാണെങ്കില്, പ്രചാരത്തിലാവുകയാണെങ്കില്, അത്തരം വാക്കുകള്‍ ഉണ്ടാവുന്നതും നല്ലതു തന്നെ.
‘അരിക്കലാമ്പ്’, ‘അപ്പോത്തിക്കിരി’,‘കടലാസ്’,‘തര്‍ജ്ജമ’,‘കൂലി’, ‘പോക്കറ്റ്’,‘റോഡ്’ ഒക്കെ നല്ല മലയാളമായിക്കഴിഞ്ഞു എന്നേ. പക്ഷേ എത്ര ആളുകള്‍ പറയുന്നുണ്ട് ‘വോള്‍ട്ടത’, ‘ദൂരഭാഷിണി’ എന്നൊക്കെ?
സിബുവിന്റേയും രാജേഷിന്റെയും acceptance സിദ്ധാന്തത്തിനും ഉമേഷിന്റെ (അതോ അങ്ങനെയില്ലേ?) കടുംപിടിത്തത്തിനും ഒത്ത മദ്ധ്യത്തില്‍ നില്‍ക്കാനാണ് എനിക്കു തോന്നുന്നത്. ഭൂരിപക്ഷം ജനത്തിനും മനസ്സിലാകുമെങ്കില്‍ കുറച്ച് ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തില്‍ പ്രയോഗിച്ചാലും കുഴപ്പമില്ല. പക്ഷേ പ്രത്യയ-സമാസബോധം വികലമായി നഷ്ടപ്പെടുകയും അരുത്.
(എല്ലാ ഭാഷകളുടേയും ഘടനാപരമായ തനിമ പ്രത്യയങ്ങളിലും സമാസങ്ങളിലുമാണ്).
യന്ത്രഭാഷയുടെ പ്രാദേശികവല്ക്കരണത്തില് ഏര്‍പ്പെട്ടിരിക്കുന്ന നമ്മുടെ ചില കൂട്ടുകാരെ ബൂലോഗത്തിലുള്ളവര് വല്ലപ്പോഴും അണിയറയില്‍ വെച്ച് സഹായിക്കാന്‍ ശ്രമിക്കാറുണ്ട്. നാളെ മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും അത്തരം തര്‍ജ്ജമകള്‍ കണ്ടാല്‍ നാം ബൂലോഗര്ക്കുതന്നെ അഭിമാനിക്കാം! (അണിയറയില്‍ ആകേണ്ടി വരുന്നത് വാണിജ്യപരമായ രഹസ്യസ്വഭാവം ഉള്ളതുകൊണ്ടാണ്).
[2005 തുടക്കത്തില്‍ ബൂലോഗത്തില്‍ തന്നെ ഉണ്ടായി ബൂലോഗക്കാരാല് തന്നെ ഇപ്പോള്‍ സാമാന്യം പ്രചാരത്തില്‍ വന്ന രണ്ടു വാക്കുകളുണ്ട്:
1. ബൂലോഗം
2. പിന്മൊഴി
വ്യാപകമായി ഉപയോഗിക്കുന്നതിലൂടെയാണ് പുതിയ വാക്കുകള്‍ ഉണ്ടായിത്തീരുന്നതെന്നതിന് നല്ലൊരുദാഹരണം കൂടിയാണിവ!]
വിശ്വേട്ടാ,
കേള്‍ക്കാന്‍ ഇമ്പമുള്ള പ്രവചനങ്ങള്‍. മേല്പറഞ്ഞ എണ്ണങ്ങള്‍ വെറുതെ അങ്ങു എഴുതിയതാണൊ, അതൊ എന്തെങ്കിലും proof /fact നെ അടിസ്ഥനമാക്കിയുള്ള നിഗമനങ്ങള്‍ ആണോ? ബ്ലോഗ് തരങ്ങളുടേയും എണ്ണങ്ങളുടേയും approximation ഒഴിച്ചാല്‍ എനിക്കും എല്ലം വിശ്വസ്യമായി തോന്നുന്നു.
prapra, വെള്ളൈമാളികപോലെ വേറേയും കുറെ പ്രയോഗങ്ങള്‍ കൊടും തമിഴില്‍ ഉണ്ട് :)
ഉദാ:
നമ്മള് സാധാരനയായി ഉപയോഗിക്കുന്ന ചിലവ...
പേരുന്ത് -bus
തൊലൈപ്പേച്ചി -phone
കണിനി - computer
ഇതൊക്കെ നല്ലതുതന്നെ. പക്ഷേ കൊടുത്തും കൊണ്ടും വളരുന്ന ഭാഷയ്ക്കല്ലേ കൂടുതല്‍ ഉപയോഗയോഗ്യത? പരിണാമം അനിവാര്യം. ഭാഷയുടെ ശുദ്ധത അതിന്റെ ഉപയോഗത്തിനു തടസ്സമാകാതെവരികയും വേണം.
സംവേദനമാണല്ലൊ ഭാഷയുടെ ലക്ഷ്യം.
....മലയാളം വളരട്ടേ...
ബൂലോഗ സ്വപ്നങള് - നല്ല അവലോകനം.യാഥാര്ത്യങളാകാവുന്ന സ്വപ്നങള്.
Another point I feel to mention is about 'free to fee' എന്ന നില വരുമോ ?
പി കെ രാഘവന്
പ്രിയ വിശ്വം,
നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും നന്നായി. മലയാളം എന്നല്ല ഏതു ഭാഷയും വളരകണമെങ്കില് എന്നല്ല നിലനില്ക്കണാമെങ്കില് ത്തന്നെ കൊള്ളുകയും കൊടുക്കുകയും വേണം.മലയാളത്തിന് അതു ശീലവുമാണ്.
അക്സപ്റ്റന്‍സ് തീയറി തന്നെയാണ് നല്ലത് എന്നണ് എനിക്കും തോന്നുന്നത്.കടും പിടുത്തങ്ങളും നിരോധനങ്ങളും അത്ര കണ്ടു ഗുണം ചെയ്യും എന്നു തോന്നുന്നില്ല.
വൈഫിന്റ്റെ ഡെലിവറിക്ക് ഹോസ്പിറ്റലില്‍ പോകാനായി ലീവിന് ആപ്ളിക്കേഷന്‍ കൊടുത്തിട്ട് മാനേജര്‍ റിജെക്റ്റു ചെയ്തു എന്നു പറയുന്ന്തിലെ ഭാഷ മലയാളം തന്നെയ്യണ്.
പുതിയ വാക്കുകള്‍ ഉണ്ടാക്കാനും ഉള്ളവ ഉപയോഗിക്കനും ശ്രദ്ധിക്കണം. അതിന് ഭാഷയുടെ ഉപയോഗം കൂടിയേ തീരൂ.
ഇപ്പോള്‍ ഇതാ ബ്ളോഗിങ്ങ് എന്നൊരു പുതു വഴി തുറന്നിരിക്കുന്നു.
നാട്ടില്‍ ഇപ്പോള്‍ മ്യൂസിക് ആല്‍ബങ്ങളുടെ തരങ്ങമാണ്. മലയാളം ആല്‍ബങ്ങള്‍.
നമ്മുടെ പരംപരാഗത സംഗീതക്കാര്‍ക്ക് അതിലെ സംഗീതം പിടിക്കുന്നില്ല പരംപരാഗത ഭാഷക്കാര്‍ക്ക് അതിലെ ഭാഷ പിടിക്കുന്നില്ല... അങ്ങനെ യങ്ങനെ... പക്ഷേ പുതിയ ചെറുപ്പക്കാറ് ഈ ഭാഷയും സംഗീതവും ഉപയോഗിക്കുന്നു.
സംസ്കൃത പദങ്ങള്‍ നിറ്ലോപം ഉപയോഗ്ഇക്കുന്ന നമ്മള് ഇംഗ്ളീഷ് വാക്കുകള്‍ യൂസ് ചെയ്യുന്ന കാര്യത്തിലും ചില അഡ്ജസ്റ്റുമെന്റ്റുകള്ക്കു മനസ്സു വെക്കുന്നതാണൂ നല്ലത്...
പദങ്ങള്‍ അല്ല ഭാഷ.
വ്യാകരണമാണ് അതിന്റ്റെ അസ്ഥികൂടം. സംസ്കാരമാണ് അതിന്റ്റെ ജീവന്.
മലയാളിയും മലയാളിത്തവും ഉണ്ടെങ്കിലേ ഭാഷ നിലനില്‍ക്കൂ. സംസ്കാരത്തില്‍ നിന്നും മനോഭാവത്തില്‍ നിന്നും വേറിട്ട് മറ്റൊരു എന്റ്റിറ്റി യായിട്ട് ഒരു ഭാഷക്കും ഇലനില്ക്കാനവില്ല.
നാം ഒരു സംസ്കാരം എന്ന നിലക്ക് 'സംസ്കൃതീകരി'ക്കപ്പെട്ടതിന്റ്റെ ഫലമാണ് നമ്മുടെ ഭാഷയിലെ സംസ്കൃത് സ്വാധീനംഠമിഴറ് അത്രയും സംസ്കൃതീകരിക്കാപ്പെട്ടില്ല, തമിഴും.
നാം എത്രത്തോളം വെസ്റ്റേണൈസ് ചെയ്യപ്പെടുമോ അതനുസരിച്ച് നമ്മുടെ ഭാഷയും ആംഗലവല്ക്കരിക്കപ്പെടും.
ഭാഷയെ മാത്രമായി അണ കെട്ടി വേര്‍തിരിച്ച് രക്ഷിച്ചു നിര്‍ത്താനാവില്ല ഇത് എന്റ്റ്യൊര് തീയറിയാണേ...
മലയാളം വളരണം. ആദ്യം, ഓരോ മലയാളിയുടേയും മനസ്സിലാണ് വളരേണ്ടത്. മലയാളം അറിയില്ല, പറയില്ല, എന്നൊരു രീതി ഇപ്പോഴുമുണ്ട്. മറ്റു നാടുകളിലെപ്പോലെ ഭാഷാസ്നേഹം അധികമായി ഇല്ല, അല്ലെങ്കില്‍ കാണിക്കാന്‍ മടിയാണ് മലയാളിയ്ക്ക്.
മലയാളം, ബ്ലോഗുകളില്‍ മാത്രം വളരരുത്. എല്ലാ മേഖലയിലും മലയാളം എത്തട്ടെ. എല്ലാവരും അറിയട്ടെ.
നാനൂറ് ബ്ലോഗ് ഇന്നുണ്ടെങ്കില്‍, അത് നാലായിരമാകും നാളെ.
ബ്ലോഗുകളെ ഇപ്പോള്‍ത്തന്നെ തന്നെ മാദ്ധ്യമങ്ങളൊക്കെ
ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നു. നമ്മുടെ അടുത്ത് എത്തില്ല, എത്തില്ല എന്ന സ്ഥിതിയില്‍, കുട്ടികള്‍ തിരമാലകളോട് കളിക്കുന്നത് പോലെ, തമാശയില്‍, എന്നാല്‍ കുറച്ച് ആശങ്കയോടെ വീക്ഷിച്ചു തുടങ്ങിയിക്കുന്നു. അണ കെട്ടാനും തുടങ്ങിയിരിക്കുന്നു.
ഒരിക്കല്‍, അധികം താമസിയാതെ, ബ്ലോഗുകളുടെ ഈ തിര ലോകം മുഴുവന്‍ നനച്ചുകൊണ്ട് എത്തും.
കൂടെ മലയാളമെന്ന മുത്തും തിളങ്ങിനില്ക്കും.
മലയാളത്തെ സ്നേഹിക്കുന്ന എല്ലാവര്ക്കും മലയാളത്തിന്റെ അനുഗ്രഹം കിട്ടട്ടെ. നാട് വിട്ടാല്‍ മലയാളം കൈവിട്ടു എന്ന തോന്നല്‍ ഉണ്ടാകാതിരിക്കട്ടെ.
മലയാളം, മനസ്സില്‍ മാത്രമായി ദഹിപ്പിക്കാതിരിക്കട്ടെ.
മലയാളം എന്നും മനോഹരമാവട്ടെ.
മലയാളത്തിനെ സ്നേഹിക്കുന്നവരുടെ സ്വപ്നങ്ങള്‍ എന്നും സഫലമാവട്ടെ.
നാമറിയാത്ത എത്രയോപേര്‍ ബ്ലോഗുകള്‍ വായിക്കുന്നു. പലരും ബ്ലോഗുകള്‍ എഴുതാത്തവരും ആണ്. അവരവരുടെ ബ്ലോഗുകളില്‍ വ്വ്ബ് കൌണ്ടര്‍ ഉണ്ടെങ്കില്‍ മനസിലാകും എത്രപേരാണ് അത് സന്ദര്‍ശിക്കുന്നത് എന്ന്. വളരെ കുറച്ചുപേര്‍ മാത്രമേ കമെന്റുകള്‍ രേഖപ്പെടുത്താറുള്ളു. പിച്ചവെച്ച് നടന്നുകഴിഞ്ഞ യൂണികോട് ഇനി ആരും ശ്രമിക്കാതെ തന്നെ വളരും. പലരും ഇനി ഇവിടം അന്വേഷിച്ച് വരും. നിത്യ സന്ദര്ശകരായില്ലെങ്കില് പോലും വല്ലപ്പോഴുമെങ്കിലും ബൂലോഗത്തില്‍ വരാതിരിക്കില്ല. മലയാളം ഇഷ്ടപ്പെടാത്ത മലയാളികള്‍ ഇതുകണ്ട് കോരിത്തരിക്കട്ടെ. വളരുന്ന മലയാളം നമുക്ക് താങും തണലുമാണ്.
“ഞാന്‍ മാര്‍ക്കറ്റില്‍ ഗോ ചെയ്യുമ്പോള്‍ എന്റെ നെയ്ബര്‍ ഓപ്പസിറ്റ് സൈഡില്‍ റണ്‍ ചെയ്യുന്നത് സീ ചെയ്തു.” എന്ന് പറയുന്ന ആള്‍ക്ക് മലയാളവും അറിയില്ല ഇംഗ്ലീഷുമറിയില്ല എന്നു വേണം മനസ്സിലാക്കാന്‍. മലയാളം പറയുമ്പോള്‍ ശുദ്ധമായ മലയാളം പറയണം. ഇംഗ്ലീഷ് പറയുമ്പോള്‍ ശുദ്ധമായ ഇംഗ്ലീഷ് പറയണം. കടുംപിടുത്തം ആവശ്യമില്ല, പക്ഷേ, ഞാന്‍ മലയാളത്തോട് നീതി പുലര്‍ത്തും എന്ന ബോധപൂര്‍വ്വമായ ഒരു തീരുമാനം ഉള്ളില്‍ വച്ച് മലയാളം ഉപയോഗിക്കണം.
പണ്ടൊക്കെ പത്രക്കാര് എങ്കിലും അത് ചെയ്തിരുന്നു. ഇപ്പോള്‍ അവരും ‘സമ്മേളനം’ എന്നോ, ‘കൂടിക്കാഴ്ച’ എന്നോ അല്ലാതെ ‘മീറ്റിങ്’ എന്നാണ് എഴുതുന്നത്. പിന്നെ ഒരാശ്വാസം ഉണ്ടായിരുന്നത് പ്രായമായവരായിരുന്നു. അവരും ഇപ്പോള്‍ പിടിച്ച് നില്ക്കാന് “നീ ഹാപ്പി ആണോടാ” എന്നാണ് ചോദിക്കുന്നത്. ആവശ്യമില്ലാതെ ഇംഗ്ലീഷ് പദങ്ങള്‍ തിരുകിക്കയറ്റുക എന്നത് ഇപ്പോള്‍ അന്തസ്സിന്റെ ഭാഗമാണ്.
പുതിയ മലയാളപദം കണ്ടുപിടിക്കുമ്പോള്‍ ഒരു വസ്തുവിന്റെ മുഴുവന്‍ പ്രവര്‍ത്തനം ആ വാക്കില്‍ പ്രതിഫലിക്കേണ്ട കാര്യമില്ല. ‘വൈദ്യുതിഗമനാഗമനനിയന്ത്രണ യന്ത്രം’ എന്നും ‘ഹരിതവര്ണ്ണത്വരിതഗമന ബഹുചക്ര ശകടം’ എന്നും വേളൂര്‍ കൃഷ്ണന്‍കുട്ടി തമാശിനെഴുതിയതാണ്. ‘മുന്നൂറ്ററുപത്തഞ്ച്ദിവസം ഭൂമിചുറ്റുന്ന ഉത്തരായന ദക്ഷിണായന ഗോളം’ എന്നല്ലല്ലോ ‘സൂര്യന്’ എന്നല്ലേ പറയുന്നത്. സ്വിച്ചിനെ വേണമെങ്കില്‍ ‘ഞെക്കി’ എന്നു വിളിക്കാവുന്നതെ ഉള്ളൂ. പക്ഷേ, മലയാളികള്‍ മുഴുവന്‍ സഹകരിച്ചില്ലെങ്കില്‍ പറയുന്നവന്റെ മാനം പോകും.
ഭാഷാതീവ്രവാദം ആവശ്യമില്ല. പക്ഷെ ഉള്ള പദസമ്പത്തെങ്കിലും നഷ്ടപ്പെടാതെ നോക്കണം.
സീയെസ് അവസാനമെഴുതിയ വരിയെ/ചിന്തയെ സ്വാഗതം ചെയ്യുന്നു.
ഭാഷാതീവ്രവാദം ആവശ്യമില്ല. പക്ഷെ ഉള്ള പദസമ്പത്തെങ്കിലും നഷ്ടപ്പെടാതെ നോക്കണം.
കഴിയുന്നത്ര മലയാളം പദങ്ങള്‍ ഉപയോഗിക്കുവാന്‍ മലയാളികള്‍ ശ്രദ്ധിക്കുക തന്നെവേണം. നീ ഹാപ്പിയാണോഡാ എന്ന ചോദ്യം മലയാളമല്ലെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. സന്തോഷം എന്ന വാക്കു തിരയുവാന്‍ നിഘണ്ടുവരെ പോകേണ്ടതില്ലല്ലോ. പലപ്പോഴും ചില ഇംഗ്ലീഷ് വാക്കുകളാണു തതുല്യ മലയാളം വാക്കുകളേക്കാള്‍ മുമ്പ് മനസ്സില്‍ വരുന്നതു്, എന്നാല്‍ തന്നെയും അല്പമൊന്നു ശ്രമിച്ചാല്‍ മലയാളം തന്നെ ഉപയോഗിക്കുവാന്‍ കഴിയും. എഴുത്തില്‍ കഴിയുന്നത്ര മലയാളം ഉപയോഗിക്കുക, ബൂലോഗത്തില്‍ മിക്കവരും ഇങ്ങിനെയാണു പ്രവര്‍ത്തിക്കുന്നതും. ആശ്വാസ്യകരമായ വസ്തുത.
കൌതുകം: ബൂലോഗം, പിന്മൊഴി എന്ന പദങ്ങള്‍ ഈ പോസ്റ്റെഴുതിയ വിശ്വത്തിന്റെ സംഭാവനയാണെന്നു പലര്‍ക്കും അറിയില്ലെന്നു തോന്നുന്നു.
സീയെസ് പറഞ്ഞത് പോലെ, സ്റ്റെയിലിന് വേണ്ടി ഇംഗ്ലീഷ് ചേര്‍ക്കുന്നവരെ കൊണ്ട് പൊറുതി മുട്ടി. ഫുഡ്ഡ് കഴിച്ചോ എന്ന് ചോദിക്കുന്നവരോട് ഇല്ലെന്ന് പറയാന്‍ ആണ് എനിക്ക് താല്പര്യം. ഒന്ന് ശ്രമിച്ച് പരാജയപ്പെട്ടിട്ടാണ് equivalent (തുല്യം/തത്തുല്യം എന്നൊക്കെ പറഞ്ഞ് അടി വാങ്ങേണ്ടല്ലോ എന്നും വച്ചു) എന്ന് നേരത്തെ എഴുതിയത്. ഇങ്ങനെ ഉള്ള അവസരങ്ങളില്‍ സഹായകമാകാന്‍ മലയാളം ഡിക്ഷ്ണറിക്ക് കഴിയും. സ്ഥിരമായി ഉപയോഗിക്കാത്തത് കൊണ്ട് മാത്രം ഓര്‍ത്തെടുക്കാന്‍ വിഷമിക്കുന്ന വാക്കുകള്‍ ഒരു കോണ്ട്രിബ്യൂഷന് ആയി ചേര്‍ത്താല്‍ നന്നായിരിക്കും.
ഞാന്‍ ആലോചിച്ചിരുന്നു് ഏഴു പേജെഴുതിയാലും പൂര്‍ണ്ണമായി പറയാന്‍ പരാജയപ്പെടുമായിരുന്ന കാര്യങ്ങള്‍ മുഴുവന്‍ സീയെസ്സ് കാല്പ്പേജില് ഭംഗിയായി പറഞ്ഞിരിക്കുന്നു.
നന്ദി, സീയെസ്സ്.
കു.: എനിക്കു കടുംപിടിത്തമില്ല വിശ്വം. സീയെസ്സ് പറഞ്ഞതിനൊടു് ഭാഷാശുദ്ധിയും കൂടി ചേര്‍ത്താല്‍ എന്റെ വാദമായി. “ഭാഷാശുദ്ധി” എന്നതുകൊണ്ടു് മലയാളഭാഷ മാത്രമല്ല. “ബ്ലഡ് പ്ലഷറും” “ക്ഷണനവും” ഒഴിവാക്കണം, എന്തു് അക്കപ്റ്റന്സ് തിയറി വന്നാലും, എന്നാണു് എന്റെ മതം.
പരോപകാരിചേട്ടന് ആയിരമായിരം സ്തുതിയായിരിക്കട്ടെ..ആ നിഘണ്ടുവിന്റെ ലിങ്ക് തന്നതിന്.. :-)
കമന്റുമ്പോള്‍ ഞാന്‍ തീരെ ശ്രദ്ധിക്കാറില്ല. ഏത് വാക്ക് ആംഗലേയത്തിലാണൊ ആദ്യം വരിക അല്ലെങ്കില്‍ മലയാളത്തിലാണൊ ആദ്യം വരിക അതങ്ങട് എഴുതും.പിന്നെ പലപ്പോഴും അല്ലെങ്കില്‍ എപ്പോഴും തതുല്ല്യമായ (അമ്മേ!) വാക്കുകള്‍ എനിക്ക് കിട്ടാറില്ല.അതിന്റെ ശരിയായ അര്‍ത്ഥം വരുന്നവ.അപ്പൊ അങ്ങിനെയങ്ങട് ആയിപ്പോവും.
സോറി സാറന്മാരെ... ഇനി ശ്രദ്ധിക്കാം...
പക്ഷെ പോസ്റ്റുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അല്ല,കൂടുതല്‍ കൂടുതല്‍ ശ്രദ്ധിച്ച് വരുന്നു.എന്റെ ആദ്യത്തെ പോസ്റ്റൊക്കെ വായിക്കാന്‍ എനിക്ക് തന്നെ പേടിയാവുന്നു :-(
- ആവശ്യത്തിനും അനാവശ്യത്തിനും ആംഗലേയം കുത്തിതിരുകി മലയാളത്തെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ഒരു പെണ്ണ്
ഗുരുക്കളേ
blood pressure അല്ലേല്‍ ഹൈപ്പര്‍ട്ടെന്‍ഷന്‍ എന്നതിനു "രക്തസമ്മര്‍ദ്ദം" എന്ന് പൊതുവില്‍ പത്രമാദ്ധ്യമങ്ങള്‍ ഉപയോഗിച്ച് കാണുന്നല്ലോ? രക്താതിസമ്മര്‍ദ്ദം എന്നല്ലെ വേണ്ടത്? രക്തസമ്മര്‍ദ്ദം അസുഖമല്ലല്ലോ, എല്ലാവര്ക്കും ഉള്ള മര്‍ദ്ദം അല്ലേ?
അങ്ങനെ പറഞ്ഞാല്‍ രോഗിക്കു വീണ്ടും pressure കൂടില്ലെ.. ദേവം?
അതായത് മറിയം,
ഈ രക്തത്തിന്റെ സങ്കോചിതാവസ്ഥാ മര്‍ദ്ദം (systolic pressure)കൂടുന്നതനുസരിച്ച് വികസിതാവസ്ഥാമര്ദ്ദവും (diastolic pressure) കൂടുന്ന സാധാരണ കാണുന്ന രീതിയിലുള്ള പ്രതിസന്ധി - സര്‍വ്വസാധാരണ രക്താതിസമ്മര്ദത്തെക്കാള് എത്രയോ അപകടകാരിയായേക്കാം സങ്കോചിതമര്ദ്ദവും വികസിതമര്ദ്ദവും തമ്മിലുള്ള വ്യതിയാന വ്യത്യാസം കുറവായി വരുന്നത്.
നമുക്കു ചിന്തിക്കാം:
ഒരാളിന്റെ ഹൃദയം ചുരുങ്ങിയിരിക്കുമ്പോള് രക്തസമ്മര്ദ്ദമാപിനിയില് രസം 190 മില്ലിമീറ്ററും വികസിച്ച അവസ്ഥയില്‍ പ്രസ്തുത അളവ് 150 മില്ലിമീറ്ററുമാണ് കാണിക്കുന്നതെന്ന് വയ്ക്കുക. വളരെ വലിയ മര്‍ദ്ദമാണ് അയാളുടെ രക്തക്കുഴലുകള്‍ താങ്ങുന്നത്, ഈ വ്യക്തിക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാന്‍ സാദ്ധ്യത വളരെകൂടുതാണ് എന്ന് നാം മനസ്സിലാക്കുന്നു.
മറിച്ച് ഈ അളവുകള്‍ യഥാക്രമം 60 മില്ലിമീറ്ററും 45 മില്ലിമീറ്ററും ആണെങ്കിലോ? ഇയാളുടെ ഹൃദയം ചുരുങ്ങുന്നത് വെറും 15 മില്ലിമീറ്റര്‍ രസംസമ്മര്ദ്ദ മാപിനിയില്‍ ഉയര്‍ത്താന്‍ മാത്രം പോന്ന ശക്തിയില്‍ ആണ്. ലളിതമായി പറഞ്ഞാല്‍ ഇയാളുടെ ഹൃദയം മിടിക്കുന്നത് ശക്തിയോടെ അല്ല, അഥവാ, ഇയാള്‍ മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് ഇരിക്കുന്നു.
എന്റെ കുറ്റമല്ല, നാലു ക്ലാസ്സ് വരെയേ എനിക്കു മലയാളം പഠിക്കാന്‍ കഴിഞ്ഞുള്ളു.
(മറ്റു പല ഭാഷകളും അരച്ചു കലക്കി കുടിച്ചവന് ആണു ഞാന്‍ എന്നൊരു വ്യംഗ്യം ഇതിനില്ല)
ഞാന്‍ ഉറക്കം കളയാന്‍ വെറുതെ പറഞ്ഞതാണേ മാഷെ. ആരോഗ്യകാര്യങ്ങളില്‍ നിങ്ങള്‍ "പോളണ്ടിനെ കുറിച്ചു ഒരക്ഷരം മിണ്ടരുത്" സ്റ്റൈല്‍ ആണെന്ന് ഞനങ്ങട് മറന്നു.. എന്തായാലും നന്നായി.സമ്മര്ദമാപിനിയില് 150 മില്ലിലിറ്റര്‍ രസം ഉയര്‍ത്താനാണ് ഈ ഹൃദയം മിടിക്കിന്നതെന്നു ഇപ്പൊഴല്ലെ മനസ്സിലായത്. :-D
പിന്നെ, നാലാം ക്ലാസ്സ് കഴിഞ്ഞു മലയാളം പഠിക്കാന്‍ കഴിയാഞ്ഞതു പിന്നെ ആരുടെ കുറ്റമാണ്?
ഹഹ മറിയം സീരിയസ്സായി. "ആരും നാലാം ക്ലാസ്സുകാരായി ജനിക്കുന്നില്ല. നമ്മുടെ ഈ ദുഷിച്ച സമൂഹമാണ് നാലാം ക്ലാസുകാരെ ഉണ്ടാക്കുന്നത്."
വിശ്വം മാഷ് എന്നെ കൊല്ലാതിരിക്കാന്‍ മരുന്നിനു ശകലം ഓണ്‍ ടോപ്പിക്കും കൂടെ.
ബൂലോഗമെന്ന കമ്യൂണിറ്റി തമ്മില്‍ തമ്മില്‍ എല്ലാവരെയും അറിഞ്ഞിരിക്കണ് എന്നൊരു അലിഖിത നിയമവും, സീരിയസ്സായി വായിക്കുന്നവരെല്ലാം കൊള്ളാവുന്ന പോസ്റ്റുകളില്‍ മുഴുവന്‍ ഇര്ബ്ബന്ധമായും കമന്റ് ഇട്ടിരിക്കണം എന്നൊരു ആചാരവും തുടക്കത്തില്‍ ഉണ്ടായിരുന്നതൊക്കെ അവസാനിച്ചു കഴിഞ്ഞെന്നും ആ പ്ലേസ്കൂളില്‍ നിന്നും നമ്മള് മുതിര്‍ന്ന അപരിചിതരായിക്കൊണ്ടിരിക്കുകയാണെന്നും ആരോഗ്യകരമായ ഒരു വളര്‍ച്ചയുടെ ഭാഗമാണ് അതെന്നും എനിക്കു തോന്നുന്നു.
ചിലര്‍ അവരുടെ ബ്ലോഗ്ഗിനു സ്പെഷ്യലൈസേഷന് സ്ഥാപിച്ചിട്ടുണ്ട്, ഉദാ, ഷിജു അലക്സ്, ജ്യോതി റ്റീച്ചര്‍, കല്ലേച്ചി (പഴയരില് ഗുരുക്കള്‍, വിശാലന്, അരവിന്ദന്, സാക്ഷി...) ഇവര്‍ക്ക് ഇന്നതേ ചെയ്യൂ എന്നില്ലാത്തവര്‍ ( ഉദാ. വക്കാരി, കുമാര്‍, പ്രബേഷ്, സുധീര്‍, ഇഞ്ചി..) തുടങ്ങിയവരെക്കാള്‍ വളരെക്കൂടുതല്‍ അറ്റെന്‍ഷന്‍ ഇനിയുള്ള കാലം ലഭിക്കും. മറ്റൊന്നും കൊണ്ടല്ല, എല്ലാം വായിക്കാന്‍ പറ്റാതെ വരുമ്പോള്‍ ആളുകള്‍ കിട്ടേണ്ടത് ഉണ്ടെന്ന് ഉറപ്പുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് അവിടെ കൂടുതല്‍ പോകാന്‍ തുടങ്ങുമെന്ന് ഒരു തോന്നല്‍.
ബ്ലോഗുകളുടെ ആധികാരിക സ്വഭാവവും
വര്‍ദ്ധിച്ചു വരുന്നു. ആരോഗ്യം എന്ന ബ്ലോഗ് എഴുതി തുടങ്ങിയ കാലമല്ല ഇന്ന്. രണ്ടു ഡോക്റ്റര്‍മാരും രണ്ട് വൈദ്യോപകരണ വിദഗ്ദ്ധരും മൂന്ന് ഔഷധ ഗവേഷകരും ഒരു വൈദ്യശാസ്ത്ര പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമടക്കം ഒരുപാട് പ്രൊഫഷണലുകള്‍ ഞാനറിയുന്ന വായനക്കാരില്‍ തന്നെ ഉണ്ട് ഇവര്‍ അതില്‍ വരുന്ന ഒരോ പിശകും തിരുത്തിത്തന്ന് പോസ്റ്റുകളെ കുറ്റമറ്റതാക്കി തരുന്നു. ഗുരുക്കളുടെ കുലമഹിമയും ഇതുപോലെ വായനക്കാരാല്‍ ഉയരുന്നുണ്ടാവണം.
അപ്പൊ ഗൌരവമേറിയ ഒരു തട്ടകം കണ്ടെത്തേണ്ടിയിരിക്കുന്നു.വേനല്‍ക്കാലത്ത് വരണ്ടുണങ്ങി വിണ്ട് കീറിയ പാടം പോലെ ആയ മനസ്സിനെ ഒന്ന് നനച്ചെടുക്കണം.എന്തെങ്കിലും മൂളച്ച് വന്നെങ്കിലോ
blood pressure എന്ന വാക്കിനു രക്തസമ്മര്‍ദ്ദം എന്നു പറഞ്ഞാല്‍ എന്തു കുഴപ്പം തേവരേ? പിന്നെ തേവര് പറഞ്ഞ മറ്റേ ഇംഗ്ലീഷ് വാക്കാണു ശരിയായി ഉപയോഗിക്കേണ്ടതു്, അതിന്റെ ശരിക്കുള്ള മലയാളം മറ്റേതാണു് എന്നൊക്കെ പറഞ്ഞാല്‍ പരിപൂര്‍ണ്ണസമ്മതം.
തേവരുടെ അവസാനത്തെ നിരീക്ഷണം ആലോചനാമൃതം. പോയി വായിച്ചാല്‍ മുതലാകും എന്നുറപ്പുള്ളിടത്തേ ആളുകള്‍ പോവുകയുള്ളൂ എന്നു്. (പണ്ടു് അങ്ങനെയല്ലായിരുന്നു-എല്ലാം വായിക്കുമായിരുന്നു.) ഞാന്‍ ഇപ്പോള്‍ത്തന്നെ അതാണു ചെയ്യുന്നതു്. അതുകൊണ്ടു് ഒരുപാടു നല്ല പോസ്റ്റുകള്‍ വിട്ടുപോകുന്നു.
ബുലോഗം ഭാസുരമായ ഭാവിയിലേക്ക് കുതിക്കട്ടെ!!
'സ്കൂള്‍' എന്ന് ബുദ്ധിമുട്ടി പറയുന്നതിനേക്കാള്‍ 'ഉസ്കൂള് ' എന്ന് മലയാളത്തില്‍ പറയാനാണ് എനിക്കിഷ്ടം, 'മല്യാലി'കള്‍ country അഥവാ അസംസ്കൃതന് എന്ന് കരുതുമെങ്കിലും. എന്നാല്‍ school എന്ന് പറയേണ്ടിടത്ത് uschool എന്ന് പറയാതിരിക്കാനും പരമാവധി ശ്രദ്ധിക്കാറുണ്ട്.
എന്റെ വക ഒരു വാക്ക്:
ലസസേ: ലഘു സന്ദേശ സേവനം(SMS)
അയ്യയ്യോ! ഗുരുക്കള്‍ പറഞ്ഞതാരോ ശരിക്കും മനസ്സിലാക്കാത്തതു പോലെ തോന്നുന്നു. ബ്ലഡ് പ്ലഷര്‍, പ്ര അല്ല പ്ല എന്നു പറയരുതെന്നാണദ്ദേഹം പറഞ്ഞതു്. ചാല്, അക്സപ്റ്റന്‍സ് കൊള്ളാം ഭാഷയെ കൂട്ടിലിട്ടു വളര്‍ത്തേണ്ട കാര്യമൊന്നുമില്ല പക്ഷേ, വികലമായ പ്രയോഗങ്ങള്‍ പാടില്ല. പ്രഷറിനെ പ്ലഷറാക്കി അതു സ്വീകരിക്കേണ്ടതില്ല എത്രയധികം പേര് അതു പ്രയോഗിക്കുന്നുണ്ടെങ്കിലും, എന്നായിരിക്കണം ല്ലേ മാഷേ?
(പിച്ചക്കാരന് കണ്ണുകാണാത്ത കുരുടനാണേ എന്നു നിലവിളിച്ചപ്പോള്‍. ദിത്വം ദിത്വം എന്നു പറഞ്ഞു തിരുത്തിയ ആരേയോ പറ്റി എം കൃഷ്ണന് നായര്‍ ഒരിക്കല്‍ പറഞ്ഞതോര്‍മ്മ വരുന്നു.)
ആറ്റുകാല്‍ വിശ്വം പറഞ്ഞതു് അച്ചട്ടു്. ഇതതുപോലെ തന്നെ സംഭവിക്കും. പല കൂട്ടായ്മകളുണ്ടായേക്കും. ബ്ലോഗുകളുടെ എണ്ണം കൂടി വരുമ്പോള്‍ ഏറ്റവും നല്ല ശേഖരണത്തിനാവും ഡിമാന്റ്. ഈ ശേഖരണമാവും പിന്നത്തെ പ്രസാധകന്. കൃതികളവന്റെ പേജിലൂടെ വായിക്കുന്നവനു് അവനിന്ഷുറന്സ് ഏര്‍പ്പെടുത്തിയേക്കുമോ?.. ആ ആര്‍ക്കറിയാം ;-)
ഇടക്ക് ഇംഗ്ലീഷ് കൂട്ടി എഴുതുന്നതിലോ സംസാരിക്കുന്നതിലോ വലിയ അപാകതയൊന്നുമില്ല എന്ന് വിചാരിച്ചിരുന്ന ഒരാളാണ് ഞാന്‍. പക്ഷേ സീയെസ്സ് ചൂണ്ടിക്കാണിച്ചത് വളരെ പ്രസക്തമായൊരു കാര്യമാണ്. നമ്മള് നിരുപദ്രവമെന്ന് കരുതുന്ന പല അന്യഭാഷാ പ്രയോഗങ്ങളും, നമ്മുടെ ഭാഷയിലുള്ള അതേ വാക്ക് കാലക്രമത്തില്‍ ഉപയോഗിക്കപ്പെടാതിരിക്കാന്‍ കാരണമായേക്കും. അതുകൊണ്ട്, ഇനി എഴുതുമ്പോഴെങ്കിലും അല്‍പ്പം ശ്രദ്ധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിയുന്നതും ഇംഗ്ലീഷ് പദങ്ങള്‍ ഒഴിവാക്കാന്‍.
ഭാഷാശുദ്ധി എന്ന ഉമേഷിന്റെ വാദത്തിലും ചെറിയ കഴമ്പുണ്ടെന്ന് തോന്നുന്നു പയ്യന്‍സേ. പുതിയ തലമുറ ആല്‍ബങ്ങള്‍ കേട്ട് അംഗീകരിക്കുന്നുണ്ടാവാം, നല്ലതു തന്നെ. പക്ഷേ ലജ്ജാവതിയേ, ചെന്താമരയേ എന്നൊക്കെ എഴുതുന്നവന് മാതാവിനെ വിളിക്കുമ്പോള്‍ "അമ്മയേ" എന്നല്ലല്ലോ "അമ്മേ" എന്നല്ലേ വിളിക്കൂ. അപ്പോള്‍ പിന്നെ ഇത്തരം വൈകല്യങ്ങളും ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കിക്കൂടേ?
രക്തം ഒരു ദ്രാവകം അല്ലെ , അതു രക്തക്കുഴലില്‍ നിറച്ചാല്‍ കുഴലിന്റെ ഭിത്തിയില്‍ അതു മര്‍ദ്ദം ചെലുത്തിക്കൊണ്ടേയിരിക്കും. മര്‍ദ്ദം ഇല്ലാതിരിക്കണമെങ്കില്‍ രക്തം കുഴലില്‍ നിറയാതിരിക്കണം. രക്തത്തെ പമ്പ് ചെയ്യുന്നത് ഹൃദയമെന്ന പേശികൊണ്ടുണ്ടാക്കിയ നാലറയുള്ള പേശീനിര്മ്മിത സഞ്ചി ചുരുങ്ങുകയും വികസിക്കുകയും ചെയ്താണെന്ന് അറിയുമല്ലോ.
ഹൃദയം ചുരുങ്ങുമ്പോള്‍ (സിസ്റ്റോള്‍) അതിനുള്ളിലെ രക്തം ശക്തിയായി സിരകളിലേക്ക് ഒഴുകുന്നു, സിരകളുടെ ഭിത്തിയില്‍ രക്തം ചെലുത്തുന്ന സമ്മര്ത്തം പാരമ്യതയിലെത്തുന്നത് അപ്പോഴാണ്. അടുത്തതായി ഹൃദയം വികസിക്കുമ്പോള്‍ (ഡയസ്റ്റോള്‍) സിരകളിലെ രക്തം കുറേയേറേ തിരിച്ച് ഹൃദയത്തിനുള്ളിലേക്ക് ഒഴുകുന്നു. അതിന്റെ പരമകോടിയില്‍ സിരകള്‍ക്കുള്ളിലെ മര്‍ദ്ദം ഏറ്റവും കുറവും ആയിരിക്കും . ഇതു സംഭവിക്കാത്ത മനുഷ്യനില്ല. ഉണ്ടെങ്കില്‍ അവന് മനുഷ്യനല്ല. അപ്പോ രക്ത സമ്മര്‍ദ്ദം ഉണ്ടെന്ന് പറയുന്നത് ഒരസുഖം ആകുന്നത് എങ്ങനെ?
ഈ മര്‍ദ്ദം എത്ര മില്ലിമീറ്റര്‍ മെര്‍കുറിയെ ഉയര്‍ത്തും (mm/hg) എന്ന കണക്കിലാണ് അളക്കുന്നത്. സാധാരണ ഇത് സിസ്റ്റോള്‍ സമയത്ത് 120ഉം ഡയസ്റ്റോള്‍ സമയത്ത് 80 ഉം ആയിരിക്കും . ഉച്ചമര്‍ദ്ദം 140 നു മുകളിലും ന്യൂനമര്‍ദ്ദം 90 മില്ലിമീറ്ററിനു മുകളിലും രേഖപ്പെടുത്തുന്ന വ്യക്തിയെ ഉയര്‍ന്ന സമ്മര്‍ദ്ദം (ഹൈപ്പര്‍ട്ടെന്‍ഷന്‍) അനുഭവിക്കുന്നയാള്‍ എന്നു
വിളിക്കാം
രക്തത്തില്‍ കൊളസ്റ്റ്രോള്‍ ഉണ്ട് എന്നു പറയുന്നതും ഇതുപോലെ തന്നെ. കൊളസ്റ്റ്രോള്‍ ഇല്ലെങ്കില്‍ ആളു വടിയായി പോകും. സുരക്ഷിതമെന്ന് കരുതാവുന്ന അളവിലും കൂടുതല്‍ കൊഴുപ്പുണ്ട് എന്നാണ് ഹൈപ്പര്ലിപ്പിഡീമിയ എന്നു പറഞ്ഞാല്‍ അര്‍ത്ഥം.
വൈദ്യമലയാളത്തെ ഒന്നു നവീകരിക്കാന്‍ ഏതശ്വിനീെ ദേവകള്‍ മുന്നോട്ടിറങ്ങും? "എന്റേടീ മൂത്രത്തില്‍ 'ആല്ബിനോസ്' ഉണ്ട്" എന്നൊക്കെ കേള്‍ക്കുമ്പോ ഈശ്വരാ ഇതിനൊരു മലയാളം വാക്കുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട്.
മെഡിമലയാളത്തിനു വോളന്റീയര്‍മാര്‍ ഉണ്ടോ?
എന്റെ വാഗ്ഭടാചാര്യാ!
ഞാനെഴുതിയതേല് മൊത്തം "ദിത്വം ദിത്വം" വന്നുപെട്ടിട്ടുണ്ടല്ലോ. ഇനിയെന്താ വഴി എഡിറ്റും നടക്കില്ല.
സീയെസ്സും മറ്റും പറഞ്ഞതുപോലെ കുറച്ച് ബോധപൂര്‍വ്വമായ ശ്രമം ഇക്കാര്യത്തില്‍ വേണമെന്ന് തോന്നുന്നു-നമ്മുടെ അനൌപചാരിക സംഭാഷണങ്ങളിലും (ഇന്‍ഫോമല്‍ ടോക് എന്നെഴുതനാണ് ആദ്യം കൈ തരിച്ചത്, പിന്നെ മസിലു പിടിച്ച് അനൌപചാരിക സംഭാഷണം എന്നാക്കി). എങ്കിലേ പല പദങ്ങളും നമുക്ക് നഷ്ടപ്പെടാതിരിക്കൂ. നമ്മള് ഇടുന്ന കമന്റുകള്‍ (?)പോലും പലപ്പോഴും മൊത്തമായും മലയാളത്തില്‍ എഴുതാവുന്നതേയുള്ളൂ. നിര്‍ഭാഗ്യവശാല്‍ കമന്റിന്റെ മലയാളം പോലും എന്താണെന്നിപ്പോള്‍ ഓര്‍ക്കുന്നില്ല. മറുപടി എന്നാണോ?.
അതുപോലെ അന്യഭാഷകള്‍ സ്വാധീനിച്ച് ഇപ്പോള്‍ തത്തുല്ല്യമായ മലയാളപദം പറഞ്ഞാല്‍ ചിലപ്പോള്‍ പലര്‍ക്കും മനസ്സിലാവുകയുമില്ല; അതുമൂലം തന്നെ നമ്മള് ഉദ്ദേശിക്കുന്നതെന്താണെന്നും ചിലപ്പോള്‍ ആള്‍ക്കാര്‍ക്ക് പിടികിട്ടില്ല. അതിന്റെ വേറൊരു രൂപമാണ് നമ്മുടെ ആശയങ്ങള്‍ മറ്റുള്ളവര്‍ക്ക് ശരിയായിട്ടും തീവ്രമായിട്ടും മനസ്സിലാവണമെങ്കില്‍ ആംഗലേയം കൂടി ചേര്‍ക്കണമെന്ന ചിലരുടെ ചിന്ത. പറയുന്നവരും കേള്‍ക്കുന്നവരും ഒരുപോലെ ഉത്തരവാദികളാണെന്ന് തോന്നുന്നു, ഇവിടെ.
നമ്മുടെ അനൌപചാരിക സംഭാഷണങ്ങളില്‍ കഴിയുന്നത്ര മലയാളം ഉപയോഗിക്കുക എന്നുള്ളത് പ്രധാനമാണെന്ന് തോന്നുന്നു-അങ്ങിനെയാണെങ്കില്‍ കുറച്ച് കഴിയുമ്പോള്‍ ഞെക്കിയൊക്കെ സാധാരണമായിക്കൊള്ളും.
എന്നിരുന്നാലും വിശാലന്റെ “ഹൌവ്വെവര്‍”, “ആക്ച്വലി” ഇവയൊക്കെ അങ്ങിനെതന്നെയാണെങ്കിലാണ് ഒന്നുകൂടി രസിക്കാന്‍ പറ്റുന്നതെന്ന തോന്നലുമുണ്ട്.
ഇവിടുത്തെ ചര്‍ച്ചയുമായ ബന്ധപ്പെട്ട കാര്യമല്ലെങ്കിലും ഓര്‍ത്ത ഒരു കാര്യം: ജപ്പാന്‍കാര്‍ക്കുള്ള ഒരു വലിയ ഗുണം അവര്‍ക്ക് ജാപ്പനീസില്‍ ചിന്തിച്ച്, ആ ആശയം ജാപ്പനീസില്‍ തന്നെ ആള്ക്കോരോട് പറഞ്ഞ്, കേള്‍ക്കുന്നവര്‍ക്ക് ജാപ്പനീസില്‍ തന്നെ മനസ്സിലായി അത് ജാപ്പനീസില്‍ തന്നെ പ്രയോഗത്തില്‍ വരുത്താമെന്നുള്ളതാണ്. മെഡിസിനായാലും ടെക്നോളജിയായാലും അവര്‍ക്ക് ജാപ്പനീസ് പദങ്ങള്‍ ഉണ്ട്. പൈസായും ആശയങ്ങളും ഉള്ള അവര്‍ക്ക് ഇതൊരു ബുദ്ധിമുട്ടാവില്ല. പക്ഷേ നമുക്ക് മലയാളത്തില്‍ ചിന്തിച്ച്, നമ്മുടേതായ ആംഗലേയത്തില്‍ പരിഭാഷപ്പെടുത്തി വേറൊരു നാട്ടുകാരനെ പറഞ്ഞ് കേള്‍പ്പിച്ച്, അയാള്‍ അയാളുടേതായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കി വരുമ്പോള്‍, ഈ പ്രക്രിയകള്ക്കിടയിലെല്ലാം നമ്മുടെ ആശയങ്ങള്‍ അവിടേയും ഇവിടേയും പലയിടത്തും ചോര്‍ന്നു പോകും. പക്ഷേ അത് ഒഴിവാക്കാന്‍ പറ്റുമോ എന്നറിയില്ല; അല്ലെങ്കില്‍ ജപ്പാന് പോലെ നമ്മളും വികസിക്കണം എന്ന് തോന്നുന്നു.
കമ്പ്ലീറ്റ് ഓഫ് ടോപ്പിക്:
ഞാന്‍ എന്റെ അമ്മാവന് ബൂലോഗത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു മെയില്‍ അയച്ചു. മറുപടി വന്നു:
“അങ്കിള്‍ ഞാന്‍ തന്ന ലിങ്കില്‍ ജസ്റ്റ് ഒന്ന് ക്ലിക്ക് ചെയ്താല്‍ മാത്രം മതി. ബാക്കിയൊക്കെ ഈസിയാണ്.” ഇങ്ങനെ മലയാളം എഴുതുന്ന നീയൊക്കെയാണ് ഭാഷയെ ഉദ്ധരിക്കുന്ന പുതു തലമുറ.പോടാ അവിടന്ന്.
ദിത്വമല്ല സിദ്ധാര്‍ത്ഥാ, ദ്വിത്വം.
ഞാന്‍ പറഞ്ഞതു സ്വാര്‍ത്ഥന്‍ തെറ്റിദ്ധരിച്ചെന്നോ? എനിക്കു തോന്നിയില്ലല്ലോ. Office എന്നതിനെ “ആപ്പീസ്” എന്നു തന്നെ മലയാളത്തില്‍ പറയണം എന്ന അഭിപ്രായക്കാരനാണു ഞാന്‍. തദ്ഭവങ്ങളും തെറ്റുകളും രണ്ടാണു്.
തെറ്റിദ്ധരിച്ചതു് സ്വാർത്ഥനല്ല ഗുരുക്കളേ. തേവരാണു്. അതു തീർന്നു.
ദ്വിത്വത്തെ അതാക്കിയതിനു് നന്ദി. രണ്ടു് എന്ന കാര്യമേ മനസ്സിൽ വന്നില്ലായിരുന്നു. എന്റെ പിഴ!
qw_er_ty:
(ഞാൻ മെയിലിൽ ഒരു ചോദ്യമയച്ചപ്പോൾ നോക്കാൻ സമയമില്ല. ഇവിടെ ഒരു ‘വ’കാരം ചോർന്നപ്പോഴേക്കും ചാടി വീണിരിക്കുന്നു. ഹിംസിക്കാൻ!! ;-)
മലയാള ഭാഷയ്കിത് മൂന്നാമങ്കം.
സാഹിത്യത്തിലും പൊതു ജീവിതത്തിലും ഏറെ വാഴ്ത്തപ്പെട്ട 70 വരെയുള്ള കാലഘട്ടം.
ഗള്‍ഫ് പണത്തിന്റെയും ജോലികളുടെയും മോഹിപ്പിക്കുന്ന 80,90 കാലഘട്ടം.
എഞ്ചിനീറിംഗ്, ഐടി വാതിലുകള്‍ മലര്‍ക്കെ തുറന്നതോടെ ലോകത്തിന്റെ നാനാഭാഗങ്ങളിലേയ്ക്ക് ചേക്കേറിയ വിദ്യാസമ്പന്നരായ നവ മലയാളി യുവാക്കള്‍ക്കളുടെ വര്‍ത്തമാനകാലം.
ഇതില്‍ രണ്ടാം ഘട്ടത്തില്‍ ഭാഷയും സാഹിത്യവും അവഗണിക്കപ്പെട്ടു. വിദേശങ്ങളിലും രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലേയ്കും പറിച്ച് നടപ്പെട്ടവര്‍ മലയാളം സംസാരിക്കുന്നത് പോലും മോശമാണെന്ന് ധരിച്ച് വയ്ക്ക്കയും പ്രചരിപ്പിക്കുകയും ചെയ്തു. മലയാള ഭാഷ മരിക്കുന്നു, സാഹിത്യം മരിക്കുന്നു എന്നൊക്കെ ബുദ്ധിജീവികള്‍ അലമുറയിടാന്‍ തുടങ്ങി. പുതിയ എഴുത്തുകാര്‍ ഉണ്ടാവുകയോ, അഥവാ ഉണ്ടായവര്‍ തന്നെ തുടരാതിരിക്കുകയോ ചെയ്തു. ഗള്‍ഫ്/റബ്ബര്‍ മേഘലകളില്‍ നിന്നുമുള്ള പണക്കുത്തൊഴുക്കില് ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വിടവുകള്‍ അദ്രശ്യമായിതുടങ്ങി. വര്‍ഗ്ഗീയ വിഭാഗീയ ചിന്തകളിലേയ്ക് കേരളം തിരിയുന്നതും ഈ കാലഘട്ടത്തില്‍ തന്നെ. കലാ-സാംസ്കാരിക രംഗത്ത് പ്രവത്തിക്കുന്നവര്‍ പലയിടത്തും അപമാനിതരായി. പത്ര വായന ഒഴികെയുള്ള വായന തീരെ ഇല്ലാതെയായി.
റബ്ബര്‍/ഗള്‍ഫ് പണത്തിന്റെ ഒഴുക്കിനുള്ള ശക്തി കുറയുകയും ഉന്നത-സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കൂടുകയും ചെയ്തതിനൊപ്പം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള തിരിച്ചറിവും ഇതിനിടയില്‍ രൂപപ്പെട്ടു. ദീര്‍ഘമായ പഠനകാലത്തിനിടയില്‍ സാഹിത്യ ചര്‍ച്ചകളും, സംവാദങ്ങളും, സദസ്സുകളും പുനരുജ്ജിവിക്കപ്പെട്ടു. എംടിയും ബഷീറും ആനന്ദും പൊറ്റക്കാടും സുഗതകുമാരിയും ഒ എന്‍ വിയും പുതിയ തലമുറ വായിക്കാനും ചര്‍ച്ച ചെയ്യാനും തുടങ്ങി.
ലോകത്തിന്റെ നാനാഭാഗങ്ങളിലായി ചിതറിയ മലയാളിയുടെ പുതിയ തലമുറ, ഇന്റര്‍നെറ്റ് പോലെയുള്ള ശക്തമായ മാദ്ധ്യമത്തിലൂടെ മലയാള ഭാഷയെയും സാഹിത്യത്തെയും ശക്തിപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചതിന്റെ തെളിവ് തന്നെയാണു ബൂലോഗം പോലുള്ള ഈ കൂട്ടായ്മകള്‍.
താങ്കളുടെ കുറിപ്പില്‍ പറഞ്ഞതുപോലെ വരും കാലങ്ങളില്‍ അവരെ ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല.
കാവേരിയും പദ്മയുമൊക്കെ ചെയ്യുന്ന സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു....
താങ്കളുടെ വാക്കുകള്‍ എത്ര അര്ത്തവ്വത്താണു എന്നറിയോ ? ബ്ലോഗുക്കളുടെ ലോകത്തില്‍ കുറെ
മടിയന്‍ മാര്‍ കടന്നുവരും എന്ന കാര്യത്തില്‍ സംശയമില്ല. ഞങ്ങള്‍ തങ്കളുടെ പാത പിന്തുടരാനാഗ്രഹിക്കുന്നവരാണ്. അനുഗ്രഹിക്കുക,ആശീര്‍വദിക്കുക !
ഇടതുപക്ഷം: അശ്ലീലത്തിന്റെ പ്രശ്നംഎന്ന പേരില്‍ തുടങ്ങിയ ത്രെഡിലെ കമന്റുകളോടുള്ള പ്രതികരണമെന്ന നിലക്കാണെങ്കിലും അത് ഓണ്‍ ടോപ്പിക് ആകുന്നത് ഇവിടെയാണെന്നു കരുതിയാണ് ഈ അനുബന്ധം.
Im OK, You are OK എന്ന ട്രാന്സാക്ഷണല് അനാലിസിസ് പുസ്തകത്തില്‍ ഡോ. തോമസ് ഹാരിസ് വ്യക്തി- കമ്യൂണിറ്റി ബന്ധത്തെ ശൈശവം മുതല്‍ പക്വതയാര്‍ജ്ജിക്കുന്ന അവസ്ഥയെ
Im Not Ok, you are OK
Im Not Ok you are not OK
Im OK, You are not OK
Im Ok, You are OK
എന്നിങ്ങനെ നാലയി തിരിച്ചിരിക്കുന്നു, ശൈശവത്തില്‍ കുഞ്ഞ് സമൂഹത്തിലേക്ക് വളര്‍ന്ന് ഓരോരോ ഘട്ടങ്ങള്‍ കഴിഞ്ഞേ മുതിര്‍ന്ന ട്രാന്സാക്ഷന് നടത്തുന്നുള്ളു.
നവബ്ലോഗറും ബൂലോഗവുമായും ഏതാണ്ട് ഇങ്ങനെ തന്നെയാണ് സമ്പര്‍ക്കം. ആദ്യം കാണുമ്പോള്‍ ഇവിടെയൊരു പുലിക്കൂട്ടവും ആഗതന് ഒരെലിയുമെന്ന് സ്വയം വിശ്വസിക്കുന്നു. പിന്നെ എല്ലാവരും എലിയെന്നു തോന്നുന്നു, സ്വയം പുലിയാകുന്നു, പിന്നെ പുലിപ്പറ്റത്തിലൊരുവനാകുന്നു. ഒരു സ്വാഭാവിക പരിണാമ പ്രക്രിയയായി കണക്കാക്കാവുന്നതേയുള്ളു ഇത്.
ബൂലോഗത്തിന്റെ വളര്‍ച്ച ആരോഗ്യകരമാണോ അല്ലയോ എന്നത് അതിന്റെ കളക്റ്റിവ് ഔട്ട്പുട്ട്, എന്നു വച്ചാല്‍ എഴുത്തെന്നു മാത്രമല്ല, ഒരു ഓന്ലൈന് കമ്യൂണിറ്റിയില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നതെല്ലാം എനിക്കു ബോദ്ധ്യമായ രീതിയില്‍ കിട്ടുന്നുണ്ടോ എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം.
all's well that ends well എന്നല്ലേ.
കേരളത്തിന്റെ സമഗ്രമായ വികസനത്തിന്ന് അടിത്തറയിട്ട 1957ലെ ഇ എം എസ് മന്ത്രിസഭയുടെ 50-വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ കേരളമുഖ്യമന്ത്രിയും പൊളിറ്റ് ബ്യുറോ മെമ്പറുമായ സ: വി എസ് അച്ചുതാനന്ദനെ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്താനുള്ള പിണറായി സിന്‍ഡിക്കേറ്റിന്റെ ബോധപൂര്‍വ്വമായ ശ്രമത്തില്‍ കേരള പിപ്പിള്‍സ് ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സി പി എമ്മിന്റെ നേതൃത്വത്തില്‍ മേയ് 7 നാണ് കണ്ണൂരില്‍ വച്ച് വമ്പിച്ച ബഹുജനറാലിയോടെ സമാപന സമ്മേളനം നടക്കുന്നത്.
സമാപന സമ്മേളനത്തില്‍ പിണറായി സിന്‍ഡിക്കേറ്റ് അധിപനും കൂട്ടാളികളായ കോടിയേരി , ഇ പി ജയരാജന് , പി കെ ശ്രിമതി, പിന്നെ എം വി ഗോവിന്ദന് പങ്കെടുക്കുന്നത്.
സി പി ഐ എമ്മില്‍ വിഭാഗിയത വളര്‍ത്തി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെയും അവഗണിക്കാനും അപമാനികാനുമുള്ള പിണറായി സിഡിക്കേറ്റിന്റെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയരണം.
കമ്മ്യുണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവന് ബലിയര്‍പ്പിച്ച ധീരരായ രക്തസാക്ഷികളേയും പാര്‍ട്ടിക്കുവേണ്ടി ലാഭേച്ഛ നോക്കാതെ പണിയെടുക്കുന്ന പതിനായിരങ്ങളോടും പിണറായി സിന്‍ഡിക്കേറ്റുനടത്തുന്ന കടുത്ത അപരാധമാണ് ഈ നെറികെട്ട വിഭാഗിയ പ്രവര്‍ത്തനം.
പിപ്പിള്‍സ് ഫോറം അടിയന്തിയോഗത്തില്‍ പ്രസിഡണ്ട് പി.സി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
വിശ്വപ്രഭാ, വിഷൻ ഈസ് ദ മിഷൻ.
ബ്ലോഗിലെ പല പോസ്റ്റുകളും തെറ്റുകുറ്റങ്ങളും കൊള്ളരുതായ്കയും ഉണ്ടെങ്കിലും അത് തുറന്നു പറയാൻ മടിച്ച് പുകഴ്ത്തി അഭിപ്രായമിടുന്നവരുടെ എണ്ണം വർദ്ധിക്കുകയല്ലേ? അത് ഒരു എഴുത്തുകാരനെ വളർത്തുന്നതിന് പകരം തളർത്തുകയാണ് ചെയ്യുക.
വക്കീലായി സന്നതെടുത്ത് ആദ്യമായി കോടതിയിൽ വാദിച്ച് എന്ത് പൊട്ടത്തരവും വിളിച്ചുകൂവി വെളിയിൽ വരുന്നയാളെ സഹപ്രവർത്തകരും ഗുരുനാഥനും വാനോളം പുകഴ്ത്തിയാൽ ആ നവവക്കീൽ ഉറപ്പായും പിന്നീടൊരു കേസില്ലാവക്കീലാവുന്ന പോലെയാണ് എന്ത് ബ്ലണ്ടറും പോസ്റ്റി കമന്റുകളുടെ എണ്ണം നോക്കുന്ന ബ്ലോഗറുടെ അവസ്ഥ!
പകരം ഒരാളെഴുതുന്നതിലെ അബദ്ധം, മണ്ടത്തരം, അല്ലെങ്കിൽ വിമർശനം അഭിപ്രായത്തിലൂടെ തുറന്നു പറഞ്ഞാൽ അത് അയാളെ സഹായിക്കുകയേ ചെയ്യൂ.
ഇത് എനിക്കും കൂടി ബാധകമായ കാര്യങ്ങളാണെന്ന് പറഞ്ഞോട്ടെ..
ഇതു 2006 ല്‍ തന്നെ എഴുതി വച്ചിരുന്നോ? കൊള്ളാം
-ജോജു
സത്യത്തില്‍ ബ്ലോഗ് പോസ്റ്റും അഭിപ്രായങ്ങളും വായിച്ചു കഴിഞ്ഞപ്പോള്‍ ഏറെ അത്ഭുതവും അതിലേറെ സന്തോഷവും തോന്നി. ഇത്രയും ദീര്‍ഘവീക്ഷണത്തോടു കൂടിയ കണ്ടെത്തല്‍ അത്ഭുതപ്പെടുത്താതിരിക്കുന്നത് എങ്ങിനെ?
ഇനിയും ഒന്നുക്കൂടി ഉഷാറാക്കാന്‍ ഇവിടെ ഉണ്ടാകുമല്ലോ?
വളരെ സന്തോഷം.
ഗംഭീരം!
ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത്.
മലയാളം കാലത്തെ അതിജീവിക്കട്ടെ!
ഈ ദീര്‍ഘവീക്ഷണത്തിനു സലാം.
പഴയ കുറേപ്പേരെ കാണുകയും ചെയ്തു
മലയാളം ബ്ലോഗിംഗ് മറ്റൊരു ശക്തമായ മാധ്യമമായി വളരുവാന്‍ ഇടയാകട്ടെ.
Post a Comment