പ്രബേഷിന്റെ തകര്‍പ്പന്‍ ലേഖനത്തിന്റെ അനുബന്ധമാണിത് (നമ്മുടെ മലയാളം വാരികകളില്‍ അത്തരത്തിലുള്ള കാണാറില്ല(. കാര്യവിവരമുള്ള ഇത്തരം ലേഖനങ്ങള്‍ വായിക്കാന്‍ ഇനി ബ്ലോഗ് എങ്കിലും കാണുമെന്ന് പ്രതീക്ഷിക്കാം.) ഈ ഭീമന് പക്ഷിയുടെ ഇപ്പോഴത്തെ എറ്റവും വലിയ കസ്റ്റമര്‍ ഞങ്ങളുടെ എമിറേറ്റ്സ് ആണ്. 43 എണ്ണം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നു ഞങ്ങള്‍ (തൊട്ടടുത്ത വലിപ്പം ലുഫ്താന്‍സായുടെ 15 എണ്ണത്തിനുള്ള കരാരിന്. സിംഗപ്പൂര്‍ പത്തെണ്ണം വാങ്ങും) ചിത്രത്തില്‍ കാണുന്നത് എമിറേറ്റ്സിനു വേണ്ടി ഇറങ്ങാല്‍ പോകുന്ന ഏ 380. അവന്റെ ചിറകിനടിയില്‍ പമ്മി ഇരിക്കുന്നത് നമ്മുടെ കാരൊലിന്‍ ഫ്രീമാന്‍ കൊണ്ടുവന്ന കുഞ്ഞു വാറിയര്‍-ന്റെ വല്യേച്ചി, സെമിനോള്‍ എന്നാണു പേര്.
73 മീറ്റര്‍ മൂക്കു മുതല്‍ വാലു വരെ നീളവും 24 മീറ്റര്‍ ഉയരവും 80 മീറ്റര്‍ ചിറകു വിരിപ്പും ഉള്ള ഈ ഭീമന് പക്ഷിക്ക് ടേക്കോഫ് സമയത്ത് 560 ടണ്ണും ലാന്‍ഡിംഗ് സമയത്ത് 386 ടണ്ണും ഭാരമുണ്ട്. ഈ മുടിഞ്ഞവന്റെ ചിറക് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കൈ പോലെ നീണ്ടതാകയാല്‍ മിക്ക വിമാനത്താവളങ്ങള്‍ക്കും റണ്‍വേയുടെ വീതി കൂട്ടേണ്ടി വന്നു, ഇവനു വരാന്‍. ഒറ്റ കുടിയില്‍ മൂന്നു ലക്ഷം ലിറ്റര്‍ മണ്ണെണ്ണ മോന്തും ഈ തടിയന്.ബോയിംഗ് ജംബോയുമായി 747-400 ആയി താരതമ്യം ചെയ്താല്‍ വില ഒഴികെ എല്ലാത്തിലും ഇവന് മുമ്പന്‍ ആണ്.
ഇവനെ ഇവിടെ കൊണ്ടുവന്ന് ഫാഷന്‍ പരേഡ് നടത്തിയിരുന്നു കഴിഞ്ഞ കൊല്ലാവസാനം. പൊന്മുട്ടയിടുന്ന താറാവില്‍ ഹാജ്യാരുടെ ഭാര്യ വന്നതുപോലെ ആളുകള്‍ സകലതും മറന്ന് വാ പൊളിച്ചു നോക്കി നിന്നു. (മുടിഞ്ഞ ജെറ്റ് ബ്ലാസ്റ്റ് ആണപ്പാ ഇവന്റെ എഞ്ചിന്) ഇവന്റെ ജീ പീ 7000 എഞ്ചിന് താഴെക്കാണുന്ന ജീ ഈ എഞ്ചിനെക്കാളും വലുതാണ്.
പരിസ്ഥിതിക്ക് ഏറ്റവും വലിയ നാശം ചെയ്യുന്ന വൃത്തികളില്‍ ഒന്നാണ് വ്യോമയാനം. അതിനാല്‍ ഇവന് 12 ശതമാനം കുറച്ചേ പെര്‍പാസഞ്ചര്‍ ഇന്ധനം കത്തിക്കല്‍ നടത്തൂ എന്നതിനു വലിയ പ്രാധാന്യമുണ്ട്. ക്രൂഡോയില്‍ വില വര്‍ദ്ധനക്കനുസൃതമായ് വിമാനങ്ങള്‍ ഉപയോഗിക്കുന്ന മണ്ണെണ്ണയുടേയും വിലകൂടിക്കൊണ്ടേയിരിക്കുന്നു എന്നത് ഇന്ധനക്ഷമതയുടെ വാണിജ്യ പ്രാദ്ധ്യാന്യവും വര്‍ദ്ധിപ്പിക്കുന്നു.
ഏവരും കൊതിച്ചതുപോലെ രണ്ടായിരത്തിയാറ് അവസാനം ഈ സുന്ദരനെ വാണിജ്യോപയോഗത്തിന് ഇറക്കുവാന്‍ A380 നിര്‍മ്മാതാവ് എയര്‍ബസ് സൊസൈറ്റീ പാര് ആക്ഷന്‍ സിമ്പ്ലിഫീ (പഴയ പേര് എയര്‍ബസ് ഇന്‍ഡസ്ട്രീ) എന്ന ലോകത്തെ എറ്റവും വലിയ വിമാന നിര്‍മ്മാതാവിന് ( രണ്ടായിരത്തി അഞ്ചില്‍ കൂടുതല്‍ വിമാനങ്ങള്‍ വിറ്റും കൂടുതല്‍ ഓര്‍ഡര്‍ പിടിച്ചും എയര്‍ബസ് എസ് ഏ എസ് ബോയിങ്ങിനെ മറികടന്നു ഒന്നാമനായി) കഴിയില്ല. ഏപ്രില്‍ 2007 ഇല് നമുക്ക് പ്രതീക്ഷിക്കാം- പെരുത്ത പഹയനെ (ക്രെഡിറ്റ് വീക്കേയെന്റെ ഹാജ്യാര്ക്ക്)
Wednesday, June 14, 2006
Subscribe to:
Post Comments (Atom)
5 comments:
ദേവേട്ടാ, കലക്കന്‍ പോസ്റ്റ്.
ഈ വണ്ടിക്ക് 555 സീറ്റല്ലേ? ഒരു അര കല്യാണത്തിന്റെ ആളായി! ഇവന് നമ്മള തിരുവന്തോരം എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങിയാലെന്തേരാരിക്കും ഗതികള്‍? യവന്റെ വരവിന് റണ്‍വേ നീട്ടണ്ടേ? 555 പേര് ഒരുമിച്ച് ഒറ്റയടിക്ക് ഇറങ്ങി വരുമ്പഴ് അത്രേം പേരെ കൈകാര്യം ചെയ്യാന്‍ അതിന് അനുസൃതമായി ആപ്പീസറുമ്മാര് വേണ്ടേ? 555 പേരുടെ ലഗേജ് കൈകാര്യം ചെയ്യാന്‍ ആളുകള്‍ വേണ്ടേ? 555 പേരെ വിളിച്ചോണ്ട് പോകാന്‍ വരുന്ന ആളുകളെ നിര്‍ത്താന്‍ സ്ഥലം വേണ്ടേ? വണ്ടികള്‍ക്ക് ബാര്‍ക്ക് ചെയ്യാന്‍ സ്ഥലം വേണ്ടേ? അതൊക്കെ കൊണ്ട് നമ്മള് തിരുവന്തോരത്തുകാര്ക്ക് ഇതിന്റെ പടം കണ്ട് രസിക്കാം. പിന്നെ ദുബൈ പോലെയുള്ള എയര്‍പോര്‍ട്ടുകളില്‍ യവന് കിടക്കുന്നത് കണ്ട് തൃപ്തിപ്പെടാം!
555 പേര് പോകും കലേഷേ, ഇത്തിരി ഞെരുങ്ങിയാല്‍ 800 ബഡ്ജറ്റ് ട്രാവലര്ക്കു വരെ പോകാം.
പഹയന് ഓടിക്കളിക്കാന്‍ മിനിമം മൂന്നര കി മീ റണ്‍ വേ വേണം . എന്‍ എഹ് 47 പോലെ ഒരടി വീതിയിലല്ല, 150 അടി വീതിയുള്ള രസ്യന്‍ റണ്‍വേ വേണം ഇല്ലേല് ഇവന് ലാലേട്ടനെ പോലെ തോളു ചെരിക്കും. തിറു വാന താപു റാം ലോട്ടു ജംബോ വന്നതു തന്നെ ഈയിടെയാ.
ഇന്നസന്റ് പറയുമ്പോലെ, തെറ്റിദ്ധരിച്ചു തെറ്റിദ്ധരിച്ചു,വഴിപോക്കന് മാഷേ.
എമിറേറ്റ്സിനു ഞകാശുമുടക്കിയ അതേ സര്‍ക്കാര്‍ ആണു എന്റെ ശമ്പളത്തിനും കാശു മുടക്കുന് എന്നാണു ഞാന്‍ "ഞങ്ങളുടെ എമിറേറ്റ്സ്" എന്നതു കൊണ്ട് ഉദ്ദേശിച്ചത്.
(ബിമാനം മ്മടെയല്ലെങ്കിലും അത് കുത്ത്രിക്കണ തറ സൊന്തം ആണു കേട്ടോ. ഐ മീന്‍ വിമാനത്താവളം. അതു തന്നെ നമുക്കു പണി . )
എത്ര ടിക്കറ്റും വാങ്ങി തരാം, പണം മുങ്കൂറായി അയക്കേണ്ടും വിലാസം കൂടെ തരാം :)
എ380 ഉല്‍ഘാടനം ഒരു വര്‍ഷം കൂടി മുന്നോട്ട് തള്ളി. 2008 ഇലേ ഇവന് വാണിജ്യവിപണിയിലെത്തൂ.
ദേവേട്ടാ,നല്ല അറിവ് നല്കുന്ന പോസ്റ്റ്.
Post a Comment