പ്രത്യേകതകള്‍ നിറഞ്ഞുനില്‍ക്കുന്ന ചില പുതിയ ബ്ലോഗുകള്‍:
സമൂഹജീവിയെന്ന നിലയില്‍ നേരിടുന്ന അസ്യാസ്ഥങ്ങളെ കുറിച്ചുള്ള സാധാരണ പരിവേദനങ്ങളാണു് മരീചിക എന്ന ബ്ലോഗില്‍. ഈ സാധാരണത്വമാണു ഈ ബ്ലോഗിനെ പ്രത്യേകതയുള്ളതാക്കുന്നതും. ലേഖകന്റെ നാമം ബ്ലോഗിലെ യൂസര്‍നെയിമില്‍ നിന്നു് ഊഹിക്കാന്‍ കഴിഞ്ഞില്ല (അത് തികച്ചും സാധാരണമായ ഒരു കാര്യവുമാണു്) എങ്കിലും അദ്ദേഹം സിനിമയെന്ന മാധ്യമത്തെ അവലോകനം ചെയ്തുകൊണ്ടു് എഴുതുന്നു:
സാഹചര്യങ്ങളല്ല സ്വര്‍ത്ഥയാണ് യതാര്‍ത്ഥ പ്രതിയെന്ന മറക്കാന്‍ ശ്രമിക്കുന്ന സത്യം സിനിമ ആസ്വദിക്കാന്‍ വേണ്ടി തിയേറ്ററില്‍ വരുന്ന ഞങ്ങളെ ഒാര്‍മ്മിപ്പിക്കുന്നതൊക്കെ മോശമല്ലെ? നമുക്ക് ബണ്‌ടി ഓര്‍ ബബ്‌ലിയും, സലാം നമസ്തേയും ഒക്കെ മതി. രാജ് കിരണെ പോലെയുള്ള നടന്മാരെ നമുക്ക് സൌകര്യപൂര്‍വ്വം മറന്ന് നമുക്ക് സൈഫ് അലി ഖാന്മാരെ ആദരിക്കാം.അടുത്തത് കുറേകൂടി രസകരമായ ബ്ലോഗാണു്. ഇവിടെയും ലേഖകന്റെ പേര് ഊഹിക്കുക എന്ന പരിപാടി ഞാന്‍ റദ്ദാക്കി. ആമുഖത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ഈയടത്തു വായിച്ചതില്‍ ഏറ്റവും വ്യത്യസ്തതയുള്ള ബ്ലോഗാണു് http://marapatti.blogspot.com/
എന്റെ പുണ്യാളച്ചോ എന്നു കുറിക്കുകൊള്ളുന്ന തലക്കെട്ടുള്ള ലേഖനത്തില്‍ നിന്നു്:
എറണാകുളത്തു നിന്നും കളമശ്ശേരി ഭാഗത്തേക്കു പോകുമ്പോള്‍ കലൂരും ഇടപ്പള്ളിയിലും രണ്ടു പള്ളികളുണ്ട്. കലൂരുള്ളത് സെബസ്ത്യാനോസ് പുണ്യാളന്റേയും, ഇടപ്പള്ളിയില്‍ ഉള്ളതു ഗീവര്‍ഗ്ഗിസ് പുണ്യാളന്റേയും. ഭക്തരുടെ എണ്ണത്തില്‍ രണ്ടു പേരും അത്ര മോശമല്ല.രസകരങ്ങളായ nickname/username മലയാളികളുടെ ഇന്റര്‍നെറ്റ് ലോകത്ത് സര്‍വ്വസാധാരണമാണു്. ഈയടുത്ത കാലത്തു സമയക്കുറവുമൂലം എഴുതാതെയിരിക്കുന്നുവെങ്കിലും ഒരേ സമയം രസകരവും കാര്യഗൌരവമേറിയതുമായ ലേഖനങ്ങള്‍ ‘പാപ്പാന്‍’ എന്ന പേരില്‍ എഴുതിയിരുന്ന മലയാളം ബ്ലോഗറെ ഇപ്പോഴും മിക്കവരും ഓര്‍ക്കുന്നുണ്ടാവണം. ‘നക്സല്‍വാസു’ അതേ ഗണത്തില്‍ പെടുത്താവുന്ന മറ്റൊരു മലയാളം ബ്ലോഗറാണു്. “നക്സലിസം ബൂലോഗത്തില്‍” എന്ന നയം വ്യക്തമാക്കുന്ന പോസ്റ്റില്‍ വാസു ഇപ്രകാരം എഴുതുന്നു:
കഴുത്തറുപ്പന്‍ തൊഴിലാളിത്ത വ്യവസ്ഥിതിയില്‍ നിന്നും പാവപ്പെട്ട മുതലാളിമാരെ രക്ഷിക്കുവാന്‍ ഇതാ ഞങ്ങള്‍ വരുന്നു. സംഘടിക്കുവിന്‍ മുതലാളിമാരെ! നഷ്ടപ്പെടാന്‍ ഒന്നുമില്ല നമുക്ക്, കുറെ കൈമടക്കുകളല്ലാതെ! ശ്ശെ! തെറ്റിപ്പോയി! ഓ പോട്ട്! അല്ലെങ്കിലും ഇതും ശരി തന്ന്! അല്ലടെ അപ്പി! നിങ്ങളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ...!കവിതയില്‍ തുടങ്ങി, ഓര്‍മ്മക്കുറിപ്പുകളിലൂടെ, ജീവിത നിരീക്ഷണങ്ങളിലേക്ക് തൂലിക ചലിപ്പിക്കുന്നതു “ശനിയന്‍” എന്ന തൂലികനാമത്തില്‍ എഴുതുന്ന മറ്റൊരു മലയാളം ബ്ലോഗറാണു്. അദ്ദേഹത്തിന്റെ കവിത തുളുമ്പുന്ന വരികളില്‍ നിന്നു്:
വെറുതേയിരുന്നു ചിരിക്കുന്ന രാത്രി..മലയാളം ബ്ലോഗുകളില്‍ പുതുമകള്‍ കാഴ്ച വയ്ക്കുന്നവരാണു് മേല്‍പ്പറഞ്ഞ എഴുത്തുകാരെല്ലാം തന്നെ. സത്യത്തില്‍ മലയാളം ബ്ലോഗുകളിലൂടെ ഒന്നു സഞ്ചരിച്ചാല്‍ പെട്ടെന്നു മനസിലാവുന്ന ഒരു വസ്തുതയുണ്ടു്, ഒരു എഴുത്തുകാരനെയും ഒരു പ്രത്യേക വിഭാഗത്തില്‍ തളച്ചിടുവാന്‍ കഴിയില്ലെന്നു്. അവരുടെ ചിന്താമണ്ഡലങ്ങള്‍ മാറിയും മറഞ്ഞും കാണപ്പെടുന്നു, ഒരേ സമയം ആര്‍ദ്രമായും തീഷ്ണമായും അവരുടെ വരികള്‍ മലയാളത്തില്‍ പിറന്നുവീഴുന്നു. തോഴരെ, നിങ്ങള്‍ക്ക് സര്‍വ്വമംഗളങ്ങളും നേരുന്നു.
ഉറക്കമൊഴിക്കുന്ന വഴിവിളക്കുകള്‍..
ഞാനിവിടെ എന്താണു ചെയ്യുന്നത്?
ഞാന്‍ എവിടേക്കാണു പോവുന്നത്?
ലക്ഷ്യമില്ലാത്ത എന്റെ മനോരഥത്തിന്റെ
ചക്രമുരുളുന്ന വഴിനോക്കി നില്‍ക്കുന്നതാരാണ്?
എന്തിനാണു ഞാനിവിടെ വന്നത്?
4 comments:
പെരിങ്ങോടരെ, പരാമര്‍ശത്തിനു നന്ദി.. അങ്ങിനെ 'തൂലിക ചലിപ്പിക്കുന്നവരുടെ' ഗണത്തില്‍ പെടുത്താനുള്ളത്ര നിലവാരം എനിക്കുണ്ട് എന്ന് തോന്നുന്നില്ല.. പൊതുവെ മനസ്സില്‍ തോന്നുന്നത് എവിടെയും എഴുതി ഇടാറുമില്ല.എല്ലാവരും എഴുതുന്ന കണ്ടപ്പോള്‍ ഒരു രസത്തിന് ഈയുള്ളവനും ഒരു കൈ നോക്കാംന്ന് വെച്ചൂന്നു മാത്രം. എഴുതുന്നതിനെക്കുറിച്ചു വിമര്‍ശനാത്മകമായ പിന്മൊഴികള്‍ കിട്ടിയാല്‍ നന്നായിരുന്നു. പിന്നെ, എന്റെ അച്ഛന്‍ ഒരുമാതിരിപ്പെട്ട ലോകസാഹിത്യങ്ങള്‍ മുഴുവന്‍ വായിച്ചിട്ടുള്ളതു കൊണ്ട് ഞാന്‍ അതിനു മിനക്കെട്ടിട്ടില്ല ;-). അതു കൊണ്ടുതന്നെ എനിക്ക് വിജയനും എംടിയും തമ്മിലുള്ള വ്യത്യാസവും അറിയില്ല. നാടുവിട്ട് കഴിഞ്ഞപ്പൊഴാണു സത്യത്തില്‍ ഇതൊക്കെ ഇത്തിരി മുമ്പെ ആവാമായിരുന്നു എന്ന തോന്നല്‍ ഉളവായത്. വിഷമം തീര്‍ക്കാന്‍, ഇവിടെ ലൈബ്രറിയില്‍ നിന്നു ലോക സാഹിത്യങ്ങള്‍ വായിക്കന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ, എന്റെ മലയാള സാഹിത്യം വായന ബ്ലോഗുകളില്‍ ഒതുങ്ങുന്നു. ഇപ്പൊഴും ഇഷ്ടപ്പെട്ട വരികള്‍ "ഒരു നിശ്ചയവുമില്ലയൊന്നിനും, വരുമോരൊ വഴികള്‍ പൊലെ പോയിടും"..എന്നതു തന്നെയാണു.
ഒരിക്കല്‍ക്കൂടി, നന്ദി.
പെരിങ്ങോടരേ,
ഇതു കൊള്ളാം. മലയാളം ബ്ലോഗുകളെപ്പറ്റി ആകെക്കൂടി പരാമർശിക്കുന്ന ഈ പംക്തി അത്യാവശ്യമായിരുന്നു. ഇങ്ങനെ ഒരു ഉദ്ദേശ്യമായിരുന്നു ഞാൻ പണ്ടു തുടങ്ങിയ “ബ്ലോഗുവാരഫല“ത്തിനുമ് ഉണ്ടായിരുന്നതു്. കൊക്കിൽക്കൊള്ളാഞ്ഞതു പ്ലാൻ ചെയ്തതുകൊണ്ടു് അതു് അകാലത്തിൽ ചരമമടഞ്ഞുപോയി.
വേണമെങ്കിൽ ഈ പംക്തി നമുക്കു് ബ്ലോഗുവാരഫലം ബ്ലോഗിലേക്കു മാറ്റാം. പെരിങ്ങോടർക്കു് ഒരു ക്ഷണം അയയ്ക്കട്ടേ? സമയവും താത്പര്യവുമുള്ള ഒരു പറ്റം ആളുകളുടെ ഒരു കൂട്ടുസംരംഭം ആയിക്കോട്ടേ.
- ഉമേഷ്
നല്ല സംരംഭം..!
നന്നാകും ഉറപ്പ്..!
mashe njan oru puthiya blog thudangi athu ningale ariyikkam ennu vechu. itha. abhiprayam parayuu. http://ezhuthupura.blogspot.com/
ennu chackochen
Post a Comment